കുടുംബത്തെ തകര്‍ക്കുമെന്ന് ഭയന്ന് ഇരട്ട സഹോദരിയുടെ മരണവിവരം അറിയാതിരിക്കാതെ അവരായി അഭിനയിച്ച് മുത്തശ്ശനെയും മുത്തശ്ശിയെയും യുവതി കബളിപ്പിച്ചത് അഞ്ചു വര്‍ഷം. കാനഡയില്‍ താമസിക്കുന്ന ചൈനീസ് യുട്യൂബറും ഇന്‍ഫ്‌ളുവെന്‍സറുമായ യുവതിയുടെ വെളിപ്പെടുത്തല്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയായി. രണ്ടു ലക്ഷം ഫോളോവേഴ്‌സുള്ള ആനി നിയുവിന്റേതാണ് വെളിപ്പെടുത്തല്‍.
പേര് വെളിപ്പെടുത്താത്ത അവരുടെ ഇരട്ട സഹോദരി അഞ്ച് വര്‍ഷം മുമ്പ് വൈറല്‍ മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചു. വര്‍ഷങ്ങളോളം ഇവര്‍ തന്റെ മുത്തച്ഛനെയും മുത്തശ്ശിയേയും ഇരട്ടസഹോദരിയെന്ന വ്യാജേനെ വിളിച്ചുകൊണ്ടിരുന്നു. ഇരട്ടകളുടെ രൂപം പോലെ ശബ്ദവും സമാനമായിരുന്നതിനാല്‍ വിളിക്കുന്നത് മരണപ്പെട്ട സഹോദരിയാണെന്ന് അവര്‍ ധരിച്ചു.
ജൂലൈയില്‍ മരിക്കുന്നതുവരെ മുത്തശ്ശിക്ക് വേണ്ടി അത് തുടര്‍ന്നുകൊണ്ടിരുന്നു. മരണക്കിടക്കയില്‍ വെച്ചാണ് കുടുംബം ഇക്കാര്യം മുത്തശ്ശിയോട് പറഞ്ഞത്. പേരക്കുട്ടി സ്വര്‍ഗത്തില്‍ കാത്തിരിക്കുമെന്ന് പിതാവ് അവരോട് പറഞ്ഞു. നിയുവിന്റെ രണ്ട് വീഡിയോകളും 7 ദശലക്ഷത്തിലധികം ഓണ്‍ലൈന്‍ കാഴ്ചകള്‍ ആകര്‍ഷിച്ചു, പലരും ഞെട്ടലും അവിശ്വാസവും പ്രകടിപ്പിച്ചു.
എന്നാല്‍ തന്റെ മുത്തശ്ശനും മുത്തശ്ശിക്കും 92 വയസ്സായതിനാല്‍ വിവരം അറിയുന്നത് അവര്‍ക്ക് കൂടുതല്‍ ഹൃദയഭേദകം ആകുമെന്ന് ഭയന്ന് പിതാവിന്റെ നിര്‍ദേശം അനുസരിച്ചാണ് വിവരങ്ങള്‍ മറച്ചുവെച്ചതെന്നും നിയു പറഞ്ഞു.
നിയുവും അവളുടെ സഹോദരിയും ചൈനയിലാണ് വളര്‍ന്നത്. 10 വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം കാനഡയിലേക്ക് താമസം മാറി. അവര്‍ ചൈനയിലെ കുടുംബാംഗങ്ങളില്‍ നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നും വേറിട്ട് താമസിച്ചതിനാല്‍ ചെയ്ത നുണകള്‍ എളുപ്പമാക്കി. അതേസമയം നിയുവിന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചും അനേകര്‍ രംഗത്ത് വന്നു. അതേസമയം ഇത് ചൈനീസ് സംസ്‌കാരത്തില്‍ ഇത് ഒരു സാധാരണ രീതിയാണെന്ന് ചൈനയിലെ നെറ്റിസണ്‍സ് പറഞ്ഞു.
ഡിസംബറില്‍, തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗ്വിഷൂവിലെ 38 കാരിയായ ഒരു ചൈനീസ് സ്ത്രീ, അല്‍ഷിമേഴ്സ് രോഗബാധിതയായ മുത്തശ്ശിയെ കാണാനും അവളെ ആശ്വസിപ്പിക്കാനും ആറുമാസം മുമ്പ് അസുഖം ബാധിച്ച് മരിച്ച അമ്മയെപ്പോലെ വസ്ത്രം ധരിച്ചെത്തുമായിരുന്നു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിയോണിംഗില്‍ ഒരു ചൈനക്കാരന്‍ തന്റെ പിതാവിന്റെ മരണം മറച്ചുവെച്ച് പാവപ്പെട്ട മുത്തശ്ശിക്ക് മുന്നില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വീഡിയോ കോളുകളില്‍ മരിച്ചുപോയ പിതാവായി വേഷംമാറിയിരുന്നു.