ഒരു വിഷാദനോവല്‍ വായിച്ച് കരഞ്ഞു. അപ്പോള്‍ രസത്തിന് ഒരു സെല്‍ഫിയെടുത്തു. എന്നാല്‍ അത് സാമൂഹ്യമാധ്യമത്തില്‍ ഇട്ടപ്പോള്‍ കളി മാറി. ഇപ്പോള്‍ പെണ്‍കുട്ടിയുടെ ഈ ചിത്രം വ്യാപകമായി ഉപയോഗിക്കപ്പെടുകയും ഒടുവില്‍ പോണ്‍സൈറ്റില്‍ വരെ എത്തുകയും ചെയ്തതോടെ ആകെ പൊല്ലാപ്പായിരിക്കുകയാണ്. വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹാര്‍ബിനിലുള്ള ഒരു സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ലിയാങ് എന്ന് പേരിട്ടിരിക്കുന്ന 19 വയസ്സുകാരിക്കാണ് ദുരനുഭവം.
രണ്ട് വര്‍ഷം മുമ്പ്, അവള്‍ ഒരു സങ്കടകരമായ നോവല്‍ വായിക്കുകയും അതിന്റെ ഫലമായി കരയുകയും ചെയ്തപ്പോള്‍, അവള്‍ സ്വയം ഒരു ചിത്രമെടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതാണ്. എന്നാല്‍ അതിനുശേഷം, നിരവധി അശ്ലീല വെബ്സൈറ്റുകളും ലൈംഗിക ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മാച്ച് മേക്കിംഗ്, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുടെയെല്ലാം പരസ്യങ്ങള്‍ക്കായി ഈ ചിത്രം ദുരുപയോഗം ചെയ്യപ്പെട്ടു. പല ഇന്റര്‍നെറ്റ് ഉപയോക്താക്കളും അവളെ ‘കരയുമ്പോള്‍ വളരെ സുന്ദരി’ ആയി കണക്കാക്കി.
ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ 700,000 തവണയാണ് അവളുടെ കരയുന്ന ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഒരു പരസ്യം കണ്ടത്. തന്റെ ചിത്രം മോഷണം പോയ വിവരം ലിയാങ് സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിഞ്ഞത്. സ്ത്രീകള്‍ക്ക് ലൈംഗിക ഉത്തേജനം കൂട്ടാനുള്ള കുത്തിവയ്പ്പ് ചികിത്സയായ ‘ഓര്‍ഗാസം ഷോട്ട്’ എന്ന ജനപ്രിയ ഉല്‍പ്പന്നം കൂടി തന്റെ ചിത്രം ഉപയോഗിച്ചതായി അടുത്തിടെയാണ് ലിയാങ് കണ്ടെത്തിയത്. ചില പ്ലാറ്റ്ഫോമുകളില്‍ താന്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ ചിലത് മാത്രമാണ് പ്രശ്നകരമായ പരസ്യങ്ങള്‍ നീക്കം ചെയ്തതെന്ന് അവര്‍ പറഞ്ഞു. ഇത് മെയ് തുടക്കത്തില്‍ പോലീസിനെ വിളിക്കാന്‍ അവളെ പ്രേരിപ്പിച്ചു.
വിവാദ പരസ്യങ്ങള്‍ ഇല്ലാതാക്കാനോ അശ്ലീല വെബ്സൈറ്റുകളില്‍ നിന്ന് തന്റെ ചിത്രം നീക്കം ചെയ്യാനോ പറയുന്നതിന് ഏത് കമ്പനിയെ ബന്ധപ്പെടണമെന്ന് തനിക്ക് അറിയില്ലെന്നാണ് അവര്‍ പറഞ്ഞത്. രതിമൂര്‍ച്ഛ എന്താണെന്ന് പോലും എനിക്കറിയില്ല. ആ ചിത്രത്തില്‍ ഞാന്‍ ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങളോ പ്രകോപനപരമായ നീക്കങ്ങള്‍ കാണിക്കുന്നോ ഇല്ല. ഞാന്‍ എന്താണ് തെറ്റ് ചെയ്തതെന്ന് എനിക്കറിയില്ല.’ ലിയാങ് പറഞ്ഞു. ഇരകള്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ളതിനാല്‍ അവരുടെ വിസില്‍-ബ്ലോയിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ അവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടു.