Oddly News

ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു ; ശുശ്രൂഷ നല്‍കി ഉണര്‍ന്നപ്പോള്‍ ആദ്യം പറഞ്ഞത് ‘എനിക്ക് ജോലിക്ക് പോണം’

ഹൃദയാഘാതം മൂലം തളര്‍ന്നുവീണയാള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ഉണര്‍ന്നപ്പോള്‍ ആദ്യം പറഞ്ഞത് ‘എനിക്ക ജോലിക്ക് പോകണം’ എന്ന്. മധ്യ ചൈനയിലെ ഒരു മനുഷ്യന്‍ ഒരു റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇരയായ സംഭവം സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമാണ് ഉണ്ടാക്കുന്നത്. എട്ട് ദിവസത്തെ സ്പ്രിംഗ് ഫെസ്റ്റിവല്‍ അവധിയുടെ അവസാന ദിവസമായ ഫെബ്രുവരി 4 ന്, ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഷയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്ഫോമില്‍ ട്രെയിനില്‍ കയറാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു സംഭവം.

റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരും ഒരു പ്രധാന പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടറും അദ്ദേഹത്തെ രക്ഷിക്കാന്‍ എത്തിയതായി സിയോക്‌സിയാങ് മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 40 വയസ്സുള്ള അജ്ഞാതന് 20 മിനിറ്റിനുശേഷം ബോധം വന്നു. പിന്നീട് വന്നതിന് ശേഷം തന്റെ ആദ്യ വാക്കുകള്‍ കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചു. ‘എനിക്ക് ജോലിക്ക് പോകാന്‍ ഹൈഹസ്പീഡ് ട്രെയിന്‍ എടുക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആശുപത്രിയില്‍ പോകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വീഴ്ചയില്‍ പരിക്കേറ്റിട്ടുണ്ടാകാമെന്ന് സ്ഥലത്തെ ഡോക്ടര്‍ പറഞ്ഞതോടെ ഒടുവില്‍ ആംബുലന്‍സില്‍ കയറാന്‍ ആ മനുഷ്യന്‍ സമ്മതിച്ചു. ഉയര്‍ന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഈ മനുഷ്യന്‍ സ്വാധീനിച്ചു. അയാള്‍ ഉണര്‍ന്നത് തന്നെ പണമുണ്ടാക്കാനാണ് എന്നായിരുന്നു മിക്കവരുടേയും അഭിപ്രായം.

ചൈനയിലെ തൊഴിലില്ലായ്മ നിരക്ക് സമീപ വര്‍ഷങ്ങളില്‍ ഉയര്‍ന്ന തലത്തില്‍ തുടരുകയാണ്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച്, വിദ്യാര്‍ത്ഥികള്‍ ഒഴികെ 16 നും 24 നും ഇടയില്‍ പ്രായമുള്ള ആളുകളുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷം നവംബറില്‍ 16.1 ശതമാനമായിരുന്നു, ഒക്ടോബറില്‍ ഇത് 17.1 ശതമാനമായി കൂടി. അമിതമായ ഓവര്‍ടൈം മൂലം ജീവനക്കാരന്റെ പെട്ടെന്നുള്ള മരണത്തിന്റെ കേസുകള്‍ പലപ്പോഴും രാജ്യത്ത് തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *