Myth and Reality

കോവിഡും ട്രംപിന് നേരെയുള്ള വധശ്രമവും പ്രവചിച്ചു ; ഇന്ത്യന്‍ ജ്യോതിഷം കൊണ്ട് യു.കെ.കാരന്‍ ശ്രദ്ധനേടുന്നു…!

പ്രാചീന ഇന്ത്യയില്‍ വേരുകളുള്ള ഒരു പ്രവചനരീതിയായ ‘ജ്യോതിഷം’ ഉപയോഗിച്ച് പ്രശസ്തനായ ഒരു യുകെ മനഃശാസ്ത്രജ്ഞന്‍ പ്രധാന ആഗോള സംഭവങ്ങള്‍ പ്രവചിച്ച് ശ്രദ്ധനേടുന്നു. ക്രെയ്ഗ് ഹാമില്‍ട്ടണ്‍-പാര്‍ക്കര്‍ എന്ന മന:ശാസ്ത്രജ്ഞനാണ് ‘ന്യൂ നോസ്ട്രഡാമസ്’ അല്ലെങ്കില്‍ ‘പ്രവാചകന്‍’ എന്ന് അറിയപ്പെടുന്നത്.

കോവിഡ് 19 മഹാമാരി, ട്രംപിന് നേരെ നടന്ന വധശ്രമം, അടുത്തിടെ നടന്ന വടക്കന്‍ കടലിലെ ചരക്ക് കപ്പലുകളുടെ കൂട്ടയിടി എന്നിവ പ്രവചിച്ച അദ്ദേഹം ശ്രദ്ധനേടി. വടക്കന്‍ കടലില്‍ ഒരു ചരക്ക് കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഞെട്ടിക്കുന്ന പ്രവചനം നടത്തി. മാര്‍ച്ച് 4 ന് ഒരു ഓയില്‍ ടാങ്കര്‍ അപകടത്തില്‍പ്പെടുമെന്ന് യുട്യൂബ് വീഡിയോയില്‍ പ്രവചിച്ചു.

ഏഴ് ദിവസത്തിന് ശേഷം, മാര്‍ച്ച് 11 ന്, എംവി സോളോംഗ് ചരക്ക് കപ്പല്‍ 18,000 ടണ്‍ ജെറ്റ് ഇന്ധനവുമായി യുഎസ് പതാകയുള്ള എംവി സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന എണ്ണ ടാങ്കറു മായി കൂട്ടിയിടിച്ചു. ഭാര്യ ജെയ്‌നിനൊപ്പം ജോലി ചെയ്യുന്ന ഹാമില്‍ട്ടണ്‍ പാര്‍ക്കര്‍ ബ്രെക്‌സിറ്റ്, എലിസബത്ത് രാജ്ഞിയുടെ മരണം എന്നിവയും പ്രവചിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ തോക്കുധാരി വെടിയുതിര്‍ത്തതിന് രണ്ട് ദിവസം മുമ്പ് ട്രംപിന് ആസന്നമായ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രവചിച്ചത് പോലെയുള്ള സംഭവത്തിന് ശേഷം പാര്‍ക്കറുടെ ജനപ്രീതി കുതിച്ചുയര്‍ന്നു. ‘ട്രംപിന്റെ ജീവനെടുക്കാന്‍ ഒരു ശ്രമമുണ്ടാ കുമെന്ന് എല്ലായ്‌പ്പോഴും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.’ 2024 ജൂലൈയിലെ പ്രവചന റൗണ്ടപ്പില്‍ ദര്‍ശകന്‍ മുന്നറിയിപ്പ് നല്‍കി.

തന്റെ 20-കളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം സന്ദര്‍ശിച്ചതായി മിസ്റ്റര്‍ ഹാമില്‍ട്ടണ്‍-പാര്‍ക്കര്‍ അവകാശപ്പെടുന്നു, അവിടെ പ്രാചീന ഇന്ത്യന്‍ പ്രവചന രീതികള്‍ പഠിക്കുകയും പ്രാദേ ശിക ജ്യോതിഷികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പരിശീലനം ആരംഭിക്കു കയും ചെയ്തു. 1500-കളില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസിന്റെ പേരിലാണ് അദ്ദേഹത്തിന് വിളിപ്പേരുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *