Lifestyle

ഭീകരത ചെയ്ത ചതി ; 11 വയസ്സുകാരിക്ക് ഇന്ത്യയില്‍ അമ്മയെ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോകേണ്ടി വന്നു

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെച്ചൊല്ലിയുള്ള ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് പാകിസ്ഥാന്‍ പൗരന്മാര്‍ അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യ വിടുന്നത് ഞായറാഴ്ചയും തുടരുകയായിരുന്നു. സാര്‍ക്ക് വിസയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരോട് ഏപ്രില്‍ 26-നകം പോകാനും ബാക്കിയുള്ളവര്‍ ഏപ്രില്‍ 27-ന് പുറത്തുപോകാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനേകം കരളലിയിക്കുന്ന കഥകള്‍ക്കാണ് ഇന്ത്യയില്‍ കാരണമായിരിക്കുന്നത്.

നൂറുകണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ പാകിസ്ഥാന്‍ ബന്ധുക്കളെ യാത്രയയ ക്കാന്‍ എത്തിയതോടെ അമൃത്സര്‍ ജില്ലയിലെ അട്ടാരി അതിര്‍ത്തിക്ക് സമീപം വാഹന ങ്ങളുടെ നീണ്ട ക്യൂ ആയിരുന്നു. ഇന്ത്യവിട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ എപ്പോള്‍ കാണാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്തത് അനേകം കുടുംബാംഗങ്ങളെയാണ് ആശങ്ക യിലാഴ്ത്തിയിരിക്കുന്നത്. ‘എന്റെ അമ്മ ഇന്ത്യക്കാരിയാണ്, ഞങ്ങളെ പാകിസ്ഥാനി ലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. എന്റെ അമ്മയെ കൂടെ പോകാന്‍ അവര്‍ അനുവദിക്കില്ലെന്ന്. എന്റെ മാതാപിതാക്കള്‍ 1991 ലാണ് വിവാഹിതരായത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകളെ പാകിസ്താനിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറയുന്നു,’ പാകിസ്ഥാന്‍ പൗരയായ സരിതയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

11 വയസ്സുള്ള സൈനബ് എന്ന പെണ്‍കുട്ടിക്ക് ഉപേക്ഷിക്കേണ്ടി വന്നത് സ്വന്തം അമ്മയെയാണ്. ‘അമ്മയെ ഉപേക്ഷിക്കേണ്ടി വന്നത് എന്റെ ഹൃദയം തകര്‍ത്തി രിക്കുന്നു.’ പാകിസ്ഥാന്‍ പൗരനായ കുട്ടി പറഞ്ഞു. ഹ്രസ്വകാല വിസയില്‍ എത്തിയ തന്റെ പാകിസ്ഥാന്‍ ബന്ധുക്കള്‍ രാജ്യം വിടാന്‍ തിരക്കുകൂട്ടുകയാണെന്ന് ജയ്സാല്‍മീ റില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞു. 45 ദിവസത്തെ വിസയുമായി ഏപ്രില്‍ 15ന് പാക്കിസ്ഥാ നിലെ അമര്‍കോട്ടില്‍ നിന്നാണ് അവര്‍ വന്നത്. സ്ഥിതി ഇങ്ങനെയാകുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എല്ലാ ബന്ധുക്കളെയും കാണാന്‍ അവര്‍ക്ക് സമയം ലഭി ച്ചില്ല. പെഷവാറില്‍ നിന്നുള്ള ജനം രാജ് (70) തന്റെ ബന്ധുക്കളെ കാണാന്‍ ഇന്ത്യയി ലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ ഇങ്ങിനെ സംഭവിച്ചതില്‍ ദു:ഖിതനാണ്.

ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നിന്നുള്ള പാകിസ്ഥാന്‍ പൗരനായ ഗുര്‍ബക്സ് സിംഗ്, തന്നെപ്പോലുള്ള നിരപരാധികളായ സാധാരണക്കാര്‍ തീവ്രവാദികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഭാരം എങ്ങനെ വഹിക്കുന്നുവെന്ന് ഖേദിക്കുന്നു. ‘എന്റെ കസിന്‍സ് ഉള്‍പ്പെടെയുള്ള എന്റെ കുടുംബത്തില്‍ പകുതിയും ഇന്ത്യയിലാണ് താമസിക്കുന്നത്. പഹല്‍ഗാമില്‍ അവര്‍ (തീവ്രവാദികള്‍) മനുഷ്യരാശിയെ കൊന്നൊടുക്കി, എന്നാല്‍ അതിന്റെ ആഘാതം ആരെല്ലാം ഏറ്റുവാങ്ങേണ്ടി വന്നതെന്നു നോക്കൂ. വൈദ്യചികിത്സയ്ക്കായി ഇന്ത്യ സന്ദര്‍ശിക്കുന്ന നിരവധി പാകിസ്ഥാനികള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ എല്ലാവരും മടങ്ങിപ്പോകണം.” അയാള്‍ പറഞ്ഞു.