കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് ? എന്ന ചോദ്യത്തിന് ഒടുവില്‍ വിരാമമാകുന്നു. ഒരു പുതിയ കണ്ടുപിടിത്തത്തില്‍, ശാസ്ത്രജ്ഞര്‍ ആദ്യം വന്നത് എന്താണെന്നതിന്റെ പഴക്കമുള്ള പ്രഹേളികയ്ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്തി. ഭ്രൂണം പോലുള്ള ഘടനകള്‍ മൃഗങ്ങളുടെ ആവിര്‍ഭാവത്തിന് മുമ്പ് ഉണ്ടായിരിക്കാം എന്നാണ് പുതിയ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
നൂറുകോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇക്ത്യോസ്‌പോറിയന്‍ സൂക്ഷ്മജീവിയായ ക്രോമോസ്‌ഫേറ പെര്‍കിന്‍സി എന്ന ഏകകോശ ജീവിയെക്കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഈ വെളിപ്പെടുത്തല്‍. ജനീവ സര്‍വകലാശാലയിലെ ബയോകെമിസ്റ്റ് മറൈന്‍ ഒലിവെറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്തിയത്. ക്രോമോസ് ഫെറ പെര്‍കിന്‍സി ഒരു ഏകകോശ ജീവിയാണെങ്കിലും ഭൂമിയില്‍ ആദ്യത്തെ മൃഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് വളരെ മുമ്പുതന്നെ, മള്‍ട്ടിസെല്ലുലാര്‍ കോര്‍ഡിനേഷനും ഡിഫറന്‍ഷ്യേഷന്‍ പ്രക്രിയകളും ജന്തുജാല ലോത്ത് നിലവിലുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മൃഗങ്ങളുടെ ഭ്രൂണവളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തോട് സാമ്യമുള്ള പാലിന്റോമി എന്ന പ്രക്രിയയ്ക്ക് ക്രോമോസ് ഫെറ പെര്‍കിന്‍സി വിധേയമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ വിഭജനത്തെത്തുടര്‍ന്ന്, ജീവികള്‍ ഒരു ബ്ലാസ്റ്റുലയെ അനുസ്മരിപ്പിക്കുന്ന കോശങ്ങളുടെ ഒരു കൂട്ടം ഉണ്ടാക്കുന്നു. ആദ്യകാല ജന്തു ഭ്രൂണങ്ങളുടെ സവിശേഷതയായ കോശങ്ങളുടെ പ്രത്യേക ക്ലസ്റ്ററില്‍ രണ്ട് വ്യത്യസ്ത സെല്‍ തരങ്ങളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. പെര്‍കിന്‍സിയുടെ പ്രത്യുത്പാദന പ്രക്രിയയ്ക്ക് മൃഗങ്ങളുടെ ഭ്രൂണ വികാസത്തോട് സാമ്യമുള്ളതായിട്ടാണ പഠനം തെളിയിക്കുന്നത്. സങ്കീര്‍ണ്ണമായ ബഹുകോശ ജീവികളുടെ പരിണാമത്തിന് വളരെ മുമ്പുതന്നെ ഭ്രൂണ രൂപീകരണത്തിനുള്ള ജനിതക പ്രോഗ്രാമിംഗ് നിലനിന്നിരിക്കാമെന്ന സൂചനയായിട്ടാണ് കണക്കാക്കുന്നത്.