ചീയ സീഡ്‌സിന് ധാരാളം പോഷകഗുണങ്ങളുണ്ട്. നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചീയ സീഡ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും സഹായിക്കുന്നു.
ചീയ സീഡ് വെള്ളത്തില്‍ കുതിര്‍ത്തോ യോഗര്‍ട്ടിനോട് ചേര്‍ത്ത് പ്രഭാത ഭക്ഷണമായോ ആണ് പലരും കഴിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു ഇത്. എന്നാല്‍ ഈ വിത്ത് ചില സാഹചര്യങ്ങളില്‍ ദോഷകരമായും ആരോഗ്യത്തെ ബാധിക്കാം.
കൂടിയ അളവില്‍ ചീയ സീഡ് കഴിച്ചാല്‍ ദഹനപ്രശ്‌നത്തിന് കാരണമാകും. ചീയ സീഡിൽ ആന്റി ഒക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ചീയ സീഡ് മിതമായ അളവില്‍ കഴിച്ചില്ലെങ്കിലുള്ള പ്രശ്‌നങ്ങള്‍ നോക്കാം.
ചീയ സീഡില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് വയറ്റില്‍ ബാക്ടീരിയയ്ക്ക് ഗുണം ചെയ്യുന്നു. എന്നാല്‍ നാരുകള്‍ കൂടുതലായാല്‍ വയറുവേദന, മലബന്ധം, വയറിളക്കം വായു കോപം എന്നിവയ്ക്കും കാരണമാകും.
അള്‍സറേറ്റീവ് കോളൈറ്റിസ് ക്രോണ്‍സ് ഡിസീസ് തുടങ്ങിയ ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസുകള്‍ ഉള്ളവര്‍ ചീയ സീഡിന്റെ ഉപയോഗം പരിമിതപ്പെടുത്തണം.
ചീയ സീഡ് സുരക്ഷിതമാണെങ്കിലും അത് തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ല. സൂക്ഷിച്ച് വേണം കഴിക്കാന്‍.
കാരണം വെള്ളത്തിലിടുമ്പോള്‍ ചീയ സീഡ് വെള്ളം വലിച്ചെടുത്ത് അതിന്റെ ഭാരത്തിന്റെ 10-12 ഇരട്ടി ഭാരം വയ്ക്കും. അതിനാലാണ് ഇത്തരത്തില്‍ വിഴുങ്ങുമ്പോള്‍ പ്രയാസമുണ്ടാകുന്നത്.
പ്രോസ്‌റ്റേറ്റ് കാന്‍സറിന് സാധ്യത: ഒരിനം ഒമേഗ 3 ഫാറ്റി ആസിഡ് ആയ ആല്‍ഫാ ലിനോലെനിക് ആസിഡ് ചിയ സീഡില്‍ ധാരളമുണ്ട്. ആല്‍ഫ, ലിനോലെനിക് ആസിഡ് , ഡോക്കോസഫെക്‌സനോയ്ക്ക് ആസിഡ് , എയ്‌കോസപെന്റനോയ്ക് ആസിഡ് എന്നിവയായി മാറുന്നു. ഇത് പ്രോസ്‌റ്റേറ്റ് കാന്‍സറിലേക്ക് നയിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു.
ചിലര്‍ക്ക് ചീയ സീഡ് അലര്‍ജിക്ക് കാരണമാകും. നാവിനും ചുണ്ടിനും ചൊറിച്ചില്‍ ഉണ്ടാകും. ഭക്ഷണ അലര്‍ജി, അനാഫിലാക്‌സിസ് എന്ന ജീവനു തന്നെ അപകടമായേക്കാവുന്ന അവസ്ഥയ്ക്ക് കാരണമായേക്കാം.