Skip to content
Monday, May 19, 2025
Hashtagonline
  • Sports
  • Crime
  • Good News
  • Our Specials
    • Featured
    • The Origin Story
    • Wild Nature
    • Myth and Reality
  • Oddly News
  • Entertainment
    • Movie News
    • Celebrity
    • Hollywood
  • Lifestyle
    • Lifestyle
    • Travel
  • Health & Fitness
    • Health
    • Fitness
    • Healthy Food
  • Home
  • Oddly News
  • പ്രതിമാസം ‘സണ്ണി ലിയോണി’നും കിട്ടി 1000 രൂപ, വിവാഹിതരായ സ്ത്രീകള്‍ക്കായി ഛത്തീസ്ഗഢിന്റെ പദ്ധതി
Oddly News

പ്രതിമാസം ‘സണ്ണി ലിയോണി’നും കിട്ടി 1000 രൂപ, വിവാഹിതരായ സ്ത്രീകള്‍ക്കായി ഛത്തീസ്ഗഢിന്റെ പദ്ധതി

Posted on December 24, 2024December 24, 2024 Author AksaComments Off on പ്രതിമാസം ‘സണ്ണി ലിയോണി’നും കിട്ടി 1000 രൂപ, വിവാഹിതരായ സ്ത്രീകള്‍ക്കായി ഛത്തീസ്ഗഢിന്റെ പദ്ധതി

സര്‍ക്കാര്‍ പദ്ധതികള്‍ വിവിധരീതിയില്‍ തട്ടിയെടുക്കുന്നതിന്റെ ഒരു ഉദാഹരണമായി മാറുകയാണ് ബോളിവുഡിലെ മാദകത്തിടമ്പ് സണ്ണി ലിയോണിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട്തട്ടിപ്പ്. സര്‍ക്കാരില്‍ നിന്നും എല്ലാ മാസവും 1000 രൂപ വീതം പോയിരുന്ന അക്കൗണ്ടുകളിലൊന്ന് സണ്ണി ലിയോണിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്കായിരുന്നു. സണ്ണിലിയോണിന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുറന്നയാള്‍ മാസങ്ങളോളമാണ് സര്‍ക്കാരിന്റെ തുക കൈപ്പറ്റിയത്.

ബിജെപി സര്‍ക്കാരിന്റെ മഹ്താരി വന്ദന്‍ യോജനയ്ക്ക് കീഴിലാണ് ധനസഹായം. ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്നു. വീരേന്ദ്ര ജോഷി എന്നയാളുടേതായിരുന്നു സണ്ണിലിയോണിന്റെ പേരിലുള്ള അക്കൗണ്ട്. തുടര്‍ നടപടികള്‍ക്കായി ഇയാള്‍ക്കെതിരെ കേസെടുത്തു. പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളുടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥരും ഇപ്പോള്‍ കരുങ്ങുന്ന നിലയിലാണ്. ഇവര്‍ക്കെതിരേയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ തലൂര്‍ ഗ്രാമത്തിലാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിനോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹ്താരി വന്ദന്‍ യോജനയുടെ 50 ശതമാനത്തിലധികം ഗുണഭോക്താക്കളും വ്യാജമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് ആരോപിച്ചു.

Hashtagonline.in WhatsApp Group
Share on Facebook
Tweet on twitter
Share on google+
Pin to pinterest
Tagged chattisgrah, fake account, Hashtagonline, sunny leon

Related Reading

Oddly News

സ്യൂട്ട്കേസ് കടിച്ചുതിന്നുന്ന യുവതി , അത്ഭുതപ്പെട്ട് കാഴ്ച്ചക്കാര്‍, എന്നാല്‍ സംഭവം ഇങ്ങനെ

Posted on September 5, 2024September 5, 2024 Author Aksa

കാലം കഴിയുന്നതിനുസരിച്ച് ഭക്ഷണരീതികളിലെല്ലാം മാറ്റം വന്നുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്ത് ലഭിക്കുന്ന ഭക്ഷണവും സ്വന്തം അടുക്കളയില്‍ പാചകം ചെയ്യാവുന്ന രീതിയില്‍ സാങ്കേതിക വിദ്യ നമ്മളെ എത്തിച്ചട്ടുണ്ട്. ഇപ്പോള്‍ റിയലിസ്റ്റിക കേക്കുകളാണ് ട്രെന്‍ഡ്. ഇത് വളരെ സൂഷ്മമായി ചെയ്യേണ്ട കലയാണ്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഇവയൊന്നും കേക്കാണെന്ന് ആരും പറയില്ല. ഇത്തരത്തിലുള്ള വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമൊക്കെ തന്നെ കാണാന്‍ സാധിക്കും. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതും അത്തരത്തിലുള്ള ഒരു വീഡിയോയാണ്. View this post on Instagram A Read More…

Oddly News

ഭീകരനാണിവന്‍ ! ഭാരംകൊണ്ട് ഭൂമിയുടെ ഭ്രമണവേഗം കുറച്ച ഒരു അണക്കെട്ട്

Posted on November 26, 2024November 26, 2024 Author ashtagon

ബഹിരാകാശത്തും മറ്റ് ഗ്രഹങ്ങളിലും എന്ത് നടക്കുന്നുവെന്ന് കണ്ടെത്താനായി സാധിച്ചിട്ടുണ്ടെങ്കിലും ഭൂമിയില്‍ സ്വാഭാവികമായി നടക്കുന്ന എന്തിനെയെങ്കിലും നിയന്ത്രിച്ച് നിര്‍ത്താനായി മനുഷ്യന് സാധിക്കുമോ? ഇല്ലെന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ തെറ്റി. ഭൂമിയുടെ കറക്കത്തെ പോലും സ്വാധീനിക്കാനായി മനുഷ്യര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ചൈനയില്‍ നിര്‍മിച്ച ഒരു അണക്കെട്ട് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതകുറച്ച് ദിവസങ്ങളുടെ ദൈര്‍ഘ്യം പോലും വര്‍ധിപ്പിക്കുന്നുണ്ട്. ചൈനയിലെ ത്രീ ഗോര്‍ജസ് എന്ന ഡാമാണ് ഇതിന് കാരണക്കാരന്‍. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ യാങ്ട്‌സെ നദിയിലാണ് ത്രീ ഗോര്‍ജസ് അണക്കെട്ട്‌ നിര്‍മിച്ചിട്ടുള്ളത്. Read More…

Oddly News

മഴയുംകൊടുങ്കാറ്റും, വെള്ളപ്പൊക്കത്തില്‍ പുല്ലില്ലാതായി; ചെമ്മരിയാട്ടിന്‍ കൂട്ടം തിന്നത് 100 കിലോ കഞ്ചാവ്…!!

Posted on September 27, 2023September 27, 2023 Author ashtagon

അതിരൂക്ഷമായ വെള്ളപ്പൊക്കം കാരണം ഭക്ഷണത്തിനായി ഒന്നുമില്ലാതെ ആടുകള്‍ കഞ്ചാവ് ഭക്ഷിച്ച് വിചിത്രമായി പെരുമാറി. ഗ്രീസില്‍ നടന്ന സംഭവത്തില്‍ പുല്ലില്ലാതെ വന്നതിനെ തുടര്‍ന്ന് ഔഷധഗുണമുള്ള കഞ്ചാവ് ഉത്പാദിപ്പിക്കുന്ന ഒരു തോട്ടത്തിലേക്ക് ആടുകള്‍ അതിക്രമിച്ചു കയറുകയായിരുന്നു. സെന്‍ട്രല്‍ ഗ്രീസിലെ തെസ്സാലിയിലെ വെള്ളപ്പൊക്കമുള്ള സമതലങ്ങളില്‍ മേയുകയായിരുന്ന ആടുകള്‍ അല്‍മിറോസ് പട്ടണത്തിനടുത്തുള്ള ഹരിതഗൃഹത്തിലേക്ക് അതിക്രമിച്ചു കടന്നത്. ആട്ടിന്‍കൂട്ടം 100 കിലോയിലധികം കഞ്ചാവ് ഭക്ഷിച്ചതായിട്ടാണ് വിവരം. ഉഷ്ണ തരംഗവും ഡാനിയല്‍ കൊടുങ്കാറ്റും മൂലം വ്യാപകകൃഷിനാശം നേരിട്ടിരിക്കെ അവശേഷിച്ച വിള തിന്ന് ആടുകള്‍ നാശം പൂര്‍ത്തിയാക്കി. Read More…

Post navigation

‘ഞാന്‍ AI കാമുകനുമായി പ്രണയത്തില്‍; ലൈംഗികതയിലും ഏര്‍പ്പെടാറുണ്ട്, കുട്ടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു’
നാലാംവിവാഹം കഴിച്ചത് മകന്റെ കാമുകിയെ; പ്രണയബന്ധങ്ങള്‍ക്കും അഴിമതിക്കും വധശിക്ഷ കിട്ടിയ ബാങ്കര്‍

Latest Updates

കുഞ്ഞും 76വയസ്സുള്ള അമ്മയുമായി ഇന്ത്യയിലുടനീളം 4000 കിലോമീറ്റര്‍ പിന്നിട്ട് മലയാളി യുവതി

Posted on May 19, 2025May 19, 2025 Author Priya Comment(0)

കേരളത്തില്‍ നിന്നുള്ള ഒരു യുവതി അവരുടെ 76 കാരിയായ അമ്മയും പിഞ്ചുകുഞ്ഞുമായി ഇതിനകം രാജ്യത്തിന്റെ 4000 കിലോമീറ്ററുകളാണ് പിന്നിട്ടത്. ഏഴംഗ കുടുംബം പൂര്‍ണ്ണമായും സജ്ജീകരിച്ച ഒരു കാരവാനില്‍ ഇവര്‍ നടത്തുന്ന യാത്രയുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുക മാത്രമല്ല, ഇന്ത്യയില്‍ കുടുംബ യാത്ര എങ്ങനെയായിരിക്കുമെന്ന് പുനര്‍ നിര്‍വചിക്കുകയും ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ നിന്നുള്ള ദമ്പതികളായ ജലജയും ഭര്‍ത്താവ് രതീഷും പരിചയസമ്പന്നരായ ഡ്രൈവര്‍മാരാണ്. അവരുടെ ഏറ്റവും പുതിയ സാഹസികത കേരളത്തില്‍ നിന്ന് ലഡാക്കിലേക്കുള്ള ധീരവും മനോഹരവുമായ Read More…

പ്രിന്‍സും കിംഗും വേണ്ട ; ന്യൂസിലന്റില്‍ കുട്ടികള്‍ക്ക് ഈ പേരുകള്‍ പറ്റില്ല ! യുഎസിൽ കൂടുതൽ പ്രചാരത്തിലുള്ള പേരുകള്‍

Posted on May 19, 2025May 19, 2025 Author ashtagon Comment(0)

വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ ഉടുമ്പ് തിന്നു ; തലയൊഴികെയുള്ള ഭാഗങ്ങള്‍ ഭക്ഷിച്ചു…!

Posted on May 19, 2025May 19, 2025 Author ashtagon Comment(0)

നരച്ച മുടിക്ക് ഒലിവ് ഓയിൽ പരിഹാരമാണോ?

Posted on May 19, 2025May 19, 2025 Author ashtagon Comment(0)
Copyright © 2025 Hashtagonline. All rights reserved. Designed by Cloud7 Branding Studio
error: Content is protected !!