Hollywood

ചാര്‍ലീസ് തെറോണും ഡാനിയേല്‍ ക്രെയ്ഗും ഒന്നിക്കുന്നു; മണി ഹീസ്റ്റുമായി സൂപ്പര്‍ താരങ്ങള്‍

അക്കാഡമി അവാര്‍ഡ് ജേതാവ് ചാര്‍ലിസ് തെറോണും ജെയിംസ് ബോണ്ട് ഐക്കണ്‍ ഡാനിയല്‍ ക്രെയ്ഗും ഒരു ഹീസ്റ്റ് ത്രില്ലറിനായി ഒന്നിക്കുന്നു. ടു ഫോര്‍ ദ മണി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജസ്റ്റിന്‍ ലിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജസ്റ്റിനും എഴുത്തുകാരനായ ഡാന്‍ മസ്യൂ തെറോണും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത യഥാര്‍ത്ഥ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ടു ഫോര്‍ ദ മണി. സിനിമയില്‍, ചാര്‍ലിസും ഡാനിയലും കരിയര്‍ കള്ളന്മാരുടെ വേഷവും പ്രൊഫഷണലായി അവര്‍ക്ക് ചെയ്തു തീര്‍ക്കേണ്ട മൂന്ന് ജോലികളും അവതരിപ്പിക്കും.

ഡോക്ടര്‍ സ്ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നെസ്, എഫ് 9: ദി ഫാസ്റ്റ് സാഗ എന്നിവയിലാണ് ചാര്‍ലിസ് തെറോണ്‍ അഭിനയിച്ചു വരുന്നത്. നെറ്റ്ഫ്‌ലിക്സിനായി ദി ഓള്‍ഡ് ഗാര്‍ഡ് 2-ലും ചാര്‍ലിസ് തെറോണ്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നോ ടൈം ടു ഡൈ എന്ന ചിത്രത്തിലൂടെ ബോണ്ട് റോളില്‍ നിന്ന് വിരമിച്ച ഡാനിയല്‍, നൈവ്‌സ് ഔട്ട് എന്ന സിനിമയിലാണ് അവസാനം കണ്ടത്. ക്വീറിലും അദ്ദേഹം പ്രത്യക്ഷപ്പെടും.