Oddly News

കന്നുകാലിത്തൊഴുത്തോ കോഴിഫാമോ? ദുബായിലെ ഈ തൊഴിലാളി ക്യാമ്പിന്റെ വീഡിയോ ഞെട്ടിക്കും

ബുര്‍ജ് ഖലീഫ, പ്രിന്‍സസ് ടവര്‍ തുടങ്ങിയ ആഡംബര അംബരചുംബികള്‍ക്ക് പേരുകേട്ട ദുബായ്, സമൃദ്ധിയുടെയും ഉയര്‍ന്ന ജീവിത നിലവാരത്തിന്റെയും പര്യായമാണ്. എന്നാല്‍ അടുത്തിടെ വൈറലായ ഒരു വീഡിയോ ദുബായിലെ സമ്പന്നതയുടെയും സമൃദ്ധിയുടേയും അഭിമാന സ്തംഭങ്ങള്‍ക്ക് അപ്പുറത്ത് അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ കഠിനമായ ജീവിത പശ്ചാത്തലങ്ങളും അവിടെ പോരാട്ടജീവിതം നയിക്കുന്നവര്‍ക്ക് കിട്ടുന്ന മോശം സാഹചര്യത്തെക്കുറിച്ചും രോഷവും സഹതാപവും ഉണ്ടാക്കുന്നു.

നഗരത്തിന്റെ ഹൃദയഭാഗത്ത് ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍മ്മാണ തൊഴിലാളികളായി അനേകരാണ് ദിവസക്കൂലി തേടുന്നത്. ഇവയില്‍ ഗണ്യമായ ഒരു വിഭാഗം ഇന്ത്യയില്‍ നിന്നുള്ളവരും. അടുത്തിടെ, ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് എംഡി റഫീക്ക് പങ്കിട്ട ഒരു വൈറല്‍ വീഡിയോ ഈ തൊഴിലാളികളുടെ ജീവിതത്തിന്റെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളെയോര്‍ത്ത് കാഴ്ചക്കാരെ ഹൃദയം തകര്‍ക്കും.

നിരവധി തൊഴിലാളികള്‍ സഹിച്ചുനില്‍ക്കുന്ന തിരക്കേറിയതും അപര്യാപ്തവുമായ ജീവിത സാഹചര്യങ്ങള്‍ വരുന്ന ഫൂട്ടേജ് ദുബായുടെ അപൂര്‍വ്വമായി കാണുന്ന ഒരു വശം തുറന്നുകാട്ടുന്നു. ഒന്നിനുപുറകെ ഒന്നായി അടുക്കിവച്ചിരിക്കുന്ന തകര്‍ന്ന ഡോര്‍മിറ്ററികള്‍ നിറഞ്ഞ ടിന്‍ ഷെഡ് മേല്‍ക്കൂരയുള്ള ഒരു വലിയ ഹാള്‍. ബങ്ക് ബെഡ്ഡുകളുടെ നിരകള്‍ അനന്തമായി നീണ്ടുകിടക്കുന്നു. ഇടുങ്ങിയ ക്വാര്‍ട്ടേഴ്സില്‍ നിര്‍മ്മാണ സ്ഥലങ്ങളിലെ നീണ്ട, കഠിനമായ ദിവസങ്ങള്‍ക്ക് ശേഷം ആയിരക്കണക്കിന് ആളുകള്‍ വിശ്രമിക്കുന്നു.


താല്‍ക്കാലിക ഘടനയോട് സാമ്യമുള്ള ഈ ഇടങ്ങള്‍ ദുബായിലെ കെട്ടിട നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്ന ബംഗ്ലദേശ്, പാകിസ്ഥാന്‍, ചൈന, ഇന്ത്യ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ്. ചുട്ടുപൊള്ളുന്ന വെയിലിന് കീഴില്‍ അധ്വാനിച്ച ശേഷം, ഈ പുരുഷന്മാര്‍ ഓരോ രാത്രിയും തങ്ങളുടെ ക്യാമ്പിലേക്ക് മടങ്ങുന്നു. വീഡിയോ രണ്ട് ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടുകയും ഈ തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിട്ടുണ്ട്.
സഹതാപവും രോഷവും കലര്‍ന്ന കമന്റുകള്‍ ദൃശ്യം നേടുന്നു. തൊഴിലാളികള്‍ക്ക് കിട്ടുന്ന മോശം സാഹചര്യത്തോട് അമര്‍ഷവും പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികളില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തം ആവശ്യപ്പെട്ടാണ് കമന്റുകള്‍ മിക്കതും.