Travel

ഇനി പാരീസിലെ ഈഫല്‍ടവറിലേക്ക് പോകാം… യുപിഐ പേമെന്റ് വഴി ഐക്കണിക് സ്മാരകത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം

ലോകാത്ഭുതങ്ങളില്‍ പെടുന്ന ഫ്രാന്‍സിലെ ഈഫല്‍ ടവര്‍ വിദേശത്തെ വിനോദസഞ്ചാരം കൊതിക്കുന്നവരുടെ ഇഷ്ട ഇടങ്ങളിലൊന്നാണ്. എന്നാല്‍ ഇപ്പോള്‍ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ മികച്ച രീതിയിലുള്ള ഒരു അവസരം വാഗ്ദാനം ചെയ്യുകയാണ് പാരീസും ഇന്ത്യയും. പാരീസിലെ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ഉപയോഗിക്കാം. ഐക്കണിക് സ്മാരകത്തിലേക്കുള്ള യാത്ര ബുക്ക് ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കാമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രഞ്ച് ഇ-കൊമേഴ്സ്, പ്രോക്സിമിറ്റി പേയ്മെന്റുകളായ ലൈറയുമായി തങ്ങളുടെ Read More…

Travel

അതിശൈത്യത്തില്‍ യൂറോപ്പില്‍ മാത്രമല്ല ; തണുത്തുറഞ്ഞ് ഐസായ തടാകങ്ങള്‍ ഇന്ത്യയിലുമുണ്ട്

മഞ്ഞും തണുപ്പും ഏറിയ മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് പോലെ അവധിയാഘോഷത്തിന് അനുയോജ്യമായ സ്ഥലകാലങ്ങള്‍ വേറെ കാണില്ല. നയാഗ്രാ വെള്ളച്ചാട്ടവും തെംസ് നദിയുമൊക്കെ ഉറഞ്ഞുപോകുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാറുണ്ട്. താപനില മൈനസിലേക്ക് എത്തുമ്പോള്‍ വെള്ളം ഉറഞ്ഞുപോകുന്ന തണുത്തുറഞ്ഞ തടാകങ്ങള്‍ ഇന്ത്യയിലുമുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം തടാകങ്ങളുണ്ട്, അവയില്‍ പലതും ശൈത്യകാലത്ത് വെളുത്ത മഞ്ഞുപാളികളായി മാറുന്ന മാന്ത്രിക പരിവര്‍ത്തനത്തിന് വിധേയമാകുന്നവയാണ്. അവ സന്ദര്‍ശകര്‍ക്ക് സവിശേഷമായ അനുഭവം പ്രദാനം ചെയ്യുന്നു. ഈ ശീതീകരിച്ച അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ നിങ്ങള്‍ ഒരു Read More…

Travel

ഒറിനോക്കോയുടെ വന്യസുന്ദരി ; കാനോക്രിസ്റ്റല്‍സിന് അഞ്ച് വര്‍ണ്ണം ; നദി വര്‍ഷം മുഴുവന്‍ നിറംമാറിക്കൊണ്ടിരിക്കും

തേടിയെത്തുന്ന മനുഷ്യരെ മാത്രം കാണിക്കാന്‍ പാകത്തിന് ലോകത്ത് അനേകം അതിശയങ്ങളാണ് പ്രകൃതി നിഗൂഡമായി സൂക്ഷിച്ചിട്ടുള്ളത്. വിശാലമായ കടലും പര്‍വ്വതങ്ങളും മഞ്ഞുപാളികളും വെള്ളച്ചാട്ടവും എല്ലാം ഇതില്‍പ്പെടും. അത്തരത്തില്‍ പ്രകൃതി കൈക്കുമ്പിളിനുള്ളില്‍ സൂക്ഷിക്കുന്ന നിറം മാറുന്ന കാനോ ക്രിസ്റ്റല്‍സിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കൊളംബിയയിലെ പ്രസിദ്ധമായ ‘അഞ്ച് നിറങ്ങളുടെ നദി’യാണ് കാനോ ക്രിസ്റ്റല്‍സ്. ഇതിനെ ‘ലിക്വിഡ് റെയിന്‍ബോ’ എന്നും അറിയപ്പെടുന്നു. വര്‍ഷം മുഴുവനും നിറംമാറുന്നതാണ് പ്രത്യേകത. ഒറിനോകോ തടത്തിന്റെ ഭാഗമായ ഗ്വായബെറോ നദിയുടെ കൈവഴിയാണ് കാനോ ക്രിസ്റ്റല്‍സ്. ഇതിന് ഏകദേശം 100 കിലോമീറ്റര്‍ Read More…

Travel

ഒന്നും നോക്കേണ്ട, ആരേയും കാത്തുനില്‍ക്കേണ്ട ; ഹൃദയത്തെ പിന്തുടരുക : 70 കാരി ഒറ്റയ്ക്ക് യാത്ര ചെയ്തത് 80 രാജ്യങ്ങളിലേക്ക്

ഹൃദയത്തിന്റെ താളം പിന്തുടരാന്‍ തീരുമാനിച്ചാല്‍ പ്രായവും ആരോഗ്യവും ഒന്നും നോക്കേണ്ട ആരേയും കാത്തു നില്‍ക്കുകയും വേണ്ടെന്ന് 70 കാരിയായ നീരു സലൂജ പറയും. ജയ്പൂരില്‍ നിന്നുള്ള ഈ റിട്ടയേഡ് പ്രൊഫസര്‍ ഗാലപാഗോസ് ദ്വീപുകള്‍, ബൈക്കല്‍ തടാകം എന്നിവയുള്‍പ്പെടെ 80 രാജ്യങ്ങളിലാണ് ഒറ്റയ്ക്ക് യാത്ര ചെയ്തത്. 2010-ല്‍ തന്റെ ഭര്‍ത്താവും ഒരു മുന്‍ യാത്രാസുഹൃത്തും അന്തരിച്ചപ്പോള്‍ മുതലാണ് സാഹസികതയോടുള്ള അവരുടെ പ്രണയം തുടങ്ങിയത്. പസഫിക്കിലെ ഗാലപാഗോസ് ദ്വീപുകള്‍ മുതല്‍ അറ്റ്‌ലാന്റിക്കിന്റെ മഞ്ഞുമൂടിയ ചക്രവാളങ്ങള്‍ വരെ നീരു തന്റെ യാത്രകളിലൂടെ Read More…

Travel

മൂടല്‍മഞ്ഞില്‍ ഉത്തരേന്ത്യ വിറയ്ക്കുന്നു; കശ്മീരിലെ ഗുല്‍മാര്‍ഗ്ഗിലാണേല്‍ മഞ്ഞുമില്ല തണുപ്പുമില്ല

മഞ്ഞും മലഞ്ചെരിവും തണുപ്പുമൊക്കെയാണ് കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ വിനോദസഞ്ചാരികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ മൂടല്‍മഞ്ഞും തണുപ്പുമായി ഉത്തരേന്ത്യ തണുത്തു വിറച്ചപ്പോള്‍ കുളിരും തണുപ്പുമില്ലാതെ വരണ്ടുണങ്ങി കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗ്. സാധാരണഗതിയില്‍ ഒക്‌ടോബറില്‍ തുടങ്ങുന്ന മഞ്ഞുവീഴ്ച ഡിസംബര്‍ അവസാനവും ജനുവരിയും കടന്നിട്ടും ഗുല്‍മാര്‍ഗിനെ തൊട്ടുതീണ്ടിയിട്ടില്ല. ഓരോ വര്‍ഷവും മഞ്ഞും കുളിരും നുണയാന്‍ അനേകം വിനോദ സഞ്ചാരികളാണ് ഗുല്‍മാര്‍ഗില്‍ എത്താറുള്ളത്. എന്നാല്‍ ഇത്തവണ മഞ്ഞുവീഴ്ചയും തണുപ്പും ഇല്ലാതെ വരണ്ടുണങ്ങിയതോടെ സഞ്ചാരികളും അകന്നു നില്‍ക്കുകയാണ്. ജനുവരി മാസത്തിലെ കഠിനമായ Read More…

Travel

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ ; ജനുവരി 27 ന് കന്നിയാത്ര പുറപ്പെടും

റോയല്‍ കരീബിയന്റെ ‘ഐക്കണ്‍ ഓഫ് ദി സീസ്’ കന്നി യാത്രയ്ക്ക് മഒരുങ്ങുകയാണ്. ജനുവരി 27 ന് ഔദ്യോഗികമായി യാത്ര ആരംഭിക്കുന്ന കപ്പല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ എന്ന പദവി സ്വന്തമാക്കി ഇതിനകം ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. കടലിലെ ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍പാര്‍ക്ക് എന്ന പ്രശംസയ്ക്കൊപ്പം, ഐക്കണില്‍ ‘ദി അള്‍ട്ടിമേറ്റ് ടൗണ്‍ഹൗസ്’ എന്ന് വിളിക്കപ്പെടുന്ന വിശാലമായ മൂന്ന് നിലകളുള്ള താമസസൗകര്യവും ഉണ്ടായിരിക്കും, ഇത് ഇന്‍-സ്യൂട്ട് സ്ലൈഡും കരോക്കെ സ്റ്റേഷനും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ‘വിശാലമായ സാഹസിക Read More…

Travel

മാലദ്വീപ് പോകട്ടെ…ലക്ഷദ്വീപിലേക്ക് ടൂര്‍ പോകുന്നുണ്ടോ? ഈ ഏഴു സ്ഥലങ്ങളില്‍ പോകാതിരിക്കരുത്

ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ചതിലൂടെ ഇന്ത്യാക്കാരുടെ മുഴുവന്‍ വെറുപ്പ് സമ്പാദിച്ച മാലദ്വീപുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ വല്ലാതെ ഉലഞ്ഞ നിലയിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരത്തിനായി പോയിരുന്ന മാലിദ്വീപിന്റെ മികച്ച മറ്റൊരു ഓപ്ഷനായുള്ള തെരച്ചിലിലാണ് ഇന്ത്യാക്കാരും ടൂര്‍ ഓപ്പറേഷറ്റര്‍മാരും. ഇന്ത്യയിലെ തന്നെ ലക്ഷദ്വീപാണ് ഇതിന് ഏറ്റവും അനുയോജ്യമായി കേള്‍ക്കുന്നത്. ലക്ഷദ്വീപിനെ പ്രമോട്ട് ചെയ്തുകൊണ്ടുള്ള പരിപാടികളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. അറബിക്കടലിലെ ഉഷ്ണമേഖലാ അറ്റോളില്‍ അതിമനോഹരമായ കടല്‍ക്കാഴ്ചകളും വൃത്തിയുള്ള ബീച്ചുകളും ഉണ്ട്. ലക്ഷദ്വീപില്‍ പോകുന്നെങ്കില്‍ കണ്ടിരിക്കേണ്ട ഏഴ് പ്രശസ്തമായ Read More…

Travel

പര്‍പ്പിള്‍ മണലോട് കൂടിയ അതിമനോഹരമായ ഒരു തീരപ്രദേശം ; തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഫൈഫര്‍ ബീച്ച്

നല്ല ബീച്ച് തപ്പിപ്പോകുന്ന മിക്കവരും അവധിക്കാലത്തിനായി തെരഞ്ഞെടുക്കുക വെളുത്തതോ സ്വര്‍ണ്ണമോ ആയ മണല്‍ നിറഞ്ഞ ബീച്ചാണ്. എന്നാല്‍ പര്‍പ്പിള്‍ ഷേഡുകള്‍ വരുന്ന മണലോട് കൂടിയ വളരെ അസാധാരണമായ ഒരു തീരപ്രദേശമുണ്ട്. കാലിഫോര്‍ണിയയുടെ അതിമനോഹരമായ തീരപ്രദേശം പര്യവേക്ഷണം ചെയ്യുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഫൈഫര്‍ ബീച്ച്. അതിന്റെ നിറം ഇപ്പോഴും ഭൂമിശാസ്ത്രപരമായ ഒരു രഹസ്യമാണ്. തീരത്തിന് ചുറ്റുമുള്ള കുന്നുകളില്‍ നിന്നും പാറക്കെട്ടുകളില്‍ നിന്നും ഒഴുകിയെത്തിയ മാംഗനീസ് ഗാര്‍നെറ്റ് കണങ്ങളില്‍ നിന്നാണ് ഇത് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും ടൂറിസ്റ്റ് ബീച്ചുകള്‍ Read More…

Travel

അഭിഭാഷകരേക്കാള്‍ വരുമാനം വാഴ കര്‍ഷകര്‍ക്ക് ; കണ്ണെത്താ ദൂരത്തോളം ലാ പാല്‍മയിലെ വിസ്മയ കാഴ്ചകള്‍

യൂറോപ്പിലെ കനത്ത ശൈത്യ കാലത്ത് പോലും 20 ഡിഗ്രി താപനില. ഇതിനൊപ്പം വിലകുറഞ്ഞ റമ്മും മനോഹരമായ കാഴ്ചകളും വാഗ്ദാനം ചെയ്യുന്ന അധികം കേട്ടിട്ടില്ലാത്ത സ്പാനിഷ് ദ്വീപ് ‘ലാ പാല്‍മ’ സഞ്ചാരികള്‍ക്ക് നല്‍കുന്നത് അസാധാരണമായ യാത്രാനുഭവം. ദ്വീപിന്റെ സൂഷ്മ കാലാവസ്ഥ പലപ്പോഴും ഒരു വശത്ത് മേഘാവൃതവും മറുവശത്ത് ശോഭയുള്ള സൂര്യപ്രകാശവും ആയിരിക്കും. ലാ പാല്‍മയില്‍ അഭിഭാഷകനേക്കാള്‍ കൂടുതല്‍ വരുമാനം വാഴ കര്‍ഷകര്‍ നേടുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നും. ആയിരക്കണക്കിന് വാഴകള്‍ ഇവിടെ കണ്ണെത്താദൂരത്തോളം കുന്നുകള്‍ Read More…