പാട്ടും നൃത്തവും നിറക്കാഴ്ചകളുടെ സമന്വയങ്ങളും ഒക്കെയായി അനേകം ആഘോഷങ്ങളുടെ നാടാണ് ഇന്ത്യ. ദേശീയമായും പ്രാദേശീകമായും വേര്‍തിരിഞ്ഞുകിടക്കുന്ന അവയില്‍ ഒരുമയുടെ സംഗീതവും മതപരമായ ആചാരങ്ങളും നാടോടിക്കഥകളും ഒക്കെ ഇഴചേര്‍ന്നു കിടക്കുന്നു. ശൈത്യകാലം ആരംഭിച്ചതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രാദേശിക ഉത്സവങ്ങളുടെ സീസണ്‍ കൂടിയാണ് തുറക്കുന്നത്. ഹിമാചല്‍ പ്രദേശിന്റെ വിദൂര പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കുളു, ചമ്പ താഴ്വരകളില്‍ നടക്കുന്ന ഇന്ത്യയുടെ ഫാഗ്‌ളി വളരെ രസകരമായ ആഘോഷമാണ്. ഫാഗ്ലി ഇന്ത്യയുടെ ‘മാസ്‌ക് ഫെസ്റ്റിവല്‍’ എന്നും അറിയപ്പെടുന്നു. 2025 ഫെബ്രുവരി 12 Read More…
കൊല്‍ക്കത്തയിലെ 255 വര്‍ഷം പഴക്കമുള്ള ആല്‍മരം; പ്രകൃതിദത്ത അത്ഭുതം, വിനോദ സഞ്ചാര ആകര്‍ഷണവും
ലാല്‍ കില മുതല്‍ താജ്മഹല്‍ വരെ നിരവധി ചരിത്ര സ്മാരകങ്ങളുള്ള രാജ്യമാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഹൗറ നഗരത്തിലെ ഷിബ്പൂരിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഭീമാകാരമായ ആല്‍മരം വിനോദസഞ്ചാരികളുടെ എല്ലാക്കാലത്തെയും ശ്രദ്ധാകേന്ദ്രമാണ്. 255 വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ആല്‍മരം 5 ഏക്കര്‍ സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്. കൊല്‍ക്കത്തയിലെ ഏറ്റവും പഴയ പൗരന്‍ എന്നറിയപ്പെടുന്ന ആല്‍മരം കാണാന്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് എത്തുന്നത്. ഫംഗസ് അണുബാധ കാരണം ആല്‍മരത്തിന്റെ പ്രാഥമിക വേര് വളരെക്കാലം മുമ്പ് Read More…
ചോപ്ത എന്ന സ്വര്‍ഗ്ഗത്തിന്റെ അറ്റം, മഞ്ഞുമൂടിയ മലനിരകളും വെല്‍വെറ്റു പുല്‍മേടുകളും; ഉത്തരാഖണ്ഡിലെ ഫെയറിലാന്‍ഡ്
‘സ്വര്‍ഗ്ഗത്തിന്റെ ഒരു ഭാഗം’ ഉത്തരാഖണ്ഡിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ചോപ്തയെ അങ്ങിനെ വിളിച്ചാല്‍ ഒട്ടും അതിശയോക്തിയാകില്ല. വെല്‍വെറ്റ് പുല്‍മേടുകളാലും മനോഹരമായ മഞ്ഞുമൂടിയ കൊടുമുടികളാലും ചുറ്റപ്പെട്ട ചോപ്ത ശാന്തവും അഭൗമവുമായ സൗന്ദര്യത്തിനും പേരുകേട്ട ഇടം എന്നതിലുപരി ആത്മീയ യാത്രകള്‍ക്കും അനുയോജ്യമാണ്. ഏകദേശം 2,608 മീറ്റര്‍ ഉയരത്തില്‍ ഗര്‍വാള്‍ ഹിമാലയത്തിലെ ഒരു ഭാഗമായ ഇവിടം അറിയപ്പെടുന്നത് തന്നെ ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നാണ്. വേനല്‍ക്കാലത്ത് മനോഹരവും മഴക്കാലത്ത് പുതുമയുള്ളതും മഞ്ഞുകാലത്ത് മഞ്ഞുമൂടിയ ഫെയറിലാന്‍ഡുമായതിനാല്‍ വര്‍ഷം മുഴൂവന്‍ അവധിക്കാല കേന്ദ്രമാണെന്നതാണ് പ്രത്യേകത. സംസ്ഥാനത്തെ Read More…
ഒരുകാലത്ത് ഫിനാന്‍ഷ്യല്‍ ഹബ്; ഇന്ന് സെക്സ് ടൂറിസത്തിന്റെ നാട്; ടോക്കിയോയ്ക്ക് സംഭവിക്കുന്നത്
ഒരുകാലത്ത് സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ ഹബ്ബ്, ആധുനിക സാങ്കേതികതയുടെ മുഖമായിരുന്ന നഗരം. ലോകത്ത് ജീവിക്കാന്‍ ഏറ്റവും യോഗ്യമായിരുന്ന നഗരങ്ങളിലൊന്നായിരുന്ന ജപ്പാന്റെ തലസ്ഥാനനഗരം. ടോക്കിയോയുടെ സുവര്‍ണ കാലഘട്ടമായിരുന്നു അത്, എന്നാല്‍ ഇന്നോ? ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ വീണ് ഇപ്പോള്‍ സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമെന്ന് റിപ്പോര്‍ട്ട്. യെന്നിന്റെ മൂല്യം കുറയുന്നതും ദാരിദ്ര്യവും രാജ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ടോക്കിയോ സെക്സ് ടൂറിസത്തെ ജീവിക്കാന്‍ ആശ്രയിക്കുന്നത്. വിദേശ പുരുഷന്മാര്‍ക്ക് യുവതികളെ സ്വന്തമാക്കാനും ലൈംഗിക സേവനങ്ങള്‍ വാങ്ങാനും കഴിയുന്ന ഒരു രാജ്യമായി ജപ്പാന്‍ മാറിയിരിക്കുന്നു. തെരുവുകളിൽ സ്ത്രീകളെത്തേടി Read More…
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍യാത്ര; 21 ദിവസം, 13 രാജ്യങ്ങള്‍; യൂറോപ്പും ഏഷ്യയും പിന്നിടും…!
യാത്രകളില്‍ മനുഷ്യര്‍ ഏറ്റവും വെറുക്കുന്നത് ഒരുപക്ഷേ ട്രെയിന്‍ യാത്രയായിരിക്കും. എന്നാല്‍ സഞ്ചാരികള്‍ക്ക് കാണാക്കാഴ്ചകളും അറിവുകളും നല്‍കുന്ന ആനന്ദകരമായ അനുഭവം നല്‍കുന്ന ഒരു ട്രെയിന്‍ യാത്രയുണ്ട്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍യാത്ര, വിനോദവും സാഹസികതയും ഒരുപോലെ നല്‍കുന്നതാണ്. കിഴക്ക് നിന്ന് പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലേക്ക് ഈ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 21 ദിവസമെടുക്കും. പോര്‍ച്ചുഗലില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീണ്ടുകിടക്കുന്ന ഏകദേശം 18,755 കിലോമീറ്റര്‍ ദൂരം 13 രാജ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയില്‍ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും വിസ്മയകരമായ ഭൂപ്രകൃതികളും Read More…
രാജസ്ഥാനിലെ പുഷ്‌ക്കര്‍മേള; ഇപ്പോള്‍ അത് ഒട്ടകങ്ങളുടെ പ്രദര്‍ശനം മാത്രമല്ല…!
വടക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ സംസ്ഥാനമായ രാജസ്ഥാനില്‍ നടക്കുന്ന ‘പുഷ്‌ക്കര്‍മേള’ യെക്കുറിച്ച് കേട്ടിട്ടുണ്ടോ? താര്‍ മരുഭൂമിയുടെ അരികിലുള്ള പുഷ്‌കറില്‍ നടക്കുന്ന ഒട്ടകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും അതുമായി ബന്ധപ്പെട്ട മേളയും ഇപ്പോഴൊരു ടൂറിസം പരിപാടിയായി മാറിയിട്ടുണ്ട്. പ്രാചീനമായ ആരവലി പര്‍വതനിരയുടെ താഴ്വരയില്‍ സമീപ ജില്ലകളില്‍ നിന്നുള്ള ഇടയന്മാരും കര്‍ഷകരും നൂറുകണക്കിന് ഒട്ടകങ്ങളെയാണ് വില്‍ക്കാന്‍ ഇവിടേയ്ക്ക് കൊണ്ടുവരുന്നത്. പല ഒട്ടകങ്ങളും ചെറിയ വൃത്താകൃതിയിലുള്ള മണികള്‍ കൊണ്ട് നിര്‍മ്മിച്ച മാലകള്‍ ധരിക്കുന്നു, അവയുടെ മൂക്കിലും തലയിലും കടും നിറമുള്ള പ്ലാസ്റ്റിക് പൂക്കള്‍ ഉണ്ട്. സ്‌പെഷ്യലൈസ്ഡ് Read More…
2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്‌നിപര്‍വ്വത ചാരം മൂടിയ നഗരം; ഇറ്റലിയില്‍ പോയാല്‍ പോംപൈ കാണാതെ മടങ്ങരുത്
ഇറ്റലിയില്‍ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്‌നിപര്‍വ്വത ചാരത്തിന്‍ കീഴില്‍ അടക്കം ചെയ്യപ്പെട്ടപോയ ഒരു നഗരം ഇപ്പോള്‍ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. 1997-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി പട്ടികയില്‍ പെടുത്തിയതോടെ രാജ്യത്തിന്റെ തന്നെ ലാന്റ്മാര്‍ക്കുമായി. സമീപത്തെ വെസൂവിയസ് അഗ്നിപര്‍വ്വതം ശക്തിയോടെ പൊട്ടിത്തെറിച്ചതോടെ അതിന്റെ അടിത്തട്ടില്‍ കിടന്നിരുന്ന നഗരത്തെ ചാരം വന്നു മൂടി. അന്ന് തെരുവുകളില്‍ അനേകരാണ് ശ്വാസംമുട്ടി മരിച്ചത്. ചിലര്‍ വീടിനുള്ളില്‍ തന്നെ കിടന്നു. പിന്നീട് ഏറ്റവും പ്രശസ്തമായ കണ്ടെത്തലായി അത് മാറുന്നത് വരെ നഗരം ഏറെക്കുറെ Read More…
സന്തോഷം കൂട്ടാന്‍ ‘പുല്‍മേടുകള്‍’ ; ഹരിത ഇടങ്ങളുമായി ‘മൈന്‍ഡ്ഫുള്‍നസ് സിറ്റി’ നിര്‍മ്മിക്കാന്‍ ഭൂട്ടാന്‍
സന്തോഷത്തോടെ എങ്ങിനെ ജീവിക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഇന്ത്യയുടെ അയല്‍ക്കാരായ ഭൂട്ടാന്‍ അതിന്റെ അളവ് കൂട്ടാനുള്ള ആലോചനയിലാണ്. സന്തോഷം, ക്ഷേമം, മനസ്സ്, ധ്യാനം എന്നിവയെ കേന്ദ്രീകരിച്ച് ഒരു ‘മൈന്‍ഡ്ഫുള്‍നസ് സിറ്റി’ നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ് അവര്‍. ‘ജിഗ്മേ ഖേസര്‍ നാംഗ്യാല്‍ വാങ്ചക്ക്’ രാജാവാണ് ഈ ആശയം അവതരിപ്പിച്ചത്. തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങളില്‍ രാജ്യം പോരാടുന്നതിനാലും വിദേശ സഹായത്തെ കൂടുതലായി ആശ്രയിക്കുന്നതിനാലും സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താന്‍ പുല്‍മേടുകളെ ആശ്രയിക്കാനാണ് പദ്ധതി. ‘ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റി’ (ജിഎംസി) എന്ന് പേരിട്ടിരിക്കുന്ന നഗരം, മലിനീകരണം കുറയ്ക്കുന്നതിനും Read More…
ഉയരംകൂടിയ പാലങ്ങള്‍ ചൈനയ്‌ക്കൊരു പ്രശ്‌നമല്ല ; 1800 അടി ഉയരത്തില്‍ ‘ബെയ്പാന്‍ജിയാങ്’ ഞെട്ടിക്കും
കുത്തനെ നില്‍ക്കുന്ന രണ്ടു പാറക്കെട്ടുകളുടെ വിടവുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകദേശം 565 മീറ്ററിലധികം ഉയരത്തില്‍ ഒരു നിര്‍മ്മിതി. ബെയ്പാന്‍ നദീതടത്തിന് മുകളിലായി 1854 അടി ഉയരത്തില്‍ ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും ഉയരത്തിലുള്ള പാലം എന്ന ഖ്യാതി നേടിയിരിക്കുകയാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് പാലം. ഒരു 200 നില കെട്ടിടത്തിന് തുല്യമായ 500 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ആദ്യത്തെ പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദ്യത്തെ കേബിള്‍ പാലവുമാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് ഡ്യൂജ്. ഒറ്റനോട്ടത്തില്‍ അത്ര ആകര്‍ഷകമായി തോന്നില്ലെങ്കിലും Read More…














