ഒരു ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന വിവിധ വീതിയിലുള്ള കറുത്തവരകളും സംഖ്യാകോഡുകളും വരുന്ന ബാര്‍കോഡുകള്‍ ആധുനിക കാലത്ത് സര്‍വ്വവ്യാപിയാണ്. ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് ഡാറ്റ നല്‍കുന്നതിന് ഉപയോഗിക്കുന്ന സമാന്തര ബാറുകളുടെ ശ്രേണിയെന്ന് ഇതിനെ ലഘൂകരിച്ചും പറയാനാകും. ഒരുല്‍പ്പന്നത്തിന്റെ സ്വത്ത്വവും തനിമയും നിര്‍ണ്ണയിക്കുന്ന ബാര്‍കോഡ് ഒരിക്കല്‍ ഒരു ബീച്ചില്‍ ഒരാള്‍ നാലുവിരല്‍ കൊണ്ടു വരച്ച ഒരു വരയില്‍ നിന്നും ഉണ്ടായതാണ് ഇതെന്ന് നിങ്ങളില്‍ എത്രപേര്‍ക്കറിയാം? അമേരിക്കന്‍ എഞ്ചിനീയര്‍മാരായ നോര്‍മന്‍ ജോസഫ് വുഡ്ലാന്‍ഡും ബെര്‍ണാഡ് സില്‍വറും ചേര്‍ന്ന് Read More…
ഇന്ത്യ മറന്ന ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് പിന്നിലെ ജീനിയസ്; അംഗീകാരത്തിന് വേണ്ടി വന്നത് 14 വര്‍ഷം
ലോകത്തുടനീളമായി കുട്ടികള്‍ ഇല്ലാത്തതിന്റെ ദു:ഖം പേറുന്ന ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ദമ്പതികള്‍ ഐവിഎഫിലൂടെ കുഞ്ഞുങ്ങളുടെ സന്തോഷം അനുഭവിക്കുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് വേണ്ടി ബുദ്ധി ഉപയോഗപ്പെടുത്തിയ ജീനിയസിനെ തിരിച്ചറിയാന്‍ രാജ്യത്തിന് വേണ്ടി വന്നത് 14 വര്‍ഷമാണ്. ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ടെസ്റ്റ്ട്യുബ് ശിശുവിന്റെ സൃഷ്ടാവാണ് ഡോ. സുഭാഷ് മുഖര്‍ജിയെ എത്രപേര്‍ ഇന്ന് ഓര്‍ക്കുന്നുണ്ട്. റീപ്രൊഡക്ടീവ് മെഡിസിന്‍ രംഗത്ത് ഇന്ത്യയെ ആഗോളമാപ്പില്‍ അടയാളപ്പെടുത്തുന്ന നേട്ടമായിരുന്നു സുഭാഷ് മുഖര്‍ജിയുടേത്. 1978 ഒക്‌ടോബര്‍ 3 Read More…
ബൈബിളില്‍ പരാമര്‍ശിക്കുന്ന ചുവന്ന വസ്ത്രത്തിന്റെ അവശിഷ്ടം കണ്ടെത്തി, 3,800 വര്‍ഷം പഴക്കം
ബൈബിളിന്റെ പഴയനിയമത്തിലുടനീളം പരാമര്‍ശിക്കുന്ന ചുവന്ന വസ്ത്രത്തിന്റെ അവശിഷ്ടം ഇസ്രയേലിലെ ഒരു ഗുഹയില്‍നിന്നു കണ്ടെത്തി. 3,800 വര്‍ഷം പഴക്കമുള്ള വസ്ത്രഭാഗമാണു കണ്ടെത്തിയത്. അന്നത്തെക്കാലത്ത് ചുവപ്പുനിറത്തിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. അക്കാലത്ത് സ്‌കാര്‍ലറ്റ് വേമിയില്‍നിന്നാണു ചുവപ്പുനിറം വേര്‍തിരിച്ചിരുന്നത്. ആ പ്രാണിയുടെ ശരീരങ്ങളില്‍നിന്നും മുട്ടകളില്‍നിന്നുമാണ് ചുവന്ന ചായം സൃഷക്കടിച്ചിരുന്നത്. പിന്നീട് വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കും. ചുവപ്പ് ചായം പൂശിയ കമ്പിളി നൂലുകളും ലിനന്‍ നൂലുകളും ചേര്‍ത്ത് പ്രത്യേക രീതിയിലായിരുന്നു അന്ന് തുണത്തരങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഇസ്രയേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി (ഐ.എ.എ.)യാണു യഹൂദാ മരുഭൂമിയിലെ Read More…
തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ലോകത്തിലെ ആദ്യത്തെ AI സ്ഥാനാർത്ഥി; ഇനി AI രാഷ്ട്രീയവും
AI രാഷ്ട്രീയം എന്നാല്‍ മലയാളിയുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് കോണ്‍ഗ്രസിലെ എ- ഐ ഗ്രൂപ്പുരാഷ്ട്രീയമാണ്. എന്നാല്‍ ഇത് സംഭവം വേറെയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ലോകത്തിലെ ആദ്യത്തെ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്ഥാനാർത്ഥിയെ പരിചയപ്പെടൂ. സ്ഥാനാർത്ഥി AI സ്റ്റീവ് ഒരു പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. അതും രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തുവാനായി. AI അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഓട്ടോമേറ്റഡ് കസ്റ്റമർ സർവീസ്, AI വാർത്താ അവതാരണം, വെർച്വൽ Read More…
ഇഡ്ഡലി ഇന്ത്യക്കാരനല്ലേ? ഇന്തോനേഷ്യൻ, അറേബ്യൻ….? ഇഡ്ഡലി ശരിക്കും എവിടെ നിന്ന് വന്നു?
പ്രാതലിന് രണ്ട് സോഫ്റ്റ് ഇഡ്ഡലി ചൂടുള്ള സാമ്പാറിലും തേങ്ങാ ചട്ണിയിലും മുക്കി കഴിച്ചാല്‍ അന്നത്തെ ദിവസത്തിനു നല്ല ഒരു തുടക്കമായി. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്. കുതിര്‍ത്ത അരിയും ഉഴുന്നും നന്നായി അരച്ച് പുളിപ്പിച്ചശേഷം ഇഡ്ഡലിത്തട്ടില്‍ ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഈ സ്വയമ്പന്‍ വിഭവത്തിന് പോഷകഗുണങ്ങളും ഏറെയുണ്ട്. പിന്നീട് കാലങ്ങള്‍ പിന്നിട്ടപ്പോള്‍ രുചിഭേദങ്ങള്‍ക്കായി റവ മുതല്‍ കാരറ്റ് വരെ ഇഡ്ഡലി മാവില്‍ ചേര്‍ത്ത് പലതരം ഇഡ്ഡലികള്‍ ഉണ്ടാക്കാറുണ്ട്. നമ്മുടെ പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാരുടെ ഈ പ്രിയവിഭവം ഇന്നാട്ടുകാരന്നല്ല, വിദേശിയാണെന്ന് Read More…
മുഗള്‍രാജവംശത്തിലെ സൈന്യത്തിന്റെ മൂക്ക് മുറിച്ച രാജ്ഞിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?
ഇന്ത്യാചരിത്രത്തില്‍ മുഗള്‍ രാജവംശം ഭയപ്പെട്ടിരുന്ന മൂക്ക് മുറിക്കുന്ന രാജ്ഞിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ശക്തയായ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ സൈന്യത്തെ പോലും വിറപ്പിച്ച മുന്‍ ഗര്‍വാള്‍ രാജ്യത്തിന്റെ റാണി കര്‍ണാവതിയെന്ന നാക്-കതി റാണിയാണ് മൂക്ക് മുറിക്കുന്ന രാജ്ഞി എന്ന് ചരിത്രത്തില്‍ അറിയപ്പെട്ടയാള്‍. 1631-ല്‍ അന്തരിച്ച ഗര്‍വാള്‍ രാജാവായ മഹിപത് ഷായുടെ ഭാര്യയായിരുന്നു റാണി കര്‍ണാവതി, അവരുടെ ഏഴുവയസ്സുള്ള മകന്‍ പൃഥ്വി ഷായെ അനന്തരാവകാശിയാക്കിയെങ്കിലും പൃഥ്വി ഷാ കുട്ടിയായിരുന്നതിനാല്‍, റാണി കര്‍ണാവതി രാജ്യത്തിന്റെ ചുമതല ഏറ്റെടുത്തു. വിലപിടിപ്പുള്ള ലോഹ ഖനികളാല്‍ സമ്പന്നമായിരുന്നു Read More…
എന്തുകൊണ്ടാണ് ബനാറസി സാരികള്‍ ഇന്ത്യയില്‍ ആഡംബരത്തിന്റെ അവസാനവാക്കായി മാറുന്നത്
ബനാറസി സാരികള്‍ ഇന്ത്യയില്‍ അന്തസ്സിന്റെ പ്രതീകമായി കൂടി കണക്കാക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബനാറസ് അല്ലെങ്കില്‍ കാശി എന്നും അറിയപ്പെടുന്ന വാരണാസിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തില്‍ ആഴത്തില്‍ വേരൂന്നിയതിനാലാണ് അതിന് ബനാറസി സാരികള്‍ എന്ന് പേര് വന്നിരിക്കുന്നത്. അവയുടെ സമൃദ്ധിക്കും സങ്കീര്‍ണ്ണവുമായ ഡിസൈനുകള്‍ക്കും ആഡംബര തുണിത്തരങ്ങള്‍ക്കും പേരുകേട്ടതാണ്. ബനാറസി സാരികളുടെ ഉത്ഭവം മുഗള്‍ കാലഘട്ടത്തില്‍, ഏകദേശം 14-ആം നൂറ്റാണ്ടിലാണ് തുടങ്ങിയത്. പട്ടുനൂല്‍ നെയ്ത്ത് കല ഈ പ്രദേശത്തേക്ക് അവതരിപ്പിക്കപ്പെട്ട കാലത്താണ് ഇത് കണ്ടെത്തുന്നത്. ഇക്കാലത്ത് ബനാറസ് പട്ടുനൂല്‍ നിര്‍മ്മാണത്തിനും നെയ്ത്തിനുമുള്ള Read More…
ദിവസവും 70 പേരെ വീതം കൊന്നിരുന്ന ഹിറ്റ്‌ലറുടെ രക്തരക്ഷസുകളായ വനിതാഗാര്‍ഡുകള്‍
‘കിന്‍ഡര്‍, കുച്ചേ, കിര്‍ച്ചെ’ എന്നാല്‍ കുട്ടികള്‍, അടുക്കള, പള്ളി. പുരുഷന്മാര്‍ക്ക് അനുയോജ്യമായ വീടും സങ്കേതവും സൃഷ്ടിക്കുക, ആര്യന്‍ വംശമെന്ന ഹിറ്റ്‌ലറുടെ സ്വപ്നത്തിനായി കഴിയുന്നത്ര കുട്ടികളെ ജനിപ്പിക്കുക. ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയിലെ സ്ത്രീകള്‍ക്ക് ഇതു മാത്രമായിരുന്നു ലക്ഷ്യം. വംശമാഹാത്മ്യത്തിന് ദിവസവും 70 പേരെ വീതം കൊന്നൊടുക്കുന്ന ഹിറ്റ്‌ലറുടെ രക്തരക്ഷസ്സുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഹിറ്റ്‌ലറുടെ നാസിസംഘത്തിലെ ക്രൂരത നിറഞ്ഞതും സാഡിസ്റ്റുകളും സൈക്കോകളുമായിരുന്ന വനിതാഗാര്‍ഡുകളെക്കുറിച്ച് സ്‌കൈ പുറത്തുവിട്ട ഒരു ഹിസ്റ്ററി ഡോക്യുമെന്ററിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഹിറ്റ്‌ലറുടെ ഹാന്‍ഡ് മെയ്ഡന്‍സ്, യുദ്ധത്തില്‍ ഫ്യൂററുടെ Read More…
ഇന്ത്യയില്‍ 5 രൂപ വിലയുള്ള പാര്‍ലെ-ജി ബിസ്‌ക്കറ്റിന് പാക്കിസ്ഥാനിലും യുഎസിലും വില എത്രയാണെന്ന് അറിയാമോ?
ഇന്ത്യയില്‍ പാര്‍ലെ-ജി ബിസ്‌ക്കറ്റുകള്‍ എത്താത്ത ഒരു വീട് കണ്ടെത്താന്‍ സാധ്യത കുറവാണ്. ഉപയോക്താക്കളില്‍ ദരിദ്രര്‍ മുതല്‍ സമ്പന്നര്‍ വരെയുണ്ട്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ ബിസ്‌ക്കറ്റുകള്‍ ആസ്വദിക്കുമ്പോള്‍ ഗ്രാമങ്ങള്‍ മുതല്‍ നഗര കേന്ദ്രങ്ങള്‍ വരെ എല്ലാ സാമ്പത്തിക വിഭാഗങ്ങളിലും ഇന്നും, ഈ ബിസ്‌ക്കറ്റുകളുടെ ആവശ്യം സ്ഥിരമായി നിലനില്‍ക്കുന്നു. ആര്‍ക്കും താങ്ങാവുന്നതും സ്വാദിഷ്ടവുമായ ഈ ബിസ്‌ക്കറ്റ് ഇന്ത്യയ്ക്ക് പുറമേ യുണൈറ്റഡ് സ്റ്റേറ്റ്സ് ഉള്‍പ്പെടെയുള്ള ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സ്വീകരിക്കപ്പെടുകയും വലിയ ആവേശത്തോടെ ആസ്വദിക്കുകയും ചെയ്യുന്നു. 86 വര്‍ഷം നീണ്ട പാര്‍ലേ ജിയുടെ Read More…