Sports

ജര്‍മ്മന്‍ ടീമിന് ഇതെന്തുപറ്റി ? ജപ്പാനോട് പിന്നെയും തകര്‍ന്നു, ഇനി നേരിടാന്‍ പോകുന്നത് ഫ്രാന്‍സിനെ

ദേശീയ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിനെ പുറത്താക്കിയ ശേഷം, റൂഡി വോളറെ താല്‍ക്കാലികമായി ദേശീയ ടീമിന്റെ തലപ്പത്തേക്ക് കൊണ്ടു വെച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം എങ്ങോ പൊയ്‌പ്പോയ ടീമില്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുമോ? ലോകകപ്പില്‍ ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും ഏഷ്യയിലെ പുലികളായ ജപ്പാനോട് തോറ്റത് ജര്‍മ്മനിയുടെ ആത്മവിശ്വാസം തകര്‍ത്തത് ചില്ലറയല്ല. ലോകകപ്പിലെ ഗ്രൂപ്പ് സ്‌റ്റേജില്‍ 2-1 ന് ജപ്പാനോട് തോറ്റ ജര്‍മ്മനി ശനിയാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ വീണത് Read More…

Sports

കോഹ്ലിയും രോഹിത്തും ഗില്ലും പാണ്ഡ്യയും ; പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ്‌നിര മുട്ടുകുത്തി ; മുരളീധരന്റെ യഥാര്‍ത്ഥ പിന്‍ഗാമി ഈ പയ്യന്‍

ശ്രീലങ്കയിലെ കനത്ത മഴയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഇടിമിന്നല്‍ കാണാനാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്നത്. പക്ഷേ കണ്ടത് ശ്രീലങ്കന്‍ ടീമിന്റെ ഒരു 20 കാരന്‍ പയ്യന്റെ ചുഴലിക്കാറ്റ്. ആര്‍.പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ ശ്രീലങ്ക സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ മിന്നിയത് ശ്രീലങ്കന്‍ സ്പിന്നര്‍ ദുനിത് വെല്ലലഗെയുടെ പന്താട്ടം. അസാധാരണ മികവ് പ്രകടിപ്പിച്ച ദുനിത് വെല്ലലഗെ പന്തുകള്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ അരിഞ്ഞുവീഴ്ത്തി. ആദ്യവരവില്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങിയ പ്രധാന Read More…

Sports

മിന്നല്‍ സിക്‌സര്‍, നായകന്‍ വിരാട്‌കോഹ്ലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മയ്ക്കും റെക്കോഡ്- വിഡിയോ

അടുത്തമാസം ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാക്കപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെന്‍ ഇന്‍ ബ്‌ളൂ ആരാധകരുടെ മനസ്സില്‍ ലഡ്ഡു പൊട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താനെതിരേ മുന്‍ നായകന്‍ വിരാട് കോഹ്ലി (Virat Kohli) റെക്കോഡ് ബാറ്റിംഗ് നടത്തിയതിന് പിന്നാലെ ഇന്ന് ആതിഥേയരായ ശ്രീലങ്കയ്ക്ക് എതിരേ നായകന്‍ രോഹിത് ശര്‍മ്മയും (Rohit Sharma) മിന്നിക്കുകയാണ്. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരവും ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്നതുമായ Read More…

Sports

ലാപാസ് സ്‌റ്റേഡിയത്തില്‍ കളിച്ചു ജയിക്കണോ? ഓക്‌സിജന്‍ ട്യുബുമായി വരണം; മെസ്സക്കും കൂട്ടര്‍ക്കും ഭീതി

അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന അടുത്ത ലോകകപ്പിന് യോഗ്യത കിട്ടണമെങ്കില്‍ ഓക്‌സിജന്‍ കൊണ്ടു നടക്കണമെന്ന സ്ഥിതിയിലാണ് ഫുട്‌ബോളിലെ ലോകരാജാക്കന്മാരായ അര്‍ജന്റീന. ചൊവ്വാഴ്ച ബൊളീവിയയുമായുള്ള ഏറ്റുമുട്ടാനൊരുങ്ങുന്ന അവര്‍ ടീമിലെ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് വ്യക്തിഗത ഓക്‌സിജന്‍ ട്യൂബുകളാണ്. അര്‍ജന്റീനയുടെ അടുത്ത മത്സരം ലാപാസിലെ എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സിലാണ്. ഇവിടുത്തെ കളിയാകട്ടെ ഏറ്റവും അപകടം നിറഞ്ഞതാണ്. കാരണം സമുദ്രനിരപ്പില്‍ നിന്ന് 3,637 മീറ്റര്‍ ഉയരത്തില്‍ പര്‍വ്വതത്തിന് മുകളിലാണ് സ്‌റ്റേഡിയം. ഹൈ ആള്‍ട്ടിട്യൂഡ് കാരണം ഇവിടെ ശ്വാസം കിട്ടാന്‍ കളിക്കാര്‍ ഏറെ ബുദ്ധിമുട്ടും. Read More…

Sports

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും…, ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഈ റെക്കോഡും തകര്‍ത്തു…!

കൊളംബോ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോഡുകളെല്ലാം ഈ ഇന്ത്യന്‍ താരം തകര്‍ത്തുവാരുമെന്ന് ആദ്യം മുതലേ കേള്‍ക്കുന്നതാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊളംബോയില്‍ നടന്ന മത്സരത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. ലോകം കാത്തിരുന്ന ഏഷ്യാക്കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന്റെ റിസര്‍വ് ദിനത്തില്‍ മഴയ്‌ക്കൊപ്പം പെയ്യുന്നത് റെക്കോഡുകളുടെ പെരുമഴയും. ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി നാലാം സെഞ്ച്വറി നേടുന്നയാള്‍. തുടങ്ങിയ നേട്ടങ്ങള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി Read More…

Sports

8 വര്‍ഷത്തിന് ശേഷം ഈ ഓള്‍റൗണ്ടര്‍ വീണ്ടും ലോകകപ്പ് ടീമില്‍; ഇത്തവണയെങ്കിലും കളിക്കാന്‍ അവസരം കിട്ടുമോ?

ഇത് മൂന്നാം തവണയാണ് രോഹിത് ശര്‍മ്മ ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ ഒരു ഐസിസി കിരീടം പോലും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ നേടിയിട്ടില്ല. മിക്കവാറും ഇന്ത്യയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പ് അദ്ദേഹത്തിന്റെ അവസാന ആഗോള ടൂര്‍ണമെന്റായിരിക്കും. 2019 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന എട്ടു കളിക്കാരാണ് ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. മുന്‍ ടീമിലെ എംഎസ് ധോണിയും അമ്പാട്ടി റായിഡുവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്ന് ടീമില്‍ ഉണ്ടായിരുന്ന അഞ്ചു കളിക്കാര്‍ക്കാകട്ടെ Read More…

Sports

യുഎസ് ഓപ്പണ്‍ കാണാന്‍ ഹോളിവുഡ് കൂട്ടത്തോടെ; നിറഞ്ഞു നിന്നത് കെയ്ല്‍ ജെന്നറും തിമോത്തി ഷലമേറ്റും

അവരും ടെന്നീസ് ഇഷ്ടപ്പെടുന്നു എന്നല്ലാതെ് എന്തു പറയാന്‍. യുഎസ് ഓപ്പണ്‍ എപ്പോഴും താരനിബിഡമായ കാണികളെ ആകര്‍ഷിക്കുന്നതില്‍ മുന്നിലാണ്. 2023 ലെ യുഎസ് ഓപ്പണിലെ 14-ാം ദിനവും ഇക്കാര്യത്തില്‍ വ്യത്യസ്തമായിരുന്നില്ല, കാരണം രണ്ടാം നമ്പര്‍ നൊവാക് ജോക്കോവിച്ചും മൂന്നാം നമ്പര്‍ താരവുമായ ഡാനിയല്‍ മെദ്വദേവും തമ്മിലുള്ള പുരുഷന്മാരുടെ ഫൈനല്‍ ചാമ്പ്യന്‍ഷിപ്പ് കാണാന്‍ ഹോളിവുഡ് കൂട്ടത്തോടെ ഓടിയെത്തി. തകര്‍പ്പന്‍ ഫൈനലില്‍ നോവാക്ക് ജോക്കോവിക്ക് തകര്‍പ്പന്‍ ജയം നേടി 24 ാം ഗ്രാന്റ്‌സ്‌ളാം കിരീടവും നേടി. സിനിമാ ടെലിവിഷന്‍ രംഗത്തെ താരങ്ങളും Read More…

Sports

ഹെര്‍മോസോയെ റുബിയാലസ് ചുംബിച്ച വിവാദം മീടൂ ക്യാമ്പയിനായി, ലൈംഗിക പീഡനങ്ങള്‍ തുറന്നു പറഞ്ഞ് 200 പേര്‍

ലോകകപ്പ് ജേതാക്കളായി നാട്ടിലെത്തിയപ്പോള്‍ സ്പാനിഷ് ഫുട്‌ബോള്‍ തലവന്‍ സ്പെയിനിന്റെ വനിതാ ഫുട്ബോള്‍ ടീം അംഗം ജെന്നി ഹെര്‍മോസോയെ ചുംബിച്ചത് ഉണ്ടാക്കിയ വിവാദം ചില്ലറയല്ല. ഹെര്‍മോസോ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ ലൂയിസ് റൂബിയാലെസിനെതിരേ കോടതിയില്‍ പോകുന്നു എന്നതാണ് സംഭവത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ്. എന്നാല്‍ ഈ സംഭവം സ്‌പെയിനില്‍ വലിയൊരു ക്യാംപെയിന് തുടക്കമിട്ടിരിക്കുകയാണ്. വിവാദം സ്പെയിനിനെ സംബന്ധിച്ചിടത്തോളം ഒരുതരം ‘മീ ടൂ’ നിമിഷമായി വികസിക്കുന്നതിന്റെ സൂചനയായി മാറിയിട്ടുണ്ട്. തങ്ങളുടെ ജോലിസ്ഥലത്ത് ലിംഗവിവേചനത്തിന്റെയോ അധികാര ദുര്‍വിനിയോഗത്തിന്റെയോ ഇരയാക്കപ്പെട്ട അനുഭവം Read More…

Featured Sports

ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം കിട്ടില്ല ; കാരണം ഡിവിലിയേഴ്‌സ് പറയും

അടുത്ത മാസം ആരംഭിക്കുന്ന പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച ടീം ഉണ്ടെങ്കിലും ഇന്ത്യ കിരീടം ഉയര്‍ത്തിയേക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യയുടെ ടീം അവിശ്വസനീയവും ശരിക്കും ശക്തവുമാണെങ്കിലും കപ്പുയര്‍ത്തുന്നതില്‍ നിന്നും തടയുന്ന ചില ഘടകങ്ങളും ഉണ്ടെന്ന് ഡിവിലിയേഴ്‌സ് പറയുന്നു. 1983ലെയും 2011ലെയും ചാംപ്യന്മാരായ ഇന്ത്യ 2023 ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഉദ്ഘാടന മല്‍സരം കളിക്കുന്നത്. ”ഇന്ത്യയെക്കുറിച്ച് എനിക്കുള്ള ഒരേയൊരു ആശങ്ക സ്വന്തം നാട്ടില്‍ കളിക്കുക എന്നതാണ്. കഴിഞ്ഞ തവണ ഇന്ത്യയില്‍ കളിച്ചപ്പോള്‍ കപ്പുയര്‍ത്തിയിരുന്നു. Read More…