Sports

ഓസ്‌ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്താനുള്ള വിളിവന്നു; നിരസിച്ച് ബറോഡ സ്പിന്നര്‍ മഹേഷ് പിത്തിയ

ബൗളിംഗ് ആക്ഷന്‍ കൊണ്ടും പന്തെറിയുന്ന രീതി കൊണ്ടും ആര്‍ അശ്വിന്റെ ക്‌ളോണ്‍ എന്ന പരിവേഷമാണ് ബറോഡയുടെ ഓഫ് സ്പിന്നര്‍ മഹേഷ് പിത്തിയയ്ക്ക് ഉള്ളത്. അതുകൊണ്ടു തന്നെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആര്‍ അശ്വിനെ അക്‌സര്‍ പട്ടേലിന് പകരം എടുത്തു എന്ന് കേട്ടപ്പോള്‍ തന്നെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വിളിച്ചതും. എന്നാല്‍ ഇത്തവണ ഈ ചെറുപ്പക്കാരന്‍ പോകുന്നില്ലെന്ന് വെച്ചു. മുമ്പ് ഇന്ത്യയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി നെറ്റ് സെഷനുകളില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ നെറ്റ്‌സില്‍ പന്തെറിയാന്‍ എത്തി Read More…

Sports

‘ഇപ്പോള്‍ ശീലമായി… തന്നെ ഒഴിവാക്കുന്ന മുന്നാമത്തെ ലോകകപ്പ്’ ; ആദ്യമായി പ്രതികരിച്ച് ചാഹല്‍

ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരില്‍ പെടന്ന യൂസ്‌വേന്ദ്ര ചാഹലിന് ഈ വര്‍ഷം മികച്ചതായിരുന്നു. ഐപിഎല്‍ 2023 സീസണില്‍ 21 വിക്കറ്റുകളാണ് താരം നേടിയത്. ടീമിനെ പ്‌ളേഓഫില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ 2023 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കഴിയാത്തത് വലിയ നിരാശയായി. ലോകകപ്പില്‍ ഇടം കിട്ടാതെ പോയതിനെക്കുറിച്ച് ഇതാദ്യമായി താരം മനസ്സു തുറന്നു. ”ഇപ്പോള്‍ ഇത് മൂന്നാമത്തെ ലോകകപ്പാണ്. പതിനഞ്ച് കളിക്കാര്‍ക്ക് മാത്രമേ ടീമിന്റെ ഭാഗമാകാന്‍ കഴിയൂവെന്ന് ഞാന്‍ മനസ്സിലാക്കുന്നു, കാരണം ഇത് ഒരു Read More…

Sports

ബഞ്ചില്‍ ഇരുത്തി അപമാനിച്ചതിന് ഇതിനേക്കാര്‍ നല്ലൊരു പ്രതികാരമില്ല, കളത്തിലെത്തി മാര്‍ട്ടീനസ് നേടിയത് നാലുഗോള്‍…!

ഗോളടി കുറഞ്ഞതിന്റെ പേരില്‍ ബഞ്ചിലിരുത്തിയ പരിശീലകന് കളത്തിലിറക്കിയപ്പോള്‍ ചുട്ട മറുപടി നല്‍കി അര്‍ജന്റീന താരം ലൗട്ടേരോ മാര്‍ട്ടീനസ്. ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന് താരം 27 മിനിറ്റിനുള്ളില്‍ നേടിക്കൊടുത്തത് നാലു ഗോളുകളാണ്. ശനിയാഴ്ച ഇറ്റാലിയന്‍ സീരി എ യിലെ എതിരാളികളുടെ ഹോംഗ്രൗണ്ടായ സാലെനിറ്റാനയില്‍ അവര്‍ക്കെതിരേയാണ് മാരക പ്രകടനം നടത്തിയത്. കളിയുടെ 55-ാം മിനിറ്റില്‍ അര്‍ജന്റീനതാരം മൈതാനത്ത് എത്തുമ്പോള്‍ ഇരുടീമുകളും ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നില്ല. അടുത്ത അര മണിക്കൂറിനുള്ളില്‍ ലോകകപ്പ് ജേതാവ് നാല് ഗോളുകള്‍ നേടി ഇന്റര്‍ വിജയം പിടിച്ചെടുത്തു. Read More…

Sports

ആരാധകര്‍ കണ്ണുചിമ്മരുത് ; ഇന്ത്യയിലെ ലോകകപ്പില്‍ ദേ ഇവന്മാരെ നോക്കി വെച്ചോളുക

ഒരു കലണ്ടര്‍വര്‍ഷം എത്രയധികം ഏകദിനം കളിച്ചാലും ലോകകപ്പിലെ വിജയം നല്‍കുന്ന ആനന്ദം രാജ്യത്തിനും ആരാധകര്‍ക്കും നല്‍കുന്ന ആഹ്‌ളാദം ചില്ലറയല്ല. 2023 ലോകകപ്പില്‍ സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ടീമുകളും ഓരോ താരങ്ങളില്‍ കണ്ണു വെയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കണ്ണുവെയ്‌ക്കേണ്ട ചില പ്രധാന താരങ്ങള്‍ ഇവരാണ്. അഫ്ഗാനിസ്ഥാന് ലോകകപ്പില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ റഷീദ്ഖാന്റെ പ്രകടനം ഏറ്റവും നിര്‍ണ്ണായകമായിരിക്കും. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ താരത്തിന് ബാറ്റ് കൊണ്ട് അവസാന ഓവറുകളില്‍ ടീമിനെ തുണയ്ക്കാനുമാകും. Read More…

Featured Sports

ഞാനും വിരമിക്കും; തന്റെ ഫുട്‌ബോള്‍ റിട്ടയര്‍മെന്റ് പ്ലാനിനെക്കുറിച്ച് മെസ്സി തന്നെ പറയുന്നു

അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ നായകന്‍ ലയണല്‍ മെസ്സി ഒടുവില്‍ താന്‍ വിരമിക്കലിനെക്കുറിച്ച് തുറന്നു പറഞ്ഞു. ഇപ്പോള്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിക്കായി കളിക്കുന്ന താരം എപ്പോള്‍ വിരമിക്കുമെന്നും ഏതായിരിക്കും തന്റെ അവസാന ക്ലബ്ബെന്നും വെളിപ്പെടുത്തുന്നു. ഈ സമ്മറിലായിരുന്നു മെസ്സി മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മിയാമിയിലേക്ക് മാറിയത്. 2025 വരെയാണ് മെസ്സിയുടെ നിലവിലെ ഇന്റര്‍ മിയാമി കരാര്‍. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം പക്ഷേ അമേരിക്കയില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് Read More…

Sports

ആരാധകന്മാരുടെ ഹൃദയം തകര്‍ത്ത് സ്മൃതി മന്ദന; കാമുകന്‍ പലാഷിന്റെ ഫോട്ടോ പുറത്തുവന്നു

സൗന്ദര്യം കൊണ്ടും കളിമികവ് കൊണ്ടും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്താരം സ്മൃതി മന്ദനയ്ക്ക് ലോകത്തുടനീളം അനേകം ആരാധകന്മാരുണ്ട്. എന്നാല്‍ ഏഷ്യന്‍ഗെയിംസ് സ്വര്‍ണ്ണമെഡല്‍ നേട്ടത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ പലാഷ് എന്ന യുവാവ് പുറത്തുവിട്ട ചിത്രം അനേകം ആരാധകരുടെ ഹൃദയമാണ് തകര്‍ത്തത്. ടീം ചാംപ്യന്മാരായതിന്റെ രാജ്യവ്യാപകമായ ആഹ്ലാദങ്ങള്‍ക്കിടയില്‍, ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അഭിമാനത്തോടെ സ്വര്‍ണ്ണ മെഡലും വഹിച്ചു കാമുകനെന്ന് ആരോപിക്കപ്പെടുന്ന പലാഷ് മുച്ചലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. പലാഷ് തന്റെ കൈയില്‍ കൊതിച്ച മെഡല്‍ പിടിച്ചപ്പോള്‍, സ്മൃതി വിടര്‍ന്ന ചിരിയോടെ Read More…

Sports

ഒരു ക്ലാസ് പ്ലെയര്‍, ഞാന്‍ നേരിട്ട ഏറ്റവും കടുപ്പക്കാരനായ ബൗളര്‍ അയാളായിരുന്നു; രോഹിത് ശര്‍മ്മ

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഒരു ഡൈനാമിക് ബാറ്റര്‍ മാത്രമല്ല ക്രിക്കറ്റ് ആരാധകന്‍ കൂടിയാണ്. അദ്ദേഹത്തിന് കീഴില്‍ ഇത്തവണ ഇന്ത്യ നാട്ടില്‍ ലോകകപ്പിന് ഇറങ്ങുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. പത്തുവര്‍ഷത്തിന് ശേഷം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഏറ്റവും ഫേവറിറ്റുകളും ഇന്ത്യയാണ്. തിരക്കേറിയ ഷെഡ്യൂളിനിടയില്‍ താന്‍ നേരിട്ട ഏറ്റവും ദുഷ്‌ക്കരമായ ബൗളിംഗ് വെളിപ്പെടുത്തി താരം.താന്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറായി ദക്ഷിണാഫ്രിക്കയുടെ മൂന്‍ താരം ഡെയ്ല്‍ സ്റ്റെയ്നെയാണ് താരം തെരഞ്ഞെടുത്തത്. മികച്ച വേഗതയും ശരിയായ ഏരിയകളില്‍ സ്ഥിരമായി പന്തെറിയാനുള്ള Read More…

Sports

കളിക്കാന്‍ പോകുന്ന ഒരു ടീം ഇന്ത്യ, രണ്ടാമത്തെ ടീം ഇവര്‍; ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഡെയ്ല്‍ സ്‌റ്റെയ്ന്‍

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ 2023 ഏകദിന ലോകകപ്പിന്റെ തുടക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്വന്തം മണ്ണില്‍ ഒരിക്കല്‍ കൂടി ഇന്ത്യ കപ്പെടുക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയും പാകിസ്താനും ദക്ഷിണാഫ്രിക്കയും ഇംഗ്‌ളണ്ടുമൊക്കെ ഫേവറിറ്റുകള്‍ തന്നെയാണ്. എന്നാല്‍ ലോകകപ്പില്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഡെയ്ല്‍ സ്‌റ്റെയ്ന്‍. അസാധാരണമായ ക്രിക്കറ്റ് പരിജ്ഞാനത്തിനും മൂര്‍ച്ചയുള്ള വിശകലനത്തിനും പേരുകേട്ട സ്റ്റെയിന്റെ പ്രവചനങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ട്. മാതൃരാജ്യമായ ദക്ഷിണാഫ്രിക്ക ഫൈനലില്‍ എത്തുന്നത് കാണാനുള്ള ആഗ്രഹം സ്റ്റെയിന്‍ പ്രകടിപ്പിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ Read More…

Sports

24 വയസ്സ്… അപ്പോഴേയ്ക്കും ക്രിക്കറ്റ് മടുത്തു; അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് വാഗ്ദാനം നവീന്‍ ഉള്‍ ഹഖ് വിരമിക്കുന്നു

സാധാരണ ഒരാള്‍ മികവിലേക്കുള്ള കുതിപ്പ് തുടങ്ങുന്ന പ്രായമാണ് 24 വയസ്സെന്ന് ആരും പറയും. പക്ഷേ അഫ്ഗാനിസ്ഥാന്‍ ബൗളര്‍ നവീന്‍ ഉള്‍ ഹഖിന് ഇപ്പോള്‍ തന്നെ ക്രിക്കറ്റ് കളി മതിയായപോലെയാണ്. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് തന്റെ ഏകദിനത്തിലെ അവസാന മത്സരങ്ങളായിരിക്കുമെന്നും ലോകകപ്പിന് ശേഷം ക്രിക്കറ്റിന്റെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്നും നവീന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന തന്റെ തീരുമാനം 24 കാരനായ പേസര്‍ വെളിപ്പെടുത്തിയത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്.രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ബഹുമതിക്ക് നന്ദി രേഖപ്പെടുത്തിയ നവീന്‍ ടി20 Read More…