ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഏതു റൗണ്ടിലായാലും ഹൈ വോള്‍ട്ടേജ് മാച്ചാണെന്ന് പറയേണ്ടിവരും. എന്നാല്‍ പാകിസ്താന് കീറാമുട്ടിയായിട്ടുള്ള ഏക ടീം ഇന്ത്യയാണെന്നതിന് ഇത്തവണയും മാറ്റമില്ല. ടോസ് നഷ്ടമായി ബാറ്റിംഗിന് അയയ്ക്കപ്പെട്ട പാകിസ്താന് എല്ലാം ശരിയായിരുന്നു. എന്നാല്‍ 38 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ തകര്‍ന്നത് തിരിച്ചടിയായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 എന്ന ലക്ഷ്യം മറികടന്നു. കളിയില്‍ ആദ്യം ബാറ്റിംഗ് ചെയ്ത പാകിസ്താന് 30 ഓവര്‍ വരെ എല്ലാം Read More…
2028 ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയേക്കും ; ആറു ടീമുകള്‍ക്ക് കളിക്കാനാകും ; ഏറ്റവും പണി വെസ്റ്റിന്‍ഡീസിന്
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ക്രിക്കറ്റിനെ ഗെയിം ഇനത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ക്രിക്കറ്റ് കളിക്കുന്ന ലോകരാജ്യങ്ങള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ട്വന്റി20 ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാകുക ആറു ടീമുകള്‍ക്കായിരിക്കും. വെള്ളിയാഴ്ച ചേര്‍ന്ന ഐഒസി യോഗത്തിലാണ് തീരുമാനം. 2028 ലെ ലോസ് ഏഞ്ചല്‍സ് ഗെയിംസില്‍ കായികരംഗം ഉള്‍പ്പെടുത്തും. ഐഒസി സെഷന്‍ തിങ്കളാഴ്ച ഫൈനലൈസ് ചെയ്‌തേക്കുമെന്നാണ് വിവരം. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ഇനമായാണ് ഈ സ്പോര്‍ട് സജ്ജീകരിച്ചിരിക്കുന്നത്, ആതിഥേയരായതിനാല്‍ യുഎസ്എയ്ക്ക് നേരിട്ട് ബെര്‍ത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള മറ്റ് ടീമുകള്‍ക്ക് Read More…
നാലു കളിയായി, ഗോള്‍ നേടാനാകാതെ താരം; കിലിയന്‍ എംബാപ്പേ സ്വന്തം കരിയര്‍ നശിപ്പിക്കുന്നു?
ലിയോണേല്‍ മെസ്സി, ക്രിസ്ത്യാനോ യുഗത്തിന് ശേഷം ആരാണെന്ന ചോദ്യത്തിന് മുമ്പായിരുന്നെങ്കില്‍ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അത് ഫ്രഞ്ച്താരം കിലിയന്‍ എംബാപ്പേ എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതാരം ഏറെ വിമര്‍ശിക്കപ്പെടുകയാണ്. രണ്ടു ലോകകപ്പുകളില്‍ ഫ്രാന്‍സിനെ ഫൈനലിലേക്ക് അയച്ച എംബാപ്പേയുടെ കരിയര്‍ ശരിയായ ദിശയിലല്ലെന്നാണ് അവര്‍ പറയുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസിലിനെതിരെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ 4-1 ന് തോറ്റതിന് ശേഷം, എംബാപ്പെയ്ക്ക് നേരെ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കാണ്. ന്യൂകാസിലിനെതിരേ താരത്തിന്റെ പ്രേതമാണ് കളിച്ചതെന്നായിരുന്നു കളിയെഴുത്തുകാരുടെ വിമര്‍ശനം. ഗോള്‍ Read More…
ക്വിന്റണ്‍ ഡീകോക്ക് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തകര്‍ത്തു ; ലാറയും ജയവര്‍ദ്ധനെയും ഉള്‍പ്പെട്ട ഇതിഹാസങ്ങളുടെ ക്ലബ്ബില്‍
ലോകത്തെ ഏറ്റവും കിടയറ്റ ബാറ്റ്‌സ്മാന്‍മാരുടെ ഒരു വലിയ നിരയാണ് ഇന്ത്യന്‍ ടീമിലുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിന്റെ ഈ നേട്ടത്തിനടുത്ത് പോലുമില്ല. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ സെഞ്ച്വറി എന്ന നേട്ടമാണ് ഡീകോക്ക് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ അടിച്ചുപറത്തിയ ഡീകോക്ക് രണ്ടാം മത്സരത്തില്‍ ഇരയാക്കിയത് ഓസ്‌ട്രേലിയയെയാണ്. ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഡീകോക്കിന്റെ പ്രകടനം. 106 പന്തുകളില്‍ നിന്നും 109 റണസാണ് ഡീകോക്ക് നേടിയത്. 8 ബൗണ്ടറികളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു ഡീകോക്കിന്റെ ഇന്നിംഗ്‌സ്. Read More…
ഗില്ലിന് ലോകകപ്പ് നഷ്ടമാകുമോ എന്ന് ആശങ്ക; പകരക്കാരനെ വിളിക്കാന്‍ ആലോചിച്ച് സെലക്ടര്‍മാര്‍
ലോകകപ്പില്‍ ഇന്ത്യവന്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ യുവതാരം ശുഭ്മാന്‍ഗില്ലിനെ ഇന്ത്യയ്ക്ക് ലോകകപ്പില്‍ നഷ്ടമായേക്കുമെന്ന് സൂചന. ശുഭ്മാന്‍ ഗില്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ്‌സ് മണിക്കൂറുകള്‍ കഴിയുന്തോറും ടീം ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുകയാണ്. തന്റെ പ്രിയപ്പെട്ട വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെതിരായ ബ്ലോക്ക്ബസ്റ്റര്‍ ലോകകപ്പ് മത്സരത്തില്‍ ഗില്‍ ഇറങ്ങുന്ന കാര്യം ആശങ്കയിലാണ്. തിങ്കളാഴ്ച വൈകുന്നേരം, ഡെങ്കിപ്പനിയില്‍ നിന്ന് സുഖം പ്രാപിച്ച ശേഷം സ്റ്റാര്‍ ഓപ്പണര്‍ ചെന്നൈയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യനില പൂര്‍ണ്ണമായും കൈവരിക്കാത്തതാണ് Read More…
ഒളിമ്പിക്‌സില്‍ പങ്കെടുക്കണം; സ്വപ്‌നനേട്ടത്തിന് പണം കണ്ടെത്താന്‍ അത്‌ലറ്റ് നീലച്ചിത്ര നടിയായി
ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്‌ന പദ്ധതയാണ്. പണമില്ലാത്തതിന്റെ പേരില്‍ മാത്രം കായികരംഗം ഉപേക്ഷിക്കേണ്ടി വന്ന അനേകം പ്രതിഭകളുണ്ട്. എന്നാല്‍ റൊമാനിയന്‍-കനേഡിയന്‍ അത്ലറ്റാണ് അലക്സാന്ദ്ര ഇയാന്‍കുലെസ്‌ക്യൂ തന്റെ സ്വപ്‌നത്തിന് പിന്നാലെ തന്നെ വെച്ചു കുതിച്ചു. പണമുണ്ടാക്കാന്‍ താരം കണ്ടെത്തിയ വഴി പ്രായപൂര്‍ത്തിയായവരുടെ കണ്ടെന്റായിരുന്നു. 1991 ഒക്ടോബര്‍ 21-ന് ജനിച്ച ഒരു റൊമാനിയന്‍-കനേഡിയന്‍ അത്ലറ്റാണ് അലക്സാന്ദ്ര ഇയാന്‍കുലെസ്‌ക്യൂ. 2001-ല്‍ അവള്‍ കുടുംബത്തോടൊപ്പം ടൊറന്റോയിലേക്ക് കുടിയേറി, അവിടെ ഒരു സ്പീഡ് സ്‌കേറ്ററായി തന്റെ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചു. 2011-ല്‍ Read More…
മുപ്പത്തിരണ്ടാം വയസ്സില്‍ ആ തീരുമാനം വന്നു; ആരാധകരെ ഞെട്ടിച്ച് ബെല്‍ജിയന്‍ താരം ഈഡന്‍ ഹസാഡ്
ഇംഗ്‌ളണ്ടിലും സ്‌പെയിനിലുമായി മികച്ച പ്രകടനം കാഴ്ചവെച്ച ബെല്‍ജിയന്‍ ഫുട്‌ബോളര്‍ ഈഡന്‍ ഹസാര്‍ഡ് കളിയില്‍ നിന്നും വിരമിച്ചു. ഫുട്‌ബോള്‍ താരങ്ങള്‍ പീക്ക് പ്രകടനം നടത്തുന്ന മുപ്പത്തിരണ്ടാം വയസ്സിലാണ് താരം അപ്രതീക്ഷിതമായി വിടവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ താരമായിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു നിര്‍ണ്ണായക തീരുമാനം താരം എടുത്തത്. തുടര്‍ച്ചയായുള്ള പരിക്കും മോശം ഫോമുമാണ് വിരമിക്കല്‍ പോലെയൊരു തീരുമാനം എടുക്കാന്‍ താരത്തെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഇംഗ്‌ളണ്ടിലും സ്‌പെയിനിലുമായി ചെല്‍സിക്കും റയല്‍ മാഡ്രിഡിനും വേണ്ടി കളിച്ച താരം കരിയറില്‍ പരിമിതമായ Read More…
അമേരിക്കയില്‍ ഫെബ്രുവരി വരെ ഓഫ് സീസണ്‍; മെസ്സി ബാഴ്‌സിലോണയിലേക്ക് തിരിച്ചുപോകുമോ?
ലയണല്‍ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങുകയാണോ? പ്ലേഓഫ് സാധ്യതയില്‍ നിന്ന് എംഎല്‍എസ് ടീം ഇന്റര്‍ മിയാമി പുറത്തായതോടെ താരത്തെ ബാഴ്‌സിലോണയ്ക്ക് ലോണായി നല്‍കാനുള്ള സാധ്യതകള്‍ തെളിയുകയാണ്. അടുത്ത ഫെബ്രുവരി വരെ കളയില്ല എന്ന സാഹചര്യത്തില്‍ മെസ്സിക്ക് മുന്നില്‍ ഒരു നീണ്ട ഓഫ് സീസണ്‍ വരുന്നതോടെയാണ് ഈ ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. രണ്ടര വര്‍ഷത്തെ കരാറില്‍ ജൂലൈയിലാണ് മെസ്സിയ മിയാമിയില്‍ ചേര്‍ന്നത്. 13 ലീഗ്, കപ്പ് മത്സരങ്ങളില്‍ കളിച്ച മെസ്സി 12 ഗോളുകള്‍ നേടി മികച്ച ഫോമിലാണ്. അടുത്തിടെ സിന്‍സിനാറ്റിയോട് തോറ്റതിന് Read More…
ലോകകപ്പ് ടീമില്‍ എടുത്തപ്പോള്‍ എന്തെല്ലാമായിരുന്നു? വിമര്‍ശകര്‍ക്ക് കെ.എല്‍. രാഹുലിന്റെ മറുപടി ബാറ്റുകൊണ്ട്
പരിക്കേറ്റ് ടീമിന് പുറത്തായിരുന്നു കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുലിനെ ഏകദിന ലോകകപ്പ് ടീമിലെടുത്തപ്പോള്‍ എന്തായിരുന്നു കോലാഹലം. വിമര്‍ശകരും കളിയെഴുത്തുകാരുമെല്ലാം ഈ തെരഞ്ഞെടുപ്പിനെ രൂക്ഷമായി എതിര്‍ത്തിരുന്നു. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേിയയ്ക്ക് എതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത് കെ.എല്‍. രാഹുലിന്റെ ബാറ്റുകളായിരുന്നു. മുന്‍നായകന്‍ വിരാട്‌കോഹ്ലിയുമായി ക്രീസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ രാഹുല്‍ പുറത്താകാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അദ്ദേഹം പുറത്താകാതെ നേടിയ 97 റണ്‍സ് ഇന്ത്യയെ ആറ് വിക്കറ്റിന്റെ വിജയത്തിലേക്ക് കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായി. വിരാട് കോഹ്ലിയുമായി Read More…














