Sports

ഷമി മാജിക് വീണ്ടും; ഒരു ലോകകപ്പില്‍ മൂന്നാം തവണയും അഞ്ചുവിക്കറ്റ് നേട്ടം, വേഗത്തില്‍ 51 വിക്കറ്റ്, സെമിയില്‍ ഏഴു വിക്കറ്റ്

ലോകകപ്പിന് മുമ്പ് തന്റെ മികവില്‍ സംശയം രേഖപ്പെടുത്തിയവര്‍ക്ക് പ്രകടനം കൊണ്ടു മറുപടി പറയുകയാണ് മുഹമ്മദ് ഷമി. ഒരു ലോകകപ്പില്‍ മൂന്നു തവണ അഞ്ചുവിക്കറ്റ് നേട്ടം നടത്തിയ താരം ഈ ലോകകപ്പില്‍ സെമിയില്‍ ഉള്‍പ്പെടെ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ മാച്ച് വിന്നറായി പലതവണ മാറി. ലോകകപ്പുകളില്‍ വേഗത്തില്‍ 51 വിക്കറ്റുകള്‍ എന്ന നേട്ടമാണ് ഷമി സ്വന്തമാക്കിയത്. സെമി ഫൈനലില്‍ ഉള്‍പ്പെടെ ന്യൂസിലന്റിനെതിരേ രണ്ടു തവണയും ശ്രീലങ്കയ്ക്കും എതിരേ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. സെമിയില്‍ ഏഴു വിക്കറ്റുകളാണ് ഷമി Read More…

Sports

കഴിഞ്ഞ ലോകകപ്പിലെ കണക്ക് ഇന്ത്യ തീര്‍ത്തു; ന്യൂസിലന്റിന് മേല്‍ സമ്പൂര്‍ണ്ണ വിജയവുമായി ഫൈനലില്‍

ലോകത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന അനേകം നിമിഷങ്ങള്‍ പിറന്ന ഇന്ത്യാ ന്യൂസിലന്റ് ലോകകപ്പ് സെമിയില്‍ 70 റണ്‍സിന് ന്യൂസിലന്റിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നു. ഇതോടെ കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ ഏറ്റ പരാജയത്തിന് ഇന്ത്യ മധുരമായി പകരം വീട്ടി. ന്യൂസിലന്‍ഡിന്റെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ ഷമിയായിരുന്നു കളിയിലെ ഹീറോ. ഈ വിജയത്തോടെ തോല്‍വി അറിയാതെ ലോകകപ്പില്‍ പത്തു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യ മറ്റൊരു റെക്കോഡും കുറിച്ചു. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും സെഞ്ച്വറിയും ശുഭ്മാന്‍ ഗില്‍ Read More…

Sports

കോഹ്ലിയുടേയും അയ്യരുടേയും സെഞ്ച്വറികള്‍, ഗില്ലിന്റെ അര്‍ദ്ധശതകം; ലോകകപ്പിലെ റെക്കോഡ് സ്‌കോറുമായി ഇന്ത്യയുടെ പകവീട്ടല്‍

ലോകത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന അനേകം നിമിഷങ്ങള്‍ പിറന്ന ഇന്ത്യാ ന്യൂസിലന്റ് ലോകകപ്പ് സെമിയില്‍ ലോകകപ്പിലെ റെക്കോഡ് നേട്ടത്തോടെ ഇന്ത്യയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും സെഞ്ച്വറിയും ശുഭ്മാന്‍ ഗില്‍ അര്‍ദ്ധശതകവും നേടിയ ഇന്നിംഗ്‌സില്‍ ഇന്ത്യ ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് നേട്ടം കുറിച്ചു. 397 റണ്‍സിന്റെ സ്‌കോറാണ് ന്യൂസിലന്റിനെതിരേ പടുത്തുയര്‍ത്തിയത്് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍നേട്ടവും കുറിച്ച വിരാട്‌കോഹ്ലിയുടെ റെക്കോഡ് ബാറ്റിംഗായിരുന്നു Read More…

Sports

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി ; വിരാട് കോഹ്ലി സച്ചിന്റെ റെക്കോഡ് തകര്‍ത്തു

മുംബൈ: ഒടുവില്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ആ നാഴികക്കല്ല് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ശതകത്തിന്റെ റെക്കോഡ് മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറില്‍ നിന്നുമാണ് കോഹ്ലി ഏറ്റെടുത്തത്. ഈ മത്സരത്തില്‍ സെഞ്ച്വറി നേടിയ കോഹ്ലി ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ ഫിഫ്റ്റി അടിച്ചു. 270 ഇന്നിംഗ്‌സുകളില്‍ നിന്നുമായിരുന്നു കോഹ്ലിയുടെ 50 സെഞ്ച്വറികള്‍ വന്നത്. 49 ഏകദിന സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. സച്ചിന്‍ ടീമിന്റെ ഓപ്പണറായിട്ടാണ് കൂടുതല്‍ സെഞ്ച്വറികളും നേടിയതെങ്കില്‍ വണ്‍ ഡൗണ്‍ Read More…

Sports

അത് രാഹുലിന്റേയും സച്ചിന്റെയും പേരുകളുടെ ആദ്യാക്ഷരമല്ല; ന്യൂസിലന്റ് താരത്തിന്’ രചിന്‍’ എന്ന പേര് വന്നതിന് മറ്റൊരു കാരണം

ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ന്യൂസിലന്റിന്റെ ‘രചിന്‍ രവീന്ദ്ര’. ഇന്ത്യന്‍ വംശജനായ രചിന്‍ ഇതിനകം മൂന്ന് സെഞ്ച്വറികളും രണ്ട് അര്‍ദ്ധശതകങ്ങളും ഈ ലോകകപ്പില്‍ നേടിക്കഴിഞ്ഞു. വാങ്കഡേയില്‍ ആദ്യ സെമിയില്‍ ന്യൂസിലന്റിനെ നേരിടുന്ന ഇന്ത്യയുടെ പ്രധാന ടാര്‍ഗറ്റില്‍ ഒന്നായിരിക്കും ഈ യുവാവിന്റെ വിക്കറ്റെന്ന് ഉറപ്പ്. ലോകകപ്പിന്റെ തുടക്കം മുതല്‍ സെന്‍സേഷനായ രചിന് ആ പേര് കിട്ടിയതിനെക്കുറിച്ച് ഒരു കഥയും പുറത്തുവന്നിരുന്നു. കട്ട ക്രിക്കറ്റ്ഫാനായ പിതാവ് രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്റെയും കടുത്ത ആരാധകന്‍ ആയിരുന്നെന്നും രാഹുല്‍ ദ്രാവിഡിലെ Read More…

Sports

ഏറ്റുമുട്ടിയത് 117 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് നേരിയ മുന്‍തൂക്കം; പക്ഷേ ലോകകപ്പുകളില്‍ ന്യൂസിലന്റ്

കഴിഞ്ഞതവണത്തേത് ഉള്‍പ്പെടെ തുടര്‍ച്ചയായി നാലു തവണയാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ തകര്‍ന്നുപോയത്. കഴിഞ്ഞ തവണ പരാജയമറിഞ്ഞ ന്യൂസിലന്റിനെ വാങ്കഡേയില്‍ നേരിടുമ്പോള്‍ ഒരു പകരംവീട്ടലല്ലാതെ മറ്റൊന്നും ഇന്ത്യയുടെ മനസ്സില്‍ കാണില്ല. ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാത്ത ഇന്ത്യയും കഷ്ടിച്ച് സെമിയില്‍ എത്തിയ ന്യൂസിലന്റും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ഇരു ടീമുകളുടെയും ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരുകയാണ്. രണ്ട് തവണ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ഇന്ത്യ ഒരു തവണ റണ്ണര്‍അപ്പുകളുമായി. എന്നിരുന്നാലും 2003, 2007, Read More…

Sports

22 വിക്കറ്റുകളുമായി മുന്നില്‍ ആദം സാംപ; മികച്ച ബൗളര്‍മാരുടെ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

എക്കാലത്തും ഫേവറിറ്റുകളാണെങ്കിലും ഓസീസിന്റെ ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കണ്ടവരൊന്നും കങ്കാരുക്കള്‍ സെമിയില്‍ കടക്കുമെന്ന് കരുതിയിരിക്കാന്‍ തീരെ സാധ്യതയില്ല. എന്നാല്‍ അവസാനത്തെ നാലില്‍ എത്തിയ ടീമുകളില്‍ ഒന്നായി മാറിയതിന് ഓസീസ് ഏറ്റവുംകടപ്പെട്ടിരിക്കുന്നത് ബൗളര്‍ ആദം സാംപയോടാണ്. ഒമ്പത് മത്സരങ്ങളില്‍ ഓസീസിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞ താരം 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. സെമിയില്‍ എത്തിയ ഒരു ടീമിലെയും കളിക്കാര്‍ താരത്തിന്റെ ഏഴയല്‍പക്കത്തില്ല. ഓവറോള്‍ മികവ് കാട്ടുന്ന ടീം ഇന്ത്യയുടെ പ്രമുഖ ബൗളര്‍ ജസ്പ്രീത് ബുംറ 9 കളികളില്‍ 17 വിക്കറ്റുകളുമായി Read More…

Sports

കപ്പുയര്‍ത്തണമെങ്കില്‍ ന്യൂസിലന്റിനോട് പകരം വീട്ടണം ; ഇന്ത്യയുടെ സെമിഫൈനല്‍ ചരിത്രം ഇങ്ങിനെ

ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും സെമിഫൈനില്‍ ബുധനാഴ്ച ഏറ്റുമുട്ടാന്‍ പോകുന്നത്. 2019 ലെ തോല്‍വിക്ക് പ്രതികാരം ചെയ്യാനും 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇടം നേടാനും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയ്ക്ക് മുന്നിലുള്ള ഏക കടമ്പ ഇനി ബ്‌ളാക്ക് ക്യാപ്പുകളാണ്. 12 വര്‍ഷം മുമ്പ് ശ്രീലങ്കയെ തോല്‍പ്പിച്ച് മഹേന്ദ്രസിംഗ് ധോണിയുടെ ടീം കപ്പടിച്ച സ്‌റ്റേഡിയത്തിലാണ് ഇന്ത്യ മറ്റൊരു നിര്‍ണ്ണായക പോരാട്ടത്തിന് ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ ഏഴു തവണ സെമിഫൈനലില്‍ കടന്നപ്പോള്‍ മൂന്നു തവണ Read More…

Sports

കരിയറില്‍ ഒരു ലോകകപ്പ് ഇല്ല, ദ്രാവിഡിന് പരിശീലകനായി സ്വപ്‌നം സഫലമാക്കാന്‍ കഴിയുമോ?

ഇന്ത്യന്‍ ടീമില്‍ കളിക്കാരനായ കാലത്ത് ടീമിന്റെ നെടുന്തൂണുകളില്‍ ഒരാളായിരുന്ന രാഹുല്‍ദ്രാവിഡ്. 2023 ലോകകപ്പിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമിന്റെ നെടുന്തൂണാണ് ദ്രാവിഡ്. ഇത്തവണ പക്ഷേ പരിശീലകനായി ടീമിന്റെ പിന്‍നിരയിലാണെന്ന് മാത്രം. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമിനെയും കൊണ്ടുവരുമ്പോള്‍ 20 വര്‍ഷം മുമ്പ് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ഭാഗ്യം തിരിച്ചുവരുമോ? ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഇന്ത്യ കപ്പുയര്‍ത്തണമെന്ന് ആഗ്രഹിക്കുന്നതിലെ ഒരു കാര്യം രാഹുല്‍ദ്രാവിഡാണ്. ക്രിക്കറ്റിലെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍മാരുടെ ഗണത്തില്‍ അഗ്രഗണ്യനായ രാഹുല്‍ ദ്രാവിഡിന്റെ കരിയറില്‍ ഒരു Read More…