ദുബായ്: ന്യൂസിലന്റിനെ ഫൈനലില്‍ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയ ഇന്ത്യ ചാംപ്യന്‍സ്‌ട്രോഫിയില്‍ രചിച്ചത് അസാധാരണ ചരിത്രം. അപരാജിതരായി കപ്പടിച്ച ഇന്ത്യ ഐസിസി ചാംപ്യന്‍സ്‌ട്രോഫിയില്‍ മൂന്ന് തവണ കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായിട്ടുമാണ് മാറിയത്. ഇതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ തവണ ബാക്ക്-ടു ബാക്കായി രണ്ടു ഐസിസി ഇവന്റുകളില്‍ വിജയം നേടാനുമായി. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ മൂന്ന് തവണ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. അതേസമയം മത്സരത്തില്‍ ഇത്തവണയും ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് ടോസ് നഷ്ടമായി. Read More…
ശുഭ്മാന്‍ ഗില്‍ ടിവിനടിയുമായി ഡേറ്റിംഗില്‍ ; അവ്‌നീത് കൗറിന് ട്രോള്‍ മഴ: ഊഹാപോഹങ്ങളില്‍ ആരാധകര്‍
ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ശേഷം ജനപ്രിയ നടിയും സോഷ്യല്‍ മീഡിയ താരവുമായ അവ്നീത് കൗറിന് ട്രോള്‍ ചാകരയാണ്. ഇന്ത്യ ഓസ്ട്രേലിയ സെമി ഫൈനല്‍ മത്സരം ആസ്വദിക്കുന്നതായി കാണിച്ച് താരം നടത്തിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനും ഊഹാപോഹങ്ങള്‍ക്കും വിമര്‍ശനത്തിനും കാരണമായി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാണ് ഈ പോസ്റ്റ് പെട്ടെന്ന് ശ്രദ്ധനേടാന്‍ കാരണമായത്. അവരുടെ സ്റ്റേഡിയം സന്ദര്‍ശനത്തിന് നിലവിലുള്ള ഡേറ്റിംഗ് ഗോസിപ്പുമായി ബന്ധമുണ്ടോ എന്ന പരിശോധനയിലാണ് Read More…
ചാംപ്യന്‍സ്‌ട്രോഫി ഫൈനലില്‍ തോറ്റാല്‍ രോഹിത്ശര്‍മ്മ വിരമിക്കുമോ?
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ ടീം ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മ്മ ടീമിന്റെ അവിഭാജ്യ ഘടകം അല്ലാതായി മാറിയിട്ടുണ്ട്. ദുബായില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റാല്‍ രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമോ എന്ന തരത്തില്‍ ഒരു ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നുണ്ട്. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ രോഹിത്തിന് 38 വയസ്സ് തികയും. 2024 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് Read More…
എന്റെ ബോളില്‍ സിക്‌സറടിക്കാന്‍ ധൈര്യമുണ്ടോ? പാക് ബൗളര്‍ക്ക് കോഹ്ലിയുടെ മറുപടി രണ്ടു വാക്കില്‍!
ലോകോത്തര ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലിക്കെതിരേ പന്തെറിയുക എന്നത് പാക് സ്പിന്നര്‍ അബ്‌റാര്‍ അഹമ്മദിന്റെ ആ ജീവനാന്ത സ്വപ്‌നമാമയിരുന്നു. ദുബായില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടിയപ്പോള്‍ കോഹ്ലിക്ക് എതിരേ ബൗള്‍ ചെയ്യാന്‍ 26 കാരനായ ലെഗ് സ്പിന്നര്‍ക്ക് അവസരം ലഭിച്ചു. പാകിസ്ഥാന്‍ ആറ് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും, അബ്രാറിനെ സംബന്ധിച്ചിടത്തോളം, മത്സരം വ്യക്തിഗത പ്രാധാന്യവും നേടി. ”കോഹ്ലിക്ക് എതിരേ ബൗള്‍ ചെയ്യണമെന്നത് എന്റെ ബാല്യകാല സ്വപ്‌നമായിരുന്നു. അത് ദുബായില്‍ സാക്ഷാത്കരിക്കപ്പെട്ടു.” അബ്രാര്‍ ടെലികോം ഏഷ്യ സ്പോര്‍ട്ടിനോട് പറഞ്ഞു. Read More…
രോഹിത് ശര്‍മ്മയ്ക്കും റിതിക സജ്ദെക്കുമൊപ്പം കാണപ്പെട്ട സുന്ദരിയായ ആ പെണ്‍കുട്ടി ആരാണ്?
ചാമ്പ്യന്‍സ് ട്രോഫി 2025 ഒരുപാട് ട്വിസ്റ്റുകളും ടേണുകളും ഉള്ള ഒരു ആവേശകരമായ ടൂര്‍ണമെന്റായി അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. അനേകം ആരാധകരാണ് മത്സരവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ മിന്നിമറയുന്നത്. ഇവരില്‍ ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കായി ആര്‍പ്പുവിളിച്ച ഒരു സുന്ദരിയെ തെരയുകയാണ് ഇന്ത്യന്‍ ആരാധകര്‍. മത്സരത്തിനിടെ ക്യാമറാമാന്‍ പല തവണ യുവതിയെ കാണിച്ചതോടെ അവളുടെ പ്രൊഫഷനെ ചുറ്റിപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്. യൂട്യൂബില്‍ നാല് ദശലക്ഷ ത്തിലധികം സബ്സ്‌ക്രൈബര്‍മാരുള്ള ഒരു ജനപ്രിയ യുട്യൂബ് ഗെയിമിംഗ് താരമായ പായല്‍ ധാരെയാണ് Read More…
ടെസ്റ്റ് ചരിത്രത്തില്‍ സെഞ്ച്വറിയടിച്ച മത്സരത്തില്‍ തന്നെ ഡക്കാകുകയും ചെയ്ത കളിക്കാരന്‍
ടെസ്റ്റ് ചരിത്രത്തില്‍ ഒരേ മത്സരത്തില്‍ തന്നെ സെഞ്ച്വറിയടിക്കുകയും ഡക്കിന് പുറത്താകുകയും ചെയ്ത ബാറ്റ്‌സ്മാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതേ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ സ്മിത്തിന്റെ പേരിലാണ് ഈ റെക്കോഡ്. ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടിയ താരവും മറ്റാരുമല്ല. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായതിന് പിന്നാലെ അദ്ദേഹം ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയെ നയിച്ച സ്മിത്ത്, ഇന്ത്യയ്ക്കെതിരായ സെമി ഫൈനല്‍ പോരാട്ടമാണ് 50 ഓവര്‍ ഫോര്‍മാറ്റിലെ തന്റെ അവസാന മത്സരമായി തെരഞ്ഞെടുത്തത്. ഓസ്ട്രേലിയയുടെ Read More…
പരിഹസിച്ചവരൊക്കെ ഇപ്പോള്‍ എവിടെ? കോഹ്ലിയുടെ ബാറ്റ് നല്ല ഒന്നാന്തരം മറുപടി നല്‍കിയിട്ടുണ്ട്
ഇടയ്‌ക്കൊന്നു ചെറുതായി ഫോംഔട്ടായപ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങളായിരുന്നു. തന്നെ ടീമില്‍ നിന്നും പുറത്താക്കണമെന്ന് മുറവിളി കൂട്ടിയവരൊക്കെ ഇപ്പോള്‍ എവിടെ എന്ന് ചോദിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട്‌കോഹ്ലി. ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ഫൈനലില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായത് സൂപ്പര്‍താരത്തിന്റെ ബാറ്റിംഗായിരുന്നു. തകര്‍പ്പന്‍ അര്‍ദ്ധശതകവുമായി ഇന്ത്യന്‍ ടീമിന്റെ നങ്കൂരം ഉറപ്പിച്ച ശേഷമാണ് കോഹ്ലി വീണത്. തന്റെ വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ടു മറുപടി പറഞ്ഞ വിരാട് കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പൂര്‍ത്തിയാക്കി. ഐസിസി ഏകദിന Read More…
ഇന്ത്യയ്ക്ക് നഷ്ടമായത് തുടര്‍ച്ചയായി പതിനാലാമത്തെ ടോസ് നഷ്ടം ; രോഹിത് പതിനൊന്നാം തവണയും പരാജയപ്പെട്ടു
ക്രിക്കറ്റില്‍ നിര്‍ണ്ണായകമായ ഒരു കാര്യമായിട്ടാണ് ടോസിനെ കളിക്കാര്‍ കണക്കാക്കുന്നത്. പിച്ചിന്റെ സ്വഭാവം അനുസരിച്ച് ആദ്യം ചെയ്യേണ്ട കാര്യത്തെക്കുറിച്ച് നയപരമായും തന്ത്രപരമായുമുള്ള തീരുമാനം എടുക്കാന്‍ ഇത് ടീമിന്റെ നായകനെയും പരിശീലകനെയും സഹായിക്കുന്നു എന്നതാണ് കാര്യം. ടോസിനെ ആദ്യ ഭാഗ്യമായി കണക്കാക്കുമ്പോള്‍ തീരെ ഭാഗ്യമില്ലാത്ത ആളായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കണക്കാക്കേണ്ടി വരും. ചാംപ്യന്‍സ്‌ട്രോഫി സെമിക്ക് മുമ്പായി 10 തവണയാണ് ഇന്ത്യന്‍ നായകന് ടോസ് നഷ്ടമായത്. ദുബായില്‍ ചാംപ്യന്‍സ് ട്രോഫി സെമിയിലും ഓസ്‌ട്രേലിയയ്ക്ക് എതിരേ ഇന്ത്യന്‍ നായകന് ടോസ് Read More…
വിരാട് കോഹ്ലി ക്യാച്ചില്‍ ചരിത്രമെഴുതി ; 335 ക്യാച്ചുകള്‍ നേടി ദ്രാവിഡിനെ മറികടന്നു
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 2025 ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ വിരാട് കോഹ്ലി മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. മത്സരത്തില്‍ ഇന്ത്യയുടെ നാലാം വിക്കറ്റായ രവീന്ദ്ര ജഡേജയുടെ പന്തില്‍ ജോഷ് ഇംഗ്ലിസിനെ പിടിച്ചു പുറത്താക്കിയപ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ ദീര്‍ഘകാല റെക്കോര്‍ഡാണ് കോഹ്ലി തകര്‍ത്തത്. ഷോര്‍ട്ട് കവറില്‍ കോഹ്ലിയുടെ ക്യാച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ കളിക്കാരനാക്കി. ഇന്ത്യയ്ക്കായി ഫോര്‍മാറ്റുകളിലുടനീളം 335 ക്യാച്ചുകള്‍ നേടിയ കോഹ്ലി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 334 ക്യാച്ചുകള്‍ നേടിയ ദ്രാവിഡിനെയാണ് Read More…