ഡെല്‍റ്റ: സ്വവര്‍ഗ്ഗ വിവാഹത്തിനെതിരേ പോലീസ് നടത്തിയ റെയ്ഡില്‍ നൈജീരിയയില്‍ അറസ്റ്റ് ചെയ്തത് 200 പേരെ. തെക്കന്‍ ഡെല്‍റ്റയിലെ എക്‌സ്പാന്‍ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. പ്രാഥമിക അന്വേഷണത്തിന് ശേഷം 67 പേരെ കസ്റ്റഡിയില്‍ എടുത്തതായി സംസ്ഥാന പോലീസ് വക്താവ് ബ്രൈറ്റ് എഡാഫെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നൈജീരിയയില്‍ സ്വവര്‍ഗരതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും അന്വേഷണവിധേയമായി പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുമെന്നും എഡാഫെ പറഞ്ഞു. തങ്ങള്‍ ആഫ്രിക്കയിലാണ്, ഞങ്ങള്‍ നൈജീരിയക്കാരാണെന്നും ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സംസ്‌ക്കാരം ഉണ്ടെന്നും പാശ്ചാത്യ ലോകത്തെ പകര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നും Read More…
കുപ്പിയിലാക്കി സന്ദേശം ഒഴുക്കിവിട്ടു ; കിട്ടിയത് 4വര്‍ഷത്തിന് ശേഷം 3000 മൈല്‍ അകലെ ന്യൂജേഴ്‌സിയിലെ ദമ്പതികള്‍ക്ക്
ഒരു പെണ്‍കുട്ടി കുപ്പിയിലാക്കി കടലിലൂടെ ഒഴുക്കിവിട്ട സന്ദേശം 3000 മൈല്‍ അകലെ കണ്ടെത്തി. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ നാലു വര്‍ഷമാണ് സന്ദേശം സഞ്ചരിച്ചത്. കഴിഞ്ഞയാഴ്ച സന്ദേശം അയച്ചയാളും അത്് കിട്ടിയയാളും തമ്മില്‍ കണ്ടുമുട്ടിയതോടെ ലോകം മുഴുവനും അറിഞ്ഞു. സന്ദേശം കിട്ടിയ ഫ്രാങ്കും കരണ്‍ ബോള്‍ഗറും കത്ത് എഴുതിയ അയോയിഫേയെ കണ്ടെത്തി. 2019 ജൂലൈ 17 ന് കത്ത് ഒരു കുപ്പിയ്ക്ക് ഉള്ളിലാക്കി അയോയിഫേ കടലില്‍ എറിയുകയായിരുന്നു. കത്ത് കിട്ടിയ ന്യൂ ജഴ്‌സിയില്‍ നിന്നും 3000 മൈല്‍ അകലെ അയര്‍ലന്റിലാണ് Read More…







