Featured Oddly News

കുട്ടി പെട്രോള്‍ടാങ്കിൽ, ഒരു ബൈക്കിൽ ആറ് പേര്‍; കണ്ടുനിന്നവര്‍ക്ക് ‘വിക്ടറി സൈൻ’; പോലീസ് നടപടിയില്ല- വീഡിയോ

ഡൽഹിയിലെ തിരക്കേറിയ റോഡിൽ ഒരു മോട്ടോർ സൈക്കിളിൽ ആറ് യുവാക്കൾ യാത്ര ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇത് ഗതാഗത സുരക്ഷയെക്കുറിച്ചും നിയമപാലനത്തെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ഒരു കാഴ്ചക്കാരൻ റെക്കോർഡ് ചെയ്തതെന്ന് പറയപ്പെടുന്ന ഈ ക്ലിപ്പ്, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ടേക്കാവുന്ന, ഗതാഗത നിയമങ്ങളുടെ അപകടകരമായ ലംഘനമാണ് പകർത്തിയിരിക്കുന്നത്. വീഡിയോയിൽ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടി മോട്ടോർ സൈക്കിളിന്റെ ഇന്ധന ടാങ്കിൽ ഇരിക്കുന്നതും ഒരു യുവ റൈഡർ വാഹനം ഓടിക്കുന്നതും കാണാം. മറ്റ് നാല് യുവാക്കൾ ഇയാൾക്ക് Read More…

Featured Oddly News

ആചാരത്തിനായി അന്തരിച്ച അമ്മയുടെ കട്ടിലിൽ ഉറങ്ങി, മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ചൈനയുടെ കിഴക്കൻ മേഖലയിലുള്ള ഒരു വൃദ്ധന്‍ മൺമറഞ്ഞ അമ്മയുടെ ആത്മാവിന് ശാന്തി നൽകാനായി നാട്ടിലെ ശവസംസ്കാര ആചാരം പിന്തുടർന്നതിനെത്തുടർന്ന് ഗുരുതരമായ അസുഖം ബാധിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹോങ്‌സിംഗ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ചെൻ എന്ന് പേരുള്ള ഈ അറുപതുകാരന്‍ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്താണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ 86 വയസ്സുള്ള അമ്മ ആരോഗ്യവതിയായിരുന്നു, ദിവസവും വയലിൽ ജോലി ചെയ്തിരുന്നു. ഈ വർഷത്തെ മധ്യ-ശരത്കാല ഉത്സവം (Mid-Autumn Festival) കഴിഞ്ഞ് അധികം Read More…

Featured Oddly News

‘അംബാനി മാറി നില്‍ക്കും’: ഈ കല്യാണസദ്യയിൽ അതിഥികൾ ഇരുന്നത് സ്വർണ്ണ മയൂര സിംഹാസനങ്ങളിൽ- വീഡിയോ

ഒരു ദക്ഷിണേന്ത്യൻ വിവാഹ ചടങ്ങിൽ നടന്ന ആഢംബരമായ സമൂഹ സദ്യയുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തരംഗമായി. അതിമനോഹരമായ ഈ ആതിഥേയത്വം കണ്ട് കാഴ്ചക്കാർ അത്ഭുതപ്പെട്ടു, അന്താരാഷ്ട്ര കലാകാരന്മാരോ സെലിബ്രിറ്റികളുടെ സാന്നിധ്യമോ ആയിരുന്നില്ല ഈ കാഴ്ചയുടെ പ്രത്യേകത, മറിച്ച് പരമ്പരാഗതമായ ഭക്ഷണരീതിയും ആഢംബരപൂർണ്ണമായ ക്രമീകരണവും ചേർന്നതായിരുന്നു ഇതിന്റെ ആകർഷണം. വീഡിയോയിൽ, രാജകീയ മയൂര രൂപമുള്ള സ്വർണ്ണ സിംഹാസനങ്ങളിൽ ഇരുന്നുകൊണ്ട്, അതിഥികൾ വാഴയിലയിൽ വിളമ്പിയ പരമ്പരാഗത ദക്ഷിണേന്ത്യൻ സദ്യ ആസ്വദിക്കുന്നത് കാണാം. ഈ സദ്യയെ വ്യത്യസ്തമാക്കുന്നത് ഓരോ അതിഥിക്കും നൽകിയിട്ടുള്ള സ്വർണ്ണം Read More…

Featured Oddly News

മാജിക് മഷ്‌റൂം കഴിച്ച് മയങ്ങി, പറക്കലിനിടെ വിമാനത്തിന്റെ എന്‍ജിന്‍ ഓഫാക്കാന്‍ ശ്രമിച്ച് പൈലറ്റ്; ഒഴിവായതു വന്‍ദുരന്തം

ന്യൂയോര്‍ക്ക്: മാജിക് മഷ്‌റൂം കഴിച്ച് മയക്കത്തിലായിരുന്ന, ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന പൈലറ്റ് അലാസ്‌ക എയര്‍ലൈന്‍സ് വിമാനം ഇടിച്ചിറക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. 83 യാത്രക്കാരും ജീവനക്കാരുമായി സിയാറ്റിലില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പറക്കുകയായിരുന്ന വിമാനം തകര്‍ക്കാനാണു ശ്രമം നടന്നത്. കോക്ക്പിറ്റിലെ ഒരു ജമ്പ് സീറ്റില്‍ ഇരിക്കുകയായിരുന്ന ജോസഫ് എമേഴ്‌സണ്‍ എന്ന പൈലറ്റ് അടിയന്തരഘട്ടത്തില്‍ എന്‍ജിനുകള്‍ ഓഫ് ചെയ്യാനുള്ള ഹാന്‍ഡിലുകള്‍ താഴേക്കു വലിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റിന്റെ ഇടപെടല്‍ മൂലമാണ് അപകടം ഒഴിവായത്. 2023 ഒക്‌ടോബറില്‍ അലാസ്‌കയുടെ പ്രാദേശിക അനുബന്ധ കമ്പനിയായ Read More…

Featured Oddly News

കര്‍ണാടകയില്‍ സ്വര്‍ണ – ലിഥിയ വന്‍ശേഖരം കണ്ടെത്തി; പക്ഷേ ഖനനം ചെയ്യാനാവില്ല, കാരണം…

ബംഗളുരു: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണശേഖരങ്ങളിലൊന്ന്‌ കര്‍ണാടകയില്‍ കണ്ടെത്തി. കൊപ്പല്‍ ജില്ലയിലെ വനത്തിലാണു സ്വര്‍ണം ‘ഒളിച്ചിരിക്കുന്നത്‌’.പക്ഷേ, അത്‌ ഖനനം ചെയ്‌തെടുക്കാനാകില്ല. സ്വര്‍ണഖനനം വാണിജ്യപരമായി ലാഭകരമാകാന്‍ ആവശ്യമുള്ളതിന്റെ 47 ഇരട്ടി സ്വര്‍ണമാണു കണ്ടെത്തിയത്‌. ടണ്ണിന്‌ 12-14 ഗ്രാം വരെ സ്വര്‍ണത്തിന്റെ സാന്നിധ്യമാണു കണ്ടെത്തിയത്‌. പക്ഷേ, പരിസ്‌ഥിതി ലോല പ്രദേശമായതിനാല്‍ ഖനനം സാധ്യമാകില്ല. റായ്‌ചൂരിലെ അമരേശ്വര ബ്ളോക്കില്‍ ബാറ്ററി നിര്‍മാണത്തിന്‌ ആവശ്യമായ ലിഥിയത്തിന്റെ ശേഖരവും കണ്ടെത്തി. എന്നാല്‍, ഈ നിക്ഷേപങ്ങളെല്ലാം സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ അവ പൂര്‍ണമായും ഖനനം ചെയ്യാനാകില്ല. Read More…

Featured Oddly News

പതിവായി 40 മിനിറ്റ് നേരത്തെ ഓഫീസിൽ; യുവതിയെ പിരിച്ചുവിട്ട് കമ്പനി, ശരിവച്ച് കോടതി

വലെന്‍സിയ   : ജോലിക്ക് പതിവായി 40 മിനിറ്റ് നേരത്തെ എത്തിയ ജീവനക്കാരിയെ തൊഴിലുടമ പിരിച്ചുവിട്ട നടപടി കോടതി ശരിവച്ചു. രണ്ട് വര്‍ഷമായി യുവതി ജോലിയ്ക്ക് നേരത്തെയായിരുന്നു എത്തിയിരുന്നത്. 22 വയസ്സുള്ള യുവതിയാണ് തന്നെ അന്യായമായി പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് തൊഴിലുടമയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. തന്റെ പിരിച്ചുവിടല്‍ അന്യായമാണെന്ന് ആരോപിച്ച് സ്ത്രീ സ്‌പെയിനിലെ അലികാന്റെയിലെ സോഷ്യല്‍ കോടതിയെ സമീപിക്കുകയായിരുന്നു. രാവിലെ 7.30നാണ് യുവതിയുടെ ഷിഫ്റ്റ് ആരംഭിച്ചിരുന്നത്. പക്ഷേ ജീവനക്കാരി രണ്ട് വര്‍ഷത്തോളമായി രാവിലെ 6.45നും 7നും ഇടയില്‍ 40 Read More…

Featured Oddly News

‘ശ്രീരാമന്റെ ആയുധപ്പുരയാണ് ഇന്നത്തെ ഓസ്ട്രേലിയ ആയത്’: പൂക്കി ബാബയുടെ അവകാശവാദം

സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് പൂക്കി ബാബ എന്ന അനിരുദ്ധാചാര്യ ഓസ്ട്രേലിയയുടെ പേരിനെക്കുറിച്ച് വിശദീകരിക്കുന്ന സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറൽ. രാമ-രാവണ യുദ്ധത്തിനുശേഷം ആയുധങ്ങൾ സൂക്ഷിക്കാൻ കണ്ടെത്തിയ ആയുധപ്പുര ആണ് പിന്നീട് ഓസ്ട്രേലിയ ആയതെന്നാണ് പൂക്കി ബാബ വിശദീകരിച്ചത്. ‘ഓസ്ട്രേലിയയുടെ യാഥാര്‍ഥ്യം’ എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.  രാമ–രാവണ യുദ്ധപശ്ചാത്തലം പരിചയപ്പെടുത്തിയാണ് വിഡിയോ ആരംഭിക്കുന്നത്. ‘രാവണന്റെ ഒരു ലക്ഷം മക്കള്‍, ഒന്നര ലക്ഷം പേരക്കുട്ടികള്‍, രാവണന്റെ സൈനികര്‍ എല്ലാവരെയും രാമസൈന്യം കൊന്നൊടുക്കി. കൊല്ലപ്പെട്ടവരുടെയെല്ലാം ആയുധങ്ങള്‍ അനാഥമായി. ലങ്കയിൽ Read More…

Featured Oddly News

പുരുഷവേഷത്തിലും പിടിമുറുക്കി താലിബാന്‍; “പീക്കി ബ്ലൈൻഡേഴ്‌സ്” കഥാപാത്രങ്ങളുടെ വേഷം ധരിച്ചതിന് 4 പേര്‍ കസ്റ്റഡിയില്‍

കാബൂള്‍: ടിവി പരമ്പരയായ ‘പീക്കി ബ്ലൈൻഡേഴ്‌സി’ല്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ വസ്‌ത്രം ധരിച്ച നാല്‌ അഫ്‌ഗാന്‍ യുവാക്കള്‍ക്കെതിരേ താലിബാന്‍. അവരോട്‌ താലിബാന്‍ ഭരണകൂടത്തിന്റെ ധാര്‍മ്മികത വകുപ്പില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. അവരുടെ വസ്‌ത്രധാരണം ‘അഫ്‌ഗാനിസ്‌ഥാനിലെയും ഇസ്ലാമിക മൂല്യങ്ങള്‍ക്കും എതിരാണെന്നും’ പീക്കി ബ്ലൈൻഡേഴ്‌സിലെ മൂല്യങ്ങള്‍ അഫ്‌ഗാന്‍ സംസ്‌കാരത്തിന്‌ വിരുദ്ധമാണെന്നും താലിബാന്‍ വക്‌താവ്‌ പ്രതികരിച്ചു. ലോകമഹായുദ്ധത്തിന്‌ ശേഷം ഇംഗ്ലണ്ടില്‍ നടക്കുന്ന കഥ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളെപ്പോലെ ഫ്ലാറ്റ്‌ ക്യാപ്പും ത്രീപീസ്‌ സ്യൂട്ടും ധരിച്ച യുവാക്കളാണു കുരുക്കിലായത്‌. 2021ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതു മുതല്‍, Read More…

Oddly News

നവവരന് ശാരീരികബന്ധത്തിന് കഴിവില്ല, ജീവിതം കളയാനില്ല; മൂന്നാംനാൾ വിവാഹമോചനം തേടി യുവതി, ആദ്യഭാര്യ ഉപേക്ഷിച്ചതും ഇതേ കാരണത്താല്‍

ഗോരഖ്പൂര്‍: വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാള്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് നവവധു. ശാരീരികബന്ധത്തിന് തനിക്ക് കഴിവില്ലെന്ന് വിവാഹരാത്രിയിൽ ഭർത്താവ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. മെഡിക്കൽ റിപ്പോർട്ടിൽ വരന് ഒരു കുട്ടിക്ക് ജന്മം നൽകാൻ കഴിയില്ലെന്ന് സ്ഥിരീകരിച്ചെന്നും ഇക്കാരണത്താൽ സമ്മാനങ്ങളും വിവാഹച്ചെലവുകളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതായും വധുവിന്റെ കുടുംബം പറഞ്ഞു. “ശാരീരികമായി കഴിവില്ലാത്ത ഒരു പുരുഷനോടൊപ്പം ജീവിതം ചെലവഴിക്കാൻ കഴിയില്ല. വിവാഹ രാത്രിയിൽ അദ്ദേഹം തന്നെ എന്നോട് പറഞ്ഞപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞത്,” യുവതി പോലീസിന് കൊടുത്ത Read More…