ഹോളിവുഡ് ത്രില്ലര്‍ സിനിമകളിലെ പോലെ സര്‍ക്കസിലെ കോമാളിവേഷം ധരിച്ച് ഗ്രാമത്തിലെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് നാട്ടുകാരെ ഭയപ്പെടുത്തിയ കോമാളിയെ സ്‌കോട്‌ലന്റ് പോലീസ് കയ്യോടെ പൊക്കി. യു.കെയില്‍ നടന്ന സംഭവത്തില്‍ പിടികൂടിയ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പെന്നിവൈസ് ഡാന്‍സിംഗ് ക്ലൗണ്‍ ശൈലിയിലുള്ള വസ്ത്രം ധരിച്ച വ്യക്തി, നോര്‍ത്ത് അയര്‍ഷയറിലെ സ്‌കെല്‍മോര്‍ലിക്ക് ചുറ്റും ചുവന്ന ബലൂണുകള്‍ ഉപേക്ഷിച്ചിരുന്നു. കോള്‍ ഡീമോസ് എന്ന പേരില്‍ ഇയാള്‍ സാമൂഹ്യമാധ്യമത്തില്‍ ഒരു അക്കൗണ്ടും തുറന്നിരുന്നു. പിന്നീട് ആള്‍ക്കാരെ ഭയപ്പെടുത്തുന്ന വിധം ഇരുണ്ട തെരുവുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളും Read More…
75 അടി ഉയരത്തില്‍ ആടിയിരുന്ന റൈഡ് പെട്ടെന്ന് നിശ്ചലമായി; ആള്‍ക്കാര്‍ തലകീഴായി കിടന്നത് 30 മിനിറ്റോളം…!
ഒരു കനേഡിയന്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് ചലിച്ചുകൊണ്ടിരിക്കെ യന്ത്രത്തകരാറിനെ തുടര്‍ന്ന്ആള്‍ക്കാരെ തലകീഴായി നില്‍ക്കുന്നരീതയില്‍ പെട്ടെന്ന് പവര്‍ത്തനം നിശ്ചലമായി. 75 അടി ഉയരത്തില്‍ ആടിയിരുന്ന റൈഡ് ഏകദേശം 30 മിനിറ്റോളം ആ നിലയില്‍ നിന്നു. ഒന്റാറിയോയിലെ വോഗനിലുള്ള കാനഡയിലെ വണ്ടര്‍ലാന്‍ഡ് തീം പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ലംബര്‍ജാക്ക് റൈഡായിരുന്നു നിന്നത്. അച്ചുതണ്ടിന്റെ ആകൃതിയിലുള്ള 360-ഡിഗ്രി മുഴുവനായും ചലിക്കുന്ന രണ്ട് ഹൈഡ്രോളിക് ആയുധങ്ങള്‍ അടങ്ങിയ റൈഡാണിത്. പ്രാദേശിക സമയം10:40 ന് ആ രണ്ട് അക്ഷങ്ങളുടെയും ചലനം നിലയ്ക്കുകയായിരുന്നു. റൈഡ് പെട്ടെന്ന് Read More…
‘ദി നണ്‍’ ഒറിജിനല്‍ പ്രേതം ഡല്‍ഹിയിലെ തെരുവില്‍ ഇറങ്ങി ; വീഡിയോ വൈറലാകുന്നു
ലോകത്തുടനീളം സിനിമാപ്രേമികളെ ഞെട്ടിച്ചു കൊണ്ട് പണം വാരിയ സിനിമയാണ് ‘ദി നണ്‍’. എന്നാല്‍ സിനിമയിലെ പ്രേതം നേരിട്ട് മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തുചെയ്യും? നണ്‍ സിനിമയിലെ വില്ലത്തി പ്രേതം ഡല്‍ഹിയിലെ തെരുവുകളില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് ആള്‍ക്കാരെ ഞെട്ടിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഇതിനകം ഏഴു ദശലക്ഷം വ്യൂവേഴ്‌സാണ് വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്. ഒരു കാറിന്റെ വിന്‍ഡോയില്‍ നിന്ന് പുറത്തേക്ക് നോക്കുകയും തെരുവില്‍ ഇറങ്ങുകയും ചെയ്ത കന്യാസ്ത്രീയുടെ പ്രേതമായത് മേക്കപ്പ് ആര്‍ടിസ്റ്റായ ഇസ സെറ്റിയ ആയിരുന്നു. ജനപ്രിയ ഹൊറര്‍ ചിത്രമായ നണ്ണിലെ കന്യാസ്ത്രീയുടെ Read More…
ഒരു പാട്ടിന് പ്രതിഫലം ഒരു കോടി വാങ്ങിയ ഗായിക ! പതിമൂന്നാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടു, കുട്ടിക്കാലം വേശ്യാലയത്തിൽ, കൊടും ദാരിദ്ര്യത്തില്‍ മരണം
ഗൗഹര്‍ ജാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ പുതിയ ഉയരങ്ങളിലെത്തിച്ച, 13 വയസ്സുള്ളപ്പോള്‍ ലൈംഗികാതിക്രമം നേരിട്ട, ഒരോ ഗാനത്തിനും കോടികള്‍ മൂല്യമുള്ള പ്രതിഫലം വാങ്ങിയ, ഒടുവില്‍ ഒരു പൈസപോലും ഇല്ലാതെ ദരിദ്രയായി മരിച്ച ഇന്ത്യയിലെ ആദ്യ റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റ്. റെക്കോര്‍ഡിംഗ് സൂപ്പര്‍സ്റ്റാറാകുന്ന ആദ്യ ഇന്ത്യന്‍ ഗായികയിയിരുന്ന ഗൗഹര്‍ജാനാണ് 78 ആര്‍പിഎമ്മില്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ആദ്യ ഇന്ത്യന്‍ ഗായികയും. 1873 ജൂണ്‍ 26 ന് ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ജനിച്ച ഗൗഹര്‍ ജാന്റെ റെക്കോഡ് ചെയ്യപ്പെട്ട ആദ്യഗാനം ഇന്ത്യയിലെ Read More…
ചെറു പട്ടണത്തിലെ തന്റെ ലൈബ്രറിക്ക് പ്രണയലേഖനം എഴുതി ഒരു പിതാവ്; പ്രസിദ്ധീകരിച്ച് പ്രാദേശിക പത്രം
ഒരു മസാച്ചുസെറ്റ്‌സ് പൗരന്‍ തന്റെ വീടിനടുത്തുള്ള ചെറുപട്ടണത്തിലെ ലൈബ്രറിക്ക് എഴുതിയ പ്രണയ ലേഖനം പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിച്ചു. മസ്സാച്യുവറ്റ്‌സിലുള്ള ഒരു മനുഷ്യന്‍ ബെവര്‍ലി പബ്‌ളിക് ലൈബ്രറിക്ക് എഴുതിയ പ്രണയലേഖനം മനോഹരമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് അവസാനം സേലം ഈവനിംഗ് ന്യൂസില്‍ ആയിരുന്നു പ്രസിദ്ധീകരിച്ചത്. അതേസമയം അതൊരു സാധാരണ പ്രണയലേഖനം ആയിരുന്നില്ല. രണ്ട് കൊച്ചുകുട്ടികളുടെ വീട്ടിലിരിക്കുന്ന അച്ഛനെന്ന നിലയില്‍, സീന്‍ ടെവ്‌ലിന്‍ ചരിത്രപരമായ ഡൗണ്ടൗണ്‍ ലൈബ്രറിയില്‍ (1913ല്‍ തുറന്നത്) അതിമനോഹരമായ ഒരു കുട്ടികളുടെ പരിപാടിയുണ്ടെന്ന് ഷോണ്‍ Read More…
സ്വയം നിര്‍മ്മിച്ച ബോട്ടില്‍ പസഫിക് സമുദ്രം മറികടന്ന് റെക്കോഡിടാന്‍ ഇറങ്ങിയ 24 കാരന്‍ കടലിന്റെ നടുക്ക് ബോട്ട് മുങ്ങി കുടുങ്ങി…!
കൈകൊണ്ട് നിര്‍മ്മിച്ച ബോട്ടില്‍ പസഫിക് സമുദ്രം കടന്ന് റെക്കോഡിടാന്‍ നോക്കിയ ആള്‍ ബോട്ട് മറിഞ്ഞ് കടലില്‍ അകപ്പെട്ടു. ഇയാളെ പിന്നീട് അതിലെയെത്തിയ ഒരു ചെറുവിമാനം രക്ഷപ്പെടുത്തി. പസഫിക് സമുദ്രം മറികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് ഓസ്‌ട്രേലിയക്കാരനായ ടോം റോബിന്‍സണ്‍ എന്ന 24 കാരനായിരന്നു. സ്വന്തമായി നിര്‍മ്മിച്ച ബോട്ടിലായിരുന്നു സാഹസീക പരിപാടി. ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നുള്ള ടോം റോബിന്‍സണ്‍ (24) തന്റെ ‘മൈവാര്‍’ എന്ന ബോട്ടില്‍ പെറുവില്‍ നിന്നുമായിരുന്നു 8000 മൈല്‍ യാത്ര തുടങ്ങിയത്. കഴിഞ്ഞ Read More…
128 വര്‍ഷമായി മമ്മിയാക്കപ്പെട്ട് പ്രദര്‍ശനത്തിന് വച്ചിരുന്ന മൃതദേഹം ഒടുവില്‍ സംസ്‌ക്കരിക്കുന്നു
ഒരു നൂറ്റാണ്ട് സൂക്ഷിക്കപ്പെട്ട മൃതദേഹം ഒടുവില്‍ സംസ്‌ക്കാരത്തിന് തയ്യാറെടുക്കുന്നു. പെന്‍സില്‍വാനിയയില്‍ 128 വര്‍ഷമായി മമ്മിയാക്കപ്പെട്ട് പ്രദര്‍ശനത്തിന് വെച്ചിരുന്ന സ്റ്റോണ്‍മാന്‍ വില്ലി എന്നറിയപ്പെട്ടിരുന്ന മനുഷ്യന്റെ മൃതദേഹമാണ് സംസ്‌ക്കാരിക്കാന്‍ പോകുന്നത്. 1895-ല്‍ പോക്കറ്റടിയ്ക്ക് അറസ്റ്റിലായ ഇയാള്‍ ഒരു ലോക്കല്‍ ജയിലില്‍ വെച്ച് വൃക്ക തകരാറിലായിയാണ് മരണമടഞ്ഞത്. പെന്‍സില്‍വാനിയയിലെ റീഡിംഗിലെ ഔമാന്റെ ഫ്യൂണറല്‍ ഹോം അനുസരിച്ച്, പുതിയ എംബാമിംഗ് വിദ്യകള്‍ പരീക്ഷിക്കാന്‍ വേണ്ടിയായിരുന്നു മൃതദേഹം മമ്മിയാക്കിയത്. ബോ ടൈയുള്ള ഒരു സ്യൂട്ട് ധരിച്ച സ്റ്റോണ്‍മാന്‍ വില്ലി ഒരു ശവപ്പെട്ടിയില്‍ നെഞ്ചിന് കുറുകെ Read More…
20 വര്‍ഷം പ്രേതവുമായി പ്രണയത്തില്‍, അവനൊപ്പം ഉറങ്ങുകയും ചെയ്തു; മുഖം കണ്ടതോടെ എല്ലാം അവസാനിപ്പിച്ചു…!
representational imageപ്രേതവുമായി പ്രണയത്തിലാകുകയും അതിനൊപ്പം ഉറങ്ങുകയും ചെയ്തിരുന്ന സ്ത്രീ ഒടുവില്‍ പ്രേതത്തിന്റെ മുഖം കണ്ടു ഭയന്നതോടെ ബന്ധം അവസാനിപ്പിച്ചു. കൊളംബിയയില്‍ നിന്നുള്ള പൗള ഫ്‌ലോറസ് എന്ന സ്ത്രീയാണ് 20 വര്‍ഷമായി താന്‍ ഒരു പ്രേതത്തിനൊപ്പമുള്ള ജീവിതം അവസാനിപ്പിച്ചത്. പിശാചിന്റെ ഭയാനകമായ മുഖം കണ്ടതോടെയാണ് ‘ബന്ധം’ വഷളായത്. പ്രേതവുമായുള്ള തന്റെ ബന്ധം ചെറുപ്പത്തില്‍ തുടങ്ങിയെന്നും രണ്ട് പതിറ്റാണ്ടുകള്‍ ഒരുമിച്ച് ആവേശഭരിതമായ രാത്രികള്‍ നയിച്ചെന്നും പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലായ കനാല്‍ 1 ലെ ടിവി ഷോ സിന്‍ കരേറ്റയിലാണ് Read More…
മഴയുംകൊടുങ്കാറ്റും, വെള്ളപ്പൊക്കത്തില്‍ പുല്ലില്ലാതായി; ചെമ്മരിയാട്ടിന്‍ കൂട്ടം തിന്നത് 100 കിലോ കഞ്ചാവ്…!!
അതിരൂക്ഷമായ വെള്ളപ്പൊക്കം കാരണം ഭക്ഷണത്തിനായി ഒന്നുമില്ലാതെ ആടുകള്‍ കഞ്ചാവ് ഭക്ഷിച്ച് വിചിത്രമായി പെരുമാറി. ഗ്രീസില്‍ നടന്ന സംഭവത്തില്‍ പുല്ലില്ലാതെ വന്നതിനെ തുടര്‍ന്ന് ഔഷധഗുണമുള്ള കഞ്ചാവ് ഉത്പാദിപ്പിക്കുന്ന ഒരു തോട്ടത്തിലേക്ക് ആടുകള്‍ അതിക്രമിച്ചു കയറുകയായിരുന്നു. സെന്‍ട്രല്‍ ഗ്രീസിലെ തെസ്സാലിയിലെ വെള്ളപ്പൊക്കമുള്ള സമതലങ്ങളില്‍ മേയുകയായിരുന്ന ആടുകള്‍ അല്‍മിറോസ് പട്ടണത്തിനടുത്തുള്ള ഹരിതഗൃഹത്തിലേക്ക് അതിക്രമിച്ചു കടന്നത്. ആട്ടിന്‍കൂട്ടം 100 കിലോയിലധികം കഞ്ചാവ് ഭക്ഷിച്ചതായിട്ടാണ് വിവരം. ഉഷ്ണ തരംഗവും ഡാനിയല്‍ കൊടുങ്കാറ്റും മൂലം വ്യാപകകൃഷിനാശം നേരിട്ടിരിക്കെ അവശേഷിച്ച വിള തിന്ന് ആടുകള്‍ നാശം പൂര്‍ത്തിയാക്കി. Read More…