Oddly News

സ്വയം നിര്‍മ്മിച്ച ബോട്ടില്‍ പസഫിക് സമുദ്രം മറികടന്ന് റെക്കോഡിടാന്‍ ഇറങ്ങിയ 24 കാരന്‍ കടലിന്റെ നടുക്ക് ബോട്ട് മുങ്ങി കുടുങ്ങി…!

കൈകൊണ്ട് നിര്‍മ്മിച്ച ബോട്ടില്‍ പസഫിക് സമുദ്രം കടന്ന് റെക്കോഡിടാന്‍ നോക്കിയ ആള്‍ ബോട്ട് മറിഞ്ഞ് കടലില്‍ അകപ്പെട്ടു. ഇയാളെ പിന്നീട് അതിലെയെത്തിയ ഒരു ചെറുവിമാനം രക്ഷപ്പെടുത്തി. പസഫിക് സമുദ്രം മറികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് ഓസ്‌ട്രേലിയക്കാരനായ ടോം റോബിന്‍സണ്‍ എന്ന 24 കാരനായിരന്നു. സ്വന്തമായി നിര്‍മ്മിച്ച ബോട്ടിലായിരുന്നു സാഹസീക പരിപാടി. ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നുള്ള ടോം റോബിന്‍സണ്‍ (24) തന്റെ ‘മൈവാര്‍’ എന്ന ബോട്ടില്‍ പെറുവില്‍ നിന്നുമായിരുന്നു 8000 മൈല്‍ യാത്ര തുടങ്ങിയത്. കഴിഞ്ഞ Read More…

Oddly News

128 വര്‍ഷമായി മമ്മിയാക്കപ്പെട്ട് പ്രദര്‍ശനത്തിന് വച്ചിരുന്ന മൃതദേഹം ഒടുവില്‍ സംസ്‌ക്കരിക്കുന്നു

ഒരു നൂറ്റാണ്ട് സൂക്ഷിക്കപ്പെട്ട മൃതദേഹം ഒടുവില്‍ സംസ്‌ക്കാരത്തിന് തയ്യാറെടുക്കുന്നു. പെന്‍സില്‍വാനിയയില്‍ 128 വര്‍ഷമായി മമ്മിയാക്കപ്പെട്ട് പ്രദര്‍ശനത്തിന് വെച്ചിരുന്ന സ്റ്റോണ്‍മാന്‍ വില്ലി എന്നറിയപ്പെട്ടിരുന്ന മനുഷ്യന്റെ മൃതദേഹമാണ് സംസ്‌ക്കാരിക്കാന്‍ പോകുന്നത്. 1895-ല്‍ പോക്കറ്റടിയ്ക്ക് അറസ്റ്റിലായ ഇയാള്‍ ഒരു ലോക്കല്‍ ജയിലില്‍ വെച്ച് വൃക്ക തകരാറിലായിയാണ് മരണമടഞ്ഞത്. പെന്‍സില്‍വാനിയയിലെ റീഡിംഗിലെ ഔമാന്റെ ഫ്യൂണറല്‍ ഹോം അനുസരിച്ച്, പുതിയ എംബാമിംഗ് വിദ്യകള്‍ പരീക്ഷിക്കാന്‍ വേണ്ടിയായിരുന്നു മൃതദേഹം മമ്മിയാക്കിയത്. ബോ ടൈയുള്ള ഒരു സ്യൂട്ട് ധരിച്ച സ്റ്റോണ്‍മാന്‍ വില്ലി ഒരു ശവപ്പെട്ടിയില്‍ നെഞ്ചിന് കുറുകെ Read More…

Oddly News

20 വര്‍ഷം പ്രേതവുമായി പ്രണയത്തില്‍, അവനൊപ്പം ഉറങ്ങുകയും ചെയ്തു; മുഖം കണ്ടതോടെ എല്ലാം അവസാനിപ്പിച്ചു…!

representational imageപ്രേതവുമായി പ്രണയത്തിലാകുകയും അതിനൊപ്പം ഉറങ്ങുകയും ചെയ്തിരുന്ന സ്ത്രീ ഒടുവില്‍ പ്രേതത്തിന്റെ മുഖം കണ്ടു ഭയന്നതോടെ ബന്ധം അവസാനിപ്പിച്ചു. കൊളംബിയയില്‍ നിന്നുള്ള പൗള ഫ്‌ലോറസ് എന്ന സ്ത്രീയാണ് 20 വര്‍ഷമായി താന്‍ ഒരു പ്രേതത്തിനൊപ്പമുള്ള ജീവിതം അവസാനിപ്പിച്ചത്. പിശാചിന്റെ ഭയാനകമായ മുഖം കണ്ടതോടെയാണ് ‘ബന്ധം’ വഷളായത്. പ്രേതവുമായുള്ള തന്റെ ബന്ധം ചെറുപ്പത്തില്‍ തുടങ്ങിയെന്നും രണ്ട് പതിറ്റാണ്ടുകള്‍ ഒരുമിച്ച് ആവേശഭരിതമായ രാത്രികള്‍ നയിച്ചെന്നും പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലായ കനാല്‍ 1 ലെ ടിവി ഷോ സിന്‍ കരേറ്റയിലാണ് Read More…

Oddly News

മഴയുംകൊടുങ്കാറ്റും, വെള്ളപ്പൊക്കത്തില്‍ പുല്ലില്ലാതായി; ചെമ്മരിയാട്ടിന്‍ കൂട്ടം തിന്നത് 100 കിലോ കഞ്ചാവ്…!!

അതിരൂക്ഷമായ വെള്ളപ്പൊക്കം കാരണം ഭക്ഷണത്തിനായി ഒന്നുമില്ലാതെ ആടുകള്‍ കഞ്ചാവ് ഭക്ഷിച്ച് വിചിത്രമായി പെരുമാറി. ഗ്രീസില്‍ നടന്ന സംഭവത്തില്‍ പുല്ലില്ലാതെ വന്നതിനെ തുടര്‍ന്ന് ഔഷധഗുണമുള്ള കഞ്ചാവ് ഉത്പാദിപ്പിക്കുന്ന ഒരു തോട്ടത്തിലേക്ക് ആടുകള്‍ അതിക്രമിച്ചു കയറുകയായിരുന്നു. സെന്‍ട്രല്‍ ഗ്രീസിലെ തെസ്സാലിയിലെ വെള്ളപ്പൊക്കമുള്ള സമതലങ്ങളില്‍ മേയുകയായിരുന്ന ആടുകള്‍ അല്‍മിറോസ് പട്ടണത്തിനടുത്തുള്ള ഹരിതഗൃഹത്തിലേക്ക് അതിക്രമിച്ചു കടന്നത്. ആട്ടിന്‍കൂട്ടം 100 കിലോയിലധികം കഞ്ചാവ് ഭക്ഷിച്ചതായിട്ടാണ് വിവരം. ഉഷ്ണ തരംഗവും ഡാനിയല്‍ കൊടുങ്കാറ്റും മൂലം വ്യാപകകൃഷിനാശം നേരിട്ടിരിക്കെ അവശേഷിച്ച വിള തിന്ന് ആടുകള്‍ നാശം പൂര്‍ത്തിയാക്കി. Read More…

Oddly News

കോടികളുടെ വജ്രങ്ങള്‍ റോഡില്‍ കിടക്കുന്നതായി സന്ദേശം ; സൂററ്റിലെ വരച്ചയില്‍ നിധിതേടി ജനക്കൂട്ടം…!

വജ്രത്തിന് പേരുകേട്ട സൂററ്റിലെ വരച്ച ഏരിയയില്‍ ഒരു വ്യവസായിയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ അബദ്ധത്തില്‍ റോഡില്‍ വീണുവെന്ന സന്ദേശം വൈറലായതിനെത്തുടര്‍ന്ന് വജ്രം തിരയാന്‍ നാട്ടുകാരുടെ വന്‍ തിരക്ക്. ആള്‍ക്കാര്‍ റോഡില്‍ വജ്രം തിരയുന്നതിന്റെ വീഡിയോ വൈറലായി. വരാച്ച ബസാറിലെ ഒരു മനുഷ്യന്റെ വജ്രപ്പൊതി അബദ്ധത്തില്‍ റോഡില്‍ വീണു എന്നരീതിയില്‍ വന്ന വാര്‍ത്തയാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. ജനക്കൂട്ടം റോഡില്‍ തടിച്ചുകൂടുകയായിരുന്നു. ചിലര്‍ മാര്‍ക്കറ്റിലെ റോഡില്‍ നിന്ന് പൊടി വാരിയെടുത്ത് അതില്‍ സൂഷ്മമായി നോക്കുന്നതിന്റെ ദൃശ്യവും വീഡിയോയിലുണ്ട്. ചിലര്‍ Read More…

Oddly News

കറുത്ത കേക്ക്, കറുത്ത ബലൂണ്‍മാല, കറുത്ത മെഴുകുതിരി; യുവതി മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത് ഇരുപതുകള്‍ക്ക് ശവസംസ്‌ക്കാരം നടത്തി

ഇരുപതുകള്‍ക്ക് ശവസംസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട് യുവതിയുടെ മുപ്പതാം ജന്മദിനാഘോഷം. ഓസ്‌ട്രേലിയക്കാരിയായ അലക്സാന്ദ്ര ഡഫിനാണ് നാടകീയമായ ശൈലിയില്‍ ഒരു ഉല്ലാസകരമായ ശവസംസ്‌കാരത്തെ അടിസ്ഥാനമാക്കി മുപ്പതാം ജന്മദിന പാര്‍ട്ടി നടത്തിയത്. തന്റെ ജീവിതത്തിലെ അവസാന 10 വര്‍ഷത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മെല്‍ബണിലെ അവളുടെ വീട്ടില്‍ വേണ്ടപ്പെട്ടവരും വിളിച്ചുകൂട്ടി. പിറന്നാള്‍ കേക്ക് ഉള്‍പ്പെടെ എല്ലാ അലങ്കാരങ്ങളും ദു:ഖത്തെ സൂചിപ്പിക്കുന്ന കറുത്ത നിറത്തില്‍ ആയിരുന്നു. പാര്‍ട്ടിയില്‍ കറുത്ത ബലൂണ്‍ മാല, 30 കറുത്ത ബലൂണുകള്‍, വാതിലില്‍ ഒരു ഫ്രെയിം, കറുത്ത റോസാപ്പൂക്കള്‍, മെഴുകുതിരികള്‍, റോസ് Read More…

Oddly News

വെള്ളമടിച്ചു കോണായി പിഞ്ചുകുഞ്ഞിനെ ‘ഇട്ടുപിടിത്തം’ കളിച്ചു , ചോദിക്കാന്‍ ചെന്നവര്‍ക്ക് തല്ല്; കേസും പുക്കാറുമായി അമേരിക്കന്‍ യുവതികള്‍

വെള്ളമടിച്ച് കോണായി കുഞ്ഞിനെ ‘കളിപ്പാട്ടം പോലെ’ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടുപിടുത്തം നടത്തിയ രണ്ടു സ്ത്രീകള്‍ക്കെതിരേ അമേരിക്കയില്‍ കേസ്. ഡേടോണ ബീച്ചിലെ ബാറിന് പുറത്തുവെച്ചായിരുന്നു സംഭവം. ബ്രിയാന ലാഫോ (19), സിയറ ന്യൂവല്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടികളെ ദുരുപയോഗം ചെയ്തു എന്ന കുറ്റം ചുമത്തി ഇവര്‍ക്കെതിരേ കേസെടുകയും ചെയ്തു. ഡേടോണ ബീച്ചിലെ സീബ്രീസ് ബൊളിവാര്‍ഡിലുള്ള കൊയോട്ടെ അഗ്ലി സലൂണില്‍ വ്യാഴാഴ്ചയാണ് സംഭവം. രണ്ട് സ്ത്രീകള്‍ ഒരു കുഞ്ഞിനെ വായുവിലേക്ക് എറിയുകയും Read More…

Oddly News

കുട്ടികളെ കാണാത്ത വിഷമം; പാകിസ്താനിലേക്ക് കാമുകനെ കാണാന്‍ പോയ അഞ്ജുവിന് നാട്ടിലേക്ക് മടങ്ങണം

കാമുകനെ കാണാന്‍ പാക്കിസ്ഥാനിലേക്ക് പോകുകയും പിന്നീട് അവിടെ വെച്ച് അയാളെ വിവാഹം കഴിക്കുകയും ചെയ്ത രാജസ്ഥാന്‍ സ്വദേശിയായ അഞ്ജുവിന് നാട്ടിലേക്ക് മടങ്ങണമെന്ന്. അടുത്ത മാസം ഇന്ത്യയില്‍ ഇവര്‍ തിരിച്ചെത്തിയേക്കുമെന്ന് ഭര്‍ത്താവ് നസ്റുല്ല സ്ഥിരീകരിച്ചു. അഞ്ജു കടുത്ത മാനസീകവിഷമത്തില്‍ ആണെന്നും മക്കളെ ഇന്ത്യയില്‍ വന്ന് കാണണമെന്നുണ്ടെന്നും പറഞ്ഞു. അഞ്ജുവിന് തന്റെ കുട്ടികളെ കാണാന്‍ ആഗ്രഹമുണ്ടെന്നും കുട്ടികളില്‍ നിന്നുള്ള വേര്‍പിരിയല്‍ അഞ്ജുവിന്റെ ആരോഗ്യത്തെ കൂടുതല്‍ വഷളാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയില്‍ സാധുതയുള്ള വിസയില്‍ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ചാണ് അഞ്ജു Read More…

Oddly News

വാങ്ങിയാല്‍ ഒരു അജ്ഞാത ‘കറുത്ത രൂപം’ പിന്തുടരും ! രണ്ടുതവണ വാങ്ങിയവര്‍ തിരിച്ചു കൊടുത്ത പ്രേതബാധയേറ്റ പെയിന്റിംഗ്

പ്രേതബാധയേറ്റതിന് ചാരിറ്റി ഷോപ്പിലേക്ക് രണ്ടുതവണ തിരിച്ചയച്ച ഒരു കൊച്ചു പെണ്‍കുട്ടിയുടെ ‘ശപിക്കപ്പെട്ട’ ഛായാചിത്രം ഒരു ഓണ്‍ലൈന്‍ ലേലത്തില്‍ 1,680ലധികം പൗണ്ട് വിലയ്ക്ക് വിറ്റു. ഈസ്റ്റ് സസെക്സ് ചാരിറ്റി ഷോപ്പില്‍ ‘അവള്‍ തിരിച്ചെത്തി! രണ്ട് തവണ വിറ്റ് രണ്ട് തവണ തിരിച്ചെത്തി! നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?’ എന്ന് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയതോടെ ചിത്രം വൈറലായി. ഓഗസ്റ്റില്‍ ഹേസ്റ്റിംഗ്‌സ് അഡൈ്വസ് ആന്‍ഡ് റെപ്രസന്റേഷന്‍ സെന്ററില്‍ നിന്ന് ഈ ഛായാചിത്രം അവസാനമായി വാങ്ങിയത് സോയി എലിയട്ട് ബ്രൗണ്‍ ആയിരുന്നു. വാങ്ങിയതിന് ശേഷം ഒരു Read More…