ഏതാണ്ട് 60 ലധികം ആളുകളെ കൊന്ന ഒരു കസേര ! ഇത് കേള്‍ക്കുമ്പോള്‍ വെറും അന്ധവിശ്വാസമായി നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഈ കസേരയ്ക്ക് പിന്നിലുള്ളതാവട്ടെ പേടിപ്പെടുത്തുന്ന ഒരു ചരിത്രവും. കസേര ഇപ്പോള്‍ കാണണമെങ്കില്‍ യു കെയിലെ യോര്‍ക്ഷയറിലെ തിര്‍സ്‌ക് എന്ന പ്രദേശത്തെ മ്യൂസിയത്തില്‍ പോവുക തന്നെ വേണം. ആര്‍ക്കും കയറിയിരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഭിത്തിയില്‍ ഉയരത്തില്‍ ഉറപ്പിച്ചിരിക്കുകയാണ് ഈ കസേര . ഓക്കുമരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കസേരിയില്‍ ആരും ഇരിക്കാതിരിക്കാനാണ് ഇത് ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ആളെ കൊല്ലിയായ ഈ Read More…
നരബലി നടത്തിയിരുന്ന മെക്സിക്കോയിലെ പിരമിഡ് തകര്‍ന്നു ; വലിയ നാശം വരാന്‍ പോകുന്നെന്ന് ഗോത്രസമൂഹം
മെക്സിക്കോയിലെ പുരാതന ഗോത്രവര്‍ഗ്ഗക്കാരായു പുരേപെച്ച നിര്‍മ്മിച്ചതെന്നും നരബലിക്കായി ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്നതുമായി മെക്സിക്കോയിലെ ചരിത്രപ്രധാനമായ പരിമിഡിന്റെ ഒരു ഭാഗം തകര്‍ന്നു. ജൂലൈ 30-ന് മെക്സിക്കോയില്‍ ഉണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് ‘യകാറ്റ പിരമിഡ്’ തകര്‍ന്നത്. സംഭവം ഒരു വിനാശത്തിന്റെ തുടക്കത്തിന്റെ സൂചനയായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വിശ്വാസം. മൈക്കോകാന്‍ സംസ്ഥാനത്തെ ഇഹുവാറ്റ്സിയോയുടെ പുരാവസ്തു സൈറ്റിന്റെ ഭാഗമാണ് യകാറ്റ. അതിന്റെ ഒരു വശമാണ് തകര്‍ന്നത്. ഇത്തരം കാര്യങ്ങള്‍ വരാനിരിക്കുന്ന ഏതൊ വലിയ നാശത്തിന്റെ അതിന്ദ്രീയ അടയാളമായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വിശ്വാസം. ആസ്ടെക്കുകളെ പരാജയപ്പെടുത്തുന്നതിന് പേരുകേട്ട, Read More…
കപ്പല്‍ തകര്‍ച്ചയില്‍നിന്ന് കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ആദ്യ ‘കമ്പ്യൂട്ടര്‍’ ; ഉപകരണം ഡീ കോഡ് ചെയ്യാന്‍ ശ്രമം
ഗ്രീക്ക് കപ്പല്‍ തകര്‍ച്ചയില്‍ നിന്ന് കണ്ടെത്തിയ 2,000 വര്‍ഷം പഴക്കമുള്ള ആദ്യ കമ്പ്യൂട്ടറിനെ ഡീകോഡ് ചെയ്യാന്‍ ശ്രമിച്ച് ശാസ്ത്രജ്ഞര്‍. മെക്കാനിസം എന്നറിയപ്പെടുന്ന ജ്യോതിശാസ്ത്ര കലണ്ടറാണ് ‘ആദ്യ കമ്പ്യൂട്ടര്‍’ എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. 1901-ല്‍ കണ്ടെത്തിയ ഉപകരണം ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുകയാണ്. ഇത് ഒരു കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന സമയസൂചന ഉപകരണമാണ്. ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും സൂര്യന്റെയും ഗോളസമയം ട്രാക്കുചെയ്യുന്നതിനുള്ള ഈ വിംഗ്-അപ്പ് സിസ്റ്റം ഒരു കലണ്ടര്‍ പോലെ പ്രവര്‍ത്തിക്കുകയും ഗ്രഹണ സമയവും ചന്ദ്രന്റെ ഘട്ടങ്ങളും ട്രാക്കുചെയ്യുകയും ചെയ്യുന്നു. മെക്കാനിസം താരതമ്യേന ലളിതമാണെന്ന് Read More…
ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മതം ഏതാണ്? ആളുകളുടെ ഉത്തരങ്ങള്‍ നിങ്ങളെ ഞെട്ടിക്കും !
ലോകമെമ്പാടുമുള്ള ആളുകള്‍ ഹിന്ദുമതം, ഇസ്ലാം, സിഖ്, ക്രിസ്തുമതം എന്നിങ്ങനെ വിവിധ മതങ്ങള്‍ പിന്തുടരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതമേതെന്ന് നിങ്ങള്‍ക്കറിയാമോ? കൗതുകകരമായ ഈ ചോദ്യം ഒരു സോഷ്യല്‍ മീഡിയയില്‍ വൈറലായി. അത്ഭുതകരമായ കാര്യം രണ്ട് പേര്‍ മാത്രമാണ് ശരിയായി ഉത്തരം നല്‍കുന്നതില്‍ വിജയിക്കുന്നത്. കനേഡിയന്‍ നഗരത്തില്‍ നിന്നു ഒരു യുവാവ് തന്റെ വീഡിയോയില്‍ ‘ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതം ഏതാണ്’ എന്ന ചോദ്യം വിവിധ വ്യക്തികളോട് ചോദിക്കുന്നത് കാണാം. യഹൂദമതം, ഇസ്ലാം, ക്രിസ്ത്യന്‍ എന്നിവയില്‍ പലരും Read More…
ചായ കുടിച്ചാല്‍ തലവേദന മാറുമോ ? ‘‘എന്റെ ചായ കിട്ടിയില്ല, ഭയങ്കര തലവേദന’ !
“രാവിലെ എനിക്ക് എന്റെ ചായ കിട്ടിയില്ല, അതുകൊണ്ട് ഭയങ്കര തലവേദന.” നിങ്ങൾ ഈ വാചകം ആരിൽനിന്നൊക്കെ കേട്ടിണ്ടുണ്ടാവും?. എല്ലാ ഇന്ത്യൻ വീടുകളിലും ഒരു പ്രധാന പാനീയമാണ് ചായ. ദൈനംദിന ശീലമായിക്കഴിഞ്ഞ ചായയില്ലാത്ത ഒരു ദിവസം ചിന്തിക്കാന്‍പോലുമാവില്ല. സമയത്ത് ചായ കിട്ടിയില്ലെങ്കില്‍ അപ്പോള്‍ തന്നെ തുടങ്ങും തലവേദന. എന്നാൽ ചായയ്ക്ക് തലവേദനയുമായി എന്തെങ്കിലും ബന്ധമുണ്ടോ? വിദഗ്ധരുടെ അഭിപ്രായത്തിൽ, ചായ നിങ്ങളുടെ തലവേദനയെ നേരിട്ട് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യില്ല. വിദഗ്ധര്‍ പറയുന്നു, “തലവേദനയും ചായയുടെ ഉപഭോഗവും തമ്മിൽ നേരിട്ട് തെളിവുകളൊന്നുമില്ലെങ്കിലും, Read More…
തൈരും മീനും ഒരുമിച്ച് കഴിക്കരുത്… ഇതില്‍ സത്യമുണ്ടോ? ഇതാണ് കാര്യം…
കുറെ വര്‍ഷങ്ങളായി പലരുടെയും മനസ്സിലുള്ള ഒരു സംശയമാണ് തൈരും മീനും ഒരുമിച്ച് കഴിക്കാമോ എന്നത്, തൈരും മീനും വിരുദ്ധാഹാരമായതിനാല്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതേക്കുറിച്ച് ഡോക്ടറായ സന്തോഷ് ജേക്കബ് പറയുന്നത് എന്താണെന്ന് നോക്കാം. ആയുര്‍വേദത്തില്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്ന് പറയുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങളുണ്ട്. മീന്‍ എന്നത് വളരെ കൂടുതല്‍ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. അതേ പോലെ തൈരിലും പ്രോട്ടിന്‍ ഉണ്ട്. അതിനാല്‍ തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് Read More…
മൂന്നാം ലോകമഹായുദ്ധം എന്നു നടക്കും? കൃത്യമായ തീയതി പ്രവചിച്ച് ഇന്ത്യന്‍ ജ്യോതിഷി
ഹമാസിന് മേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം. ഉക്രെയിന് മേല്‍ റഷ്യ നടത്തുന്ന അധിനിവേശം ഇതിനെല്ലാം പുറമേ ഉത്തര-ദക്ഷിണ കൊറിയകളും, ചൈനയും തായ്വാനും തമ്മില്‍ ഏഷ്യയില്‍ ഉണ്ടായിരിക്കുന്ന പിരിമുറുക്കം. ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന് അരികിലാണോ എന്ന് ആരും സംശയിച്ചുപോകുന്ന സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. എന്നാല്‍ മൂന്നാമത്തെ ലോകമഹായുദ്ധം മൂന്നാഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്ന് പ്രവചിച്ച് ‘പുതിയ നോട്രഡാമസ്’. ഇന്ത്യന്‍ ജ്യോതിഷിയെ ഉദ്ധരിച്ച് ബ്രട്ടനിലെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍ മെട്രോയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മൂന്നാം ലോകമഹായുദ്ധം എന്ന് തുടങ്ങുമെന്ന് കൃത്യമായ തീയതിയും ജ്യോതിഷി Read More…
കേദാരനാഥനെ കാണാന്‍ കര്‍ണാടകയില്‍ നിന്നും ഈ യുവാവ് നടന്നത് 1700 കി.മീ., 36 ദിവസം നീണ്ട ഒറ്റയാള്‍ യാത്ര
ആത്മീയതയുടെ കാര്യത്തില്‍ മറ്റെന്തിനേക്കാളും പ്രധാന്യം കല്‍പ്പിക്കുന്നവരുടെ നാടായ ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിനായി ഭക്തര്‍ എന്തും സഹിക്കാന്‍ തയ്യാറാകും. സാധാരണഗതിയില്‍ ബസിലോ ട്രെയിനിലോ വിമാനത്തിലോ ഒക്കെ തീര്‍ത്ഥാടനയാത്ര നടത്താറുള്ള കേദാര്‍നാഥിലേക്ക് 1700 കിലോമീറ്റര്‍ അകലെയുള്ള കര്‍ണാടകത്തില്‍ നിന്നും ഒരു യുവാവ് പോയത് കാല്‍നടയായി. കര്‍ണ്ണാടകയിലെ ബിദാര്‍ ജില്ലയിലെ ഔറാദില്‍ നിന്ന് ദന്തജ് സംഗലാംഗി കേദാര്‍നാഥിലേക്ക് പോയത് 36 ദിവസം നീണ്ടുനിന്ന ഒറ്റയാള്‍ യാത്രയാണ് നടത്തിയത്. ഔറാദില്‍ നിന്ന് ആരംഭിച്ച് ദന്തജ് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹിയിലെ ആഗ്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലൂടെ Read More…
കഴിഞ്ഞ വര്‍ഷം തിരുപ്പതിയില്‍ ഭക്തര്‍ സമര്‍പ്പിച്ചത് 1031 കിലോ സ്വര്‍ണ്ണം; മൂല്യം 773 കോടി രൂപ…!
സ്വര്‍ണ്ണത്തിന്റെ വില അസാധാരണമായിട്ടാണ് കുതിച്ചുയരുന്നത്. എന്നാല്‍ തിരുപ്പതി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം നേര്‍ച്ചകാഴ്ച സമര്‍പ്പിക്കുന്നതില്‍ ഭക്തരെ ഇതൊന്നും തടയുന്നില്ല. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം ഭക്തര്‍ സമര്‍പ്പിച്ചത് 1031 കിലോ സ്വര്‍ണ്ണമായിരുന്നു. ഇതിലൂടെ ക്ഷേത്രത്തിന് കിട്ടിയ സമ്പത്ത് 773 കോടി രൂപയാണ്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 8,496 കോടി രൂപ വിലമതിക്കുന്ന 11,329 കിലോഗ്രാം സ്വര്‍ണമാണ് നിലവില്‍ ട്രസ്റ്റിന്റെ കൈവശമുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 12-ന് ഔണ്‍സിന് 2,400 ഡോളറിലെത്തി, Read More…