Myth and Reality

തൈരും മീനും ഒരുമിച്ച് കഴിക്കരുത്… ഇതില്‍ സത്യമുണ്ടോ? ഇതാണ് കാര്യം…

കുറെ വര്‍ഷങ്ങളായി പലരുടെയും മനസ്സിലുള്ള ഒരു സംശയമാണ് തൈരും മീനും ഒരുമിച്ച് കഴിക്കാമോ എന്നത്, തൈരും മീനും വിരുദ്ധാഹാരമായതിനാല്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതേക്കുറിച്ച് ഡോക്ടറായ സന്തോഷ്‌ ജേക്കബ് പറയുന്നത് എന്താണെന്ന് നോക്കാം. ആയുര്‍വേദത്തില്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്ന് പറയുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങളുണ്ട്. മീന്‍ എന്നത് വളരെ കൂടുതല്‍ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. അതേ പോലെ തൈരിലും പ്രോട്ടിന്‍ ഉണ്ട്. അതിനാല്‍ തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് Read More…

Myth and Reality

മൂന്നാം ലോകമഹായുദ്ധം എന്നു നടക്കും? കൃത്യമായ തീയതി പ്രവചിച്ച് ഇന്ത്യന്‍ ജ്യോതിഷി

ഹമാസിന് മേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം. ഉക്രെയിന് മേല്‍ റഷ്യ നടത്തുന്ന അധിനിവേശം ഇതിനെല്ലാം പുറമേ ഉത്തര-ദക്ഷിണ കൊറിയകളും, ചൈനയും തായ്വാനും തമ്മില്‍ ഏഷ്യയില്‍ ഉണ്ടായിരിക്കുന്ന പിരിമുറുക്കം. ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന് അരികിലാണോ എന്ന് ആരും സംശയിച്ചുപോകുന്ന സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. എന്നാല്‍ മൂന്നാമത്തെ ലോകമഹായുദ്ധം മൂന്നാഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്ന് പ്രവചിച്ച് ‘പുതിയ നോട്രഡാമസ്’. ഇന്ത്യന്‍ ജ്യോതിഷിയെ ഉദ്ധരിച്ച് ബ്രട്ടനിലെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍ മെട്രോയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മൂന്നാം ലോകമഹായുദ്ധം എന്ന് തുടങ്ങുമെന്ന് കൃത്യമായ തീയതിയും ജ്യോതിഷി Read More…

Myth and Reality

കേദാരനാഥനെ കാണാന്‍ കര്‍ണാടകയില്‍ നിന്നും ഈ യുവാവ് നടന്നത് 1700 കി.മീ., 36 ദിവസം നീണ്ട ഒറ്റയാള്‍ യാത്ര

ആത്മീയതയുടെ കാര്യത്തില്‍ മറ്റെന്തിനേക്കാളും പ്രധാന്യം കല്‍പ്പിക്കുന്നവരുടെ നാടായ ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിനായി ഭക്തര്‍ എന്തും സഹിക്കാന്‍ തയ്യാറാകും. സാധാരണഗതിയില്‍ ബസിലോ ട്രെയിനിലോ വിമാനത്തിലോ ഒക്കെ തീര്‍ത്ഥാടനയാത്ര നടത്താറുള്ള കേദാര്‍നാഥിലേക്ക് 1700 കിലോമീറ്റര്‍ അകലെയുള്ള കര്‍ണാടകത്തില്‍ നിന്നും ഒരു യുവാവ് പോയത് കാല്‍നടയായി. കര്‍ണ്ണാടകയിലെ ബിദാര്‍ ജില്ലയിലെ ഔറാദില്‍ നിന്ന് ദന്തജ് സംഗലാംഗി കേദാര്‍നാഥിലേക്ക് പോയത് 36 ദിവസം നീണ്ടുനിന്ന ഒറ്റയാള്‍ യാത്രയാണ് നടത്തിയത്. ഔറാദില്‍ നിന്ന് ആരംഭിച്ച് ദന്തജ് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹിയിലെ ആഗ്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലൂടെ Read More…

Myth and Reality

കഴിഞ്ഞ വര്‍ഷം തിരുപ്പതിയില്‍ ഭക്തര്‍ സമര്‍പ്പിച്ചത് 1031 കിലോ സ്വര്‍ണ്ണം; മൂല്യം 773 കോടി രൂപ…!

സ്വര്‍ണ്ണത്തിന്റെ വില അസാധാരണമായിട്ടാണ് കുതിച്ചുയരുന്നത്. എന്നാല്‍ തിരുപ്പതി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം നേര്‍ച്ചകാഴ്ച സമര്‍പ്പിക്കുന്നതില്‍ ഭക്തരെ ഇതൊന്നും തടയുന്നില്ല. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം ഭക്തര്‍ സമര്‍പ്പിച്ചത് 1031 കിലോ സ്വര്‍ണ്ണമായിരുന്നു. ഇതിലൂടെ ക്ഷേത്രത്തിന് കിട്ടിയ സമ്പത്ത് 773 കോടി രൂപയാണ്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 8,496 കോടി രൂപ വിലമതിക്കുന്ന 11,329 കിലോഗ്രാം സ്വര്‍ണമാണ് നിലവില്‍ ട്രസ്റ്റിന്റെ കൈവശമുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 12-ന് ഔണ്‍സിന് 2,400 ഡോളറിലെത്തി, Read More…

Myth and Reality

പാനീയത്തില്‍ വിഷം ചേര്‍ത്താല്‍ നിറം മാറുന്ന ഗ്‌ളാസ്സ്; മുഗള്‍ ചക്രവര്‍ത്തിമാരുടെ ജീവന്‍ രക്ഷിച്ച 400 വര്‍ഷം പഴക്കമുള്ള ഗ്ലാസ്

മുഗള്‍ കാലഘട്ടത്തില്‍, ശത്രുക്കളുടെ വധശ്രമങ്ങള്‍ തടയാന്‍ രാജാക്കന്മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും പ്രത്യേക ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലെ ശ്രദ്ധേയമായ ഒരു കണ്ടുപിടുത്തമായിരുന്നു വിഷം കണ്ടുപിടിക്കാന്‍ കഴിയുന്ന ഗ്‌ളാസ്സ്. പൂര്‍ണ്ണമായും കാസ്റ്റ് ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ഈ അദ്വിതീയ ഗ്ലാസ് അതില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും പാനീയത്തില്‍ വിഷം ചേര്‍ത്താല്‍ അത് വെളിപ്പെടുത്തും. മുഗള്‍ കാലഘട്ടത്തിലെ ഈ ചരിത്രവസ്തു ഇപ്പോഴും മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരില്‍ പുരാവസ്തു ഗവേഷകര്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ സ്ഫടികത്തിന് 400 വര്‍ഷം പഴക്കമുണ്ടെന്നും മുഗള്‍ കാലഘട്ടത്തിലെ പഴക്കമുണ്ടെന്നും പുരാവസ്തു ഗവേഷകര്‍ Read More…

Myth and Reality

നായ വാലുകള്‍ ആട്ടുന്നത് നന്ദി പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണോ?

മനുഷ്യരോട് ഏറ്റവും ഇണങ്ങുന്ന മൃഗമായ നായ്ക്കളുമായുള്ള കൂട്ടുകെട്ടിന്റെ അസംഖ്യം കഥകളുണ്ട്. യജമാനനെ കാണുമ്പോള്‍ നായ വാല്‍ ആട്ടുന്നത് തന്നെ നന്ദി സൂചകമായിട്ടാണെന്നാണ് വെയ്പ്പ്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും മനുഷ്യര്‍ അങ്ങിനെ വിശ്വസിക്കുന്നു. എന്നാല്‍ സന്തോഷത്തെ സൂചിപ്പിക്കാന്‍ മാത്രമല്ല, മറ്റ് സങ്കീര്‍ണ്ണമായ വികാരങ്ങള്‍ ആശയവിനിമയം നടത്താനും നായ്ക്കള്‍ വാല്‍ കുലുക്കുന്നുവെന്ന് അടുത്തിടെ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നു. ബയോളജി ലെറ്റേഴ്‌സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ യൂറോപ്യന്‍ ഗവേഷകരുടെ ഒരു സംഘം നായ്ക്കളുടെ വാല്‍ Read More…

Myth and Reality

15 കിലോ സ്വര്‍ണ്ണവും 18,000 വജ്രങ്ങളും ; രാംലല്ലയ്ക്ക് അതിശയിപ്പിക്കുന്ന 14 ആഭരണങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അയോധ്യ രാമക്ഷേത്രത്തില്‍ 51 ഇഞ്ച് രാമലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടന്നതോടെ ‘പ്രാണ്‍ പ്രതിഷ്ഠ’ യുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പരക്കുകയാണ്. 15 കിലോഗ്രാം സ്വര്‍ണ്ണവും 18,000 വജ്രങ്ങളും മരതകങ്ങളും ഉള്‍പ്പെടെ 14 ആഭരണങ്ങള്‍ അടങ്ങുന്നതാണ് അതിശയിപ്പിക്കുന്ന അലങ്കാരങ്ങളാണ് വിഗ്രഹത്തിന് ചാര്‍ത്തിയത്. അദ്ധ്യാത്മ രാമായണം, ശ്രീമദ് വാല്‍മീകി രാമായണം, ശ്രീ രാമചരിതമാനസ്, ആളാവന്ദര്‍ സ്‌തോത്രം തുടങ്ങിയ ഗ്രന്ഥങ്ങളെ ആശ്രയിച്ചായിരുന്നു രാംലല്ലയുമായി ബന്ധപ്പെട്ട ആഭരണങ്ങള്‍ കരകൗശല വിദഗ്ധര്‍ തയ്യാറാക്കിയത്. ഈ ആദരണീയമായ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന രീതിയിലുള്ള Read More…