1938-ൽ നോർവേയിലെ ഒരു പുരാവസ്തു ഗവേഷണ സംഘം സ്വെറസ്ബർഗിലുള്ള ഒരു കോട്ടയിലുള്ള പുരാതനമായ പൊട്ടക്കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു . സ്വെറെ സിഗഡ്സൻ എന്ന നോർവീജിയൻ രാജാവ് പണികഴിപ്പിച്ചതായിരുന്നു ആ കോട്ട. 21 അടി താഴ്ചയുള്ള ഈ കിണറില്‍നിന്ന് മനുഷ്യ അവശിഷ്ടങ്ങൾ ഗവേഷണ സംഘം കണ്ടെത്തി. എന്നാൽ അന്നത്തെ സാഹചര്യത്തില്‍ ആ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കാനുള്ള സൗകര്യങ്ങളൊന്നും അവര്‍ക്ക് ഇല്ലായിരുന്നു. അവിശിഷ്ടത്തിന്റെ ഫോട്ടോയെടുത്തശേഷം ഗവേഷകർ പിന്‍വാങ്ങി. പിന്നീട് രണ്ടാംലോകയുദ്ധത്തിന്റെ കാലമായിരുന്നു. തുടര്‍ പര്യവേക്ഷണങ്ങൾക്ക് അവസരം കിട്ടിയില്ല. പിന്നീട് ഒരുപാടു കാലത്തിനുശേഷമാണ് Read More…
ക്രൈസിസ് കല്‍നാസ് ; പല തവണ തകര്‍ക്കാന്‍ നോക്കിയിട്ടും തകരാത്ത കുരിശുകള്‍ നിറഞ്ഞ കുന്ന്
ലിത്വാനിയയിലെ ക്രൈസിസ് കല്‍നാസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കുരിശുകള്‍ നിറഞ്ഞ കുന്നിനെയാണ് ഈ പേര് അടയാളപ്പെടുത്തുന്നത്. ഇത് നശിപ്പിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച ഈ അസാധാരണ തീര്‍ത്ഥാടന കേന്ദ്രം ഭക്തിയുടെ ശക്തമായ സാക്ഷ്യമായി നിലനില്‍ക്കുന്നു. വടക്കന്‍ നഗരമായ സിയൗലിയായിക്ക് പുറത്ത്, ഏകദേശം രണ്ട് നൂറ്റാണ്ടുകളായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന ആയിരക്കണക്കിന് ലോഹവും മരവുമായ കുരിശുകളാണ് ഇതിന്റെ പ്രത്യേകത. ഈ കുരിശിന്റെ കുന്നിന്റെ കൃത്യമായ ഉത്ഭവം ഒരു രഹസ്യമായി തുടരുന്നു. 1850 മുതലാണ് രേഖാമൂലമുള്ള പരാമര്‍ശം. എന്നിരുന്നാലും ഐതിഹ്യങ്ങളും കെട്ടുകഥകളും Read More…
മാഡ് സ്റ്റോൺ, പട്ടിയുടെ കരള്‍ തിന്നൽ: പേവിഷ ബാധയ്‌ക്കെതിരെയുള്ള പ്രാചീന തന്ത്രങ്ങൾ
അലഞ്ഞുതിരിഞ്ഞ നടക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് പേ വിഷബാധമൂലം അടുത്ത കാലത്താണ് രണ്ടു കുട്ടികള്‍ മരിച്ചത്. പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുത്തിട്ടും ആ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ വാക്സിന്‍ എടുക്കുന്നതുമൂലം അനേകം മരണങ്ങള്‍ ഒഴിവാക്കാനായിട്ടുണ്ട്. കാലങ്ങളായി പേവിഷ ബാധ ഭൂമിയിലുണ്ടായിരുന്നു. 2000 ബിസി കാലഘട്ടത്തില്‍ മെസപ്പട്ടേമിയന്‍ ചരിത്രരേഖകളില്‍ പോലും ഇതിനെ പറ്റി പരാമര്‍ശമുണ്ട്. അക്കാലത്ത് വാക്‌സിനൊന്നും ഇല്ലെന്ന് ഓര്‍ക്കണം .പേപ്പട്ടിയുടെ കടിയേറ്റാല്‍ മരണത്തിന് കീഴടങ്ങുകയേ മാര്‍ഗമുള്ളൂ. പഴമക്കാര്‍ പല ഒറ്റമൂലികളും ഇതിനെതിരെ ചെയ്തിരുന്നു. ഇതില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് Read More…
മറികടക്കാനാകാത്ത നിരവധി കെണികള്‍! കിട്ടുമോ ആ ഭാഗ്യ നിധി? കാനഡയിലെ മണി പിറ്റ്
കാനഡയിലെ നോവ സ്‌കോട്ടിയ തീരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു ദുരൂഹസ്ഥലമാണ് ഓക്ക് ഐലന്‍ഡ് മണി പിറ്റ് . മഹോനി ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപില്‍ ഒരു നിധിയുണ്ടെന്നാണ് വിശ്വാസം. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതിനെട്ടാം നൂറ്റാണ്ട് മുതല്‍ നടക്കുകയാണ്. 1795ല്‍ ഡാനിയൽ മക്ഗിനിസ് എന്ന കൗമാരക്കാരന്‍ ഒരു ഓക്ക് മരത്തിന് സമീപത്ത് 13 അടി വ്യാസമുള്ള ഒരു വൃത്തം കണ്ടെത്തി. അമ്പരന്നു പോയ അദ്ദേഹം കൂട്ടുകാരുമായി അവിടെ വന്നു കുഴിക്കാന്‍ തുടങ്ങി. 10 അടി Read More…
വിത്തുകൾക്കുള്ളിൽ മനുഷ്യരുടെ ആത്മാക്കൾ! പൈതഗോറസ് പയർ കഴിക്കാത്തതിനു പിന്നിലെ കാരണം
പൈതഗോറസ് തിയറിയുടെ ഉപജ്ഞാവാണ് പൈതഗോറസ്. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും തത്വചിന്തയിലുമൊക്കെ താല്‍പര്യമുണ്ടായിരുന്നു. വീനസ് ഗ്രഹത്തിനെ കണ്ടെത്തിയതും ഭൂമി ഉരുണ്ടതാണെന്ന വാദം ആദ്യമായി ഉയര്‍ത്തിയ ആളും ഇദ്ദേഹമായിരുന്നു. പൈതഗോറസിന്റെ കാലശേഷമുള്ള പ്രഗത്ഭരായ ന്യൂട്ടന്‍ ഉള്‍പ്പെടെയുള്ളവരെ ഇദ്ദേഹത്തിന്റെ ചിന്തകള്‍ സ്വാധീനിച്ചട്ടുണ്ട്. 5 തരം ത്രിമാന രൂപങ്ങളുടെ കണ്ടെത്തല്‍ നടത്തിയതും അദ്ദേഹമാണ്. പരിമിത സൗകര്യങ്ങളില്‍ മുനിവര്യന്റെ ജീവിതമാണ് അദ്ദേഹം നയിച്ചത്. സസ്യാഹാരിയായിരുന്നു അദ്ദേഹം. എന്നാല്‍ പയര്‍ കഴിച്ചിരുന്നില്ല പയർ വിത്തുകളില്‍ മരിച്ചുപോയവരുടെ ആത്മാക്കള്‍ കുടികൊള്ളുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. മനുഷ്യരും പയറും ഒരേ ഉറവിടത്തിൽ Read More…
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷ ഇതാണ് !
ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമല്ല. മറിച്ച് സമൂഹങ്ങളെ ബന്ധിപ്പിക്കുകയും, സംസ്കാരത്തെ വഹിക്കുകയും ചരിത്രത്തെ സംരക്ഷിക്കുകയും, മനുഷ്യ ചിന്തയെ രൂപപ്പെടുത്തുകയും ചെയ്യുന്ന ഘടകം കൂടിയാണ്. ആദ്യകാല ഗുഹാചിത്രങ്ങൾ മുതൽ ആധുനിക ടെക്സ്റ്റ് സന്ദേശങ്ങൾ വരെ, ഭാഷ സംസാരിക്കുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഭാഷയിലൂടെയാണ് മനുഷ്യർ വികാരങ്ങൾ പ്രകടിപ്പിക്കുന്നതും അറിവുകൾ പങ്കുവയ്ക്കുന്നതും കഥകൾ കൈമാറുന്നതും നാഗരികതകൾ കെട്ടിപ്പടുക്കുന്നതുമെല്ലാം. ഭാഷയില്ലാതെ, ശാസ്ത്രീയ മുന്നേറ്റങ്ങൾ, സാഹിത്യം, മത തത്ത്വചിന്തകൾ എന്നിവയുടെ രേഖകളും നമുക്ക് ലഭ്യമാകുകയില്ല. തലമുറകളിലുടനീളം വിജ്ഞാനത്തിൻ്റെ ആവിഷ്കാരവും Read More…
ബെര്‍മുഡ ട്രയാംഗളില്‍ നിന്നും കാണാതായ 2 വിമാനങ്ങളും 27 പേരും; ഇന്നുമറിയില്ല കാരണം
ബെര്‍മുഡ ത്രികോണം… ഭൂമിയിലെ ഈ വിചിത്രമേഖലയെ പറ്റി ഒരുപാട് കഥകളുണ്ട്. ആ കൂട്ടത്തില്‍ വളരെ പ്രസക്തിയുള്ള കഥയാണ് ഫ്‌ളൈറ്റ് 19ന്റേത്. ഫ്‌ളോറിഡയിലെ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ നിന്നാണ് ഈ യു എസ് നേവി ബോംബര്‍ വിമാനം പറന്നുയര്‍ന്നത്. അറ്റ്‌ലാന്റിക്കിന് കുറുകെ ഈ പറക്കല്‍ പരിശീലനാര്‍ഥമായിരുന്നു. ഈ സംഘത്തില്‍ 13 ട്രെയിനികളും പൈലറ്റുമായിരുന്നു ഉണ്ടായിരുന്നത്. ഈ സംഭവ അരങ്ങേറിയത് 1945 ഡിസംബര്‍ 5നായിരുന്നു . ഉച്ചയ്ക്ക് 2 മണി കഴിഞ്ഞതിന് പിന്നാലെ വിമാനത്തില്‍ ചില പ്രശ്‌നങ്ങള്‍ തുടങ്ങി. ഗ്രൗണ്ട് Read More…
ഇവിടെ താമസിച്ചാല്‍ സൂപ്പര്‍താരങ്ങള്‍ പാപ്പരാകും; ബോളിവുഡിലെ ശപിക്കപ്പെട്ട ബംഗ്ലാവിന്റെ ചരിത്രം
ബോളിവുഡിന്റെ മിന്നുന്ന ലോകത്ത്, താരങ്ങളെപ്പോലെ തന്നെ പ്രശസ്തമാണ് അവര്‍ താമസിക്കുന്ന വീടുകള്‍ക്കും ഉണ്ടാകാറുണ്ട്. ഷാരൂഖ് ഖാന്റെ മന്നത്ത് മുതല്‍ അമിതാഭ് ബച്ചന്റെ ജല്‍സ വരെ, ഈ സെലിബ്രിറ്റി വസതികളും വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. എന്നാല്‍ ഇതിനൊപ്പം തന്നെ വീടിനെയും താരങ്ങളുടെ താരപദവിയെയും സംബന്ധിക്കുന്ന അന്ധവിശ്വാസവും കുറവല്ല. മുംബൈയിലെ കാര്‍ട്ടര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ‘ആശിര്‍വാദ്’ എന്ന ബംഗ്ലാവ് ഈ പട്ടികയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ രാജേഷ് ഖന്നയുടെ വീടെന്നതിലുപരി, ആശിര്‍വാദുമായി ബന്ധപ്പെട്ട് അനേകം ശാപകഥകളുമുണ്ട്. ‘ആശിര്‍വാദ്’ Read More…
ബാബ വാംഗ പ്രവചനം 2025: 2028 -ല്‍ ലോകത്തിൽ നിന്ന് വിശപ്പ് തുടച്ചുനീക്കപ്പെടും, മനുഷ്യർ ശുക്രനിലേക്ക് യാത്ര ചെയ്യും, പുതിയൊരു ഊർജ്ജ സ്രോതസ്സ് കണ്ടെത്തും
1911 ലാണ് ബാബ വാംഗ ജനിച്ചത്. വാംഗേലിയ പാണ്ഡേവ ദിമിത്രോവ എന്നാണ് അവരുടെ മുഴുവൻ പേര്. ഒരു അപകടത്തെ തുടർന്ന് കുട്ടിക്കാലത്ത് അവർക്ക് കാഴ്ച നഷ്ടപ്പെട്ടു. എന്നിരുന്നാലും, ഈ സംഭവത്തിനുശേഷം, ഭാവി പ്രവചിക്കാൻ കഴിയുന്ന ഒരു ശക്തി അവർക്ക് ലഭിച്ചു. ന്യൂഡൽഹി: ബാൽക്കൻ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വാംഗ, 9/11 ആക്രമണം, ഡയാന രാജകുമാരിയുടെ ദാരുണമായ മരണം, കോവിഡ്-19 പാൻഡെമിക്കിന്റെ ആരംഭം എന്നിവയുൾപ്പെടെ പ്രധാന ലോക സംഭവങ്ങൾ പ്രവചിച്ചയാളാണ്. ഇവര്‍ മറ്റൊരു പ്രധാന പ്രവചനം കൂടി നടത്തി, Read More…