മുടി വളരുന്നതിനും മുടി സംരക്ഷിക്കുന്നതിനും പലരും പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. നെറ്റികയറല്‍, മുടി കൊഴിച്ചില്‍ പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന ചില കാര്യങ്ങളുണ്ട്. മിക്കവരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് സത്യം…. * ഹെയര്‍ ഡ്രയര്‍, സ്‌ട്രെയ്റ്റനര്‍, കേളര്‍ എന്നിങ്ങനെ Read More…
തേനും പഞ്ചസാരയും മാത്രം മതി, വിണ്ടുകീറിയ ചുണ്ടുകൾ മാറ്റാൻ ഒരു ദിവസം !
കാലാവസ്ഥാ മാറ്റം നിങ്ങളുടെ ചര്‍മ്മത്തെ ബാധിയ്ക്കുന്നത് പോലെ തന്നെ ചുണ്ടുകളെയും ബാധിയ്ക്കാറുണ്ട്. എന്നാല്‍ ചുണ്ടുകള്‍ക്ക് സൗന്ദര്യം നല്‍കാന്‍ ആരും മിനക്കെടാറില്ല. മുടിയ്ക്കും, ചര്‍മ്മത്തിനുമൊക്കെ കൊടുക്കുന്ന പരിഗണന പലരും തങ്ങളുടെ ചുണ്ടുകള്‍ക്ക് കൊടുക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ സംശയം തന്നെയാണ്. തണുപ്പ്, കാറ്റ് എന്നിവയൊക്കെ ചുണ്ടിന്റെ ഭംഗിയെ നശിപ്പിച്ചു കളയും. ചുണ്ടുകളുടെ സൗന്ദര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. എന്നാല്‍ ചെറിയ ചില വിദ്യകള്‍ കൊണ്ട് വളരെയെളുപ്പം നിങ്ങളുടെ ചുണ്ടുകള്‍ മനോഹരമാക്കാം… പഞ്ചസാര – നല്ല തരിതരിപ്പുള്ള പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. Read More…
‘മേരി കോമിന് പലരുമായും ബന്ധം, ഇപ്പോൾ ആരുടെ കൂടെയാണെന്നും അറിയാം’: മേരി കോമിനെതിരെ മുൻ ഭർത്താവ്
ന്യൂഡൽഹി: കോടികണക്കിന് രൂപയും സ്വന്തമായി അധ്വാനിച്ചു വാങ്ങിയ ഭൂമിയും തട്ടിയെടുത്തെന്ന ഇന്ത്യൻ വനിത ബോക്സിങ് ഇതിഹാസം മേരി കോമിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് മുൻ ഭർത്താവ് കരുങ് ഓൻലർ. തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും മേരി കോമിന് പലരുമായും വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും ഐ.എ.എൻ.എസ് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഓൻലർ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ഓൺലർ തന്നിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്കു നഷ്ടപ്പെട്ടുവെന്നും മേരി കോം ആരോപിച്ചത്. Read More…
ഒരു കപ്പ് ചായയ്ക്ക് 782 രൂപ, ഒരു പ്ലേറ്റ് പോഹയ്ക്ക് 1512; ലോസ് ആഞ്ചെലെസിൽ ഇന്ത്യൻ യുവാവിന്റെ ചായവില്പന വൈറൽ
ഒരു കപ്പ് ചായ 782 രൂപയ്ക്ക് വില്‍ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീഹാറുകാരനായ യുവാവ് ലോസ് ആഞ്ചെലെസിലെ സ്ട്രീറ്റിലാണ് ചായ വില്‍പ്പന പൊടിപൊടിയ്ക്കുന്നത്. നാട്ടിലെ ചായയും പോഹയും വിറ്റാണ് യുവാവ് തന്റെ വരുമാനം കണ്ടെത്തുന്നത്. യുവാവ് ചായ വില്‍ക്കുന്ന രീതിയാണ് ഏവരേയും ആകര്‍ഷിയ്ക്കുന്നത്. ഹിന്ദിയില്‍ സംസാരിച്ചാണ് യുവാവ് ചായ വില്‍ക്കുന്നത്. 2026 ജനുവരി ആദ്യം മുതല്‍ തന്നെ യുവാവിന്റെ ചായവില്‍പ്പനയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നിരവധിപ്പേരാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ Read More…
ജനുവരി മാസത്തില്‍ വിവാഹമോചനം കൂടും; എന്താണ് കാര്യം?
ഡിവോഴ്സ് വക്കീലന്മാരും തെറാപ്പിസ്റ്റുകളും ജനുവരി മാസത്തെ ‘ഡിവോഴ്സ് മന്ത്’ അഥവാ വിവാഹമോചനം കൂടുന്ന മാസം എന്നാണ് വിളിക്കുന്നത്. ജനുവരി മാസത്തിൽ വിവാഹമോചന ഹർജികൾ നൽകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാറുണ്ടത്രെ. എന്തുകൊണ്ടാണിത്? അമേരിക്കൻ അക്കാദമി ഓഫ് മാട്രിമോണിയൽ ലോയേഴ്സിന്റെ പ്രസിഡന്റായ സൂസൻ മ്യെർസിന്റെ അഭിപ്രായത്തിൽ 1970 -കളിലും 80 -കളിലുമാണ് ഈ പ്രവണത കണ്ടുതുടങ്ങിയത്. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ നടത്തിയ പഠനമനുസരിച്ച്, ജനുവരിയിൽ വിവാഹമോചന അപേക്ഷകളിൽ 33 ശതമാനം വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ലോകമെമ്പാടും പുതുവർഷത്തിൽ ജീവിതം മെച്ചപ്പെടുത്താൻ Read More…
വീട്ടിൽ ഉറുമ്പിനെ കൊണ്ട് പൊറുതിമുട്ടിയോ? ഓടിക്കാൻ 6 എളുപ്പവഴികൾ
വീട്ടമ്മമാര്‍ അടുക്കളയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്രാണികളുടെ ശല്യം. ഈച്ചകളും പ്രാണികളുമൊക്കെ അടുക്കളയില്‍ പലപ്പോഴും വ്യാപിയ്ക്കുന്നത് വളരെ വലിയൊരു പ്രശ്നം തന്നെയാണ്. ചിലരുടെ വീട്ടിലെ പ്രധാന പ്രശ്നമാണ് ഉറുമ്പ്. എത്ര ശ്രമിച്ചാലും അടുക്കളയില്‍ നിന്ന് മാറാത്തവയാണ് ഇവ. മധുരമുള്ള ഒരു സാധനവും വെയ്്ക്കാന്‍ പറ്റാത്ത അവസ്ഥയായിരിയ്ക്കും അടുക്കളയിലെ പ്രധാന പ്രശ്‌നം. മാത്രമല്ല, ഭക്ഷണങ്ങളിലെല്ലാം അവ കയറുകയും ചെയ്യും. ഉറുമ്പിനെ തുരത്താന്‍ ഇനി പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം….. ബോറിക്ക് ആസിഡ് – ഉറുമ്പിന്‍ കൂട്ടത്തെ ഓടിക്കാന്‍ പറ്റിയ Read More…
മഠം ചാടി’ എന്ന പേര് ഭയന്ന് എല്ലാം ഉള്ളിലൊതുക്കി, 13 തവണ പീഡിപ്പിക്കപ്പെട്ടു; തുറന്നുപറഞ്ഞ് ഫ്രാങ്കോ കേസിലെ അതിജീവിത
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതേ വിട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് അതിജീവിത . സഭ വിട്ടുപോയാല്‍ മഠം ചാടി കന്യാസ്‌ത്രീയെന്ന പേര്‍ കിട്ടുമെന്ന് ഭയന്നാണു നിരന്തരം പീഡനം നേരിട്ടിട്ടും പുറത്ത് പറയാത്തതിരുന്നതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ‘ഒരു കന്യാസ്‌ത്രീ എറ്റവും പ്രധാനമായി കാണുന്നത് ചാരിത്ര്യശുദ്ധിയാണ്. അത് നഷ്‌ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നില്‍ വന്നാല്‍ അന്ന് താന്‍ സഭയില്‍നിന്ന് ഇറക്കപ്പെടും. സഭ വിട്ട് പോയ പലരുടെയും അനുഭവം എനിക്ക് നേരിട്ട് അറിയാം’ – അവര്‍ പറഞ്ഞു. Read More…
ഇന്ത്യക്കാര്‍ക്ക് ഇഷ്ടം കടുപ്പമേറിയ കാപ്പിയോട് ! എന്തുകൊണ്ടാണ് ‘ബോൾഡ് ടേസ്റ്റ്’ വിജയിക്കുന്നത്? പിന്നിലെ ശാസ്ത്രം
ഇന്ത്യയുടെ കോഫി സംസ്കാരം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ദക്ഷിണേന്ത്യൻ ഫിൽട്ടർ കോഫികളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, നഗരങ്ങളിലും വളർന്നുവരുന്ന വിപണികളിലും പടരുകയാണ്. വ്യവസായ കണക്കുകൾ പ്രകാരം, 2024-ൽ ഏകദേശം 6.6 ബില്യൺ ഡോളർ മൂല്യമുള്ളതായിരുന്നു ഇന്ത്യൻ കോഫി വിപണി. വർദ്ധിച്ചുവരുന്ന ഉപഭോഗം, നഗര ജീവിതശൈലി, പ്രീമിയം ബ്രൂകളോടുള്ള താൽപ്പര്യം എന്നിവയുടെ ഫലമായി വരും ദശകത്തിൽ വിപണി ഇനിയും വളരുമെന്ന് പ്രതീക്ഷിക്കുന്നു. പാരമ്പര്യ രീതികളും സ്പെഷ്യാലിറ്റി കോഫികളും ഒരുപോലെ സ്വീകരിക്കപ്പെടുന്നതിനാൽ ഇന്ത്യയിലെ ആഭ്യന്തര കോഫി ഉപഭോഗം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരുടെ Read More…
പരസ്പരം ‘സംസാരിക്കുന്ന’ വാഹനങ്ങള്‍ വരുന്നു; വി2വി സാങ്കേതികവിദ്യ ഈ വര്‍ഷം അവസാനം, അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കും, ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു ?
ന്യൂഡല്‍ഹി: വാഹനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ഉറപ്പാക്കാനുള്ള വെഹിക്കിള്‍ ടു വെഹിക്കിള്‍(വി2വി) സാങ്കേതികവിദ്യ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വി2വി ഒരു നെറ്റ്‌വര്‍ക്കിന്റെയും സഹായമില്ലാതെ വാഹനങ്ങളെ പരസ്പരം ആശയവിനിമയം ചെയ്യാന്‍ അനുവദിക്കും. രാജ്യത്തുടനീളം റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണു പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും പിന്നില്‍നിന്ന് അതിവേഗം വരുന്ന വാഹനങ്ങളും മൂലമുള്ള അപകടങ്ങള്‍ തടയുന്നതില്‍ ഈ സാങ്കേതികവിദ്യക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ശൈത്യകാലത്ത് പതിവായി ഉണ്ടാകുന്ന മൂടല്‍മഞ്ഞില്‍ Read More…














