ഹോങ്കോങ്ങിൽ ജനിച്ച കലാകാരനായ കാസിംഗ് ലുങ് സൃഷ്ടിച്ച ദി മോൺസ്റ്റേഴ്‌സ് എന്ന പുസ്തക പരമ്പരയിലെ ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച, മൃദുവായ കളിപ്പാട്ടങ്ങളും പ്രതിമകളുമാണ് ലബുബു പാവകൾ. അപൂർവമായ ഈ ലബുബു 9.15 ലക്ഷം രൂപയ്കാണ് വിറ്റത്. ഇത് വിറ്റഴിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ചെലവേറിയ ലബുബു പാവയാണ്. വാൻസ് സ്ട്രീറ്റ് വെയറും “ദി മോൺസ്റ്റേഴ്‌സ്” എന്നെഴുതിയ നീലയും ഓറഞ്ചും നിറത്തിലുള്ള തൊപ്പിയും ധരിച്ച ചാര-തവിട്ട് നിറത്തിലുള്ള ഈ പാവ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇബേയിലാണ് വിറ്റഴിക്കപ്പെട്ടത്. ന്യൂയോർക്ക് പോസ്റ്റിലെ Read More…
ലിവ്-ഇൻ ബന്ധത്തിൽ ഏറ്റവും കൂടുതൽ ദമ്പതികൾ ഉള്ളത് ഈ രാജ്യത്താണ്? 70 ശതമാനം ആളുകൾ, ഇന്ത്യയുടെ റാങ്ക് ?
ഒരുകാലത്ത് ലിവ്-ഇൻ ബന്ധങ്ങളെ നിഷിദ്ധമായി കണക്കാക്കിയിരുന്നു .എന്നാൽ ഇന്ന് ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും അവയ്ക്ക് സ്വീകാര്യത വർദ്ധിച്ചുവരികയാണ്. പങ്കാളിത്തത്തിന്റെ ഒരു ആധുനിക മാർഗമെന്ന നിലയിൽ, വിവാഹത്തിന്റെ ആവശ്യമില്ലാതെ തന്നെ ദമ്പതികൾക്ക് അവരുടെ ജീവിതവും വീടും പങ്കിടാൻ ഇത് അനുവദിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചില സംസ്കാരങ്ങളിലും, “ലിവ്-ഇൻ” ബന്ധം എന്ന ആശയം ഇപ്പോഴും അംഗീകരിക്കപ്പെടുന്നില്ല . പ്രത്യേകിച്ചും വിവാഹത്തെ വളരെയധികം ബഹുമാനിക്കുന്നവർക്ക് ഇത് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. മറുവശത്ത്, “ലിവ്-ഇൻ” ബന്ധങ്ങൾ ശക്തമായ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും തലത്തെ Read More…
പുകപരിശോധന സര്‍ട്ടിഫിക്കറ്റില്ലേ? 2000രൂപ പിഴ 250 ആയി കുറയ്ക്കാനുള്ള വഴി പോലീസുകാര്‍ തന്നെ പറഞ്ഞുതരുന്നു
വാഹനപരിശോധനയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങുന്ന ഒരു നിയമലംഘനമാണ് കാലാവധി കഴിഞ്ഞ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നത്. ഈ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ പോകുമ്പോഴുള്ള പൊല്ലാപ്പുകളും സമീപകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നാല്‍, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പോലീസ് പിടിച്ചാലുള്ള പിഴയും ഇത് പത്തില്‍ ഒന്നായി കുറയ്ക്കുന്നതിനുള്ള വിദ്യയും പോലീസുകാര്‍ തന്നെ പറഞ്ഞു തരികയാണ് കെപി ടോക്‌സ് എന്ന വീഡിയോ പരമ്പരിയിലൂടെ. നിയമം അനുസരിച്ച് വാഹനത്തിന് സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപയാണ് പിഴ. ഈ Read More…
കൊറിയൻ കുട്ടികളെ ഭോജ്പുരി പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു, ഇതുവരെ കണ്ടില്ലേ?
കൊറിയൻ ക്ലാസ് മുറികളിൽ ഭോജ്പുരി ഭാഷ പ്രതിധ്വനിക്കുമെന്ന് ആരാണ് കരുതിയിട്ടുണ്ടാവുക? എന്നാൽ ഇപ്പോൾ ഇന്റർനെറ്റിൽ ഹൃദയങ്ങൾ കീഴടക്കുന്നത് അതാണ്. ദക്ഷിണ കൊറിയൻ കണ്ടന്റ് സ്രഷ്ടാവായ യെച്ചൻ സി. ലീ, ആവേശഭരിതരായ ഒരു കൂട്ടം കൊറിയൻ കുട്ടികൾക്ക് അടിസ്ഥാന ഭോജ്പുരി ശൈലികൾ പഠിപ്പിക്കുന്ന ഒരു അതിമനോഹരമായ വീഡിയോ പങ്കിട്ടു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് “കൊറിയൻ കുട്ടികൾക്ക് ഭോജ്പുരി പഠിപ്പിക്കുന്നു. ഒരു യൂട്യൂബ് ക്രിയേറ്റർ എന്ന നിലയിൽ കൊറിയൻ കുട്ടികളുമായി എന്റെ യാത്ര പങ്കിടാനും അവരെ ഭോജ്പുരി പഠിപ്പിക്കുന്ന Read More…
ആ മുഖം, ആ ചുണ്ടുകൾ…; അവള്‍ മെഷീന്‍ഗണ്‍ പോലെയെന്ന് ട്രംപ്; പിന്നാലെ വിമര്‍ശനം
വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ കടുത്ത വിമര്‍ശനമേറ്റു വാങ്ങുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ലീവിറ്റിന്റെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് ട്രംപ് നടത്തിയ പരാമർശങ്ങളാണ് വലിയ ചർച്ചകൾക്ക് വഴിവച്ചത്. ന്യൂസ്മാക്‌സ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പ്രസ് സെക്രട്ടറിയെ പുകഴ്ത്തി പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണുയരുന്നത്. ‘അവൾ ഒരു താരമാണ്. ഒരു മികച്ച വ്യക്തിയും. കരോലിനെക്കാൾ മികച്ച ഒരു പ്രസ് സെക്രട്ടറി ആർക്കും ഉണ്ടായിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. ആ മുഖം, Read More…
വിദ്യാർത്ഥികൾക്ക് പകരവും റോബോട്ടുകള്‍? ചൈനയിലെ AI റോബോട്ട് PHD പ്രോഗ്രാമിൽ ചേര്‍ന്നു
ലോകത്താദ്യമായി ഒരു എ.ഐ റോബോട്ട് വിദ്യാർഥിയായി എത്തിയിരിക്കുകയാണ്. ചൈനയിലാണ് സംഭവം. ഷുവേബ 01 (Xueba 01) എന്ന് പേരുള്ള എ.ഐ റോബോട്ടിന് ഷാങ്ഹായ് തിയറ്റര്‍ അക്കാദമി (എസ്.ടി.എ) യാണ് നാല് വര്‍ഷത്തെ നാടകം, സിനിമ വിഷയങ്ങളിലെ പിഎച്ച്.ഡി പ്രോഗ്രാമില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു റോബോട്ട് പൂര്‍ണതോതില്‍ പിഎച്ച്.ഡി വിദ്യാര്‍ഥിയായി മാറുന്നത്. ഷാങ്ഹായ് സയന്‍സ് ആൻഡ് ടെക്‌നോളജി സര്‍വകലാശാലയാണ് ഷുവേബ 01 വികസിപ്പിച്ചത്. ജൂലൈ 27ന് ലോക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഷുവേബയുടെ പിഎച്ച്.ഡി Read More…
ഫോട്ടോയെടുക്കുന്നതിനിടെ വവ്വാൽ വായിൽ കയറി; യുവതിക്ക് ചെലവായത് 18 ലക്ഷം രൂപ!
അരിസോണയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ക്യാമറയിൽ ചിത്രം പകർത്തുകയായിരുന്ന യുവതിയുടെ വായിൽ വവ്വാൽ കയറി ! മസാച്യുസെറ്റ്സിലെ 33കാരിയായ എറിക്കയാണ് വവ്വാൽ ആക്രമണം നേരിടേണ്ടി വന്ന യുവതി. തുടര്‍ന്ന് ചികിത്സകള്‍ക്കായി യുവതിക്ക് ചെലവായത് 20,000 ഡോളറാണ്. ഏകദേശം 18 ലക്ഷം രൂപ! സംഭവം കഴിഞ്ഞ ഓഗസ്റ്റിൽ നടന്നതാണെങ്കിലും റാബിസ് പ്രതിരോധ ചികിത്സയോടെ താൻ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ഇപ്പോള്‍ എറിക്ക പറയുന്നു. യാത്രയ്ക്കിടെ രാത്രിയിലെ ആകാശദൃശ്യങ്ങൾ ക്യാമറയില്‍ പകർത്താനായി ഇറങ്ങിയതാണ് എറിക്ക. പെട്ടെന്ന് ക്യാമറയ്ക്കും തലയ്ക്കും ഇടയിലായിട്ടാണ് വവ്വാലിനെ കണ്ടത്. Read More…
ഒളിമ്പിക് ചാംപ്യന്‍ മലകയറുമ്പോള്‍ പാറ വീണ് മരിച്ചു; മൃതദേഹം 5700 മീറ്റര്‍ ഉയരത്തില്‍ പര്‍വതത്തിന് മുകളില്‍
മലകയറ്റത്തിനിടയില്‍ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട ഇരട്ട ഒളിമ്പിക് ചാംപ്യന്‍ ലൗറാ ഡാല്‍മീറിന്റെ ജഡം. തിരിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ പാകിസ്താനിലെ കാരകോരം പര്‍വ്വതത്തിന് മുകളില്‍ കുടുങ്ങിയ നിലയില്‍. സമുദ്രനിരപ്പില്‍ നിന്നുഗ 5,700 മീറ്റര്‍ ഉയരത്തില്‍ പര്‍വ്വതത്തിന് മുകളില്‍ വെച്ച് പാറക്കഷ്ണങ്ങള്‍ തലയില്‍ വീണായിരുന്നു 31 കാരി ഡാല്‍മീറിന്റെ മരണം. ഇവരുടെ പര്‍വതാരോഹക സംഘത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ അന്തരാഷ്ട്ര സുരക്ഷ സംവിധാനങ്ങളെ വിളിച്ച് സഹായം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാല്‍ ഹെലികോപ്റ്റര്‍ ഏറെ ഉള്‍പ്രദേശമായ സ്ഥലത്തേക്ക് എത്തിയെങ്കിലും ജര്‍മ്മന്‍ അത്‌ലറ്റിന്റെ ശരീരം Read More…
ജിമ്മില്‍ വ്യായാമത്തിനിടെ വെള്ളം കുടിച്ചു , പിന്നാലെ 37കാരന്‍ കുഴഞ്ഞുവീണു മരിച്ചു
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് വീണ്ടും മരണം. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് 37കാരനായ മിലിന്ദ് കുൽക്കർണി മരണമടഞ്ഞത്. യുവാവ് വെളളം കുടിച്ചതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ജിമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ളംകുടിച്ചതിനു പിന്നാലെ ഒന്നു തിരിയുന്നതും ഉടന്‍ തന്നെ കുഴഞ്ഞുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മിലിന്ദ് കുൽക്കർണിയുടെ മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജിമ്മിലുണ്ടായിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിലിന്ദിന്റെ ഭാര്യ ഡോക്ടറാണ്. കഴിഞ്ഞ ആറുമാസമായി ജിമ്മില്‍ പോകുന്നയാളാണ് മിലിന്ദ്. Read More…














