സംസാരത്തില്‍ വ്യക്തതയില്ലാത്ത അവസ്ഥ. രോഗി എന്താണ് പറയുന്നത് എന്ന് കേള്‍ക്കുന്നവര്‍ക്ക് മനസിലാകാത്ത അവസ്ഥ.പെട്ടെന്ന് സംസാരിക്കാന്‍ കഴിയാതെ വരിക. ഒരു ഭാഗത്ത് പെട്ടെന്ന് ഉണ്ടാകുന്ന മരവിപ്പ്. മുഖത്തിനും കൈകാലുകള്‍ക്കും സംഭവിക്കുന്ന ബലക്ഷയം അല്ലെങ്കില്‍ തളര്‍ച്ച. മുഖത്ത് പെട്ടെന്ന് സംഭവിക്കുന്ന കോട്ടം. പെട്ടെന്ന് ഉണ്ടാകുന്ന ആശയക്കുഴപ്പം, ഒരു കണ്ണിനോ രണ്ട് കണ്ണിനോ കാഴ്ച പ്രശ്‌നം ഉണ്ടാകുക അല്ലെങ്കില്‍ രണ്ടായി കാണുക. പെട്ടെന്ന് കഠിനമായി ഉണ്ടാകുന്ന തലവേദന, ഛര്‍ദ്ദി പെട്ടെന്നുണ്ടാകു അപസ്മാരം അല്ലെങ്കില്‍ ബോധക്ഷയം. ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും കിതപ്പ് Read More…
ഈ എട്ട് ശീലങ്ങള്‍ നിങ്ങളുടെ കരളിനെ അപകടത്തിലാക്കും
പഞ്ചാസാരയുടെ ഉയര്‍ന്ന അളവു മുതല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന മരുന്ന് വരെ നിങ്ങളുടെ കരളിന്റെ ആരോഗ്യം തകരാറിലാക്കുന്നു. അവയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം. അമിതമദ്യപാനം- മദ്യത്തിന്റെ അമിത ഉപയോഗം കരളിനെ തകരാറിലാക്കുമെന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അമിത മദ്യപാനം ഫാറ്റിലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗവാസ്ഥകള്‍ക്ക് ഇടയാക്കുന്നു. മോശം ഭക്ഷണക്രമം- അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവറിന് കാരണമാകും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ പരിപ്പ് മുതലായവ Read More…
നിങ്ങള്‍ ജോലിയില്‍ അരക്ഷിതനാണോ? എങ്കില്‍ സൂക്ഷിച്ചു കൊള്ളുക
ഒരു സ്ഥിരം ജോലി നല്‍കുന്ന മനസമാധാനം വളരെ വലുതാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ജോലി സുരക്ഷ ആളുകളുടെ ആയുസിനെ തന്നെ നിര്‍ണയിക്കുമെന്ന് പഠനം. കുറഞ്ഞ വേതനം, തൊഴിലിലെ സ്വാധിന കുറവ്, സുരക്ഷിതമല്ലാത്ത സാഹചര്യം, ജോലി നഷ്ടപ്പെടാനുള്ള സാധ്യത എന്നിവയെല്ലാം ജോലിയിലെ സുരക്ഷയുമായി ബന്ധപ്പെടുന്ന കാര്യങ്ങളാണ്. അനിഷ്ടകരമായ തൊഴിലില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമായ ജോലിയിലേയ്ക്ക് മാറുന്നത് മരണസാധ്യത വരെ കുറയ്ക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു. സ്വീഡനിലെ കേരാലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇത്തരത്തിലൊരു പഠനം നടന്നത്. കേരാലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എണ്‍വയോണ്‍മെന്റല്‍ Read More…
നമ്മുടെ രണ്ടാം ഹൃദയം കാലില്‍ മുട്ടിനു പുറകില്‍; ഹൃദയാരോഗ്യം കാക്കാന്‍ കാഫ് മസിലുകളെക്കുറിച്ചറിയാം
ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം. പമ്പിംഗ് ശരിയായി നടന്നില്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ ലഭിയ്ക്കില്ല. ക്ഷീണവും ഊര്‍ജക്കുറവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാമാണ് പിന്നീട് ഉണ്ടാകുക. പമ്പിംഗിലൂടെ ഓക്സിജനും മറ്റ് പോഷകങ്ങളും ശരീരത്തിലെ എല്ലാ കോശങ്ങളിലേയ്ക്കും എത്തുക മാത്രമല്ല, കോശങ്ങളില്‍ നിന്നും അശുദ്ധമായ വസ്തുക്കളും കാര്‍ബണ്‍ ഡൈ ഓക്സൈഡുമെല്ലാം ഈ രക്തം ശേഖരിച്ച് ഹൃദയത്തിലെത്തി ഇവിടെ നിന്നും ഇത് ശ്വാസകോശങ്ങളിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കാല്‍വണ്ണയിലെ മസിലുകളെ ശരീരത്തിന്റെ സെക്കന്റ് ഹാര്‍ട്ട് എന്നാണ് Read More…
യുവത്വം നിലനിര്‍ത്തണോ ? ; എങ്കില്‍ കഴിയ്ക്കാം ഈ ഭക്ഷണങ്ങള്‍
സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം. വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ ഭക്ഷണക്രമത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….. * ഇഞ്ചി – കോശങ്ങള്‍ക്ക് വരുന്ന മാറ്റമാണ് പ്രായക്കൂടുതലിന് കാരണമാകുന്നത്. ഇത് തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതിലെ ഫ്ളേവനോയ്ഡുകള്‍ ഏറെ നല്ലതാണ്. ഇഞ്ചി ചവച്ചരച്ചു കഴിയ്ക്കാം, ഇഞ്ചിച്ചായ കഴിയ്ക്കാം. ദിവസവും അരയിഞ്ച് വീതം കഴിയ്ക്കുന്നത് നല്ലതാണ്. Read More…
പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം; കാരണം എന്താണ്? ശ്രദ്ധേയമാകുന്ന പുതിയ പഠനങ്ങള്‍
യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പുതിയ കണ്ടെത്തലുകളാണ് ശ്രദ്ധേയമാകുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുന്നവരില്‍ അതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ എന്തെങ്കിലും നേരത്തെ തന്നെ ഉണ്ടായേക്കാമെന്ന് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് ലീഡര്‍ ഡോ. ഹന്നോ താന്‍ പറയുന്നത്. പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനത്തെ പ്രതിരോധിക്കുക ചികിത്സ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് പ്രവര്‍ത്തിക്കുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ച 10,000 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച് അതേക്കുറിച്ചുള്ള ഡാറ്റയും എസ്‌കേപ്പ് നെറ്റ് പ്രൊജക്ടില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയിട്ടുണ്ട്. Read More…
ഈ ഭക്ഷണത്തിലൂടെ ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാം
ആരോഗ്യപ്രദമായ ഭക്ഷണശീലത്തിലൂടെ മാത്രമേ ശരീരത്തിന്റെ ദഹനവ്യവസ്ഥാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിയ്ക്കുകയുള്ളുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നാരുകള്‍ ഇല്ലാത്ത ഭക്ഷണവും പ്രോബയോട്ടിക് ആഹാരങ്ങള്‍ കഴിക്കാത്തതും ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ദഹനപ്രശ്നങ്ങള്‍ പരിഹരിച്ച്, ആരോഗ്യമുള്ള ശരീരത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…..
ഈ അരി അത്ര ‘ബ്ലാക്ക’ല്ല; ബ്ലാക്ക് റൈസിനുണ്ട് നിരവധി ഗുണങ്ങള്‍
നമ്മുടെ ആഹാരക്രമത്തിന്റെ ഭാഗമാണ് ചോറ്. എന്നാല്‍ ഏത് അരിയാണ് ഏറ്റവും നല്ലതെന്ന് ചോദിച്ചാലോ ?. അതിനുള്ള ഉത്തരമാണ് ബ്ലാക്ക് റൈസ്. നല്ല കടും പര്‍പ്പിള്‍ വര്‍ണ്ണത്തില്‍ കാണപ്പെടുന്ന അരിയെയാണ് ബ്ലാക്ക് റൈസ് എന്ന് വിശേഷിപ്പിക്കുന്നത്. പണ്ടുകാലത്ത് ചൈനയിലാണ് ഈ അരി പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. ബ്ലാക്ക് റൈസ് കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം. പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും – ബ്ലാക്ക് റൈസ് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് Read More…
വായ്‌നാറ്റമുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം…
വായ്നാറ്റം പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. വായിലെ ഉമിനീരു കുറയുന്നതാണ് പ്രധാനമായും വായ്നാറ്റത്തിനു കാരണമാകുന്നത്. ഡ്രൈ മൗത്ത് എന്നാണ് ഇതു പൊതുവായി അറിയപ്പെടുന്നത്. ഇതിനു പുറമേ വായിലുണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകളും വായ നല്ല പോലെ വൃത്തിയാക്കാത്തതും ചില തരം ഭക്ഷണങ്ങളുമെല്ലാം വായ്നാറ്റത്തിനു കാരണമാകാറുണ്ട്. ആളുകള്‍ നിങ്ങളെ ഒഴിവാക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി പോലും വായ്‌നാറ്റം മാറാം. വായ്നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകാനും സാധ്യതകളുണ്ട്. ജലദോഷം, കഫക്കെട്ട്, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ മൂലവും വായ്‌നാറ്റം Read More…