ഹൃത്വിക് റോഷന്‍, രണ്‍വീര്‍ സിംഗ്, ജോണ്‍ എബ്രഹാം, മഹേഷ് ബാബു തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ അനേകം സെലിബ്രിറ്റികളുടെ ശരീരസൗന്ദര്യം ആരാധകര്‍ക്കിടയില്‍ സംസാരവിഷയമാണ്. ഒരു തലമുറയെ ഫിറ്റ്‌നസ് ട്രെയിനിംഗിലേക്ക് ആകര്‍ഷിക്കാനും ഇത് കാരണമായിട്ടുണ്ട്. എന്നാല്‍ വടിവൊത്ത വയറുകളും കൈകളിലെ മസിലുകളും നന്നായി ടോണ്‍ ചെയ്ത ശരീരവും പ്രകടിപ്പിച്ച് അവര്‍ ആരാധകരെ നേടുമ്പോള്‍ , അവരുടെ ആകര്‍ഷണീയമായ ശരീരഘടനയ്ക്ക് പിന്നിലെ ഈ ഉരുക്കു മനുഷ്യനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ജിം ട്രെയിനര്‍ ക്രിസ് ഗെതിനാണ് ഇവരുടെയെല്ലാം ശരീരസൗന്ദര്യത്തിന് പിന്നില്‍. മികച്ച കായികപരിശീലകനായ Read More…
സ്ത്രീകളില്‍ സ്‌ട്രോക്ക് ഉണ്ടാകുന്നതിന് മുമ്പ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം
മസ്തിഷ്‌കത്തിന്റെ ഒരു ഭാഗത്തേയ്ക്കുള്ള രക്തയോട്ടം പെട്ടന്ന് തടസപ്പെടുകയോ ഗണ്യമായി കുറയുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. തന്‍മൂലം മരണം വരെ സംഭവിച്ചേക്കാം. സ്‌ട്രോക്ക് ഇന്ന് ഒരു ആഗോള ആരോഗ്യപ്രശ്‌നമാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് സ്‌ട്രോക്ക് കണ്ട് വരുന്നത്. അഞ്ചില്‍ 2 സ്ത്രീകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാണുന്നു. ഇത് അപകട സാധ്യത വര്‍ധിപ്പിക്കും. രക്തതാതിസമ്മര്‍ദ്ദം, ഗര്‍ഭധാരണം, ഗര്‍ഭനിരോധന മരുന്നുകള്‍ എന്നിവ സ്ത്രീകളില്‍ സ്‌ട്രോക്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സ്‌ട്രോക്ക് വരുന്നതിന് മുന്നോടിയായുള്ള അടയാളങ്ങളെ ഫാസ്റ്റ് എന്ന ചുരുക്കപ്പേരിലാണ് വിളിക്കുന്നത്. മുഖം തൂങ്ങുന്ന Read More…
മൈഗ്രേന്‍ തലവേദന വെറുമൊരു തലവേദനയല്ല ; പരിഹരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്‌നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം. സ്ത്രീകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില വഴികളെ കുറിച്ച് അറിയാം…. ഉറക്കക്കുറവ് – ഉറക്കക്കുറവ് ഒരു Read More…
മാനസിക സമ്മര്‍ദത്തിലാണോ? ശാന്തരായി ഇരിക്കാന്‍ 5 മാര്‍ഗങ്ങള്‍
സാഹചര്യങ്ങള്‍ മോശമാകുമ്പോഴും സമാധാനം കൈവിടാതെ ശാന്തരായിരിക്കാന്‍ കഴിയുന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഇത് എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അത്തരത്തില്‍ ശാന്തരായിരിക്കാന്‍ ചില പൊടിക്കൈകള്‍ ഇത്. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ ശ്വാസം വലിച്ചെടുത്തശേഷം ഉള്ളില്‍ പിടിച്ചുവച്ച് അല്‍പ സമയങ്ങള്‍ക്ക് ശേഷം വായിലൂടെ പുറത്തുവിടുക. സ്ഥിരമായി ധ്യാനം ശീലമാക്കുക. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇത് സഹായിക്കും. ജീവിതത്തില്‍ അടുക്കും ചിട്ടയും ഉണ്ടാകുന്നത് ഒരു പരിധിവരെ ശാന്തത കൈവരിക്കാന്‍ സഹായിക്കുന്നു. കാര്യങ്ങള്‍ മുന്‍ഗണനക്രമനുസരിച്ച് ചെയ്യുന്നതും ചെയ്ത് തീര്‍ക്കാനുള്ള ജോലികളുടെ ലിസ്‌റ്റ് തയാറാക്കുന്നതും Read More…
നിങ്ങളുടെ അടുക്കളയിലെ ഈ സാധനങ്ങള്‍ ക്യാന്‍സറിന് കാരണമാകും
നമ്മുടെ അടുക്കളയിലെ പല നിത്യോപയോഗ സാധാനങ്ങളും ചില പാചകരീതികളും ആരോഗ്യത്തെ അപകടത്തിലാക്കുന്നതാണ്. ഇവ ക്യാന്‍സറിന് തന്നെ കാരണമായേക്കാം. ഇത്തരം രീതികളോടും വസ്തുക്കളോടും ബുദ്ധിപരമായ അകലം പാലിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഉരുളക്കിഴങ്ങ് ചിപ്പ്‌സ് വറുക്കുകയോ ബേക്കിംഗ് ചെയ്യുകയോ ചെയ്യുമ്പോള്‍ ഉയര്‍ന്ന താപനിലയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ സ്വഭാവികമായി രൂപം കൊള്ളുന്ന രാസവസ്തുവാണ് അക്രിലമൈഡ്. ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, വറുത്ത് ബ്രഡ് എന്നിവയില്‍ സാധാരണയായി ഇത് കാണപ്പെടുന്നു. അക്രിലമൈഡ് എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിന് ഭക്ഷണം ആവിയില്‍ വേവിക്കുകയോ തിളപ്പിക്കുകയോ മൈക്രോവേവ് Read More…
ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗത്തിനുള്ള സാധ്യത കൂടുതല്‍: കാരണം ഇതാകാം
മറ്റുള്ളവരെ അപേക്ഷിച്ച് ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗത്തിനുള്ള സാധ്യത ഒന്നരമടങ്ങ് കൂടുതലാണെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1924 നും 2019 നും ഇടയില്‍ ആറായിരത്തോളം എലൈറ്റ് ഫുട്‌ബോള്‍ കളിക്കാരുടെ ആരോഗ്യവിവരങ്ങളും 56,000 ഫുട്‌ബോള്‍ കളിക്കാത്തവരുടെ വിവരങ്ങളുമാണ് പഠനവിധയമാക്കിയിരിക്കുന്നത്. സ്വീഡിഷ് ടോപ് ഡിവിഷനില്‍ കളിക്കുന്ന പുരുഷ ഫുട്‌ബോളര്‍മരില്‍ 9 ശതമാനത്തിനും നാഡിവ്യൂഹം ക്ഷയിക്കുന്ന ന്യൂറോഡിജനറേറ്റിവ് തോഗങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഫുട്‌ബോള്‍ കളിക്കാത്തവരില്‍ ഇത് കുറവായിരുന്നു. Read More…
കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പുതിയ പഠനം
ജനസംഖ്യയില്‍ 25 ശതമാനത്തെയും ബാധിക്കുന്ന രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. കരളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാമെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ലണ്ടന്‍ കിങ്‌സ് കോളജിലെ റോജര്‍ വില്യംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെപ്പറ്റോളജിയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാന്‍ സര്‍ലകലാശാലയിലെയും ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് ഗവേഷണം നടത്തിയത്. കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ആശങ്കാജനകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കിങ്‌സ് കോളജ് ലക്ചറര്‍ ഡോ. അന്ന ഹഡ്ജിഹംബി Read More…
ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണോ? സൂക്ഷിച്ചുകൊള്ളുക
ഉന്നത വിദ്യാഭ്യാസമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം കുറവുള്ള സമപ്രായക്കാരെ അപേക്ഷിച്ച് ഉയര്‍ന്ന അളവില്‍ വിഷാദവും ഉത്കണ്ഠയും ഉള്ളതായി കണ്ടെത്തല്‍. യു.എസ് അക്കാദമിക്‌സിന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ പഠനമനുസരിച്ച് ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസത്തിനായി പഠിക്കുന്ന ചെറുപ്പക്കാര്‍ക്ക് പഠിക്കാത്തവരെ അപേക്ഷിച്ച് ഉത്കണ്ഠയും വിഷാദവും കൂടുതലാണെന്ന് കണ്ടെത്തി. ദി ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ 25 വയസ് എത്തിയപ്പോള്‍ ബിരുദധാരികളും ബിരുദധാരികള്‍ അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം അപ്രത്യക്ഷമായി എന്നും പഠനം പറയുന്നു. യു.കെയിലെ സൈക്യാട്രിസ്റ്റ് ഡോ. ജെമ്മ Read More…
പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം ; ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് മുന്നറിയിപ്പ്, പുതിയ പഠനം ശ്രദ്ധേയം
വ്യായാമത്തിനിടെയും കളിക്കളത്തിലും സാധാരണ ജീവിതത്തിലു പെട്ടെന്നുണ്ടാകുന്ന കുഴഞ്ഞുവീണു മരണങ്ങള്‍ ധാരാള റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പുതിയ കണ്ടെത്തലുകള്‍ ശ്രദ്ധേയമാകുന്നു. പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുന്നവരില്‍ അതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ എന്തെങ്കിലും നേരത്തെ തന്നെ ഉണ്ടായേക്കാമെന്ന് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് ലീഡര്‍ ഡോ. ഹന്നോ താന്‍ പറയുന്നത്. പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനത്തെ പ്രതിരോധിക്കുക ചികിത്സ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് പ്രവര്‍ത്തിക്കുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ച 10,000 പേരുടെ Read More…