Health

ദിവസവും കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഒപ്പം ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

പ്രഭാത ഭക്ഷണത്തിനോടൊപ്പം കാപ്പി കുടിക്കുന്നവര്‍ ഏറെയാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങളുമുണ്ട് കാപ്പിക്ക്. ഇന്‍ഫ്ളമേഷന്‍ തടയുകയും, ഓക്സീകരണ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്ന കാപ്പി, ടൈപ്പ് 2 പ്രമേഹവും കാന്‍സറും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. എന്നാല്‍ കാപ്പിയോടൊപ്പം എന്ത് കഴിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും അവയുടെ ഏറ്റക്കുറച്ചിലുകള്‍. പ്രഭാതഭക്ഷണത്തോടൊപ്പം പഴങ്ങളും ഒപ്പം കാപ്പിയും കുടിക്കാറുണ്ട് പലരും. എന്നാല്‍ കാപ്പിയോടൊപ്പം ഓറഞ്ചോ ഗ്രേപ്പ് ഫ്രൂട്ടോ കഴിക്കുമ്പോള്‍ ദഹനപ്രശനങ്ങള്‍ ഉണ്ടാകും. ഓക്കാനം, വയറു കമ്പിക്കൽ, നെഞ്ചെരിച്ചിൽ എന്നിവ ഇതുമൂലം ഉണ്ടാകും. ആദ്യം പഴങ്ങള്‍ കഴിക്കാനായി Read More…

Health

പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് കുടിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും; എങ്ങനെയെന്നറിയേണ്ടേ ?

പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ ബാധിക്കുന്ന ഭീഷണിയായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം മാറിയിരിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്ന ഈ മൈക്രോപ്ലാസ്റ്റിക് മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു. മൈക്രോപ്ലാസ്റ്റിക്സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, വെള്ളമോ പാനീയങ്ങ​ളോ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് കുടിക്കുമ്പോള്‍ രക്തത്തില്‍ മൈക്രോപ്ലാസ്റ്റിക് പ്രവേശിക്കുന്നത് മൂലം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. ഓസ്ട്രിയയിലെ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് സുപ്രധാനമായ കണ്ടെത്തലുകള്‍. ഗവേഷകര്‍ പഠനത്തില്‍ പങ്കെടത്തവര്‍ക്ക് പ്ലാസ്റ്റിക് Read More…

Health

ഒരു പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍, അച്ഛന്‍മാര്‍ രണ്ട് പേര്‍; ഇതെങ്ങിനെ സംഭവിക്കുന്നു?

ആനന്ദ് തിവാരി സംവിധാനം ചെയ്ത് വിക്കി കൗശല്‍ മുഖ്യ വേഷത്തിലെത്തുന്ന കോമഡി സിനിമയാണ് ബാഡ് ന്യൂസ്. ഒരു സ്ത്രീക്ക് രണ്ട് പുരുഷന്മാരില്‍ നിന്ന് ഒരു പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ ജനിക്കുന്ന അപൂര്‍വതയാണ് ചിത്രത്തിന് പ്രമേയമാകുന്നത്. ഈ അപൂര്‍വ പ്രതിഭാസത്തിന് ഹെട്ടെറോപാറ്റേണല്‍ സൂപ്പര്‍ഫീക്കണ്ടേഷന്‍ എന്നാണ് പേര്. ഒരു ആര്‍ത്തവ ചക്രത്തില്‍ തന്നെ രണ്ടോ അതിലധികവോ അണ്ഡങ്ങള്‍ ഉണ്ടാകുകയം വ്യത്യസ്ത പുരുഷന്മാരില്‍ നിന്നുള്ള ബീജങ്ങളാള്‍ അവ ഫെര്‍ട്ടിലൈസ് ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഇത് നടക്കുന്നത്. എന്നാല്‍ ഇത് ശാസ്ത്രീയമായി നടക്കാന്‍ സാധിക്കുന്ന ഒരു Read More…

Health

വിമാനയാത്രക്കിടെ മദ്യപിക്കുന്നവരുടെ ശ്രദ്ധക്ക്! പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍

വിരസതയകറ്റാനും പേടികൊണ്ടും വിമാനയാത്രക്കിടെ മദ്യപിക്കുന്നവര്‍ ധാരളമാണ്. എന്നാല്‍ വിമാനത്തിലിരുന്ന് മദ്യപിക്കുന്നത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്.ഭൂമിയില്‍ നിന്ന് 30000 അടി ഉയരത്തില്‍ പറക്കുമ്പോല്‍ ശരീരം മദ്യവുമായി പ്രതിപ്രവര്‍ത്തിക്കുന്ന രീതിയാണത്രേ ഈ കുഴപ്പത്തിന് പിന്നില്‍. ഉത്കണ്ഠ, ആക്രമവാസന, ഓക്കാനം, വരണ്ട കണ്ണുകള്‍, അപകടമായ ലൈംഗിക പെരുമാറ്റം തുടങ്ങിയവ ഉണ്ടാകാനായി സാധ്യത അധികമാണ്. മുഖത്തെ കോശങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് നീര് വച്ചത്പോലെ മുഖം വീര്‍ക്കാനും മദ്യപാനം കാരണമാകുന്നുണ്ട്. അതിന് പുറമേ രണ്ട് പെഗ്ഗ് അകത്ത് ചെന്ന് Read More…

Health

മരണപ്പെട്ടവരുമായി സംസാരിക്കാന്‍ എ ഐ; മനസിന്റെ താളം തറ്റിക്കുന്ന’ഡെത്ത് ബോട്ടുകളെ’ന്ന് മുന്നറിയിപ്പ്

മരണം എന്നും മനുഷ്യ​ന്റെ മുമ്പില്‍ ഒരു പ്രഹേളികയാണ്. മരണാനന്തരം അവന് എന്തു സംഭവിക്കുന്നുവെന്ന ചേദ്യത്തിനും കൃത്യമായ ഉത്തരമില്ല. ഈ ചിന്തകളില്‍നിന്നാണ് മരിച്ചവരുമായി സംസാരിക്കുക എന്ന ആശയം ഉടലെടുക്കുന്നത്. ഇതുമായ ബന്ധപ്പെട്ട് ധാരാളം കഥകളും റിപ്പോര്‍ട്ടുകളുമുണ്ട്. ഓജോ ബോര്‍ഡ് ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് എ ഐ അരങ്ങുവാഴുന്ന കാലമാണ്. എവിടെ തിരിഞ്ഞാലും എ ഐ മാത്രം. മരിച്ചവരുടെ ഡിജിറ്റല്‍ പകര്‍പ്പുമായി സംസാരിക്കാനാകുന്ന ആപ്പുകളെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇതിനായി മരിച്ചവരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും നല്‍കിയാല്‍ Read More…

Health

നോണ്‍ സ്‌റ്റിക്‌ പാനുകള്‍ അമിതമായി ചൂടാക്കരുത്, നിങ്ങളെ കാത്തിരിക്കുന്നത്‌ ടെഫ്‌ളോണ്‍ ഫ്‌ളൂ

നമ്മുടെ പാചകത്തില്‍ കൂുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ടെഫ്‌ലോണ്‍കോട്ടിങ്ങോട് കൂടിയ നോണ്‍ സ്റ്റിക് പാനുകള്‍. എന്നാല്‍ അമിതമായി ഇവ ചൂടാക്കുന്നതിലൂടെ ഇതില്‍ നിന്ന് വരുന്ന രാസവസ്തു ടേഫ്‌ളോണ്‍ ഫ്‌ളുവിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടെഫ്‌ളോണ്‍ ആവരണത്തിലെ രാസവസ്‌തുവായ പിഎഫ്‌എ ‘ഫോര്‍എവര്‍ കെമിക്കലുകള്‍’ എന്ന്‌ കൂടി അറിയപ്പെടുന്നവയാണ്. ഇവ ആയിരക്കണക്കിനു വര്‍ഷം നാശമില്ലാത്തവയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പനിപോലുള്ള ഈ രോഗം 267 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോണ്‍സ്റ്റിക് പാത്രങ്ങള്‍ 500 ഡിഗ്രി ഫാരന്‍ഹീറ്റിനും അധികമായി ചൂടാകുമ്പോള്‍ Read More…

Health

നിങ്ങള്‍ പതിവായി പല്ല് തേക്കാറുണ്ടോ? വായിലും കഴുത്തിലും കാൻസറിന് കാരണമാകുന്ന അപകടകരമായ കാര്യങ്ങള്‍

അടുത്ത കാലത്തായി, ഇന്ത്യയില്‍ തലയിലും കഴുത്തിലും കാന്‍സര്‍ ബാധിച്ച രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ദന്ത ശുചിത്വമില്ലായ്മ മുതൽ വെറ്റില, പുകയില എന്നിവയുടെ ഉപയോഗം വരെ ഇതിനു കാരണമാണ്. എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് തലയിലും കഴുത്തിലും കാൻസർ പിടിപെടുന്നത്? പുണ്യശ്ലോക് ഹെഡ് ആന്‍ഡ് നെക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജന്‍ ഡോ. പ്രതമേഷ് എസ്. പൈ പറഞ്ഞത് ഇങ്ങനെ: ‘തലയിലും കഴുത്തിലും ഉള്‍പ്പെടെ വരുന്ന സ്ക്വാമസ് സെല്ലുകളിൽ ആരംഭിക്കുന്ന വിവിധ തരത്തിലുള്ള ക്യാൻസറുകളുടെ അളവ് ഇന്ത്യയിലെ Read More…

Health

പൂച്ചയുടെ വിസര്‍ജ്ജ്യത്തിലെ പരാന്നജീവി അള്‍സ്‌ഹൈമേഴ്‌സിന് പരിഹാരം!

പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ കാണപ്പെടുന്ന ഒരു തരം പരാന്ന ജീവി അള്‍സ്‌ഹൈമേഴ്‌സ് , പാര്‍ക്കിന്‍സണ്‍സ് പോലുള്ള നാഡീവ്യൂഹ പരമായ രോഗങ്ങളുടെ ചികിത്സയില്‍ ഫലപ്രദമായ മാറ്റമുണ്ടാക്കുമെന്നാണ് പഠനം. ഗ്ലാസ്‌ഗോ സര്‍വകലാശാലകളും ടെല്‍ അവീവ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ടോക്‌സോപ്ലാസ്മ ഗോണ്ടി എന്ന ഈ പരാന്ന ജീവിയുടെ വ്യതിയാനം വരുത്തിയ വകഭേദത്തിന് രോഗചികിത്സയ്ക്കായുള്ള പ്രോട്ടീനുകളെ നേരിട്ട് തലച്ചോറിലേക്ക് എത്തിക്കാനായി സാധിക്കുമെന്നാണ്. അള്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, റെറ്റ് സിന്‍ഡ്രോം എന്നിവ പോലുള്ള നാഡീവ്യൂഹ രോഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരിക്കുന്നു. Read More…

Fitness

മഴക്കാലത്ത് വ്യായാമം ചെയ്യാന്‍ മടിയാണോ? ഇങ്ങനെ ചെയ്തു നോക്കൂ…

മഴക്കാലമാകുമ്പോള്‍ പൊതുവെ പലര്‍ക്കും വ്യായാമങ്ങള്‍ ചെയ്യാന്‍ മടി ഉണ്ടാകുന്ന സമയമാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാനും നടക്കാന്‍ പോകാനുമൊക്കെ പലര്‍ക്കും മടിയായിരിയ്ക്കും. ജീവിതശൈലിയിലെ മാറ്റങ്ങള്‍ക്കൊപ്പം മറ്റ് വ്യായാമങ്ങള്‍ ഇല്ലാതായാല്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കും. മഴക്കാലം ആകുമ്പോള്‍ പുറത്ത് പോയി വര്‍ക്കൗട്ട് ചെയ്യുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. മഴക്കാലത്ത് വര്‍ക്കൗട്ട് എളുപ്പത്തില്‍ ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….