മനുഷ്യന്റെ ആരോഗ്യം ഫലപ്രദമായി നിലനിര്‍ത്താന്‍ ഉറക്കത്തെ ഒരു പ്രധാനഘടകമായിട്ടാണ് ആരോഗ്യവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. എന്നാല്‍ ജപ്പാനില്‍ ഒരു 40 കാരന്‍ ദിവസം തുടര്‍ച്ചയായി ഉറങ്ങുന്നത് വെറും 30 മിനിറ്റ് മാത്രം. ജപ്പാനിലെ ദെയ്‌സുകി ഹോറിയാണ് ഭൂമിയിലെ ‘കുംഭകര്‍ണ്ണന്‍’മാരുടെ ശരിക്കുള്ള ബദല്‍. 7-8 മണിക്കൂറുകള്‍ ഉറങ്ങുന്നവര്‍ ഏറെയുള്ള ലോകത്ത് അര മണിക്കൂര്‍ മാത്രമാണ് ദെയ്‌സുകിയുടെ ഉറക്കസമയം. ദിവസത്തിന്റെ പരമാവധി സമയം വിനിയോഗിക്കാന്‍ 12 വര്‍ഷം മുമ്പ് മുതലാണ് ദെയ്‌സുകി ഉറക്കത്തെ അങ്ങ് വെട്ടിക്കുറച്ചതും 30 മുതല്‍ 45 മിനിറ്റുകള്‍ വരെയാക്കി Read More…
നഗ്നപാദരായി നടക്കുന്നത് നല്ലതാണോ ? ഗുണം പലതാണെന്ന് പഠനങ്ങള്‍
ചെരുപ്പ് ഉപേക്ഷിച്ചു നടക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ല. ജോഗിങ്ങിനിടയിലും ജോലിചെയ്യുമ്പോഴും എല്ലാം ചെരുപ്പ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിരിക്കുന്നു. എന്നാല്‍ ചെരുപ്പ് ഉപയോഗിക്കാതെ നഗ്നപാദരായി നടന്നാല്‍ രക്തചക്രമണം വര്‍ദ്ധിക്കുമെന്നും ഓര്‍മ്മശക്തി വര്‍ധിക്കുമെന്നും പഠനം. ഇവര്‍ക്ക് മറവി രോഗവും ഉണ്ടാവില്ല. നഗ്നപാദരായി നടക്കുമ്പോള്‍ മനസിനും ശരീരത്തിനും ഉണര്‍വു ലഭിക്കും. കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള തലച്ചോറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഇങ്ങനെ നടക്കുന്നതു കൊണ്ട് സാധിക്കും. കുട്ടിക്കാലം മുതല്‍ ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നവര്‍ക്കു മറവിരോഗം ഉണ്ടാവില്ല എന്നും പഠനത്തിലൂടെ തെളിഞ്ഞു. ചെരുപ്പ് ഉപയോഗിക്കാതെ നടന്നവര്‍ക്കു Read More…
മസില്‍ പെരുപ്പിക്കാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്നവരാണോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
മസില്‍ വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായി എന്തെല്ലാം ചെയ്യണം. എന്തൊക്കെ കഴിക്കാം. ഭക്ഷണത്തില്‍ എന്തെല്ലാം ഒഴിവാക്കണമെന്നതില്‍ ഒരു ധാരണ അത്യാവശ്യമാണ്. പേശികളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും വൈറ്റമീനുമൊക്കെ സഹായകമാണ്. മാംസം പ്രോട്ടീനിന്റെ സ്രോതസ്സുകളില്‍ ഒന്നാണ്. ഇത് പേശികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. സംസ്‌ക്കരിച്ച മാംസവും ചുവന്ന മാംസവും ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും അര്‍ബുദത്തിന്റെ സാധ്യതയും കുറയ്ക്കുന്നു. തൊലിയുരിച്ച ചിക്കന്‍ പോലുള്ള പക്ഷി മാംസത്തിലുള്ള ലീന്‍ പ്രോട്ടീനുകളെ ആശ്രയിക്കുന്നത് നന്നായിരിക്കും. പേശി വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ കൊഴുപ്പ് അത്യാവശ്യമാണ്. നട്‌സ് , നട് ബട്ടര്‍, അവോക്കാഡോ Read More…
മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമം
നിത്യേനയുണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പോലും വേണ്ടതിലധികം മാനസിക സമ്മര്‍ദ്ദം ഒരാള്‍ക്ക് സമ്മാനിക്കുന്നുണ്ട്. വാസ്തവത്തില്‍ കൗമാരക്കാരില്‍ തുടങ്ങി പ്രായമുള്ള ആളുകള്‍ വരെയുള്ള എല്ലാവരും തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദ ലക്ഷണങ്ങളെ നേരിടുന്നവരാണ് എന്ന് കണക്കാക്കിയിരിക്കുന്നു. സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഒഴിവാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം നിങ്ങളുടെ Read More…
മഴക്കാലത്ത് വ്യായാമം ചെയ്യാന്‍ മടിയാണോ? ഇങ്ങനെ ചെയ്തു നോക്കൂ…
മഴക്കാലമാകുമ്പോള്‍ പൊതുവെ പലര്‍ക്കും വ്യായാമങ്ങള്‍ ചെയ്യാന്‍ മടി ഉണ്ടാകുന്ന സമയമാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാനും നടക്കാന്‍ പോകാനുമൊക്കെ പലര്‍ക്കും മടിയായിരിയ്ക്കും. ജീവിതശൈലിയിലെ മാറ്റങ്ങള്‍ക്കൊപ്പം മറ്റ് വ്യായാമങ്ങള്‍ ഇല്ലാതായാല്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കും. മഴക്കാലം ആകുമ്പോള്‍ പുറത്ത് പോയി വര്‍ക്കൗട്ട് ചെയ്യുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. മഴക്കാലത്ത് വര്‍ക്കൗട്ട് എളുപ്പത്തില്‍ ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….
സ്റ്റാമിന വർദ്ധിപ്പിക്കുന്ന 9 ജാപ്പനീസ് ശീലങ്ങൾ
വായിക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും നിങ്ങളുടെ സ്റ്റാമിന വർദ്ധിപ്പിക്കുന്നതിനുള്ള 9 ജാപ്പനീസ് ശീലങ്ങൾ ഇതാ. സമാധാനപരമായ ജീവിതം ആസ്വദിക്കാൻ ഈ ലളിതമായ നുറുങ്ങുകൾ പിന്തുടരുക. സ്ഥിരമായി വ്യായാമം ചെയ്യുക: ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ സ്റ്റാമിന വർദ്ധിപ്പിക്കും. ഈ പാനീയം നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. നല്ല ഉറക്കം: ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് നിർണായകമാണ്. ഇത് ഊർജ്ജ പരിപാലനത്തെ പിന്തുണയ്ക്കുന്നു. പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ കുളിക്കുന്നത് മാനസികവും ശാരീരികവുമായ ക്ഷേമത്തിന് ഗുണം ചെയ്യും. ധാരാളം ശുദ്ധജലം Read More…
വ്യായാമം; ആദ്യമായി ഓട്ടം തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം
വ്യായാമം ചെയ്യുമ്പോള്‍, കലോറികള്‍ കത്തിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. അതിനാല്‍, വ്യായാമം വയറിലെ മാത്രമല്ല, മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് കൂടി പുറന്തള്ളാന്‍ സഹായിക്കുന്നു. ഓട്ടവും നടത്തവും കൊഴുപ്പ് കത്തിക്കുന്ന മികച്ച രണ്ട് വ്യായാമങ്ങളാണ്. ഓട്ടം പലതരം ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് വാഗ്ദാനം ചെയ്യുന്ന ഒരു വ്യായാമമാണ്. കൂടാതെ പതിവ് പരിശീലനം നിങ്ങളുടെ അസ്ഥികള്‍ ശക്തമാക്കുവാനും പേശികളെ ബലപ്പെടുത്തുവാനും ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദ നില നിയന്ത്രിക്കാനും ആരോഗ്യകരമായ നിലയില്‍ ശരീരഭാരം Read More…
ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നുവോ? ഇതാ ഒരു 100 വയസ്സുകാരിയുടെ മൂന്ന് ആരോഗ്യ രഹസ്യങ്ങള്‍
100 വയസ്സുള്ള ബാർബറ ഫ്‌ളീഷ്‌മാൻ എല്ലാവരേക്കാളും മഹത്തായ ഒരു ജീവിതമാണ് നയിച്ചത്. സന്നദ്ധസേവനം ചെയ്തു, കൂടാതെ 40 വർഷമായി ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ ട്രസ്റ്റിയാണ്. അവളുടെ ഭർത്താവ് അമേരിക്കന്‍ പ്രസിഡന്റുമാരായ കെന്നഡിയുടെയും ജോൺസൻ്റെയും കീഴിൽ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ സേവനമനുഷ്ഠിച്ചു . ഇപ്പോൾ 70 ഉം 74 ഉം വയസ്സുള്ള രണ്ട് കുട്ടികളും അവർക്കുണ്ട്. 1997-ൽ, അവരുടെ ഭർത്താവ് മരിച്ചു, എന്നാല്‍ ഫ്‌ളീഷ്‌മാൻ ഇപ്പോഴും സജീവവും ആരോഗ്യവതിയുമാണ്. എന്തായിരിക്കും അവരുടെ ആരോഗ്യ രഹസ്യം. ജനിതകകാരണങ്ങളും ഒരു Read More…
നൃത്തം ചെയ്യാന്‍ ഇഷ്ടമാണോ ? വെറുതെ വേണ്ട, നേടാം ശരീരത്തിന് ഈ ആരോഗ്യ ഗുണങ്ങള്‍
ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ഡാന്‍സ് ചെയ്യുന്നത് ബുദ്ധിശക്തിയും ഓര്‍മശക്തിയും കൂട്ടും. ഓര്‍മക്കുറവുള്ളവര്‍ക്ക് നൃത്തം ഏറെ നല്ലതാണ്. ഏത് പ്രായക്കാര്‍ക്കും നൃത്തം ചെയ്യാന്‍ സാധിയ്ക്കും. നൃത്തത്തെ ഒരു വ്യായാമമായി പോലും കണക്കാക്കാന്‍ സാധിയ്ക്കും. നൃത്തം ചെയ്യാന്‍ തയ്യാറാണെങ്കില്‍ എണ്ണമറ്റ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. നൃത്തം ചെയ്യുന്നത് മൂലം ശരീരത്തിന് ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം…..