Good News

ചരിത്രത്തിലാദ്യം; മിസിസിപ്പി എപ്പിസ്‌കോപ്പല്‍ രൂപതക്ക് ആദ്യ വനിതയും കറുത്തവര്‍ഗ്ഗക്കാരിയുമായ ബിഷപ്പ്

മിസിസിപ്പി: മിസിസിപ്പിയിലെ എപ്പിസ്‌കോപ്പല്‍ രൂപത തങ്ങളുടെ പുതിയ ബിഷപ്പായി ഡോ. ഡൊറോത്തി സാന്‍ഡേഴ്സ് വെല്‍സിനെ തിരഞ്ഞെടുത്തു . മിസിസിപ്പി രൂപതയുടെ പതിനൊന്നാമത് ബിഷപ്പാണ് വെല്‍സ് ചരിത്രത്തിലാദ്യമായി സഭയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയും ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരിയുമാണ് ഇവര്‍.2014 മുതല്‍ സേവിക്കുന്ന മിസിസിപ്പിയിലെ 10-ാമത്തെ ബിഷപ്പായ ബിഷപ്പ് ബ്രയാന്‍ സീജിന്റെ പിന്‍ഗാമിയായാണ് വെല്‍സ് എത്തുന്നത്.ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്നും ഇത് നമ്മുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം കുറിക്കുന്നുവെന്നും സീജ് പറഞ്ഞു. ഞങ്ങള്‍ ആദ്യമായാണ് ഒരു സ്ത്രീയെ തിരഞ്ഞെടുക്കുന്നത്. ഇത് Read More…

Good News

മുങ്ങിപ്പോകാന്‍ തുടങ്ങിയ മാന്‍കുട്ടിയെ പുഴയില്‍ ചാടി രക്ഷപ്പെടുത്തുന്നു ലെബ്രഡോര്‍ ; വിസ്മയിപ്പിക്കുന്ന വീഡിയോ

ആഴമുള്ള പുഴയില്‍ മുങ്ങിപ്പോകുമായിരുന്ന മാന്‍കുട്ടിയെ വേട്ടനായ പുഴയില്‍ ചാടി അവനെയും കൊണ്ടു ഇക്കരയ്ക്ക് നീന്തി രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നു. ജനുവരി അവസാനം എക്‌സില്‍ എത്തിയ വീഡിയോ നെറ്റിസണ്‍മാരുടെ ഹൃദയം നിറയ്ക്കുകയാണ്. ‘അനിമല്‍സ് ഡൈയിംഗ്’ എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിന്റെ ഫോളോവര്‍മാര്‍ക്കാണ് നന്മ നിറഞ്ഞ ഈ വീഡിയോ കാണാന്‍ കിട്ടിയത്. ചെളിവെള്ളത്തിലൂടെ താടിയെല്ലുകളില്‍ മാന്‍കുട്ടിയെയും കടിച്ചെടുത്ത് പുഴയുടെ മറുകരയ്ക്ക് നീന്തുന്ന വീഡിയോ കണ്ടപ്പോള്‍, മിക്കവാറും സന്തോഷകരമായ അവസാനം ഉണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. എന്നാല്‍ ഒടുവില്‍ അവര്‍ക്ക് ഹൃദയസ്പര്‍ശിയായ Read More…

Good News

ആപത്തില്‍ രക്ഷിച്ച ആള്‍ക്ക് മാന്‍കുട്ടി നന്ദി പറയാനെത്തി ; സകുടുംബത്തോടൊപ്പം മനം നിറയ്ക്കുന്ന വീഡിയോ

ആപത്തില്‍ തന്നെ രക്ഷപ്പെടുത്തിയ ആള്‍ക്ക് മാന്‍കുട്ടി കുടുംബവുമായി എത്തി നന്ദി പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരാള്‍ മാന്‍കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെയും പിന്നീട് അത് കുടുംബവുമായി ഒത്തുചേരുന്നതിന്റെയും നിമിഷങ്ങള്‍ പകര്‍ത്തുന്ന വീഡിയോ അനേകരുടെ ഹൃദയങ്ങളെയാണ് സ്പര്‍ശിച്ചത്. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്. കുഴിയില്‍ കുടുങ്ങിയ പെണ്‍മാന്‍കുഞ്ഞിനെ ഒരാള്‍ രക്ഷിക്കുന്നതോടെയാണ് വീഡിയോ ആരംഭിച്ചത്. ദുര്‍ബലവും ഒറ്റപ്പെട്ടതുമായ ചെറിയ മാനിനെ ദയയുള്ള വ്യക്തി രക്ഷിച്ചു ശ്രദ്ധാപൂര്‍വ്വം കാട്ടില്‍ കൊണ്ടുചെന്ന് അതിന്റെ അമ്മയുടെ അരികില്‍ കൊണ്ടുവിട്ടു. മനുഷ്യന് നന്ദി പറയാന്‍ Read More…

Good News

പിതാവിന്റെ സ്വപ്‌നം സഫലീകരിക്കണം ; മുദ്ര ഐപിഎസ് വിജയിച്ച ശേഷം ഐഎഎസ് എഴുതിയെടുത്തു

യുപിഎസ്സി പരീക്ഷയുടെ കടമ്പ കടക്കുക എന്നത് ലക്ഷക്കണക്കിന് പേരില്‍ അസാധാരണ മിടുക്കികള്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നുപോകുന്ന പ്രക്രിയയെ മറികടന്നവരാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍. ഒരു ഐഎഎസ് ഓഫീസര്‍ ആകുക എന്ന പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്റെ ലോകത്തെ കീഴ്മേല്‍ മറിച്ച മുന്‍ ഐപിഎസ് കാരിയാണ് മുദ്ര. പിതാവിന്റെ ആഗ്രഹം അനുസരിച്ച് നേടിയ ഐപിഎസ് വേണ്ടെന്ന് വെച്ച് ഐഎഎസ് എഴുതിയെടുത്ത ആളാണ് മുദ്ര ഗൈറോള. ഉത്തരാഖണ്ഡ് ജില്ലയായ ചമോലിയില്‍, പ്രത്യേകിച്ച് കര്‍ണ്‍പ്രയാഗില്‍ നിലവില്‍ താമസിക്കുന്ന Read More…

Good News

അപൂര്‍വ രോഗാവസ്ഥയെ ചിരികൊണ്ട് തോൽപ്പിച്ച് മോഡലായവൾ; മാതൃക ഈ പെണ്‍കരുത്ത്

തന്റെ ശരീരത്തെ പരിഹസിച്ചവര്‍ക്കു മുമ്പില്‍ നിറഞ്ഞചിരിയോടെ നില്‍ക്കുകയാണ് മോഡലായ മഹോഗാനി ഗെറ്റര്‍. താന്‍ നേരിടുന്ന രോഗാവസ്ഥയെ ചിരിച്ചുകൊണ്ട് നേരിട്ടവള്‍. ജീവിതത്തിലെ ചെറിയ പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും മുന്നില്‍ സ്വയം ഉള്‍വലിഞ്ഞ് അപകര്‍ഷതാബോധം പേറി ജീവിക്കുന്ന ധാരാളം ആളുകളുണ്ട്. അവര്‍ക്ക് തങ്ങളുടെ സ്വപ്‌നങ്ങളുമായി ഉയര്‍ന്നു പറക്കാന്‍ പ്രചോദനം നല്‍കുകയാണ് ഈ രുപത്തിയഞ്ചു വയസ്സുള്ള പെണ്‍കരുത്ത്. അമേരിക്കയാണ് മഹോഗാനി ഗെറ്ററുടെ സ്വദേശം. മുഖത്ത് സദാപുഞ്ചിരിയാണ്. ലിംഫെഡിമ എന്ന രോഗാവസ്ഥയാണ് ഈ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. എന്നാല്‍ അതൊന്നും മഹോഗാനി കാര്യമാക്കിയില്ല. Read More…

Good News

ഈ ഗ്രാമത്തില്‍ ആകെയുളള ത് 75 വീടുകള്‍; 51 വീട്ടിലും ഐഎഎസുകാര്‍, ഒരു വീട്ടില്‍ നാലു സഹോദരങ്ങള്‍ വരെ

ഇന്ത്യയിലെ മദ്ധ്യവര്‍ത്തി കുടുംബങ്ങളിലെ യുവതീയുവാക്കളുടെ അതുല്യ സ്വപ്‌നനേട്ടങ്ങളിലാണ് ഐപിഎസും ഐഎഎസും. യുപിഎസ്സി പരീക്ഷയില്‍ വിജയം നേടുക എന്നത് പലരുടെയും ആഗ്രഹമാണെങ്കിലും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മത്സരാധിഷ്ഠിത പരീക്ഷ വിജയിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയും വര്‍ഷങ്ങളുടെ സമര്‍പ്പിത പരിശ്രമവും ആവശ്യമായ കാര്യവുമാണ്. എന്നാല്‍ ഉത്തര്‍പ്രദേശിലെ മധോപട്ടി ഗ്രാമത്തില്‍ ശ്രദ്ധേയമായ ഒരു പ്രതിഭാസം അരങ്ങേറുന്നുണ്ട്. 75 കുടുംബങ്ങള്‍ മാത്രമുള്ള ഇവിടെ 51 ലധികം ഐഎഎസ്, പിസിഎസ് ഓഫീസര്‍മാര്‍ ജനിച്ചനാടാണ്. ‘ഐഎഎസ് ഫാക്ടറി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രാമം വര്‍ഷാവര്‍ഷം Read More…

Good News

മൂന്നാം വയസ്സില്‍ വിവാഹം, 19-ാം വയസില്‍ കാന്‍സര്‍, വാശിയോടെ തിരിച്ചു പിടിച്ച ജീവിതം; കുറിപ്പുമായി പോലീസുകാരി

മൂന്നാം വയസ്സില്‍ വിവാഹം, പിന്നാലെ നല്ല ജീവിതം നയിക്കേണ്ട പ്രായത്തില്‍ തളര്‍ത്താനെത്തിയ കാന്‍സര്‍ എന്നാല്‍ ജീവിതത്തോടുള്ള അടക്കാനാവാത്ത അഭിനിവേശവും നിശ്ചയദാര്‍ഡ്യത്തിനും മുന്നില്‍ പ്രതിസന്ധികളെല്ലാം തോറ്റുപോയപ്പോള്‍ രാജസ്ഥാനിലെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമായ യുവതിയെ ജീവിതം കൊണ്ടെത്തിച്ചത് രാജസ്ഥാനിലെ ‘പോലീസ്‌വാലി ദീദി’ എന്ന് ഏവരും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വത്തിലേക്ക്. പേര് വെളിപ്പെടുത്താത്ത പോലീസുകാരി ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ജീവതയാഥാര്‍ത്ഥ്യത്തിന് മുന്നില്‍ തോറ്റുപോകുന്നവര്‍ക്കും തളര്‍ന്നു പോകുന്നവര്‍ക്കും വലിയ കരുത്തായി മാറുകയാണ്. ”ഞങ്ങളുടെ സമൂഹത്തില്‍ ബാലവിവാഹങ്ങള്‍ സാധാരണമാണ്. തൊട്ടടുത്ത ഗ്രാമത്തിലെ Read More…

Good News

ജീവിതത്തിലെ ഏറ്റവും നല്ല ദിവസം ; ബംഗലുരുവിലെ രൂക്ഷ ട്രാഫിക് ; വധു മണ്ഡപത്തിലേക്ക് പോയത് മെട്രോയില്‍ കയറി

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസത്തിനായി നവവധു തെരഞ്ഞെടുത്തത് മെട്രോയാത്ര. ബംഗലുരുവില്‍ ഒരു ബോളിവുഡ് ബ്ലോക്ക്ബസ്റ്ററിന്റെ പ്‌ളോട്ടിന് കാരണമാകാവുന്ന ഒരു സംഭവത്തില്‍ ബംഗലുരുവിലെ കടുത്ത ട്രാഫിക്കാണ് വധുവിനെ മറ്റൊരു ഓപ്ഷന്‍ പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധിതയാക്കിയത്. ആഡംബരത്തില്‍ അണിഞ്ഞൊരുങ്ങിയ വധു പരമ്പരാഗത ബ്രൈഡല്‍ കാര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് നഗരത്തിലെ തിരക്കിനെ തുടര്‍ന്നായിരുന്നു. വധുവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെട്ട സ്‌ക്വാഡിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇന്റര്‍നെറ്റിന് കൈയടി നിര്‍ത്താന്‍ കഴിയുന്നില്ല. ”സിന്‍ഡ്രെല്ല-ഈ വധു മത്തങ്ങ രഥത്തിന് മുകളിലൂടെ മെട്രോ വണ്ടി തിരഞ്ഞെടുത്തു.” Read More…

Good News

ലക്ഷ്യബോധമുള്ളവര്‍ ചെറിയ നേട്ടങ്ങളില്‍ അഭിരമിക്കില്ല ; ഐപിഎസ് എടുക്കാന്‍ തൃപ്തി തള്ളിയത് 16 സര്‍ക്കാര്‍ ജോലികള്‍

ലക്ഷ്യബോധമുള്ളവര്‍ ചെറിയ നേട്ടങ്ങളില്‍ അഭിരമിക്കില്ല എന്നതാണ് ഉത്തരാഖണ്ഡുകാരി തൃപ്തി ഭട്ട് നല്‍കുന്ന പാഠം. ഇന്ത്യയിലെ അനേകം യുവതീയുവാക്കള്‍ക്ക് മാതൃകയായ ഐപിഎസ് ഓഫീസര്‍ തൃപ്തി നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിബദ്ധതയുടെയും ഉദാത്ത ഉദാഹരണമാണ്. ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ നിന്നാണ് ഈ വിജയകരമായ പാഠം. അധ്യാപന പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുള്ള തൃപ്തി നാല് സഹോദരങ്ങളില്‍ മൂത്തവളാണ്. അല്‍മോറയിലെ ബീര്‍ഷെബ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അവര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ 12-ാം ക്ലാസ് പൂര്‍ത്തിയാക്കി. പന്ത്നഗര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദവും Read More…