Good News

ലോഹത്തിനുപകരം തടികൊണ്ടുള്ള ആദ്യ ഉപഗ്രഹവുമായി ജപ്പാന്‍; ഉപയോഗിക്കുന്നത് മഗ്‌നോളിയ മരം

ലോഹങ്ങള്‍ക്ക് പകരം ലോകത്തിലെ ഏറ്റവും സവിശേഷമായ ഒരു ബഹിരാകാശ പേടകം വികസിപ്പിച്ചെടുത്തു ജപ്പാന്‍ വിക്ഷേപണത്തിന് ഒരുങ്ങുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ തടികൊണ്ടുള്ള ഉപഗ്രഹം ഉടന്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് ശാസ്ത്രജ്ഞര്‍. ലിഗ്‌നോസാറ്റ് പേടകം മഗ്‌നോളിയ മരം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) പഠനങ്ങളില്‍ വളരെ കരുത്തുറ്റതും വിള്ളലുകളെ പ്രതിരോധിക്കുന്നതുമാണ്. ഗാര്‍ഡിയനിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം യുഎസ് റോക്കറ്റില്‍ വിക്ഷേപിക്കുന്നതിനുള്ള പദ്ധതികള്‍ ഇപ്പോള്‍ പൂര്‍ത്തിയായിവരികയാണ്.നിലവില്‍ എല്ലാ ഉപഗ്രഹങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹങ്ങള്‍ക്ക് പരിസ്ഥിതി Read More…

Good News

എട്ട് മാസം മുന്‍പ് പേഴ്‌സ് കടലില്‍ നഷ്ടമായി ;  അതേ പേഴ്‌സ് യുവതിയ്ക്ക് തിരികെ കിട്ടിയത് ഇങ്ങനെ

ബോട്ട് യാത്രയ്ക്കിടെ എട്ട് മാസം മുന്‍പ് കടലില്‍ നഷ്ടമായ പേഴ്‌സ് കടല്‍ത്തീരത്ത് നിന്നും യുവതിയ്ക്ക് തിരികെ ലഭിച്ചു. കനേഡിയന്‍ സ്വദേശിയായ മാര്‍സി കാലവാര്‍ട്ട് എന്ന യുവതിയുടെ കാണാതായ പേഴ്‌സാണ് കടല്‍ത്തീരത്ത് നിന്നു തന്നെ തിരികെ ലഭിച്ചത്. 2023 ജൂണിലാണ് മാര്‍സിക്ക് പേഴ്‌സ് നഷ്ടമാകുന്നത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ദനെ വരെ വരുത്തി തിരഞ്ഞുവെങ്കിലും പേഴ്‌സ് കണ്ടെത്തനായിരുന്നില്ല. ശൈത്യകാലത്തെ കാറ്റുകള്‍ തന്റെ പേഴ്‌സ് തിരികെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മാര്‍സി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചിരുന്നു. തന്റെ നായകള്‍ക്കൊപ്പം നടക്കാന്‍ പൊകവേയാണ് Read More…

Good News

കനത്ത മഞ്ഞുവീഴ്ച‌യില്‍ കുടുങ്ങി വരന്‍; പന്തലിലേക്ക് പറന്നെത്തിച്ച് ജവാന്‍മാര്‍; ഹൃദ്യം ഈ വീഡിയോ

ജമ്മു കശ്മീരിലെ നാഗ്ബൽ ത്രാൽ മേഖലയില്‍ കനത്ത മഞ്ഞു വീഴ്‌ചക്കിടെ കല്യാണ പന്തലിൽ എത്താനാവാതെ വലഞ്ഞുനിന്ന വരനെ കൃത്യസമയത്ത് വിവാഹ വേദിയിലെത്താൻ സഹായിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ. റോഡിലാകെ മഞ്ഞ് മുടിയതിനാൽ ബ്രെൻപത്രി ഗ്രാമത്തിൽ നിന്നുള്ള മുഖ്താർ അഹമ്മദ് ഗോജറിന് വിവാഹത്തിനായി കൃത്യസമയത്ത് അവിടെയെത്താൻ കഴിഞ്ഞില്ല.ഈ സമയത്താണ് കുടുംബത്തിന് സഹായവുമായി സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ എത്തുന്നത്. സി.ആർപി.എഫ് 180 ബറ്റാലിയനിലെ ഉദ്യോഗസ്‌ഥർ വരനെ അവരുടെ ഹെലികോപ്ടറിൽ വധുവിന്റെ വീട്ടിലേക്ക് എത്തിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് മുഖ്താർ നന്ദി Read More…

Good News

ഗോത്ര വിഭാഗത്തില്‍നിന്ന് ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി: പ്രസവം കഴിഞ്ഞ് രണ്ടാംനാള്‍ പരീക്ഷ, ഒടുവില്‍ വജയം; അഭിനന്ദിച്ച് സ്റ്റാലിന്‍

സാമൂഹ്യ നീതിയുടെ കാര്യത്തില്‍ പലപ്പോഴും വിവാദമുണ്ടാകാറുള്ള തമിഴ്​നാട്ടില്‍ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി. ശ്രീപതിയുടെ പ്രസവത്തിനുശേഷം രണ്ടാം ദിനമായിരുന്നു പരീക്ഷ. ഒടുവിൽ പരീക്ഷ ജയിച്ച് വനിതാ ജഡ്ജിയായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ശ്രീപതിയെ അഭിനന്ദിച്ച് രംഗത്തെത്തി. പരിമിതമായ സൗകര്യങ്ങളുള്ള മലയോര ഗ്രാമത്തിലെ ഗോത്ര സമുദായത്തില്‍ നിന്നെത്തി ഒരു പെണ്‍കുട്ടി ഈ നേട്ടത്തിലേക്ക് എത്തിയത് എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ ജവ്വാദുമലയ്ക്ക് അടുത്തുള്ള പുലിയൂർ ഗ്രാമത്തിലെ ശ്രീമതി ശ്രീപതി Read More…

Good News

ഒഡീഷയില്‍ പൊള്ളലേറ്റ് ‘മരിച്ച’ 52 കാരി ; ചിതയില്‍ വെയ്ക്കുന്നതിന് തൊട്ടുമുമ്പ് ജീവന്‍ വെച്ചു

ഭുവനേശ്വര്‍: മരിച്ചെന്ന് കരുതിയ 52 കാരി, ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ കണ്ണുതുറന്നു. ഒഡീഷയിലെ ബെര്‍ഹാംപൂരിലെ തെക്കന്‍ ജില്ലയായ ഗഞ്ചാമിലാണ് വിചിത്രമായ സംഭവം നടന്നത്. ദരിദ്ര കുടുംബത്തില്‍ പെട്ട യുവതിക്ക് ഫെബ്രുവരി ഒന്നിന് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ 50 ശതമാനത്തിലധികം പൊള്ളലേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അവളെ എംകെസിജി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് മറ്റൊരു മെഡിക്കല്‍ സ്ഥാപനത്തിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ പണമില്ലാത്തതിനാല്‍ വീട്ടുകാര്‍ യുവതിയെ തിരികെ വീട്ടിലെത്തിച്ചു. യുവതി ജീവിതത്തോട് Read More…

Good News

ചകിരിച്ചോറ് കൊണ്ട് യുവാവ് ഉണ്ടാക്കുന്നത് കോടികള്‍ ; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 70 കോടി

വിലകുറഞ്ഞതെന്ന് നമ്മള്‍ കരുതുന്ന തേങ്ങയുടെ തൊണ്ട് ഉപയോഗിച്ച് ഒരു യുവാവ് പ്രതിവര്‍ഷം 70 കോടി രൂപ സമ്പാദിക്കുന്നു എന്ന് കേട്ടാല്‍ ഞെട്ടുമോ? എന്നാല്‍ ചെന്നൈ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഗ്രീന്‍ കയര്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ അനീസ് അഹമ്മദ് തേങ്ങയുടെ തൊണ്ടില്‍ നിന്നും കിട്ടുന്ന ചരിച്ചോറ് കൊണ്ട് വിവിധ ഉല്‍പ്പന്നങ്ങളും മറ്റും നിര്‍മ്മിച്ച് അന്താരാഷ്ട്ര തലത്തില്‍ സമ്പാദിക്കുന്നത് കോടികള്‍. തൊണ്ട് ചകിരിയാക്കി മാറ്റുകയും കയര്‍ പാത്രങ്ങള്‍, ഇഷ്ടികകള്‍, കട്ടകള്‍, ഗ്രോ ബാഗുകള്‍ എന്നിവ നിര്‍മ്മിച്ചുമാണ് വന്‍ തുക സമ്പാദിക്കുന്നത്.തെങ്ങിന്റെ Read More…

Good News

95 വയസ്സുള്ള മുത്തശ്ശി ഡ്രൈവ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നാഗാലാന്‍ഡ് മന്ത്രി ; പ്രായം വെറും നമ്പര്‍ മാത്രം

നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇമ്ന അലോംഗ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് വൈറലായിരിക്കുകയാണ്. ആദ്യമായി കാര്‍ ഓടിക്കുന്ന 95 വയസ്സുള്ള ഒരു സ്ത്രീയെ അഭിനന്ദിച്ച് ഇട്ടിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ”പ്രായം തീര്‍ച്ചയായും ഒരു സംഖ്യ മാത്രമാണെന്ന് തെളിയുന്നു” ടെംജെന്‍ തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറഞ്ഞു. തന്റെ മുത്തശ്ശിയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ റെക്കോര്‍ഡ് ചെയ്ത സുമിത് നേഗി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഹ്രസ്വ ക്ലിപ്പ് ആദ്യം പോസ്റ്റ് ചെയ്തത്. ‘ഞാന്‍ എന്റെ മുത്തശ്ശിയെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചു. Read More…

Good News

കഠിനാദ്ധ്വാനം പാഴാകില്ല; ഹര്‍ഷ നിരസിക്കപ്പെട്ടത് 150 തവണ; ഇന്ന് 64,000 കോടി മൂല്യമുള്ള സ്വന്തംകമ്പനി

”കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും ഒരിക്കലും പാഴാകില്ല”. ഇത് വെറും പഴഞ്ചൊല്ലല്ല; ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന സുവര്‍ണ്ണ വാക്കുകളാണ്. ആവര്‍ത്തിച്ചുള്ള തിരസ്‌കാരങ്ങളെ അഭിമുഖീകരിച്ചിട്ടും തോല്‍വി അംഗീകരിക്കാന്‍ കൂട്ടാക്കാതെ പൊരുതി വിജയം നേടിയ ഒരാളുടെ ജീവിക്കുന്ന ഉദാഹരണമാണ് ഹര്‍ഷ് ജെയിന്‍. സ്ഥിരോത്സാഹവും ദൃഢവിശ്വാസവും ഒടുവില്‍ വിജയത്തിലേക്ക് നയിച്ചു. ഫാന്റസി ക്രിക്കറ്റ്, ഹോക്കി, ഫുട്‌ബോള്‍ തുടങ്ങിയ വിവിധ ഗെയിമുകളുടെ പ്ലാറ്റ്ഫോമായ ഡ്രീം11 എന്നറിയപ്പെടുന്ന ഏകദേശം 64,000 കോടി (നവംബര്‍ 2021) മൂല്യമുള്ള ഒരു കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ഇപ്പോള്‍ വന്‍ നേട്ടം കൊയ്യുന്ന Read More…

Good News

ജനിച്ചത് ഒരു സാധാരണ മുടിവെട്ടുകാരിയുടെ മകളായി; ഈ പാട്ടുകാരി ഇന്ന് ഒരു പ്രോഗ്രാമിന് വാങ്ങുന്നത് 200 കോടി…!

മുടിവെട്ടുകാരിയുടേയും സെയില്‍സ് മാനേജരിന്റെയും മകളായിട്ടാണ് അവര്‍ ജനിച്ചത്. പക്ഷേ വളര്‍ന്നത് ലോകത്തെ ഏറ്റവും മൂല്യമുള്ള പാട്ടുകാരിയായും. ഇന്ന് മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന സ്വന്തം പരിപാടിക്കായി വാങ്ങുന്നത് 200 കോടി രൂപയാണ് ഈടാക്കുന്നത്. സാധാരണ കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടി ഇപ്പോള്‍ അനേകം സ്വത്ത്‌വരുമാനമുള്ള സ്വന്തമായി വിമാനം ഉള്‍പ്പെടെ അനേകം ആഡംബര വസ്തുക്കള്‍ പേരിലുള്ള താരത്തിന് ഇപ്പോഴുള്ളത് 800 ദശലക്ഷം ഡോളറിന്റെ മൂല്യം. 2023 ജനുവരിയില്‍, ദുബായിലെ പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദി റോയല്‍ ലക്ഷ്വറി ഹോട്ടലിന്റെ മഹത്തായ Read More…