ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എസ്.എഫ്.ഐയൂം തമ്മിലുള്ള പോര് ശക്തമായി തുടരുന്നതിനിടെ പരിപ്പും ദാലും വാര്‍ത്തകളില്‍ നിറയുകയാണ്. എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനറിലെ ‘യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍’ എന്ന പരാമര്‍ശത്തിലെ വ്യാകരണപിശക് ചൂണ്ടിക്കാട്ടി സാമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. എന്നാല്‍ ഈ പരിപ്പ് അത്ര നിസാരക്കാരന്നല്ല. മത്സ്യ മാംസങ്ങളൊന്നും കഴിക്കാത്ത ശുദ്ധ പച്ചക്കറിക്കാരുടെ ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കുന്നത് പരിപ്പാണ്. പരിപ്പ് സൂക്ഷിക്കാത്ത ഒരു അടുക്കളയും ഉണ്ടാകില്ല. സാമ്പാര്‍, രസം തുടങ്ങിയ മലയാള സദ്യവട്ടത്തിലെ Read More…
കൊളസ്‌ട്രോളിനെ പേടിച്ച് നാം ഒഴിവാക്കും, വിദേശീയരുടെ ഭക്ഷണക്രമത്തില്‍ മുമ്പില്‍- ബദാം കഴിക്കാമോ?
ബദാം രുചിയും ഗുണവും ഒരുപോലെ അടങ്ങിയ പരിപ്പു വര്‍ഗമാണ്. കൊളസ്‌ട്രോളിനെ പേടിച്ച് പലരും ഇതിനെ ഒഴിവാക്കാറാണു പതിവ്.എന്നാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക് ഇവയെ തടയാന്‍ ബദാം ഉത്തമമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും ബദാം ഉത്തമമാണ്. ഒരു ബദാം വീതം ദിവസവും കഴിക്കുന്നത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന കണ്ണു രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. കൊച്ചു കുട്ടികള്‍ക്ക് പാലില്‍ അരച്ചു ചേര്‍ത്ത് ബദാം കൊടുക്കാവുന്നതാണ്. വിളര്‍ച്ചയെ അകറ്റി ഉന്മേഷം പ്രദാനം ചെയ്യാനും രക്‌ത ശുദ്ധീകരണത്തിലും ബദാം മുന്നില്‍ തന്നെ.ഇന്ത്യയില്‍ പഞ്ചാബിലും കാശ്‌മീരിലുമാണ് ബദാം Read More…
ഈ ജ്യൂസുകള്‍ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്നു
ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥയെ അനീമിയ എന്ന് വിളിക്കുന്നു. ഇത് പോഷകങ്ങളുടെ (ഇരുമ്പ്, ചില വിറ്റാമിനുകള്‍) അപര്യാപ്തത, രക്തവാര്‍ച്ച, ചില രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ ഉണ്ടാകാം. എല്ലാ വിഭാഗം ആളുകളിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ചില ജ്യൂസുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍ അറിഞ്ഞിരിക്കാം. മാതളം ജ്യൂസ് – മാതളം ജ്യൂസും ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന Read More…
അകാല വാര്‍ധക്യം ഉള്‍പ്പെടെ തടയുന്നു; മുളപ്പിച്ച പയര്‍ കഴിച്ചാല്‍ ശരീരത്തിന് ലഭിയ്ക്കുന്നത്
ചെറുപയര്‍, കടല, ബാര്‍ലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മുളപ്പിച്ച് കഴിയ്ക്കുന്നതാണ് ശരീരത്തിന് ഗുണം ചെയ്യുന്നത്. മുളയ്ക്കുമ്പോള്‍ ധാന്യങ്ങളിലും പയര്‍ വര്‍ഗങ്ങളിലും, ആന്റീഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍, ബയോഫ്‌ലേവനോയ്ഡുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ ഇവയെല്ലാം ധാരാളമായി ഉണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യം നല്‍കുന്നതാണ് മുളപ്പിച്ച പയറിന്റെ ഉപയോഗം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുളപ്പിച്ചു തന്നെ ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഉപയോഗിക്കേണ്ടതാണ്. മുളപ്പിച്ച പയര്‍ കഴിയ്ക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം… ശരീരഭാരം കുറയ്ക്കുന്നു – ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും Read More…
രാവിലത്തെ ഭക്ഷണക്രമത്തില്‍ ഈ പച്ചക്കറികള്‍ ഉള്‍പ്പെടുത്താം ; വയര്‍ കുറയ്ക്കാം
വയര്‍ ചാടുന്നത് ആരോഗ്യപരമായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അടിവയറ്റിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകാന്‍ സമയമെടുക്കും. പ്രധാനമായും തടി കൂടാനും വയര്‍ കൂടാനുമെല്ലാം ചില കാരണങ്ങളുണ്ട്. പാരമ്പര്യം ഇതിലൊന്നാണ്. പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ വയറും തടിയുമെല്ലാം വരാന്‍ സാധ്യതയേറെയാണ്. പിന്നെ ഭക്ഷണശീലങ്ങളാണ്. വറുത്തതും പൊരിച്ചതും കൊഴുപ്പു കൂടുതലുള്ളതും മാംസാഹാരവുമെല്ലാം ഇതിനു കാരണങ്ങളാകാറുണ്ട്. വ്യായാമക്കുറവാണ് തടിയും വയറും കൂടാനുളള മറ്റൊരു പ്രധാന കാരണം. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതും രാവിലെ തന്നെ കഴിച്ചാല്‍ നിരവധി ഗുണങ്ങള്‍ നല്‍കുന്നതുമായ പച്ചക്കറികള്‍ Read More…
വായ്‌നാറ്റം പ്രയാസപ്പെടാറുണ്ടോ? ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിയ്ക്കുക
വായ്‌നാറ്റം കൊണ്ട് പലരും പ്രയാസപ്പെടാറുണ്ട്. പ്രണയത്തിലായിരിക്കുമ്പോഴോ, ഇന്റര്‍വ്യൂ സമയത്തോ ഒക്കെ ഇത് കൊണ്ട് പ്രയാസം അനുഭവിക്കുന്നവരെ കണ്ടിട്ടുണ്ട്. വായിലെ ഉമിനീരു കുറയുന്നതാണ് പ്രധാനമായും വായ്‌നാറ്റത്തിനു കാരണമാകുന്നത്. ഡ്രൈ മൗത്ത് എന്നാണ് ഇതു പൊതുവായി അറിയപ്പെടുന്നത്. ഇതിനു പുറമേ വായിലുണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകളും വായ നല്ല പോലെ വൃത്തിയാക്കാത്തതും ചില തരം ഭക്ഷണങ്ങളുമെല്ലാം വായ്‌നാറ്റത്തിനു കാരണമാകാറുണ്ട്. വായ്‌നാറ്റം ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. മധുര പാനീയങ്ങള്‍ – ദാഹിക്കുമ്പോള്‍ പലരും കുടിക്കാന്‍ തിരഞ്ഞെടുക്കുക മധുരപാനീയങ്ങള്‍ ആണ്. എന്നാല്‍, ഈ Read More…
നടുവേദന ഉള്ളവര്‍ ഇവ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
നടുവേദന അനുഭവിച്ചിരിക്കുന്നവരാണ് നിങ്ങളില്‍ ചിലര്‍. എന്നാല്‍ വേദന സംഹാരി കഴിച്ച് ആശ്വാസം തേടുന്നതാണ് പലരുടെയും പതിവ്. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമായി പറയുന്നത്. പക്ഷേ നടുവേദനയെ അങ്ങനെ നിസ്സാരമായി തളളി കളയരുത്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ അല്ലെങ്കില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നടുവേദന ഉള്ളവര്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താം… പ്രോട്ടീന്‍ – ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം നിങ്ങള്‍ക്ക് വേദന അനുഭവപ്പെടാം. ഇത് പരിഹരിക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ Read More…
എരിവ് അനുഭവപ്പെട്ടാല്‍ വെള്ളം കുടിക്കാമോ ? ; ഈ ആഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ല
നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. വെള്ളം കുടിയ്ക്കുന്നതിനും ചില ചിട്ടകള്‍ ഉണ്ട്. നമ്മള്‍ ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. വെള്ളം പലരും പല രീതിയില്‍ ആണ് കുടിയ്ക്കുന്നത്. എന്നാല്‍ ചില ആഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നാണ് Read More…
രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ മുരിങ്ങപ്പൂക്കള്‍
മുരിങ്ങയിലയും മുരിങ്ങക്കായും നമ്മള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ പലരും മുരിങ്ങപ്പൂക്കള്‍ ആഹാരത്തിന്റെ ഭാഗമാക്കാറില്ല. മുരിങ്ങപ്പൂക്കളുടെ യഥാര്‍ത്ഥ ഗുണത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഉപയോഗിക്കാതിരിക്കുന്നതിന് ഒരു കാരണമാണ്. ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നിറഞ്ഞ മുരിങ്ങപ്പൂക്കള്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നു. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സന്ധിവേദനയ്ക്ക് ആശ്വാസം നല്‍കാനും മുരിങ്ങപ്പൂക്കള്‍ക്ക് കഴിയും. മുരിങ്ങപ്പൂവില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഹൃദയ സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും സഹായിക്കുന്നു. മുരിങ്ങപ്പൂ ശരീരത്തിലെ വീക്കം Read More…