ഭക്ഷണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് മുലയൂട്ടുന്ന അമ്മമാര്‍. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു ഏറെ പ്രധാനമാണ് ആഹാരക്രമീകരണങ്ങള്‍. കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ വേണ്ടത് അമ്മമാര്‍ക്കാണ്. കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങള്‍ മുലപ്പാലിലുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ സമീകൃത ഭക്ഷണം കഴിച്ചിരിക്കണം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പാലും ഉള്‍പ്പെടുത്തണം. അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ സൂപ്പര്‍ഫുഡുകള്‍ നിങ്ങളുടെ Read More…
പാമ്പിന്റെ തൊലിയുള്ള പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കാന്‍സറും ഹൃദ്രോഗവും തടയുന്ന സലാക് ഇന്തോനേഷ്യക്കാരന്‍
തെക്കുകിഴക്കന്‍ ഏഷ്യയിലെ ഉഷ്ണമേഖലാ വിസ്മയം ‘സലാക്’ എന്ന ഒരു പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? വ്യതിരിക്തമായ രൂപത്തിനും അതുല്യമായ രുചിക്കും പേരുകേട്ട ഇത് ലോകത്തിലെ ഏറ്റവും വിചിത്രമായ പഴമാണ്. പാമ്പിന്റെ ത്വക്കിന് സമാനമായ രൂപം ആയതിനാല്‍ ഇതിനെ സ്‌നേക്ക് സ്‌കിന്‍ ഫ്രൂട്ട് എന്ന് പലപ്പോഴും വിളിക്കപ്പെടുന്നു. ഒറ്റനോട്ടത്തില്‍, സലാക്കിന്റെ പുറംഭാഗം പാമ്പിന്റെ തൊലി പോലെ കാണപ്പെടുന്നു, അതുകൊണ്ടാണ് ഇതിനെ പലപ്പോഴും ‘സ്‌നേക്ക് സ്‌കിന്‍ ഫ്രൂട്ട്’ എന്ന് വിളിക്കുന്നതിന് കാരണം. ഇതിന് ചുവപ്പ് കലര്‍ന്ന തവിട്ട് നിറമുള്ളതും പാമ്പ് ചെതുമ്പലിനോട് സാമ്യമുള്ളതുമായ Read More…
വേനല്‍ച്ചൂടില്‍ കഴിക്കേണ്ടത് വെള്ളരിക്ക; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍
വെള്ളരിക്കയെ കുറിച്ച് ചിന്തിക്കുമ്പോള്‍ സ്വര്‍ണ നിറത്തില്‍ ഓട്ട് ഉരുളിയില്‍ കൊന്നപ്പൂവും ചേര്‍ന്നൊരുക്കുന്ന കമനീയമായ വിഷുക്കണിയാണ് ഓര്‍മയില്‍ വരിക. ചൂടുകാലത്ത് ശരീരം വറ്റിവരണ്ടിരിക്കുമ്പോള്‍ ജീവജലം നല്‍കുന്ന സ്വാദിഷ്‌ടമായ പച്ചക്കറിയാണ് വെള്ളരിക്ക. രാസവളങ്ങളും കൃത്രിമ കീടനാശിനികളും ചേര്‍ക്കാതെ ഉണ്ടാക്കിയിരുന്ന വെള്ളരിക്ക, വാഴനാരില്‍ കെട്ടി വീടിന്റെ വിട്ടത്തില്‍ കെട്ടിത്തൂക്കി വര്‍ഷങ്ങളോളം കേടുകൂടാതെ നിന്നിരുന്ന കാഴ്‌ചകള്‍ മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. കുക്കുമിസ് സറൈറവസ് എന്നാണ് വെള്ളരിക്കയുടെ ശാസ്‌ത്രീയ നാമം. കുക്കുര്‍ബിറ്റേഡിയ കുടുംബത്തില്‍പ്പെട്ടതാണ് വെള്ളരിക്ക. വെള്ളരി കൃഷി പണ്ട് നെല്‍വയലുകളില്‍ മുഖ്യ വിളവെടുപ്പു കഴിഞ്ഞാല്‍ Read More…
സ്ത്രീകള്‍ അവോക്കാഡോ കഴിച്ചാല്‍… പ്രത്യുത്പാദനശേഷി വർധിക്കും, പിന്നെയുമുണ്ട് ഗുണങ്ങള്‍
നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് അവോകാഡോ. വിറ്റമിന്‍സ്, മിനറല്‍സ്, നല്ല ഹെല്‍ത്തി ഫാറ്റ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും അവോകാഡോ നല്ലതാണ്. നല്ല മിതമായ ശരീരവണ്ണം നിലനിര്‍ത്തുന്നതിനും അവോകാഡോ സഹായിക്കുന്നുണ്ട്. ചര്‍മ്മ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും അവോകാഡോ വളരെ നല്ലതാണ്. സ്ത്രീകള്‍ അവോക്കാഡോ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇവ എന്തൊക്കെയാണെന്ന് അറിയാം….
ഉച്ചഭക്ഷണത്തിന് ശേഷം നമ്മള്‍ ചെയ്യുന്ന ഈ കാര്യങ്ങള്‍ അമിതഭാരത്തിലേക്ക് നയിക്കുന്നു
പലപ്പോഴും പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. മരുന്നു കഴിച്ചും വ്യായാമം ചെയ്തും പലരും അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ചിട്ടയായ ജീവിതശൈലിയിലൂടെ അമിതവണ്ണം നിയന്ത്രിക്കാവുന്നതാണ്. അമിതവണ്ണം ഉണ്ടാകുന്നതിന് കാരണം ആഹാരം മാത്രമല്ല, ജീവിതശൈലികളും കൊണ്ടാണ്. ബോഡി മാസ് ഇന്‍ഡെക്‌സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങളും ഇന്ന് അമിതവണ്ണമുള്ളവരെ ബാധിയ്ക്കാറുണ്ട്. ചിലയാളുകള്‍ക്ക് ഭക്ഷണം നിയന്ത്രിച്ച് തന്നെയാണ് കഴിക്കുന്നതെങ്കിലും ചെയ്യുന്ന ചെറിയ ചില തെറ്റുകള്‍ മൂലം ഭാരം വര്‍ദ്ധിക്കാറുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം നമ്മള്‍ Read More…
പ്രമേഹ രോഗികളേ, നിങ്ങള്‍ ഈ 5 ഭക്ഷണങ്ങൾ കഴിക്കരുതേ..
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. പ്രമേഹം നിയന്ത്രിയ്ക്കുന്നവയില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിയ്ക്കും. പ്രമേഹ രോഗികള്‍ തീര്‍ത്തും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നവയാണ് ഈ ഭക്ഷണങ്ങള്‍. അവ ഏതൊക്കെയാണെന്ന് നോക്കാം….
ഏറെനേരം വയര്‍ നിറഞ്ഞതായി തോന്നിക്കും, ശരീരഭാരവും കുടവയറും കുറയ്ക്കം- ഈ ഭക്ഷണങ്ങള്‍
ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. അതുപോലെ തന്നെ പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്നാണ് വയറിലെ കൊഴുപ്പ്. ഇത് നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേക ഡയറ്റ് ഒന്നും പിന്തുടരാതെ തന്നെ രുചികരമായ ചില ഭക്ഷണ പദാര്‍ഥങ്ങള്‍ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കുകയും Read More…
കരിക്കിന്‍ വെള്ളം ദിവസവും കുടിക്കാമോ? ശരീരത്തിന് ലഭിയ്ക്കുന്നത് ചെറിയ ഗുണങ്ങളല്ല
ഏത് കാലാവസ്ഥയിലും ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ് കരിക്ക്. ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു സൂപ്പര്‍ ഡ്രിങ്കാണ് കരിക്ക് എന്ന് നിസംശയം പറയാം. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിന്‍ സി, കാത്സ്യം, ഫൈബറുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് കരിക്കെന്ന് പറയാം. ധാരാളം ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും അടങ്ങിയ കരിക്കിന്‍ വെള്ളം പല രോഗങ്ങള്‍ക്കും ഔഷധമാണ്. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കണം. കരിക്കിന്‍ വെള്ളം ദിവസവും കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുക മാത്രമല്ല, സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് Read More…
മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീനുള്ള സസ്യാഹാരങ്ങള്‍ ഇതാ; വെജിറ്റേറിയന്‍കാര്‍ക്ക് ഉത്തമം
ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം നിങ്ങള്‍ക്ക് വേദനകള്‍ അനുഭവപ്പെടാം. ഇത് പരിഹരിക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഇനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതിനായി മുട്ട, പാല്‍, പയര്‍ തുടങ്ങിയവ ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇത് പേശികളുടെ വളര്‍ച്ചയിലേക്ക് നയിക്കുന്നു, നടുവേദന പ്രശ്നത്തില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമായ മുട്ട ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഡയറ്റ് പിന്തുടരുന്നവര്‍ക്ക് മികച്ച ഒരു ഭക്ഷണമാണ്. ഇത് പേശികളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും. സസ്യഭുക്കുകളായ ആളുകള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ മുട്ടയേക്കാള്‍ കൂടുതല്‍ Read More…