Healthy Food

ഉലുവ മുളപ്പിച്ച് കഴിച്ചുനോക്കു… അത്ര നിസാരക്കാരനല്ല, ആശ്ചര്യപ്പെടുത്തുന്ന ഗുണങ്ങള്‍

ആരോഗ്യസംരക്ഷണത്തിന് അത്ഭുതകരമായ ഗുണം ചെയ്യുന്ന ഒന്നാണ് ഉലുവ. പല രോഗങ്ങളെയും തടയാന്‍ ഉലുവ ബെസ്റ്റാണ്. പയര്‍ മുളപ്പിച്ച് കഴിക്കുന്നതുപോലെ ഉലുവയും മുളപ്പിച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനായി സഹായിക്കും. ഫൈബര്‍ ധാരളമായി അടങ്ങിയതും കാലറി വളരെ കുറഞ്ഞതുമായ ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. കൊഴുപ്പ് ഉരുക്കി കളയാനും സഹായകമായ ഉലുവ മുളപ്പിച്ച് കഴിക്കുന്നത് കൊണ്ട് രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുമത്രേ. ഇതിന്റെ ഇലയ്ക്കും ഗുണങ്ങള്‍ ഏറെയാണ്. ഉലുവ ഇല ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്ക് വിശപ്പ് കുറച്ചാവും അനുഭവപ്പെടുക. നെഞ്ചെരിച്ചലിനെ തടയാനുമൊക്കെ Read More…

Healthy Food

ഉപ്പിട്ട കാപ്പിയാണ് ഇപ്പോള്‍ ട്രെന്റ്; ഇതിന് പിന്നിലെ കാരണമെന്ത്?

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് വിയറ്റ്നാമിലെ ഉപ്പ് കാപ്പി. പേര് കേട്ട് മുഖം ചുളിക്കേണ്ട. ഉപ്പിട്ട ക്രീമിനോടൊപ്പം ചൂടോടെയോ തണുപ്പിച്ചോ വിളമ്പുന്ന സ്പെഷ്യല്‍ കോഫിയാണിത്. ഇത് ആദ്യമായി ഉണ്ടാക്കിയത് വിയറ്റ്നാമിലെ ചരിത്ര നഗരമായ ഹ്യുവിലെ ങ്ങുയന്‍ ലുവോങ്ങ് ബാംഗ് സ്ട്രിറ്റില്‍ ഒരു ചെറിയ കഫേയിലാണ്. ഹോ തി ഹുവോങ്ങ്, ട്രാന്‍ ങ്ങുയന്‍ എന്നിവരാണ് ആദ്യമായി ഇത് അവതരിപ്പിച്ചത്. ഈ സ്പെഷ്യല്‍ കാപ്പിയുടെ പേര് വിയറ്റ്നാമീസ് ഭാഷയില്‍ കാ ഫെ മുവോയ് എന്നാണ്. ‘കാ ഫെ’ Read More…

Featured Healthy Food

ആരോഗ്യം സംരക്ഷിക്കാം, തടിയും കുറയും; പിയോപ്പി ഡയറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

ശരിയായ രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ മരുന്നിന്റെ ഉപയോഗം കുറയ്ക്കനാവും. ഭക്ഷണംതന്നെ മരുന്നായി മാറുന്നു. ആരോഗ്യം ശ്രദ്ധിക്കുന്നവരെല്ലാവരും നല്ലൊരു ഡയറ്റ് പിന്തുടരുന്നവരാണ്. ഭാരം കുറയ്ക്കുന്നതിന് ഉപരിയായി ആരോഗ്യം നിലനിര്‍ത്താനായി സ്ഥിരമായ ഒരു ഡയറ്റ് ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പിയോപ്പി ഡയറ്റിനെ കുറിച്ച് അറിഞ്ഞിരിക്കണം. തെക്കന്‍ ഇറ്റലിയിലെ ഒരു ഗ്രാമത്തിന്റെ പേരിലാണ് ഈ ഭക്ഷണ രീതി അറിയപ്പെടുന്നത് . മെഡിറ്റേനിയന്‍ ശൈലിയിലുള്ള ഭക്ഷണത്തെ അടിസ്ഥാനമാക്കി കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് , ഉയര്‍ന്ന അളവില്‍ നല്ല കൊഴുപ്പ് എന്നിവയിലാണ് ഈ ഭക്ഷണരീതി Read More…

Healthy Food

അമ്പമ്പോ! ഇതൊരു ഭീമന്‍ സ്‌ട്രോബറി തന്നെ; ലോകത്തിലെ ഏറ്റവും വലിയ സ്‌ട്രോബറി, 289 ഗ്രാം ഭാരം

സ്‌ട്രോബറി ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. അതിന്റെ ചുവപ്പ് നിറവും, മധുരവും അല്‍പ്പം പുളിയും ഇടകലര്‍ന്ന രുചിയും സ്‌ട്രോബറികള്‍ക്ക്‌ ആവശ്യക്കാര്‍ കൂടാനുള്ള കാരണമാണ്. നേരിട്ട് കഴിക്കുന്നതു കൂടാതെ ജ്യൂസ്, മിൽക് ഷേക്ക്, ഐസ്ക്രീം തുടങ്ങിയ വിഭവങ്ങളിലും സ്ട്രോബറി വ്യാപകമായി ഉപയോഗിക്കുന്നു. സാധാരണ സ്‌ട്രോബറി ഒരു കുഞ്ഞന്‍ പഴമാണ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ സ്‌ട്രോബറിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് ഇസ്രയേലിലാണ് വിളയിച്ചെടുത്തത്. 289 ഗ്രാമാണ് ഇതിന്റെ ഭാരം. ​പോരാതെ ഇതിന് 18 സെന്റിമീറ്റര്‍ നീളവും 4 സെന്റീമീറ്റര്‍ കട്ടിയും Read More…

Healthy Food

അരിയോ ഗോതമ്പോ മില്ലറ്റോ കൂടുതൽ നല്ലത്? അറിയാം മില്ലെറ്റുകളുടെ ആരോഗ്യഗുണങ്ങള്‍

എല്ലാവര്‍ക്കും മില്ലറ്റു് എന്ന ചെറുധാന്യങ്ങളെക്കുറിച്ച് അറിയാവുന്നതാണ്. റാഗി എന്ന പഞ്ഞപ്പുല്ല് കുഞ്ഞുങ്ങള്‍ക്ക് എത്രയോ കാലമായി നാം കൊടുക്കുന്നു?. മലയാളിയുടെ പതിവു പ്രഭാത ഭക്ഷണമായ ഇഡ്ഡലിയും ദോശയുമൊക്കെ മില്ലറ്റുകൊണ്ടും ഉണ്ടാക്കാം. ഈ പറഞ്ഞ മില്ലറ്റിന് ഇഷ്ടക്കാരും ഏറെയാണ്. എന്നാല്‍ ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയാമോ? റാഗി പോലുള്ള മില്ലറ്റില്‍ കൂടുതല്‍ അളവില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്. പല മില്ലറ്റിനും അരിയെക്കാള്‍ കൂടുതല്‍ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്.പ്രമേഹം ഉള്ളവര്‍ക്കും വണ്ണം കുറയ്ക്കാനുമൊക്കെ മിതമായ അളവില്‍ മാത്രം മില്ലറ്റുകള്‍ ഉപയോഗിക്കുന്നതാവും നല്ലതെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരഭാരം, ബിഎംഐ, Read More…

Healthy Food

ദിവസവും ഒരു സ്പൂൺ വെണ്ണ കഴിക്കാമോ? ഔഷധസമ്പുഷ്‌ടം, ഗുണങ്ങള്‍ എണ്ണിയാല്‍ തീരില്ല

ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്‌, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു.ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ നല്ലതാണ്‌. ഔഷധഗുണം പശുവിന്‍ വെണ്ണ ശിശുകള്‍ക്ക്‌ അമൃതുപോലെ ഗുണമുള്ളതായി വിവരിക്കുന്നു. വയറുവേദനയുള്ളപ്പോള്‍ വെണ്ണ എരിക്കിന്റെ ഇലയില്‍ തേച്ച്‌ വയറ്റത്‌ പതിച്ചിട്ടാല്‍ വേദന മാറും. മൈഗ്രേയ്നുള്ളവർ ദിവസവും ഒരു സ്പൂൺ വെണ്ണ കഴിക്കുന്നത് ​ഏറെ നല്ലതാണ്.വാഴയിലമേല്‍ വെണ്ണ പുരട്ടി തീപ്പൊള്ളലുള്ളിടത്ത്‌ പതിക്കാറുണ്ട്‌. Read More…

Healthy Food

ചായയില്‍ പഞ്ചസാരയ്ക്ക് പകരമായി ശര്‍ക്കര ഉപയോഗിക്കുന്നത് നല്ലതോ? ഡയറ്റീഷന്‍ പറയുന്നത് ഇങ്ങനെ

ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരാണ് നമ്മളില്‍ അധികവും. നമുക്ക് പ്രിയങ്കരമായ ഭക്ഷണ പാനീയങ്ങള്‍ എങ്ങനെ ആരോഗ്യപരമായി ഉപയോഗിക്കാം എന്നുള്ള കാര്യത്തിലും നമ്മുടെ ശ്രദ്ധ ഏറെയാണ്. ഒരുപാട് ചായ കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. എന്നാല്‍ ചായയില്‍ പഞ്ചസാരയ്ക്ക് പകരമായി ശര്‍ക്കര ഇടുന്നത് നല്ലതാണോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് പോഷകാഹാര വിദഗ്ധയും ഡയറ്റീഷ്യനുമായ ശ്വേത ജെ പഞ്ചല്‍. ചെറിയ അളവിൽ ഇരുമ്പ് , കാൽസ്യം, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയ ശർക്കര ചായ ആരോഗ്യകരമാണെന്ന് പൊതുവെ കരുതുന്നത്. ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം Read More…

Healthy Food

വെറുംവയറ്റില്‍ ഇതൊക്കെ കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം

ഒരു ദിവസത്തെ പ്രധാന ആഹാരമാണ് പ്രഭാതത്തിലെ ഭക്ഷണം. ആ ദിവസത്തേക്കുള്ള മുഴുവന്‍ ഊര്‍ജവും പ്രദാനം ചെയ്യാന്‍ രാവിലെ ആഹാരം കഴിക്കണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ എല്ലാ വിഭവങ്ങളും പ്രഭാതത്തില്‍ കഴിക്കുന്നത് നല്ലതല്ല. അതും വെറും വയറ്റില്‍. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കാം. വിറ്റമിന്‍ സി ധാരളമായിയുള്ള സിട്രസ് പഴങ്ങള്‍ , ഓറഞ്ച്, ഗ്രേപ്പ്, മുതലയവ. ഇത് വയറിന് അസിഡിറ്റി ഉണ്ടാക്കും. കൂടാതെ ചിലരില്‍ ദഹനപ്രശ്നത്തിനും കാരണമാകുന്നുണ്ട്. കാപ്പിയാണ് രണ്ടാമത്തെത്. ദഹന പ്രശനങ്ങള്‍ Read More…

Healthy Food

അകാലമരണത്തിനു കാരണം? ഇത്തരം ഭക്ഷണങ്ങളാണോ കൂടുതൽ കഴിക്കുന്നത്?

മാറാരോഗത്തിനും അകാലത്തിലുള്ള മരണത്തിനും കാരണമാവുന്ന അള്‍ട്രാപ്രോസ്സ്ഡ് ഭക്ഷണങ്ങളെ ക്കുറിച്ചുള്ള പഠനം പുറത്തിറക്കി ഗവേഷകര്‍. ഈ റിപ്പോര്‍ട്ട് 30 വര്‍ഷത്തെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. റെഡി ടു ഈറ്റ് ഉല്‍പ്പനങ്ങളും കൃതൃമമായ മധുരം അടങ്ങിയിരിക്കുന്ന പാനീയങ്ങളും ഇത്തരത്തിലുള്ള ഫുഡില്‍ ഉല്‍പ്പെടുന്നുണ്ട്. 30 വര്‍ഷമായി 39000 പുരുഷ ആരോഗ്യ വിദഗ്ധരുടെയും79000 വനിതാ നേഴ്സുമാരുടെയും ആരോഗ്യവും ജീവിതരീതികളും വിലയിരുത്തിയാണ് അന്തിമഫലങ്ങള്‍ തയ്യാറാക്കിയത്. കേക്ക്, മധുരമുള്ള ധാന്യങ്ങള്‍, ശീതളപാനീയങ്ങള്‍, ചിക്കന്‍ നഗറ്റുകള്‍, ഫ്രോസണ്‍ പിസാ തുടങ്ങിയ ഉത്പന്നങ്ങള്‍ ഒഴിവാക്കുക. ഇവയില്‍ നാരുകള്‍ പോഷകമൂല്യം Read More…