Featured Lifestyle

ഭാരം കുറയ്ക്കാനായി ഒരിയ്ക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍

ശരീരഭാരം ഇന്ന് പലര്‍ക്കും ഒരു വില്ലനാണ്. ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ഇതിനായി ഏത് രീതിയിലുള്ള പരീക്ഷണത്തിനും പലരും മുന്നിട്ടിറങ്ങാറുണ്ട്. ഭാരം കുറയ്ക്കാനായി ഒരിയ്ക്കലും ചെയ്യരുതാത്ത കുറച്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി Read More…

Featured Lifestyle

ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും ഉണ്ടാകണോ ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കാം

സൗന്ദര്യത്തില്‍ വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്നവര്‍ പോലും ചര്‍മ്മസംരക്ഷണത്തിനായി മണിക്കൂറുകളോളം സമയം ചിലവഴിയ്ക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. തിളങ്ങുന്ന ചര്‍മ്മം ആരും കൊതിയ്ക്കുന്ന ഒന്നാണ്. ചര്‍മ്മം കൂടുതല്‍ തിളക്കവും മൃദുലവുമാകാന്‍ ഇനി പറയുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം… തക്കാളി – വിറ്റാമിന്‍ എ, കെ, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെയുള്ള പ്രകൃതിദത്ത വിറ്റാമിനുകളും ധാതുക്കളും തക്കാളിയില്‍ നിറഞ്ഞിരിക്കുന്നു. തക്കാളി അസിഡിറ്റി ഉള്ളതിനാല്‍ സുഷിരങ്ങള്‍ ശക്തമാക്കുകയും Read More…

Featured Health

യുവത്വം നിലനിര്‍ത്തണോ ? ; എങ്കില്‍ കഴിയ്ക്കാം ഈ ഭക്ഷണങ്ങള്‍

സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം. വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ ഭക്ഷണക്രമത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….. * ഇഞ്ചി – കോശങ്ങള്‍ക്ക് വരുന്ന മാറ്റമാണ് പ്രായക്കൂടുതലിന് കാരണമാകുന്നത്. ഇത് തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതിലെ ഫ്ളേവനോയ്ഡുകള്‍ ഏറെ നല്ലതാണ്. ഇഞ്ചി ചവച്ചരച്ചു കഴിയ്ക്കാം, ഇഞ്ചിച്ചായ കഴിയ്ക്കാം. ദിവസവും അരയിഞ്ച് വീതം കഴിയ്ക്കുന്നത് നല്ലതാണ്. Read More…

Featured Health

പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം; കാരണം എന്താണ്? ശ്രദ്ധേയമാകുന്ന പുതിയ പഠനങ്ങള്‍

യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പുതിയ കണ്ടെത്തലുകളാണ് ശ്രദ്ധേയമാകുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുന്നവരില്‍ അതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ എന്തെങ്കിലും നേരത്തെ തന്നെ ഉണ്ടായേക്കാമെന്ന് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് ലീഡര്‍ ഡോ. ഹന്നോ താന്‍ പറയുന്നത്. പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനത്തെ പ്രതിരോധിക്കുക ചികിത്സ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് പ്രവര്‍ത്തിക്കുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ച 10,000 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച് അതേക്കുറിച്ചുള്ള ഡാറ്റയും എസ്‌കേപ്പ് നെറ്റ് പ്രൊജക്ടില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയിട്ടുണ്ട്. Read More…

Featured Movie News

ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി “കുരുക്ക്”; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി പുനലാൽ നിർമ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ ‘കുരുക്ക്’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി. മലായാളത്തിലെ നിരവധി പ്രമുഖരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. കേരള പോലീസിനെ വല്ലാതെ കുഴക്കുകയും, മാധ്യമങ്ങൾ സെൻസേഷനാക്കുകയും, ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്ത തലസ്ഥാന നഗരത്തിലെ ഒരു രാത്രി നടന്ന റൂബിന്‍- സ്നേഹ കൊലക്കേസിന്‍റെ അന്വേഷണം നടത്തുന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസർ കഴക്കൂട്ടം സി.ഐ സാജൻ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൻ്റെ Read More…

Featured Movie News

ഇന്ദ്രജിത്ത് നായകനാവുന്ന ഫാന്റസി കോമഡി ത്രില്ലർ ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ട്രെയിലർ

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ജൂലായ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ‘പ്രിയന്‍ ഓട്ടത്തിലാണ്’ Read More…

Featured Health

ഈ ഭക്ഷണത്തിലൂടെ ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാം

ആരോഗ്യപ്രദമായ ഭക്ഷണശീലത്തിലൂടെ മാത്രമേ ശരീരത്തിന്റെ ദഹനവ്യവസ്ഥാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിയ്ക്കുകയുള്ളുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നാരുകള്‍ ഇല്ലാത്ത ഭക്ഷണവും പ്രോബയോട്ടിക് ആഹാരങ്ങള്‍ കഴിക്കാത്തതും ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ദഹനപ്രശ്നങ്ങള്‍ പരിഹരിച്ച്, ആരോഗ്യമുള്ള ശരീരത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…..

Featured Health

ഈ അരി അത്ര ‘ബ്ലാക്ക’ല്ല; ബ്ലാക്ക് റൈസിനുണ്ട് നിരവധി ഗുണങ്ങള്‍

നമ്മുടെ ആഹാരക്രമത്തിന്റെ ഭാഗമാണ് ചോറ്. എന്നാല്‍ ഏത് അരിയാണ് ഏറ്റവും നല്ലതെന്ന് ചോദിച്ചാലോ ?. അതിനുള്ള ഉത്തരമാണ് ബ്ലാക്ക് റൈസ്. നല്ല കടും പര്‍പ്പിള്‍ വര്‍ണ്ണത്തില്‍ കാണപ്പെടുന്ന അരിയെയാണ് ബ്ലാക്ക് റൈസ് എന്ന് വിശേഷിപ്പിക്കുന്നത്. പണ്ടുകാലത്ത് ചൈനയിലാണ് ഈ അരി പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. ബ്ലാക്ക് റൈസ് കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം. പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും – ബ്ലാക്ക് റൈസ് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് Read More…

breath
Featured Health

വായ്‌നാറ്റമുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം…

വായ്നാറ്റം പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. വായിലെ ഉമിനീരു കുറയുന്നതാണ് പ്രധാനമായും വായ്നാറ്റത്തിനു കാരണമാകുന്നത്. ഡ്രൈ മൗത്ത് എന്നാണ് ഇതു പൊതുവായി അറിയപ്പെടുന്നത്. ഇതിനു പുറമേ വായിലുണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകളും വായ നല്ല പോലെ വൃത്തിയാക്കാത്തതും ചില തരം ഭക്ഷണങ്ങളുമെല്ലാം വായ്നാറ്റത്തിനു കാരണമാകാറുണ്ട്. ആളുകള്‍ നിങ്ങളെ ഒഴിവാക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി പോലും വായ്‌നാറ്റം മാറാം. വായ്നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകാനും സാധ്യതകളുണ്ട്. ജലദോഷം, കഫക്കെട്ട്, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ മൂലവും വായ്‌നാറ്റം Read More…