Featured Movie News

ജയസൂര്യയില്ലാതെ അനൂപ് മേനോന്റെ ‘ബ്യൂട്ടിഫുളി’ന് രണ്ടാംഭാഗം വരുന്നു, സംവിധാനം വി.കെ.പ്രകാശ് തന്നെ

അനൂപ് മേനോന്റെ തിരക്കഥയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്ത്, ജയസൂര്യ നായകനായി അഭിനയിച്ച് കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. മലയാള സിനിമയിൽ വ്യത്യസ്തമായ പ്രമേയവും, അവതരണ ഭംഗിയും, മികച്ച ഗാനങ്ങളും, മികച്ച സാങ്കേതിക പ്രവർത്തകരും ഒന്നിച്ച് പ്രേക്ഷകരുടെ മനം കവർന്ന ചിത്രമായിരുന്നു ബ്യൂട്ടിഫുൾ. ആ വിജയത്തിന് ഒട്ടും മങ്ങലേൽക്കാത്ത വിധത്തിലാണ് ബ്യൂട്ടിഫുളിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ബ്യൂട്ടിഫുൾ 2 എന്നു നാമകരണം ചെയ്‌തിരിക്കുന്ന ഈ ചിത്രം വി.കെ.പ്രകാശ് തന്നെ സംവിധാനം Read More…

Featured Movie News

ക്രൈം ഇൻവസ്റ്റിഗേഷൻ മൂവി ഡി.എൻ.എ. പൂർത്തിയായി, ലക്ഷ്മി റായ് തിരിച്ചുവരുന്നു

ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ.എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നൂറ്റിമുപ്പതോളം ദിവസം നീണ്ടു നിന്ന ചിത്രീകരണം വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് പൂർത്തിയായിരിക്കുന്നത്.കൊച്ചി, പീരുമേട്, മൃദുരേശ്വർ (കർണ്ണാടക) ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. ഇരുപതു ദിവസത്തോളം നീണ്ടു നിന്നെ ചെന്നെ ഷെഡ്യൂളോടെയായിരുന്നു സിനിമ പായ്ക്കപ്പായത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച പൊലീസ് ക്രൈം ഇൻവസ്റ്റിഗേഷൻ മൂവിയാണ്. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി , അരഡസനോളം Read More…

Featured Movie News

നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് & കോയിലെ ഗാനരംഗങ്ങൾ;  ജനശ്രദ്ധയാകർഷിച്ച് റിച്ച രവി സിൻഹ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നിവിൻ പോളിയുടെ ഫാമിലി എൻ്റർടെയിനർ ‘രാമചന്ദ്രബോസ് & കോ തീയേറ്ററുകളിൽപ്രദർശനം തുടരുമ്പോൾ ശ്രദ്ധനേടുകയാണ് തെന്നിന്ത്യൻ യുവനടി റിച്ച രവി സിൻഹ. രാമചന്ദ്ര ആൻഡ് ബോസ് & കോ എന്ന ബഹുഭാഷാ ചിത്രത്തിലെ ഒരു ഗാനത്തിൽ റിച്ച ഒരു പ്രത്യേക പ്രകടനം കാഴ്ചവയ്ക്കുന്നു. ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥ പറയുന്ന ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. ചിത്രം മലയാളത്തിന് പുറമേ കന്നഡ, തമിഴ് ഭാഷകളിൽ പുറത്തിറങ്ങും. Read More…

Featured Movie News

മകള്‍ക്കും പുഷ്പ ടീമിനുമൊപ്പം ആഘോഷിച്ച് അല്ലു അര്‍ജുന്‍

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയതിലൂടെ ഒരു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. 68 വര്‍ഷത്തിന് ശേഷം മികച്ച നടനുള്ള അവാര്‍ഡ് തെലുങ്കിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് നടന്‍. അവാര്‍ഡ് ലഭിച്ച ആവേശത്തിലാണ് അല്ലു അര്‍ജുനും പുഷ്പ ടീമും. അല്ലു അര്‍ജുന്റെ ആദ്യ ദേശീയ അവാര്‍ഡ് കൂടിയാണ് ഇത്. തന്റെ വീട്ടില്‍ കുടുംബത്തിനും ടീ പുഷ്പയ്ക്കും ഒപ്പമായിരുന്നു അല്ലു അര്‍ജുന്‍ അവാര്‍ഡ് ആഘോഷമാക്കിയത്. മകള്‍ അല്ലു അര്‍ഹയ്ക്കും പുഷ്പ ടീമിനും ഒപ്പമായിരുന്നു അല്ലു അര്‍ജുന്‍ കേക്ക് മുറിച്ചത്. ഭാര്യ Read More…

Featured Movie News

സീതയും രാമനും വീണ്ടും ഒന്നിക്കുമോ? ദുല്‍ഖര്‍ പറയുന്നു

ആദ്യമായി സീതാരാമത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും ഒന്നിക്കുന്നത്. ആദ്യ ചിത്രത്തില്‍ തെന്ന ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകര്‍ ഏറ്റെടുത്തു. എന്നാല്‍ സീതാരാമത്തിന് ശേഷം ഇരുവരും ഒന്നിച്ച് പുതിയ സിനിമകളില്‍ എത്തിട്ടില്ല. എന്നാല്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ദുല്‍ഖര്‍ മൃണാളിനൊപ്പം മറ്റൊരു ചിത്രം ചെയ്യുന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. മൃണാളും താനും ഒന്നിച്ച് മെറ്റാരു ചിത്രം കൂടി സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. എന്നാല്‍ ആ സിനിമയ്ക്ക് വേണ്ടി തരക്കു കൂട്ടരുത്, പ്രത്യേകിച്ച് ഇരുവരും ഒന്നിച്ച Read More…

Featured Movie News

ആലിയ ഭട്ടിന്റെ ബാഗില്‍ എന്തൊക്കെയുണ്ട്?

ആലിയ ഭട്ടിന് കേരളത്തില്‍ നിരവധി ആരാധകരുണ്ട്. അവരുടെ സിനിമകളും ജീവിതത്തിലെ വിശേഷങ്ങളുമൊക്കെ അവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ തന്റെ ബാഗില്‍ എന്തൊക്കെയുണ്ട് എന്ന് വെളിപ്പെടുത്തിരിക്കുകയാണ് ആലിയ. മകള്‍ റാഹ ജനിക്കുന്നതിന് മുമ്പ് വ്യായാമവും ജോലിയും തന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത കാര്യങ്ങളായിരുന്നു. എന്നാല്‍ അമ്മയായ ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. കുഞ്ഞ് ജനിച്ചതിന് ശേഷം ജീവിതം വളരെയധികം മാറി. ദിവസത്തില്‍ പല തവണ അവള്‍ക്ക് വലിയ ആലിംഗനവും വലിയ ചുംബനവും നല്‍കണം എന്ന് ആലിയ പറയുന്നു. Read More…

Featured Movie News

ഇതാണ് നിക്ക് ജോനസിന് പ്രിയപ്പെട്ട് സൗത്ത് ഇന്ത്യന്‍ വിഭവം

അമേരിക്കന്‍ ഗായകനും അഭിനേതാവുമായ നിക്ക് ജോനസിനെ മലയാളികള്‍ക്ക് നന്നായി അറിയാം. നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് നിക്കിനെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. നിക്ക് തന്റെ പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ച് പറഞ്ഞതാണ് സൗത്ത് ഇന്ത്യക്കാരെ ആവേശത്തിലാക്കിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍ റബേക്കാ ടണ്‍ടണുമായ നടത്തിയ അഭിമുഖത്തിലാണ് നിക്കിന്റെ പ്രിയപ്പെട്ട സൗത്ത് ഇന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. എനിക്ക് പനീറും, മട്ടണ്‍ ബിരിയാണിയും ദോശയും ഇഷ്ടമാണ് എന്നായിരുന്നു നിക്ക് പറഞ്ഞത്. എന്തായാലും ഇഷ്ട വിഭവങ്ങളുടെ കൂടെ നിക്ക് ദോശയെ പരാമര്‍ശിച്ചത് നെറ്റിസണ്‍സിനിടയില്‍ Read More…

Featured Movie News

‘രാഖി സാവന്ത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്’

മൈസൂര്‍ ജയിലില്‍ അഞ്ചുമാസത്തെ തടവിന് ശേഷം രാഖിസാവന്തിന്റെ വേര്‍പിരിഞ്ഞ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനി വീണ്ടും മുംബൈില്‍ തിരിച്ചെത്തി. വഞ്ചന ആരോപിച്ച് രാഖി നല്‍കിയ പരാതിയിലാണ് മൈസൂര്‍ ആസ്ഥാനമായ പ്രവൃത്തിക്കുന്ന വ്യവസായി ആദിലിെന പോലീസ്് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്ക് മറ്റൊരു പരാതി നല്‍കിയതിനെ തുടര്‍ന്ന് അതേദിവസം തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അതേമാസം തന്നെ ഒരു ഇറാനി പൗരയുടെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ മൈസൂര്‍ പോലീസ് വീണ്ടും ഇയാളെ അറസ്റ്റ് ചെയ്തു. Read More…

Featured Movie News

പത്ത് ദിവസം, ജെയ്‌ലര്‍ നേടിയത് 500 കോടി

രജനികാന്ത് ആരാധകര്‍ ജെയ്‌ലര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിന് ഗംഭീരവരവേല്‍പ്പാണ് ലോകമെമ്പാട്‌നിന്നും ലഭിച്ചിരിക്കുന്നത്. നിലവില്‍ ജെയ്‌ലര്‍ സിനിമ തീയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കോണ്ടിരിക്കുകയാണ്. സിനിമ റിലീസായി 10 ദിവസത്തിനുള്ളില്‍ 500 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ജെയ്‌ലര്‍. 2.0, പൊന്നിയില്‍ സെല്‍വന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം 500 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ തമിഴ് സിനിമയാണ് രജനികാന്ത് നായകനായ ജെയ്‌ലര്‍. ജെയ്‌ലര്‍ ഇതുവരെ ഏകദേശം 263.9 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച Read More…