Movie News

ആധാര്‍ ജയിനിന്റെയും അലേഖാ അദ്വാനിയുടേയും വിവാഹം ; കരീന ധരിച്ച സാരിയുടെ വില കേട്ടാല്‍ ഞെട്ടും…!

ഭര്‍ത്താവും കുഞ്ഞുങ്ങളും കുടുംബവുമൊക്കെയായതോടെ സജീവ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ബോളിവുഡ് താരം കരീനകപൂറിന് ആരാധക രുടെ കാര്യത്തില്‍ വലിയ കുറവൊന്നുമില്ല. ഫാഷന്റെ കാര്യത്തിലായാലും അപ്പിയറ ന്‍സിന്റെ കാര്യത്തിലായാലും ഇപ്പോഴും ബോളിവുഡിലെ താരസുന്ദരി തന്നെയാണ് കരീന കപൂര്‍. അടുത്തിടെ ആധാര്‍ ജയിനിന്റെയും അലേഖാ അദ്വാനി യുടേയും വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കരീനയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. താരം ധരിച്ച സാരിയുടെ വില കേട്ടാല്‍ ഞെട്ടും. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ചുവന്ന റിതു കുമാര്‍ സാരിയിലാണ് കരീന പ്രത്യക്ഷപ്പെട്ടത്. 1,50,000 Read More…

Movie News

ഇത്രയും സുന്ദരികളും സുന്ദരന്മാരുമായിരിക്കാന്‍ ബോളിവുഡ് താരങ്ങള്‍ എത്ര ചെലവഴിക്കുന്നു?

ഫിസിക്കിനും ഉയര്‍ന്ന എനര്‍ജി വര്‍ക്കൗട്ടിനും പേരുകേട്ടവരാണ് ബോളിവുഡ് സെലിബ്രിറ്റികളില്‍ മിക്കവരും. ഇതിനായി ലക്ഷങ്ങള്‍ മുടക്കാന്‍ തയ്യാറാണുതാനും. അത്തരമൊരു ജീവിതശൈലി നിലനിര്‍ത്തുന്നതിന് കുത്തനെയുള്ള ചിലവ് വരും. വ്യക്തിഗത പരിശീലകര്‍ മുതല്‍ സ്പെഷ്യലൈസ്ഡ് ഡയറ്റുകളും ലക്ഷ്വറി ജിം അംഗത്വങ്ങളും വരെ. സോനു സൂദ്, തമന്ന ഭാട്ടിയ, കങ്കണ റണാവത്ത് തുടങ്ങിയ താരങ്ങളെ പരിശീലിപ്പിച്ച സെലിബ്രിറ്റി ഫിറ്റ്‌നസ് കോച്ച് യോഗേഷ് ഭതേജ, ഈ എ-ലിസ്റ്റുകള്‍ അവരുടെ ഫിറ്റ്‌നസ് ചട്ടങ്ങള്‍ക്കായി എത്രമാത്രം ചെലവഴിക്കുന്നുവെന്ന് അടുത്തിടെ വെളിപ്പെടുത്തി. വ്യക്തിഗത പരിശീലനവും ഡയറ്റ് പ്ലാനുകളും ഉള്‍പ്പെടെ Read More…

Movie News

സ്ത്രീപുരുഷ വിവേചനം; തമിഴ്‌നടി ശ്രുതി ഡാങ്കേ പ്രഭുദേവയുടെ പരിപാടിയില്‍ നിന്നും വിട്ടു…!

വിവേചന ആരോപണം ഉയര്‍ത്തി നൃത്തവിസ്മയം പ്രഭുദേവയുടെ വരാനിരിക്കുന്ന സംഗീത പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തമിഴ് നടി ശ്രുതി ഡാങ്കെ. നടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ഷങ്ങളോളം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നിട്ടും തനിക്ക് അര്‍ഹതയുള്ളതിന് വേണ്ടി പോരാടേണ്ടതുണ്ടെന്ന് ശ്രുതി ഡാങ്കെ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ കുറിച്ചു. ”പ്രഭുദേവയുടെ സംഗീതപരിപാടിയില്‍ എന്നെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്ന എന്റെ എല്ലാ ആരാധാരോടും, ഞാന്‍ ഷോയില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച വിവരം പങ്കിടുന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. Read More…

Movie News

ഉർവശി റൗട്ടേലയുടെ ഡാക്കു മഹാരാജിലെ ‘സീനുകള്‍’ നെറ്റ്ഫ്ലിക്സ് വെട്ടിയോ? സത്യം ഇതാണ്

നന്ദമൂരി ബാലകൃഷ്ണ നായകനായ ‘ഡാകു മഹാരാജ്’ എന്ന തെലുങ്കുസിനിമയുമായി ബന്ധപ്പെട്ട ഒച്ചപ്പാടുകള്‍ അവസാനിക്കുന്നില്ല. സമൂഹ്യമാധ്യമങ്ങളില്‍ ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലെയെ ട്രോളി കൊല്ലുകയാണ് ഒരു കൂട്ടം ആള്‍ക്കാര്‍. ജനുവരി 12ന് ചിത്രം പ്രീമിയര്‍ ചെയ്തത് മുതല്‍ തുടങ്ങിയതാണ് കോലാഹലങ്ങള്‍. പ്രമോഷന്‍ സമയത്ത് ഉര്‍വ്വശിയുടെ തുറന്നടിച്ച പ്രതികരണങ്ങള്‍ മുതല്‍ സിനിമ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്നു. സിനിമ പുറത്തുവന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും അടങ്ങുന്നുമില്ല. സിനിമയിലെ ‘ദബിദി ദിബിദി’ എന്ന ഗാനരംഗമാണ് ഒച്ചപ്പാടിന് കാരണമായിരിക്കുന്നത്. വാഗ്‌ദേവി ആലപിച്ച ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടെങ്കിലും Read More…

Movie News

സൂര്യയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പോലീസ് നിര്‍ത്തിവെപ്പിച്ചു

തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘സൂര്യ 45’. കുറച്ചു നാളായി ഈ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം. എന്നാല്‍, ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഷൂട്ടിംഗ് സെറ്റിലെത്തിയ പോലീസ് പെട്ടെന്ന് ചിത്രീകരണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെന്നൈയിലെ കേളാമ്പാക്കം-വണ്ടലൂര്‍ പ്രദേശത്തെ വെളിച്ചൈ ഗ്രാമത്തില്‍ ഷൂട്ടിങ്ങിന് താത്കാലിക സ്റ്റേജുകള്‍ ഒരുക്കിയിരുന്നു, ഇത് കാരണം റോഡ് പെട്ടെന്ന് അടച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ബുദ്ധിമുട്ടിലായി. തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കേളമ്പാക്കം പോലീസ് Read More…

Movie News

വിജയ് സേതുപതിയും തൃഷയും മത്സരിച്ച് അഭിനയിച്ച ’96’ ആദ്യം എഴുതിയത് അഭിഷേക് ബച്ചനു വേണ്ടി !

വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കള്‍ ഇന്ന് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, അവരുടെ സിനിമകള്‍ ലോകമെമ്പാടും ഉള്ള ആളുകള്‍ കാണുന്നു. എന്നാല്‍ അഭിഷേക് ബച്ചന്‍ ഇത്തരത്തിലുള്ള ഒരു വലിയ അവസരം നഷ്ടപ്പെടുത്തി. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു സംവിധായകന്‍ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിനാല്‍ പകരം വിജയ് സേതുപതിയെ വച്ച് സംവിധായകന്‍ സിനിമയെടുത്തു. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറി. സി പ്രേം കുമാര്‍ സംവിധാനം ചെയ്ത Read More…

Movie News

ജോര്‍ജ്ജുകുട്ടിയും കൂട്ടരും വീണ്ടുമെത്തുന്നു ; മലയാളത്തെ ഞെട്ടിച്ച ക്രൈംത്രില്ലറിന്റെ മൂന്നാംഭാഗവും വരുന്നു

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച മലയാളം ക്രൈം ത്രില്ലര്‍ ചിത്രമായ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗവും എത്തുമെന്ന് റിപ്പോര്‍ട്ട്. ആശീര്‍വാദ് സിനിമാസിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും സംവിധായകന്‍ ജീത്തു ജോസഫിനും ഒപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്‍ മോഹന്‍ലാല്‍ ആണ് സൂചന നല്‍കിയിരിക്കുന്നത്. ”ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല. ‘ദൃശ്യം 3’ സ്ഥിരീകരിച്ചു!” അദ്ദേഹം കുറിപ്പിട്ടു. 2013-ല്‍ പുറത്തിറങ്ങിയപ്പോള്‍ തീയേറ്ററുകളില്‍ ഒരു പ്രത്യേക തരം കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഈ സിനിമ നടന്റെയും Read More…

Movie News

വിവാഹിതരെ പ്രണയിച്ച ശ്രീദേവി; മിഥുന്‍ ചക്രവര്‍ത്തിയുടെ സംശയം മാറ്റാന്‍ ബോണികപൂറിന് രാഖി കെട്ടിക്കൊടുത്തു

പ്രണയിച്ചു വിവാഹിതരായവരാണ് ബോളിവുഡിലെ താരദമ്പതികളായ ശ്രീദേവിയും നിര്‍മ്മാതാവ് ബോണികപൂറും. മോണയെ ആദ്യവിവാഹം ചെയ്യുകയും അതില്‍ രണ്ടു കുട്ടികള്‍ ഉണ്ടാവുകയും ചെയ്ത ബോണികപൂറിന് ശ്രീദേവിയെ വിവാഹം കഴിക്കാന്‍ വലിയ ത്യാഗവും സമയവും പിന്നാലെ നടപ്പും വേണ്ടി വന്നിരുന്നു. എന്നാല്‍ ശ്രീദേവി അതിന് മുമ്പ് മുന്‍കാല ഹീറോ മിഥുന്‍ ചക്രവര്‍ത്തിയെ വിവാഹം കഴിച്ചിരുന്നതായും ഒരു കാലത്ത് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരും രഹസ്യമായി വിവാഹംകഴിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ‘വക്ത് കി ആവാസ്’, ‘വതന്‍ കേ രഖ്വാലെ’, ‘ഗുരു’ തുടങ്ങിയ സിനിമകളില്‍ മിഥുനും ശ്രീദേവിയും Read More…

Movie News

ഗുഡ് ബാഡ് അഗ്‌ളിയില്‍ അജിത്തിനൊപ്പം സിമ്രാന്‍; കൂട്ടുകെട്ട് 25 വര്‍ഷത്തിന് ശേഷം

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലിയുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് കിട്ടുന്നത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തമിഴ് സൂപ്പര്‍സ്റ്റാറി നൊപ്പം സിമ്രാന്‍ അതിഥി വേഷത്തില്‍ എത്തിയേക്കുമെന്ന് ഊഹാപോഹങ്ങള്‍. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അവള്‍ വരുവാല (1998), വാലെ (1999), ഉന്നൈ കോട് എന്നൈ തരുവന്‍ (2000) എന്നീ ചിത്രങ്ങളില്‍ അജിത്തും സിമ്രാനും മുമ്പ് സ്‌ക്രീന്‍ പങ്കിട്ട സിനിമകളാണ്. 1997-ല്‍ ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം Read More…