രജനികാന്ത് ആരാധകര്‍ ജെയ്‌ലര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിന് ഗംഭീരവരവേല്‍പ്പാണ് ലോകമെമ്പാട്‌നിന്നും ലഭിച്ചിരിക്കുന്നത്. നിലവില്‍ ജെയ്‌ലര്‍ സിനിമ തീയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കോണ്ടിരിക്കുകയാണ്. സിനിമ റിലീസായി 10 ദിവസത്തിനുള്ളില്‍ 500 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ജെയ്‌ലര്‍. 2.0, പൊന്നിയില്‍ സെല്‍വന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം 500 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ തമിഴ് സിനിമയാണ് രജനികാന്ത് നായകനായ ജെയ്‌ലര്‍. ജെയ്‌ലര്‍ ഇതുവരെ ഏകദേശം 263.9 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച Read More…
ഓസ്കറിന് ശേഷം കീരവാണി, ഒപ്പം കെ.ടി. കുഞ്ഞുമോനും; ജെൻ്റിൽമാൻ-2 ടൈറ്റിൽ മോഷൻ പോസ്റ്റർ
മലയാളിയായ മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ-II വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ ‘ ഓസ്കർ ജേതാവ് ‘ എം എം . കീരവാണി തൻ്റെ സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തു . നാനി നായകനായ ‘ ആഹാ കല്യാണം ‘ എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ-II വിൻ്റെ സംവിധായകൻ. കീരവാണി പാശ്ചാത്തലമായി നൽകിയ തീം മ്യുസിക്കിൻ്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തിയിട്ടുള്ളത്. ഈ Read More…
പത്ത് വര്‍ഷത്തിന് ശേഷം വാണി വിശ്വനാഥ് വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നു
മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വർഷങ്ങൾക്കു ശേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നു.ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്നു് ചിത്രത്തില്‍ അതിനിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്. മകളെ രക്ഷിക്കാനായി അച്ഛനും ഭർത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി ,ലാൽ, സൈജു ക്കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം നടനും സംവിധായകനുമായ Read More…
ഡി.എൻ.എ. ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്റ്റർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ.എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. സുരേഷ് ഗോപി , ഗോകുൽ സുരേഷ് ഗോപി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്. വൻ ബഡ്‌ജറ്റിലൊരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും അക്ഷൻ ക്രൈം ത്രില്ലർ ജോണറിലുടെയാണ് അവതരിപ്പിക്കുന്നത്. സമീപകാലത്തെ ഏറ്റം മികച്ച ആക്ഷൻ ചിത്രമായിരിക്കുമിത്. ദക്ഷിണേന്ത്യൻ സിനിമയിലെ നാലു മികച്ച Read More…
മോഹന്‍ലാല്‍ മഹാനടനെന്ന് രജിനീകാന്ത്
‘ജയിലര്‍’ ഓഡിയോ ലോഞ്ചിനിടയില്‍ മോഹന്‍ലാലിനെ പ്രശംസിച്ച് രജിനികാന്ത്. എന്തൊരു മനുഷ്യന്‍, മഹാനടനാണ് മോഹന്‍ലാല്‍ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു പ്രസംഗത്തിനിടയില്‍ രജിനികാന്ത് പറഞ്ഞു. രജിനികാന്തിനോടുള്ള ഇഷ്ടം കൊണ്ട് കഥപോഖലും കേള്‍ക്കാതെയാണ് അഭിനായിക്കാനായി മോഹന്‍ലാകല്‍ സമ്മതിച്ചത് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ പറയുന്നു. സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലനിധിമാരന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 10 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. രിജനിയുടെ 169-ാം ചിത്രമാണ് ജയിലര്‍. ഇത് ആദ്യമായാണ് മോഹന്‍ലാലും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്.
‘ജയിലർ പാൻ- ഇന്ത്യനല്ല’; രജനി ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന് തമന്ന
ലോകമെമ്പാടുമുള്ള രജനീകാന്ത് ആരാധകര്‍ കാത്തിരിക്കുന്ന ‘ജയിലർ’ ആഗസ്റ്റ് 10നാണ് തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ചെന്നൈയിൽ നടന്നു. രജനികാന്ത് നായകനാകുന്ന ‘ജയിലർ’ നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. നയൻതാരയുടെ “കോലമാവ് കോകില’ എന്ന ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെൽസൺ. ചിത്രത്തിൽ മലയാളത്തിലെ നടനവിസ്മയം മോഹൻലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം വിനായകനും. കന്നടയില്‍നിന്ന് ശിവ രാജ്കുമാറും ഹിന്ദിയില്‍നിന്ന് ജാക്കി ഷ്റോഫും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. Read More…
സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാൻ ആരു കേൾക്കാൻ’ ഓണം റിലീസിന്
സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗ്ഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ചിത്രം, ആഗസ്റ്റ് അവസാനം റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. റൊമാൻ്റിക് ത്രില്ലർ സ്വഭാവത്തില്ലുള്ള ചിത്രത്തിന്റെ കഥ ബിന്ദു എൻ കെ പയ്യന്നൂർ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കർ എങ്ങണ്ടിയൂർ Read More…
റഹ്മാൻ നായകനായ ‘സമാറ’ ട്രെയിലർ റിലീസ് ചെയ്തു
റഹ്മാൻ നായകനായ “സമാറ “എന്ന ചിത്രത്തിന്റെ ട്രെയിലർ സുരേഷ് ഗോപിയും ഗോകുൽ സുരേഷും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്തു. ഓഗസ്റ്റ് 4ന് മാജിക് ഫ്രെയിംസ് “സമാറ ” തീയറ്ററുകളിൽ എത്തിക്കും. പുതുമുഖസംവിധായാകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ,അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സയൻസ് ഫിക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. ട്രെയിലർ റിലീസ് ചെയ്യുന്നതിന് Read More…
സർവൈവൽ ത്രില്ലർമായി രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ‘ഷീല’; ജൂലായ് 28ന് റിലീസിന്
കന്നഡ നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷീല’. ചിത്രം ജൂലായ് 28ന് തീയേറ്റർ റിലീസിന് എത്തും. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി.എം പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാണ്ഡഹാർ, ഫെയ്സ് ടു ഫെയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം രാഗിണി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് ‘ഷീല’.റിയാസ് ഖാൻ, മഹേഷ്, അവിനാഷ് (കന്നഡ ), ശോഭ് രാജ് (കന്നഡ Read More…