Hollywood

പുരുഷന്മാരുടെ പാപഭാരം പേറി എന്റെ ശരീരം വേദനിക്കുന്നു’; താരസുന്ദരി മേഗന്‍ഫോക്‌സ് വെറും ഗ്‌ളാമര്‍ഗേള്‍ മാത്രമല്ല

ഹോളിവുഡിലെ താരസുന്ദരിയായ മേഗന്‍ഫോക്‌സ് വെറും ഗ്‌ളാമര്‍ഗേള്‍ മാത്രമല്ല. ഉള്ളില്‍ സുന്ദരിയായ ഒരു കവയത്രി കൂടി ഒളിഞ്ഞുകിടപ്പുണ്ട്.അത് ആരാധകര്‍ക്ക് ഉടന്‍ പരിചയപ്പെടാനാകും. ‘പ്രെറ്റി ബോയ്സ് ആര്‍ വിഷനസ്’ എന്ന പേരില്‍ ‘ജെന്നിഫറിന്റെ ബോഡി’ എന്ന നടിയുടെ ആദ്യ കവിതാ സമാഹാരം നവംബറില്‍ പുറത്തിറങ്ങും. സൈമണ്‍ ആന്റ് ഷസ്റ്ററിന്റെ ഒരു ഡിവിഷനായ ഗാലറി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ”സ്വയം നഷ്ടപ്പെടുകയാണെങ്കിലും ഹൃദയം തകര്‍ക്കുന്നതും ഇരുണ്ടതുമായ ഒരു കവിതാസമാഹാരത്തിലൂടെ ഫോക്സ് അവളുടെ മോശം നര്‍മ്മം ആരാധകര്‍ക്ക് കാണിക്കുന്നു. 80-ലധികം കവിതകള്‍ക്കിടയില്‍ ഫോക്‌സ്, Read More…

Hollywood

സംഗീതപരിപാടി ‘ദി ഇറാസ് ടൂറു’ മായി ടെയ്‌ലര്‍ സ്വഫ്റ്റ്; വമ്പന്‍ സ്റ്റുഡിയോകളെ വെട്ടി തീയറ്ററുകള്‍ക്ക് കരാര്‍

തന്റെ ആറാമത്തെ സംഗീത പരിപാടിയായ ‘ദി ഇറാസ് ടൂറു’ മായി തന്റെ ആല്‍ബങ്ങളിലൂടെ സഞ്ചാരം തുടങ്ങാന്‍ പോകുന്ന ഹോളിവുഡിലെ പാട്ടുകാരി ടെയ്‌ലര്‍ സ്വിഫ്റ്റ് വമ്പന്‍ സ്റ്റുഡിയോകളെ തള്ളി എഎംസി തിയേറ്ററുകളുമായി നേരിട്ട് കരാര്‍ ഉണ്ടാക്കിയെന്നാണ് വിവരം. ഒക്ടോബര്‍ പകുതിയോടെയാണ് അമേരിക്കന്‍ മള്‍ട്ടി സിനിമാ തീയറ്ററുകളിലേക്ക് സംഗീതചിത്രം എത്തുക.യൂണിവേഴ്സല്‍, പാരാമൗണ്ട്, വാര്‍ണര്‍ ബ്രദേഴ്സ് പോലെയുള്ള വമ്പന്‍ സ്റ്റുഡിയോകളെ തള്ളിയാണ് എഎംസിയുമായി കരാറില്‍ എത്തിയത്. ഇതിലൂടെ സംഗീതക്കച്ചേരി താങ്ങാന്‍ കഴിയാത്ത ആരാധകര്‍ക്ക് ഷോ അനുഭവിക്കാന്‍ അവസരം നല്‍കുകയാണ് താരത്തിന്റെ ലക്ഷ്യം. Read More…

Hollywood

ആംബര്‍ ഹേര്‍ഡിന്റെ വേഷം വെട്ടിക്കുറച്ചതല്ല ; അക്വാമാന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ജെയിംസ് വാന്‍

2018 ല്‍ വന്‍ ഹിറ്റായി മാറിയ അണ്ടര്‍വാട്ടര്‍ സൂപ്പര്‍ഹീറോ ചിത്രം അക്വാമാന്റെ അടുത്തഭാഗം ‘അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡം’ എന്ന പേരില്‍ റിലീസിന് മുമ്പുതന്നെ തരംഗം സൃഷ്ടിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ ഏറ്റവും പുതിയത് നടി ആംബര്‍ ഹേര്‍ഡിന്റെ വേഷം സംബന്ധിച്ചുള്ളതാണ്. സിനിമയില്‍ നടിയുടെ സീനുകളുടെ ദൈര്‍ല്യം കുറച്ചു എന്ന ആരോപണത്തില്‍ മറുപടിയുമായി ഒടുവില്‍ സംവിധായകന്‍ ജെയിംസ് വാന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അടുത്തിടെ എന്റര്‍ടൈന്‍മെന്റ് വീക്കിലിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യത്തില്‍ വിശദീകരണം Read More…

Hollywood

സിൽവെസ്റ്റർ സ്റ്റാലോണിന്റെ ‘എക്സ്പെൻഡബ്ൾസ് 4’ സെപ്റ്റംബർ 22നു റിലീസ്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രദർശനത്തിന്. ഹോളിവുഡ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ‘എക്‌സ് പെൻഡബ്ൾസ്’ സീരീസിലെ നാലാമത് ചിത്രം ‘എക്സ്പെൻഡബ്ൾസ് 4 ’ സെപ്റ്റംബർ 22 നു തീയേറ്ററുകളിലെത്തും . സീരിസിലെ നാലാമത് ചിത്രം ആയതു കൊണ്ടാകണം ടൈറ്റിൽ ‘EXPEND4BLES ’ എന്നാണ് . മുൻനിര താരങ്ങളായ സിൽവെസ്റ്റർ സ്റ്റാലോൺ , ജേസൺ സ്റ്റാതം , ടോണി ജാ , ഇകോ ഉവൈസ്, ഡോൾഫ് ലുൻഗ്രെൻ ,നായികയായി മേഗൻ ഫോക്സ് ..തുടങ്ങിയവർ വേഷമിടുന്നു . Read More…

Hollywood

ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേയില്‍ അഭിനയിച്ചത് ഏറെ ത്യാഗം സഹിച്ച്; സങ്കല്‍പ്പിക്കാനകാത്ത പ്രശസ്തി സിനിമ നല്‍കിയെന്ന് ഡക്കോട്ട

ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ എന്ന ഇറോട്ടിക് ഫിലിം ഫ്രാഞ്ചൈസിയിലെ അനസ്താസിയ സ്റ്റീല്‍ എന്ന കഥാപാത്രം നടി ഡക്കോട്ട ജോണ്‍സണ് നല്‍കിയ പ്രശസ്തി ചെറുതല്ല. ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2015 ല്‍ പുറത്തിറങ്ങിയതോടെ ജോണ്‍സണും അവളുടെ സഹനടന്‍ ജാമി ഡോര്‍നനും വന്‍ പ്രശസ്തിയിലേക്കാണ് ഉയര്‍ന്നത്. സിനിമയുടെ സെറ്റില്‍ നിന്നും താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചാണ് താരം പറയുന്നത്. സിനിമയില്‍ താരത്തിന്റെ അനേകം ചൂടന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഈ രംഗങ്ങള്‍ ചെയ്തതെന്നും എന്നാല്‍ അതിന്റെ ഗുണം തനിക്ക് Read More…

Hollywood

റോബര്‍ട്ട് ഡി നീറോയും ലിയനാര്‍ഡോ ഡികാപ്രിയോയും; ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണി’ നായി ആരാധകര്‍

ഇതിഹാസതാരം റോബര്‍ട്ട് ഡി നീറോയും ലിയനാര്‍ഡോ ഡികാപ്രിയോയും പ്രധാന വേഷത്തിലെത്തുന്ന ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണി’ നായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നു. സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ആകാംഷയും ആവേശവും കൂടുകയാണ്. ലിയോനാര്‍ഡോ ഡികാപ്രിയോ, റോബര്‍ട്ട് ഡി നീറോ, ലില്ലി ഗ്ലാഡ്‌സ്റ്റോണ്‍, ബ്രണ്ടന്‍ ഫ്രേസര്‍, ജെസ്സി പ്ലെമോണ്‍സ് എന്നിവരടങ്ങുന്ന ചിത്രം വന്‍ഹിറ്റില്‍ കുറഞ്ഞതൊന്നുമല്ലെന്ന് വാഗ്ദാനം ചെയ്യുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ചിത്രം ഡേവിഡ് ഗ്രാനിന്റെ അതേ പേരിലുള്ള നോണ്‍ ഫിക്ഷന്‍ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡികാപ്രിയോ ഏണസ്റ്റ് ബുര്‍ക്ക്ഹാര്‍ട്ടിനെ അവതരിപ്പിക്കുമ്പോള്‍ Read More…

Hollywood

ഹോളിവുഡിലെ ഏറ്റവും വലിയ പണംവാരി പടത്തില്‍ ബാര്‍ബി; തൊട്ടുപിന്നാലെ സഹപ്രവര്‍ത്തകരുടെ സമരത്തിലും നായിക

മാസങ്ങള്‍ക്ക് മുമ്പ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സിനിമയില്‍ നായികയായതിന് തൊട്ടുപിന്നാലെ ബാര്‍ബി നടി മാര്‍ഗോട്ട് റോബി സഹ അഭിനേതാക്കളോടൊപ്പം അവകാശപോരാട്ടത്തിലും ചേര്‍ന്നു. ഹോളിവുഡില്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘടന നടത്തുന്ന സമരങ്ങളില്‍ പങ്കാളിയായി ബുധനാഴ്ച നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പാരാമൗണ്ട് സ്റ്റുഡിയോയിലേക്ക് നടന്ന വെസ്റ്റ് ഹോളിവുഡിലെ പ്രതിഷേധക്കാരുടെ മാര്‍ച്ചിനൊപ്പം നടിയും പങ്കെടുത്തു. ഹോളിവുഡ് അഭിനേതാക്കളും എഴുത്തുകാരും 60 വര്‍ഷത്തിലേറെയായി തങ്ങളുടെ ആദ്യത്തെ ‘ഇരട്ട പണിമുടക്കില്‍’ ഒന്നിച്ചുനില്‍ക്കുകയാണ്. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക മെയ് മാസത്തില്‍ പണിമുടക്കാന്‍ Read More…

Hollywood

ആരാധകരെ ഞെട്ടിച്ച് ജേസണ്‍ സ്റ്റാതവും മേഗന്‍ ഫോക്‌സും ; എക്‌സ്പാന്‍ഡബിള്‍ 4 ന്റെ ട്രെയിലര്‍ വമ്പന്‍ ഹിറ്റ്…!

ഹോളിവുഡിലെ ചൂടന്‍ താരങ്ങളാണ് ജേസണ്‍ സ്റ്റാതവും നടി മേഗന്‍ ഫോക്‌സുമെന്നതില്‍ ആരാധകര്‍ക്ക് ഒരു തര്‍ക്കവും ഉണ്ടാകാന്‍ ഇടയില്ല. ഒരാള്‍ ആക്ഷന്‍ഹീറോയും മറ്റൊരാള്‍ ഗ്‌ളാമര്‍ നായികയും. രണ്ടുപേരും ഒന്നിക്കുന്ന എക്‌സ്പാന്‍ഡബിളിന്റെ നാലാമത്തെ സീക്വലാണ് ഇപ്പോള്‍ സംസാരവിഷയം. നടി ആക്ഷന്‍ ഫ്രാഞ്ചൈസിയുടെ നാലാമത്തെ ചിത്രത്തിലൂടെയാണ് എക്‌സ്പാന്‍ഡബിളിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഓഗസ്റ്റ് 23 ന് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ ആരാധകര്‍ക്ക് പ്രതീക്ഷ കൂട്ടുകയാണ്. മേഗന്റെയും ജെയ്സണിന്റെയും ഹോട്ട് സീനുകള്‍ തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. സെപ്തംബര്‍ 22-ന് പുറത്തിറങ്ങുന്ന എക്സ്പെന്‍ഡബിള്‍സ് 4-ല്‍ ജേസന്റെ Read More…

Hollywood

സ്‌നോവൈറ്റും ഡിസ്‌നി ലൈവ്-ആക്ഷന്‍ രൂപത്തില്‍; ഫെയറി ടേയ്‌ലില്‍ നായികയാകുന്നത് റേച്ചല്‍ സെഗ്ലര്‍

സീന്‍ഡ്രല്ല, ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് മനുഷ്യരെ വിസ്മയിപ്പിച്ച ഫെയറി ടേയ്‌ലുകള്‍ക്ക് എല്ലാ കാലത്തും കേഴ്‌വിക്കാരും കാഴ്ചക്കാരുമുണ്ട്. പിന്നാലെ ബിഗ് സ്‌ക്രീനിലേക്ക് പുതിയതായി എത്താന്‍ പോകുന്നത് സ്‌നോവൈറ്റാണ്. ഹോളിവുഡിലെ വമ്പന്മാരാണ് സിനിമയ്ക്ക് ഒരുക്കം കൂട്ടുന്നത്. ആനിമേഷന് അപ്പുറത്ത് ലൈവ്-ആക്ഷന്‍ രൂപത്തില്‍ വരുന്ന സിനിമയില്‍ സ്‌നോ വൈറ്റായി അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുന്നത് നടി റേച്ചല്‍ സെഗ്ലര്‍ക്കാണ്. 2021-ല്‍ വിഖ്യാതസംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറിയുടെ റീമേക്കിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയിരുന്നു. Read More…