ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രദർശനത്തിന്. ഹോളിവുഡ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ‘എക്‌സ് പെൻഡബ്ൾസ്’ സീരീസിലെ നാലാമത് ചിത്രം ‘എക്സ്പെൻഡബ്ൾസ് 4 ’ സെപ്റ്റംബർ 22 നു തീയേറ്ററുകളിലെത്തും . സീരിസിലെ നാലാമത് ചിത്രം ആയതു കൊണ്ടാകണം ടൈറ്റിൽ ‘EXPEND4BLES ’ എന്നാണ് . മുൻനിര താരങ്ങളായ സിൽവെസ്റ്റർ സ്റ്റാലോൺ , ജേസൺ സ്റ്റാതം , ടോണി ജാ , ഇകോ ഉവൈസ്, ഡോൾഫ് ലുൻഗ്രെൻ ,നായികയായി മേഗൻ ഫോക്സ് ..തുടങ്ങിയവർ വേഷമിടുന്നു . Read More…
ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേയില്‍ അഭിനയിച്ചത് ഏറെ ത്യാഗം സഹിച്ച്; സങ്കല്‍പ്പിക്കാനകാത്ത പ്രശസ്തി സിനിമ നല്‍കിയെന്ന് ഡക്കോട്ട
ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ എന്ന ഇറോട്ടിക് ഫിലിം ഫ്രാഞ്ചൈസിയിലെ അനസ്താസിയ സ്റ്റീല്‍ എന്ന കഥാപാത്രം നടി ഡക്കോട്ട ജോണ്‍സണ് നല്‍കിയ പ്രശസ്തി ചെറുതല്ല. ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2015 ല്‍ പുറത്തിറങ്ങിയതോടെ ജോണ്‍സണും അവളുടെ സഹനടന്‍ ജാമി ഡോര്‍നനും വന്‍ പ്രശസ്തിയിലേക്കാണ് ഉയര്‍ന്നത്. സിനിമയുടെ സെറ്റില്‍ നിന്നും താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചാണ് താരം പറയുന്നത്. സിനിമയില്‍ താരത്തിന്റെ അനേകം ചൂടന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഈ രംഗങ്ങള്‍ ചെയ്തതെന്നും എന്നാല്‍ അതിന്റെ ഗുണം തനിക്ക് Read More…
റോബര്‍ട്ട് ഡി നീറോയും ലിയനാര്‍ഡോ ഡികാപ്രിയോയും; ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണി’ നായി ആരാധകര്‍
ഇതിഹാസതാരം റോബര്‍ട്ട് ഡി നീറോയും ലിയനാര്‍ഡോ ഡികാപ്രിയോയും പ്രധാന വേഷത്തിലെത്തുന്ന ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണി’ നായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നു. സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ആകാംഷയും ആവേശവും കൂടുകയാണ്. ലിയോനാര്‍ഡോ ഡികാപ്രിയോ, റോബര്‍ട്ട് ഡി നീറോ, ലില്ലി ഗ്ലാഡ്‌സ്റ്റോണ്‍, ബ്രണ്ടന്‍ ഫ്രേസര്‍, ജെസ്സി പ്ലെമോണ്‍സ് എന്നിവരടങ്ങുന്ന ചിത്രം വന്‍ഹിറ്റില്‍ കുറഞ്ഞതൊന്നുമല്ലെന്ന് വാഗ്ദാനം ചെയ്യുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ചിത്രം ഡേവിഡ് ഗ്രാനിന്റെ അതേ പേരിലുള്ള നോണ്‍ ഫിക്ഷന്‍ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡികാപ്രിയോ ഏണസ്റ്റ് ബുര്‍ക്ക്ഹാര്‍ട്ടിനെ അവതരിപ്പിക്കുമ്പോള്‍ Read More…
ഹോളിവുഡിലെ ഏറ്റവും വലിയ പണംവാരി പടത്തില്‍ ബാര്‍ബി; തൊട്ടുപിന്നാലെ സഹപ്രവര്‍ത്തകരുടെ സമരത്തിലും നായിക
മാസങ്ങള്‍ക്ക് മുമ്പ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സിനിമയില്‍ നായികയായതിന് തൊട്ടുപിന്നാലെ ബാര്‍ബി നടി മാര്‍ഗോട്ട് റോബി സഹ അഭിനേതാക്കളോടൊപ്പം അവകാശപോരാട്ടത്തിലും ചേര്‍ന്നു. ഹോളിവുഡില്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘടന നടത്തുന്ന സമരങ്ങളില്‍ പങ്കാളിയായി ബുധനാഴ്ച നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പാരാമൗണ്ട് സ്റ്റുഡിയോയിലേക്ക് നടന്ന വെസ്റ്റ് ഹോളിവുഡിലെ പ്രതിഷേധക്കാരുടെ മാര്‍ച്ചിനൊപ്പം നടിയും പങ്കെടുത്തു. ഹോളിവുഡ് അഭിനേതാക്കളും എഴുത്തുകാരും 60 വര്‍ഷത്തിലേറെയായി തങ്ങളുടെ ആദ്യത്തെ ‘ഇരട്ട പണിമുടക്കില്‍’ ഒന്നിച്ചുനില്‍ക്കുകയാണ്. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക മെയ് മാസത്തില്‍ പണിമുടക്കാന്‍ Read More…
ആരാധകരെ ഞെട്ടിച്ച് ജേസണ്‍ സ്റ്റാതവും മേഗന്‍ ഫോക്‌സും ; എക്‌സ്പാന്‍ഡബിള്‍ 4 ന്റെ ട്രെയിലര്‍ വമ്പന്‍ ഹിറ്റ്…!
ഹോളിവുഡിലെ ചൂടന്‍ താരങ്ങളാണ് ജേസണ്‍ സ്റ്റാതവും നടി മേഗന്‍ ഫോക്‌സുമെന്നതില്‍ ആരാധകര്‍ക്ക് ഒരു തര്‍ക്കവും ഉണ്ടാകാന്‍ ഇടയില്ല. ഒരാള്‍ ആക്ഷന്‍ഹീറോയും മറ്റൊരാള്‍ ഗ്‌ളാമര്‍ നായികയും. രണ്ടുപേരും ഒന്നിക്കുന്ന എക്‌സ്പാന്‍ഡബിളിന്റെ നാലാമത്തെ സീക്വലാണ് ഇപ്പോള്‍ സംസാരവിഷയം. നടി ആക്ഷന്‍ ഫ്രാഞ്ചൈസിയുടെ നാലാമത്തെ ചിത്രത്തിലൂടെയാണ് എക്‌സ്പാന്‍ഡബിളിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഓഗസ്റ്റ് 23 ന് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ ആരാധകര്‍ക്ക് പ്രതീക്ഷ കൂട്ടുകയാണ്. മേഗന്റെയും ജെയ്സണിന്റെയും ഹോട്ട് സീനുകള്‍ തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. സെപ്തംബര്‍ 22-ന് പുറത്തിറങ്ങുന്ന എക്സ്പെന്‍ഡബിള്‍സ് 4-ല്‍ ജേസന്റെ Read More…
സ്‌നോവൈറ്റും ഡിസ്‌നി ലൈവ്-ആക്ഷന്‍ രൂപത്തില്‍; ഫെയറി ടേയ്‌ലില്‍ നായികയാകുന്നത് റേച്ചല്‍ സെഗ്ലര്‍
സീന്‍ഡ്രല്ല, ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് മനുഷ്യരെ വിസ്മയിപ്പിച്ച ഫെയറി ടേയ്‌ലുകള്‍ക്ക് എല്ലാ കാലത്തും കേഴ്‌വിക്കാരും കാഴ്ചക്കാരുമുണ്ട്. പിന്നാലെ ബിഗ് സ്‌ക്രീനിലേക്ക് പുതിയതായി എത്താന്‍ പോകുന്നത് സ്‌നോവൈറ്റാണ്. ഹോളിവുഡിലെ വമ്പന്മാരാണ് സിനിമയ്ക്ക് ഒരുക്കം കൂട്ടുന്നത്. ആനിമേഷന് അപ്പുറത്ത് ലൈവ്-ആക്ഷന്‍ രൂപത്തില്‍ വരുന്ന സിനിമയില്‍ സ്‌നോ വൈറ്റായി അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുന്നത് നടി റേച്ചല്‍ സെഗ്ലര്‍ക്കാണ്. 2021-ല്‍ വിഖ്യാതസംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറിയുടെ റീമേക്കിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയിരുന്നു. Read More…
ഭര്‍ത്താവുമായി പിരിഞ്ഞതിനു പിന്നാലെ ബ്രിട്ട്‌നി പുതിയ കാമുകനെ കണ്ടെത്തി ; പോള്‍ സോളിസുമായി താരം പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ മാസമാണ് ഭര്‍ത്താവ് സാം അസ്ഗരിയുമായി വേര്‍പിരിയുന്നതായി ഹോളിവുഡിലെ വിവാദ നായികയും പാട്ടുകാരിയുമായ ബ്രിട്‌നി സ്പീയേഴ്‌സിനെക്കുറിച്ച് വാര്‍ത്ത വന്നത്. തൊട്ടുപിന്നാലെ ബ്രിട്‌നി തന്റെ പുതിയ കാമുകനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോണ്‍ട്രാക്ടര്‍ പോള്‍ റിച്ചാര്‍ഡ് സോളിസുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇരുവരേയും ഒരുമിച്ച് കണ്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പോള്‍ റിച്ചാര്‍ഡ് സോളിസുമായി താരത്തിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ബ്രിട്‌നി ഭര്‍ത്താവ് സാം അസ്ഗരിയും തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ. ആഗസ്ത് അവസാനത്തോടെ താരത്തെ പോളുമായി ഒരുമിച്ച് കാണാന്‍ തുടങ്ങി. പോളിനെ Read More…
എന്റെ സൗന്ദര്യം… സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് കേറ്റ് വിന്‍സ്‌ലെറ്റ്
സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് ടൈറ്റാനിക്ക് നടി കേറ്റ് വിന്‍സ്‌ലേറ്റ്. 26 വര്‍ഷം മുമ്പ് ജെയിംസ് കാമറൂണിന്റെ ‘ടൈറ്റാനിക്കില്‍’ അനാവൃതമായ രംഗത്ത് അഭിനയിച്ച നടി പുതിയ സിനിമയായ ലീ യിലും ടോപ്‌ലെസ് രംഗം ചിത്രീകരിക്കുന്നതിനെക്കുറിച്ചാണ് തുറന്നടിച്ചത്. സിനിമയില്‍ ശരീരം പ്രദര്‍ശിക്കാന്‍ ശരിക്കും ധൈര്യശാലി ആയിരിക്കണം എന്ന് കേറ്റ് വിന്‍സ്ലെറ്റ് പറയുന്നു. വോഗിന്റെ 2023 ഒക്ടോബര്‍ ലക്കത്തില്‍ നല്‍കിയിട്ടുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് മുമ്പ് താന്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള കാര്യവും Read More…
ടെയ്‌ലര്‍ സ്വിഫ്റ്റുനോടുള്ള സകല കലിപ്പും അങ്ങാടിപ്പാട്ടാക്കി; പിണക്കം പാട്ടിലൂടെ പറഞ്ഞ് ഒലീവിയ റോഡ്രിഗ്രോ
പോപ്പ് താരങ്ങള്‍ തമ്മിലുള്ള വൈരാഗ്യം എങ്ങിനെയായിരിക്കും തീര്‍ക്കുക എന്നാണ് നിങ്ങളുടെ അഭിപ്രായം. വേദികിട്ടിയാല്‍ ആ വിഷയത്തില്‍ പാട്ടെഴുതി ട്യൂണ്‍ ചെയ്ത് നാട്ടുകാരെ പാടി കേള്‍പ്പിക്കും. ഹോളിവുഡ് നടിമാരും പാട്ടുകാരികളുമായ ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള കലിപ്പ് എല്ലാവര്‍ക്കും ചിരപരിചയമാണ്. സ്വഫ്റ്റിനോടുള്ള വൈരാഗ്യം അടുത്തിടെ റോഡ്രിഗോ പാട്ടാക്കി മാറ്റി. ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാല്‍ സംഗീത ലോകം മുഴങ്ങി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളൊന്നും കലാകാരന്മാര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, റോഡ്രിഗോയുടെ പുതിയ ഗാനമായ ‘ദ ഗ്രഡ്ജ്’ Read More…