Hollywood

വസ്ത്രാലങ്കാര പുരസ്‌ക്കാരം പ്രഖ്യാപിക്കാനെത്തിയത് പരിപൂര്‍ണ്ണ നഗ്നനായി; ഓസ്‌ക്കര്‍വേദിയില്‍ ഞെട്ടിച്ച് ജോണ്‍സീന- Video

അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമറും പൂവര്‍തിംഗ്‌സും തിളങ്ങിവിളങ്ങിയ ഓസ്‌ക്കര്‍ പുരസ്‌ക്കാരവേദിയില്‍ പക്ഷേ ശരിക്കും ഞെട്ടിച്ചത് ഡബ്‌ള്യൂ ഡബ്‌ള്യൂ ഈ താരം ജോണ്‍സീന. ഫാഷന്റെയും നിറങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളുടെയും വേദിയായ ഓസ്‌ക്കറില്‍ പൂര്‍ണ്ണ നഗ്നനായി എത്തിയായിരുന്നു ജോണ്‍സീന ഞെട്ടിച്ചത്. വസ്ത്രാലങ്കാരത്തിന്റെ പുരസ്‌ക്കാരം ജോണ്‍സീന സമ്മാനിച്ചത് നഗ്നനായിട്ടായിരുന്നു. മികച്ച വസ്ത്രാലങ്കാരം അവതരിപ്പിക്കാന്‍ ഓസ്‌കാര്‍ വേദിയില്‍ എത്തിയപ്പോള്‍ ജോണ്‍ സീന ഒന്നും ധരിച്ചിരുന്നില്ല. ചടങ്ങിന്റെ അവതാരകന്‍ ജിമ്മികിമ്മല്‍ സീനയെ സ്റ്റേജില്‍ അവതരിപ്പിക്കുകയും നഗ്‌നനായി സ്റ്റേജില്‍ വരുമെന്ന് സൂചന നല്‍കുകയും ചെയ്തു. ‘ഇന്ന് ഒരു Read More…

Hollywood

മികച്ച നടന്‍ സിലിയന്‍ മര്‍ഫി, നടി എമ്മാസ്‌റ്റോണ്‍, സംവിധായകന്‍ നോളന്‍ ; ഓപ്പണ്‍ഹൈമര്‍ തകര്‍ത്തുവാരി

ഹോളിവുഡ്: മികച്ച സംവിധായകനും നടനുമടക്കം ക്യാമറയും മികച്ച ചിത്രവുമടക്കം ഓസ്‌ക്കറില്‍ കിടിലന്‍ മുന്നേറ്റം നടത്തി സിലിയന്‍ മര്‍ഫിയുടെയും ക്രിസ്റ്റഫര്‍ നോളന്റെയും ഓപ്പണ്‍ഹൈമര്‍. സിനിമയിലെ ഏഴു സുപ്രധാന പുരസ്‌ക്കാരം സിനിമ തൂത്തുവാരിയപ്പോള്‍ എമ്മാ സ്‌റ്റോണിന് മികച്ച നടിയുള്‍പ്പെടെ മൂന്ന് പുരസ്‌ക്കാരവുമായി പൂവര്‍തിംഗ്‌സും മികച്ച പ്രകടനം നടത്തി. ന്യൂക്ലീയര്‍ ഫിസിസ്റ്റ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറെ അവതരിപ്പിച്ചതിനാണ് സിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയത്. ചെറിയ വേഷങ്ങള്‍ ചെയ്തു കൊണ്ടു സിനിമയില്‍ എത്തിയ സിലിയന്‍ മര്‍ഫിയുടെ ആദ്യ പുരസ്‌ക്കാരമാണ് ഇത്. ആദ്യമായിട്ടാണ് Read More…

Hollywood

അയണ്‍ മാന്‍ ഒടുവില്‍ സ്വര്‍ണ്ണ മനുഷ്യനായി; 40 വര്‍ഷത്തെ കരിയറില്‍ റോബര്‍ട്ട് ഡൗണി ജൂനിയറിന് ആദ്യ ഓസ്‌ക്കര്‍

അയണ്‍ മാന്‍ ഒടുവില്‍ ഒരു സ്വര്‍ണ്ണ മനുഷ്യനായി. നാല് പതിറ്റാണ്ടുകള്‍ നീണ്ട സൂപ്പര്‍ഹീറോയിക് ഉയരങ്ങള്‍ക്കും കരിയറിനെ ഭീഷണിപ്പെടുത്തുന്ന താഴ്ചകള്‍ക്കും ശേഷം, റോബര്‍ട്ട് ഡൗണി ജൂനിയര്‍ തന്റെ ആദ്യ ഓസ്‌കാര്‍ വിജയം ഞായറാഴ്ച രാത്രി ആഘോഷിച്ചു, ക്രിസ്റ്റഫര്‍ നോളന്റെ ആറ്റം ബോംബ് ത്രില്ലറായ ‘ഓപ്പന്‍ഹൈമര്‍’ എന്ന ചിത്രത്തിന് മികച്ച സഹനടനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.’ചാപ്ലിന്‍’, ‘ട്രോപിക് തണ്ടര്‍’ എന്നിവയ്ക്ക് മുമ്പ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 58 കാരനായ ഡൗണിയുടെ മൂന്നാം തവണയാണ് പുരസ്‌ക്കാരത്തിന് നിര്‍ദേശിക്കപ്പെടുന്നത്. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, ബാഫ്റ്റ, Read More…

Hollywood

ടോം ക്രൂയിസിന്റെയൂം കാറ്റിയുടെയും മകള്‍ക്ക് 18 തികയുന്നു; സൂരി ഫാഷന്‍ലോകത്തേക്കോ അഭിനയത്തിലേക്കോ?

ഹോളിവുഡിലെ ഏറ്റവും ശ്രദ്ധയുള്ള താരസന്തതിയായ സൂരിക്ക് അടുത്തമാസം 18 വയസ്സ് തികയും താരം ഇനി അഭിനയരംഗത്തേക്കാണോ അതോ സിനിമയിലേക്കാണോ എന്നാണ് ആരാധകര്‍ നോക്കുന്നത്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്റെയും നടി കാറ്റി ഹോംസിന്റെയും പ്രശസ്ത മകള്‍ കൗമാരം പിന്നിടുന്നതോടെ മാതാപിതാക്കളെപ്പോലെ അഭിനയം കരിയറാക്കുമോ എന്നാണ് വിഷയം. ക്യാമറക്കണ്ണുകളില്‍ നിന്നും എങ്ങിനെ അകന്നു നില്‍ക്കണമെന്ന് അറിയാവുന്ന സൂരി പക്ഷേ ഫാഷനബിള്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് അതുല്യമായ ഫാഷന്‍ സെന്‍സ് കാണിക്കുന്നുണ്ട്. രസകരമായ പ്രിന്റഡ് കറുത്ത സ്റ്റോക്കിംഗുകള്‍, സുഖപ്രദമായ സ്നീക്കറുകള്‍, Read More…

Hollywood

തുര്‍ക്കി താരം ഹാന്‍ഡെ എര്‍സെല്‍ മുംബൈയില്‍ ; നടിക്ക് ആരാധകരുടെ വന്‍ വരവേല്‍പ്പ്

തുര്‍ക്കിയിലെ സൂപ്പര്‍നായികയും താരസുന്ദരിയുമായ തുര്‍ക്കി താരം ഹാന്‍ഡെ എര്‍സെല്‍ അടുത്തിടെ മുംബൈയില്‍ സന്ദര്‍ശനത്തിന് എത്തി. ഇന്ത്യയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയ നടി ബോളിവുഡ് നടി റാണി മുഖര്‍ജിയോടൊപ്പം വേദി പങ്കിടും. ചൊവ്വാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ എത്തിയ 30 കാരി നടിക്ക് ആരാധക വലിയ സ്വീകരണമാണ് നല്‍കിയത്. തൊഴില്‍പരമായ പ്രതിബദ്ധതകള്‍ക്കായി എത്തിയ താരം നഗരത്തിലൂടെ സന്ദര്‍ശനം നടത്തുകയും ചെയ്തു. മുംബൈയില്‍ ഇറങ്ങി ഒരു ദിവസം ഇവിടെ കഴിഞ്ഞ നടി പ്രധാനസൈറ്റുകളില്‍ സന്ദര്‍ശനത്തിനായി പോകുകയും തന്റെ ഇന്‍സ്റ്റാഗ്രാം Read More…

Hollywood

കൈലി ജന്നറും തിമോത്തി ചാലമെറ്റും വേര്‍പിരിയുന്നു?

ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളാണ് കൈലി ജന്നറും തിമോത്തി ചാലമെറ്റും. അവസാനമായി ഇരുവരേയും ആരാധകര്‍ കണ്ടത് ഗോള്‍ഡന്‍ ഗ്‌ളോബില്‍ വെച്ചായിരുന്നു. എന്നാല്‍ വളരെ ചെറിയ കൂടിച്ചേരലിന് ശേഷം ഇരുവരും ഇപ്പോള്‍ വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച വരെ ഒരുമിച്ചായിരുന്നു ഇരുവരേയും ഇപ്പോള്‍ ആ നിലയില്‍ കാണുന്നില്ല എന്നതാണ് കാര്യം. ചലമെട്ടിന്റെ ‘ഡ്യൂണ്‍ 2’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സിനിമ വന്‍ഹിറ്റുമാണ്. എന്നാല്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ഒന്നിലും ജെന്നര്‍ അദ്ദേഹത്തെ അനുഗമിച്ചിട്ടില്ല. എന്നാല്‍ ജെന്നറിന്റെ Read More…

Hollywood

ഓപ്പണ്‍ ഹൈമര്‍ താരം സിലിയന്‍ മര്‍ഫി അടുത്ത ജയിംസ് ബോണ്ട് 007 ആകുമോ ?

വാതുവെപ്പുകാര്‍ ശരിയാണെന്ന് തെളിയിക്കുകയും ഓപ്പണ്‍ഹൈമറിന് മികച്ച നടനുള്ള ഓസ്‌കാര്‍ നേടുകയും ചെയ്താല്‍ ഞായറാഴ്ച രാത്രിയിലെ സുവര്‍ണ്ണതാരം സിലിയന്‍ മര്‍ഫിയായിരിക്കും. ദാനിയേല്‍ ക്രെയ്ഗില്‍ നിന്നും ജയിംസ്‌ബോണ്ട് വേഷം നഷ്ടമാകുന്ന സാഹചര്യത്തില്‍ അടുത്ത അടുത്ത ജെയിംസ് ബോണ്ടാകാനുള്ള ഓട്ടത്തില്‍ സിലിയന്‍ മര്‍ഫിയും ഉണ്ടാകുമെന്ന് ഉറപ്പായി. 2021ലെ നോ ടൈം ടു ഡൈ എന്ന ചിത്രത്തിലെ സീക്രട്ട് ഏജന്റായി അഞ്ചാം തവണ ഇറങ്ങിയതിന് ശേഷം ഡാനിയല്‍ ക്രെയ്ഗ് ഈ വേഷത്തില്‍ നിന്നും പിന്മാറുകയാണെന്നായിരുന്നു ഏറ്റവും പുതിയ വിവരം. ബോണ്ട് സിനിമാ മേധാവികള്‍ Read More…

Hollywood

പത്തുവര്‍ഷത്തെ അജ്ഞാതവാസം; കാമറൂണ്‍ ഡയസ് സിനിമയില്‍ സജീവമാകുന്നു, കീനുറീവ്‌സിന് നായികയാകും

ഹോളിവുഡ് സൂപ്പര്‍നായികമാരില്‍ ഒരാളായിരുന്ന കാമറൂണ്‍ ഡയസ് സിനിമയില്‍ നിന്നും എന്നന്നേക്കുമായി വിരമിക്കല്‍ പ്രഖ്യാപിച്ചത് അവരുടെ ആരാധകര്‍ക്ക് ഉണ്ടാക്കിയ നിരാശ ചില്ലറയായിരുന്നില്ല. എന്നാല്‍ ആരാധകര്‍ക്ക് സന്തോഷവര്‍ത്തമാനം സമ്മാനിച്ചുകൊണ്ട് താരം ഒരുപക്ഷേ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കാന്‍ സാധ്യത കാണുന്നുണ്ട്. ഒരു ദശാബ്ദത്തോളം ഒരു സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നടി, ജോനാ ഹില്‍ സംവിധാനം ചെയ്ത് കീനു റീവ്സ് അഭിനയിച്ച ഒരു ഡാര്‍ക്ക് കോമഡി ‘ദ ഔട്ട്കം’ മില്‍ അഭിനയിക്കാനുള്ള ചര്‍ച്ചയിലാണ്. ഹില്ലും എസ്രാ വുഡും ചേര്‍ന്ന് എഴുതിയ ‘ദ ഔട്ട്കം’ മില്‍ Read More…

Hollywood

പെനലൂപ്പ് ക്രൂസും ബ്രാഡ്പിറ്റും ആദ്യമായി ഒന്നിച്ചു ; 1966 ലെ സിനിമയുടെ പുനരാവിഷ്‌ക്കാരവുമായി സൂപ്പര്‍താരങ്ങള്‍

ഹോളിവുഡിലെ ഏറ്റവും സുന്ദരികളില്‍ ഒരാളായ പെനലൂപ്പ് ക്രൂസും ഏറ്റവും സുന്ദരന്മാരില്‍ ഒരാളായ ബ്രാഡ്പിറ്റുമാണ് ഏറ്റവും പുതിയ ഓണ്‍-സ്‌ക്രീന്‍ ദമ്പതികള്‍. രണ്ട് ഹോളിവുഡ് താരങ്ങളും പാരീസ് ഫാഷന്‍ വീക്കിന്റെ ഭാഗമായി ചാനലിന്റെ ഫാള്‍/വിന്റര്‍ വുമണ്‍സ് വേര്‍ 2024/2025 റെഡി-ടു-വേര്‍ ഷോയില്‍ പങ്കെടുത്തവരെ അമ്പരപ്പിച്ചു. രണ്ട് അഭിനേതാക്കളും 1966-ല്‍ പുറത്തിറങ്ങിയ ‘എ മാന്‍ ആന്‍ഡ് എ വുമണ്‍’ എന്ന സിനിമയിലെ രംഗങ്ങളാണ് വീണ്ടും അവതരിപ്പിച്ചത്. ബ്രാഡുമായി ആദ്യമായി അടുത്ത് പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ചും ‘എ മാന്‍ ആന്റ് എ വുമണ്‍’ യഥാര്‍ത്ഥ Read More…