ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ തകര്‍പ്പന്‍ പ്രകടനം പുറത്തുവന്നിട്ട് 10 വര്‍ഷത്തിലേറെയായി. എന്നാല്‍ തന്റെ ഫുള്‍-ഫ്രണ്ടല്‍ അരങ്ങേറ്റത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് നടി മാര്‍ഗോട്ട് റോബി. സിനിമയില്‍ ക്യാമറയ്ക്ക് അഭിമുഖമായി പൂര്‍ണ്ണനഗ്‌നയായി പ്രത്യക്ഷപ്പെട്ട ആ രംഗം തന്റെ തന്നെ ഐഡിയയായിരുന്നെന്ന് നടി ടോക്കിംഗ് പിക്ചേഴ്സ് പോഡ്കാസ്റ്റില്‍ വിശദീകരിച്ചു. തന്റെ കഥാപാത്രമായ നവോമി സമ്പന്നനായ സ്റ്റോക്ക് ബ്രോക്കര്‍ ജോര്‍ദാന്‍ ബെല്‍ഫോര്‍ട്ടിനെ (ലിയോനാര്‍ഡോ ഡികാപ്രിയോ) വശീകരിക്കുന്ന ഒരു അവിസ്മരണീയമായ ഒരു രംഗമായിരുന്നു അത്. പൂര്‍ണ്ണമായും നഗ്‌നയായി ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ താന്‍ Read More…
കാഴ്ച നഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി കേറ്റ് വിന്‍സ്ലെറ്റ്; വിഷ്വല്‍ബക്കറ്റ് ലിസ്റ്റ് നിറവേറ്റി
ഇരുട്ടിലേക്ക് കടന്നുകൊണ്ടിരിക്കുന്ന 12 കാരിക്ക് കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പായി ഇഷ്ടപ്പെട്ടതെല്ലാം കാണാന്‍ അവസരം സൃഷ്ടിച്ച് ടൈറ്റാനിക് നടി കേറ്റ് വിന്‍സ്‌ലെറ്റ്. കാഴ്ച നഷ്ടപ്പെടുന്ന 12 വയസ്സുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലില്ലി-റേയ്ക്കാണ് തന്റെ ‘വിഷ്വല്‍ ബക്കറ്റ് ലിസ്റ്റ്’ നിറവേറ്റാന്‍ ഹോളിവുഡ് സൂപ്പര്‍താരം അവസരം നല്‍കിയത്. നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനായി ടൈറ്റാനിക് താരം 5,000 ഡോളര്‍ സംഭാവന ചെയ്തെന്നു മാത്രമല്ല, ലണ്ടനിലെ തിയേറ്ററില്‍ ഒരു രാത്രി തന്നോടൊപ്പം ചേരാന്‍ അവളെയും അമ്മയെയും ക്ഷണിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന Read More…
മദ്യപാനരംഗത്തിനായി മദ്യപിച്ചു, ഛര്‍ദ്ദി വരുത്താന്‍ ചെളി തിന്നു; അഭിനയം റീയലിസ്റ്റിക്കാക്കാന്‍ പാറ്റിന്‍സണ്‍ ചെയ്തിരുന്നത്
ഹോളിവുഡിലെ അതുല്യ കലാകാരന്മാരില്‍ ഒരാളാണ് റോബര്‍ട്ട് പാറ്റിന്‍സണെന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആരും തലകുലുക്കിസമ്മതിക്കും. സിനിമയിലെ വെല്ലുവിളി നിറഞ്ഞ ആഖ്യാനങ്ങളുടെ കാര്യത്തിലാണെങ്കില്‍ തന്റെ റോളുകളോടുള്ള പ്രതിബദ്ധതയില്‍ അദ്ദേഹം ചെയ്തിരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. റോബര്‍ട്ട് എഗ്ഗേഴ്‌സ് (ദി വിച്ച്) സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ദി ലൈറ്റ്ഹൗസ് എന്ന സിനിമ ഇതിന് തെളിവാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ത്രില്ലറില്‍ രണ്ട് ലൈറ്റ് ഹൗസ് കീപ്പര്‍മാരുടെ മനഃശാസ്ത്രപരമായ അവസ്ഥകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതാണ് സിനിമ. ദി ലൈറ്റ്ഹൗസ് സിനിമയുടെ സെറ്റില്‍ നിന്നുള്ള Read More…
ഹോളിവുഡ് വിട്ടത് മികച്ച തീരുമാനം ; ഫാമില്‍ ജീവിക്കാനും മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും ഇഷ്ടപ്പെടുന്ന ഹോളിവുഡ് നടി
ശാന്തമായ കാര്‍ഷിക ജീവിതത്തിനായി മമ്മ മിയ നടി അമാന്‍ഡ സെയ്ഫ്രഡ് ഹോളിവുഡ് വിട്ടത് വാര്‍ത്തയല്ല, പക്ഷേ ഇപ്പോള്‍ നഗരത്തിന്റെയും കാര്‍ഷിക ജീവിതത്തിന്റെയും ആനുകൂല്യങ്ങള്‍ തുറന്നുപറയുകയാണ് നടി. നഗരതിരക്കിലേക്ക് തിരിച്ചുവരാന്‍ ഗ്രാമത്തിലെ ശാന്തമായ ജീവിതം കൂടുതല്‍ ഊര്‍ജ്ജവും ഉന്‌മേഷവും നല്‍കുന്നതാണെന്ന് നടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോളിവുഡില്‍ നിന്ന് മാറി ന്യൂയോര്‍ക്കിലെ അപ്‌സ്റ്റേറ്റില്‍ ഒരു വീട് ഉണ്ടാക്കാന്‍ അമന്‍ഡ തീരുമാനിച്ചത്. തന്റെ ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ഒരു സ്വീറ്റ് ഫാമിലി ഹോം നിര്‍മ്മിക്കുകയും ചെയ്തു. സ്വകാര്യതയ്ക്കും സമാധാനത്തിനും പ്രകൃതിക്കും Read More…
2024-ലെ ഏറ്റവും സെക്സിയായ മനുഷ്യന്‍… ജോണ്‍ ക്രാസിന്‍സ്‌കി!
2024 ല്‍ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്‌സിയസ്റ്റായ മനുഷ്യന്‍ ഹോളിവുഡ് നടന്‍ ജോണ്‍ ക്രാസിന്‍സ്‌കി. പീപ്പിള്‍ മാഗസിന്റെ ‘2024 ലെ സെക്സിയസ്റ്റ് മാന്‍ എലൈവ്’ ആയിട്ടാണ് ജോണ്‍ ക്രാസിന്‍സ്‌ക്കി തെരഞ്ഞെടുക്കപ്പെട്ടത്. ദി ഓഫീസ്, ജാക്ക് റയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് പേരുകേട്ട നടന്‍ ബഹുമതിയില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. കവര്‍ ഹോം വാള്‍പേപ്പറായി ഉപയോഗിക്കുമെന്നാണ് ഭാര്യ എമിലി ബ്ലണ്ടിന്റെ തമാശ. ‘ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫന്‍ കോള്‍ബര്‍ട്ട്’ എന്ന പരിപാടിയില്‍ പങ്കെടുത്ത സമയത്താണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. ദി ഓഫീസിലെ Read More…
നടി മേഗന്‍ഫോക്‌സ് നാലാമതും അമ്മയാകുന്നു; പ്രതിശ്രുതവരന്‍ മെഷീന്‍ഗണ്ണിന്റെ കുഞ്ഞ്
ഹോളിവുഡ് ആരാധകരുടെ സ്വപ്‌നറാണിമാരില്‍ പെടുന്ന മേഗന്‍ ഫോക്‌സ് വീണ്ടും അമ്മയാകുന്നു. താന്‍ നാലാമതും മാതാവാകാന്‍ പോകുന്നതിന്റെ സന്തോഷം നടി തന്നെയാണ് ആരാധകര്‍ക്ക് വെച്ചുനീട്ടിയിരിക്കുന്നത്. പ്രതിശ്രുതവരന്‍ മെഷീന്‍ഗണ്‍ കെല്ലിയുടേതാണ് താരത്തിന്റെ നാലാമത്തെ കുഞ്ഞ്. 38 കാരിയായ നടി വിവരം പങ്കുവെച്ചിരിക്കുന്നത് ഇന്‍സ്റ്റാഗ്രാമിലാണ്. ഹോളിവുഡ് നടി തന്റെ ഗര്‍ഭാവസ്ഥയിലുള്ള നഗ്നചിത്രം പങ്കിട്ടാണ് വിവരം അറിയിച്ചിരിക്കുന്നത്. ഫോട്ടോ വെറും 30 മിനിറ്റിനുള്ളില്‍ 500,000 ലൈക്കുകള്‍ നേടി ഈ പ്രഖ്യാപനം ജനപ്രിയ റെക്കോര്‍ഡുകള്‍ തകര്‍ത്തു. മറ്റെല്ലാ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും ഇല്ലാതാക്കി, അവളുടെ ഗര്‍ഭധാരണ Read More…
11 വര്‍ഷം മുന്‍പ് ഈ ഹൊറര്‍ ചിത്രം പ്രേക്ഷകരെ വിറപ്പിച്ചു ; നിങ്ങളുടെ സ്വന്തം റിസ്‌കില്‍ മാത്രം കാണുക
ഇന്ത്യയില്‍ ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഒരു വിഭാഗം ആരാധകര്‍ തന്നെയുണ്ട്. ഹൊറര്‍ ചിത്രങ്ങള്‍ ആരാധകരെ പിടിച്ചിരുത്തണമെങ്കില്‍ അതിന് തക്ക ഭീതിപ്പെടുത്തുന്ന പല കാര്യങ്ങളും ചിത്രത്തില്‍ ഉണ്ടായിരിയ്ക്കണം. എന്നാല്‍ 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു ഹൊറര്‍ ചിത്രമുണ്ട്. ഇന്നും ആളുകളെ ഭീതിപ്പെടുത്തുന്നതില്‍ മുന്നില്‍ തന്നെയാണ് ഈ ചിത്രത്തിന്റെ പേര്. നിങ്ങള്‍ ഹൊറര്‍ സിനിമകളുടെ ആരാധകനാണെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മൈക്കല്‍ ഷാവ്‌സും ജെയിംസ് വാനും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ദി കണ്‍ജറിംഗാണ്’ ഈ ചിത്രം. 2013-ല്‍ പുറത്തിറങ്ങിയ Read More…
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്നതാരം ; പക്ഷേ അഞ്ചുവര്‍ഷമായി ഒരു ഹിറ്റ് പോലുമില്ല…!
അഭിനയത്തിന് ജീവിതം സമര്‍പ്പിച്ച ബഹുമുഖ പ്രതിഭയും അര്‍പ്പണബോധവുമുള്ള നിരവധി അഭിനേതാക്കളാല്‍ നിറഞ്ഞതാണ് സിനിമ വ്യവസായം. ടോം ക്രൂസ് മുതല്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ വരെ, ഷാരൂഖ് ഖാന്‍ മുതല്‍ അമിതാഭ് ബച്ചന്‍ വരെ, ഈ താരങ്ങളുടെ പേരുകള്‍ അവരുടെ ശ്രദ്ധേയമായ വര്‍ക്ക് പ്രൊഫൈലിന്റെ പേരില്‍ ചരിത്രത്തിന്റെ താളുകളില്‍ പതിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്റെ കാര്യം വരുമ്പോള്‍, ഈ പേരുകളൊന്നും പട്ടികയില്‍ മുന്നിലില്ല. 2023 ലെ കണക്കനുസരിച്ച്, അര പതിറ്റാണ്ടായി ബോക്സ് ഓഫീസ് വിജയം Read More…
പോപ്പ് ചക്രവര്‍ത്തിയുടെ സിനിമ 2025 ഒക്‌ടോബറില്‍ ; മൈക്കല്‍ ജാക്‌സന്റെ ബയോപിക് റിലീസ്
സംഗീതചക്രവര്‍ത്തി ‘മൈക്കല്‍ ജാക്‌സന്റെ ജീവിതകഥ പറയുന്ന സിനിമ ‘മൈക്കേല്‍’ അടുത്തവര്‍ഷം ഒക്‌ടോബറില്‍ റിലീസ് ചെയ്യുമെന്ന് ലയണ്‍സ്‌ഗേറ്റ്. അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്ത ഈ ചിത്രം 2025 ഏപ്രില്‍ 18-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് മാറ്റിവച്ചു. പ്രോജക്ടിന്റെ അധിക ജോലികള്‍ വേണ്ടി വരുന്നതിനാലാണ് ആറുമാസം കൂടി നീട്ടിയത്. ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് മൈക്കല്‍ ജാക്‌സന്റെ അനന്തരവന്‍ ജാഫര്‍ ജാക്സണാണ്. നിയ ലോംഗ്, ലോറ ഹാരിയര്‍, മൈല്‍സ് ടെല്ലര്‍, കോള്‍മാന്‍ ഡൊമിംഗോ എന്നിവരും ജാക്സന്റെ കഥയെ Read More…














