Celebrity

ദീപികയെയും പ്രീതിസിന്റയെയും ഒരുമിച്ച് ചേര്‍ത്ത പോലെ ; ഇന്ത്യാ പാക് മത്സരശേഷം കോഹ്ലി ആരാധിക വൈറല്‍

2025 ല്‍ ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഹൈപ്രഷര്‍ മത്സരത്തില്‍ വിരാട് കോഹ്ലി ഒരു മാസ്റ്റര്‍ ക്ലാസ് പ്രകടനമായിരുന്നു വിധി നിര്‍ണ്ണയിച്ചത്. ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ട് ഉജ്ജ്വലമായ സെഞ്ച്വറി അദ്ദേഹം നേടിയപ്പോള്‍ ഗ്യാലറി തിളച്ചുമറിഞ്ഞു. എന്നാല്‍ കളിക്കിടയില്‍ പാകിസ്താന്‍കാരിയായ ഒരു വിരാട് കോഹ്ലി ആരാധിക ശ്രദ്ധനേടി. ഈ പാകിസ്താന്‍കാരി ആരാധിക കാഴ്ചക്കാരുടെ കണ്ണുകളില്‍ ബോളിവുഡ് നടിമാരായ ദീപിക പദുകോണിനെയും പ്രീതി സിന്റയേയും ഒരുമിച്ച് ചേര്‍ത്തപോലെയെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. മത്സരത്തിന് ശേഷം പാക്കിസ്ഥാന്‍ വംശജയായ ഫര്യാല്‍ വഖാറിനെ അവതരിപ്പിക്കുന്ന ഒരു Read More…

Celebrity

സ്വിംസ്യൂട്ട് ധരിച്ച് ഇന്ത്യയില്‍ നീന്താത്തത് എന്തുകൊണ്ട് ? തുറന്നുപറഞ്ഞ് സൊനാക്ഷി സിന്‍ഹ

എന്തുകൊണ്ടാണ് താന്‍ ഇന്ത്യയില്‍ സ്വിം സ്യൂട്ട് ധരിയ്ക്കാതിരിയ്ക്കുന്നതെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ തുറന്നു പറച്ചില്‍. ഇന്ത്യയില്‍ വെച്ച് സ്വിം സ്യൂട്ട് ധരിയ്ക്കുമ്പോള്‍ ആളുകള്‍ നോക്കുന്ന രീതി കാരണം തനിക്ക് അസ്വസ്ഥതയുണ്ടാകാറുണ്ടെന്ന് അവര്‍ പറഞ്ഞു. തനിക്ക് നീന്തല്‍ ഇഷ്ടമാണെന്നും എന്നാല്‍ ഇന്ത്യയില്‍ സ്വിം സ്യൂട്ട് ധരിച്ചുള്ള നീന്തല്‍ ഒഴിവാക്കാറുണ്ടെന്നും സൊനാക്ഷി പങ്കുവെച്ചു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ സ്വിം സ്യൂട്ട് ധരിച്ചു നീന്തുന്നതില്‍ തനിക്ക് ഭയമില്ലെന്നും അവിടെ Read More…

Celebrity

വിജയ് യുടെ മകന്‍ ജെയ്സണ്‍ സഞ്ജയ് യുടെ അപൂര്‍വ പ്രത്യക്ഷപ്പെടല്‍; ഇന്റര്‍നെറ്റില്‍ തകര്‍ക്കുന്നു

ദളപതി വിജയ് സിനിമ വിടാന്‍ തയാറെടുക്കുമ്പോള്‍ മകന്‍ ജേസണ്‍ സഞ്ജയ്, സിനിമാലോകത്തെ പിടിച്ചുലക്കാന്‍ ഒരുങ്ങുകയാണ്. ജൂനിയര്‍ വിജയ് യുടെ അപൂര്‍വ രൂപഭാവത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ ആകാംക്ഷയിലാണ്. കഴിഞ്ഞദിവസം ജെയ്സണ്‍ സഞ്ജയ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ്നാട്ടില്‍ പിഎംകെയുടെ (പട്ടാളി മക്കള്‍ കച്ചി) ഓണററി പ്രസിഡന്റ് ജികെ മണിയുടെ ചെറുമകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു എത്തിയത്. ഈ ദൃശ്യം നിമിഷനേരം കൊണ്ട് വൈറലായി. വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത് കാട്ടുതീ പോലെ ആയിരുന്നു. വേദിയില്‍ നവദമ്പതികളെ അഭിനന്ദിക്കുന്ന സഞ്ജയ് യുടെ ലാളിത്യവും പെരുമാറ്റരീതിയും Read More…

Celebrity Featured

സംവിധായകന്റെ ഭീഷണി, മറ്റ് ചിത്രങ്ങളില്‍ നിന്ന് വിലക്കി; ദുഷ്‌കരമായ കാലം, തുറന്ന് പറഞ്ഞ് മഹിമ ചൗധരി

തൊണ്ണൂറുകളിലെ ഏറ്റവും പ്രശസ്തയായ നടിമാരില്‍ ഒരാളായിരുന്നു മഹിമ ചൗധരി. സുഭാഷ് ഘായ് സംവിധാനം ചെയ്ത പര്‍ദേശ് (1997) എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പമാണ് അവര്‍ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയില്‍ നിഷ്‌കളങ്കയായ ഗ്രാമീണ പെണ്‍കുട്ടിയായ ഗംഗയെ ആണ് താരം അവതരിപ്പിച്ചത്. ഈ കഥാപാത്രം അവര്‍ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു. ദാഗ് (1999), ധഡ്കന്‍ (2000), കുരുക്ഷേത്ര (2000) എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. അതേസമയം ദില്‍ ക്യാ കരേ Read More…

Celebrity

ഷാരൂഖിനൊപ്പം അരങ്ങേറ്റം, 5 വര്‍ഷമായി ഒരു സിനിമയിലുമില്ല; എന്നിട്ടും ആസ്തി 255 കോടി രൂപ

ഫെബ്രുവരി 23 ഞായറാഴ്ച ദുബായില്‍ നടന്ന ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്നലെ രാത്രി വിരാട് കോഹ്ലി ചരിത്രം സൃഷ്ടിച്ചു. വിരാട് കോഹ്ലിയുടെ സെഞ്ച്വറി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയത്തിന് കാരണമായി. വിരാട് കോഹ്ലിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ അനുഷ്‌ക ശര്‍മ്മയുടെ പ്രാര്‍ത്ഥനയാണെന്ന് പലരും പറയുന്നു. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് അനുഷ്‌ക ജനിച്ചത്. പിതാവ് സൈനിക ഉദ്യോഗസ്ഥനായതിനാല്‍ ശക്തമായ സൈനിക പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് താരം എത്തിയിരിയ്ക്കുന്നത്. ആര്‍മി സ്‌കൂളില്‍ പഠിച്ച അവര്‍ പിന്നീട് ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ Read More…

Celebrity

ദുബായില്‍ തിളങ്ങിയത് ജാസ്മിന്‍ വാലിയ ; ഹര്‍ദിക് പാണ്ഡ്യയുടെ പുതിയ കാമുകി ?

എല്ലാക്കാലത്തും ഇന്ത്യന്‍ ക്രിക്കറ്റിലെ സ്‌റ്റൈല്‍മന്നനാണ് ഹര്‍ദിക് പാണ്ഡ്യ. ഇന്ത്യ കണ്ടെത്തിയ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ കളിക്കളത്തിന് പുറത്തെ ജീവിതവും ചര്‍ച്ചയാണ്. മുന്‍ഭാര്യ നടാഷാ സ്റ്റാന്‍കോവിക്കുമായി വേര്‍പിരിഞ്ഞ ഹര്‍ദിക് പാണ്ഡ്യ പുതിയ കാമുകിയെ കണ്ടെത്തിയതാണ് ഇന്ത്യയുടെ ചാംപ്യന്‍സ്‌ട്രോഫി 2025 ലെ പ്രധാന ഗോസിപ്പ്. ദുബായില്‍ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി 2025 മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാമുകിയെന്ന് പറയപ്പെടുന്ന ജാസ്മിന്‍ വലിയ ഒരു ചര്‍ച്ചാവിഷയമായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഈ സുന്ദരി ആഹ്ലാദിക്കുന്നതായി കാണപ്പെട്ടു. Read More…

Celebrity

‘ഒരു പ്രണയം ഉണ്ടായിരുന്നു; മാതാപിതാക്കള്‍ വിസമ്മതിച്ചു, വിവാഹം നടന്നില്ല’; ഐഐടിയൻ ബാബയുടെ വെളിപ്പെടുത്തല്‍

2025ല്‍ പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവരുടെ പട്ടികയിലാണ് ഐഐടിയന്‍ ബാബ എന്ന് വിളിപ്പേര് വന്ന അഭയ് സിംഗ്. സാങ്കേതികജ്ഞാനത്തില്‍ മിടുക്ക് നേടിയയാള്‍ ആത്മീയജ്ഞാനത്തിന്റെ വഴിയെ സഞ്ചരിച്ച് രാജ്യത്തുടനീളമുള്ള പൗരന്മാരെ അത്ഭുതപ്പെടുത്തി. ഐഐടിയന്‍ ബാബ എന്ന് വിളിക്കപ്പെടുന്ന അഭയ് യുടെ ആത്മീയജ്ഞാനത്തിനൊപ്പം അക്കാദമിക മികവിലേക്കും ആരാധകരുടെ ആകാംക്ഷ ചെന്നെത്തി. പ്രശംസനീയമായ വിജയങ്ങളുടെ ഒരു ശൃംഖലയാണ് അഭയ് സിംഗിന്റെ അക്കാദമിക് ജീവിതം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അടുത്തിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ പത്താംക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ഷീറ്റുകള്‍ ബുദ്ധിപരമായ Read More…

Celebrity

എന്നേക്കാള്‍ കുറവ് മാര്‍ക്കറ്റുള്ള നടന് കൂടുതല്‍ വേതനം, ബോളിവുഡിലെ അസമത്വത്തേക്കുറിച്ച് ഭൂമി പഡ്നേക്കര്‍

ചലച്ചിത്രമേഖലയിലെ സ്ത്രീ-പുരുഷ അഭിനേതാക്കളുടെ വേതന വ്യത്യാസത്തെക്കുറിച്ച് തുറന്നടിച്ച് ബോളിവുഡ് താരം ഭൂമി പഡ്നേക്കര്‍. മുന്‍കാലങ്ങളില്‍ ഒരു പുരുഷ സഹനടന് ലഭിക്കുന്നതിന്റെ 5% മാത്രമാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് അവര്‍ പങ്കുവെച്ചു. സമാനമായ നേട്ടം കൈവരിച്ചിട്ടും പുരുഷ സഹനടനേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് ലഭിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ഈ വിഷയം ബോളിവുഡില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഭൂമി വ്യക്തമാക്കി. പല തൊഴിലുകളിലും അത് നിലവിലുണ്ട്. വന്‍കിട കമ്പനികളിലെ വനിതാ സിഇഒമാര്‍ക്ക് പോലും പലപ്പോഴും പുരുഷ സിഇഒമാരെക്കാള്‍ കുറവ് വേതനമാണ് ലഭിക്കുന്നതെന്ന് അവര്‍ Read More…

Celebrity

ഹോളിയെ കുറിച്ച്  വിവാദ പരാമര്‍ശവുമായി ഫറാ ഖാന്‍ ; വിമര്‍ശനവുമായി നെറ്റിസണ്‍സ്

പ്രശസ്ത ബോളിവുഡ് കൊറിയോഗ്രാഫറും ചലച്ചിത്ര നിര്‍മ്മാതാവുമായ ഫറാ ഖാന്‍, സെലിബ്രിറ്റി മാസ്റ്റര്‍ഷെഫ് എന്ന പരിപാടിയില്‍ ഹോളി ഉത്സവത്തെക്കുറിച്ച് അടുത്തിടെ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കുക്കിംഗ് റിയാലിറ്റി സീരീസിന്റെ ഒരു എപ്പിസോഡിനിടെ നടത്തിയ ഫറയുടെ അഭിപ്രായം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായി. നിരവധി ആളുകളാണ് പിന്തുണയും വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ,’സാരെ ഛപ്രി ലോഗോണ്‍ കാ ഫേവറേറ്റ് ഫെസ്റ്റിവല്‍ ഹോളി ഹോതാ ഹേ’. ‘എല്ലാ ‘ഛാപ്രി’ക്കാരുടെയും പ്രിയപ്പെട്ട ഉത്സവമാണ് ഹോളി. പങ്കെടുക്കുന്ന ഗൗരവ് ഖന്നയുമായി സംവദിക്കുമ്പോഴാണ് ഫറാ ഖാന്‍ Read More…