Celebrity

സാറ ടെണ്ടുൽക്കറല്ല, ശുഭ്മാൻ ഗില്ലുമായി ഡേറ്റിംഗ് നടത്തുന്നത് ഈ ടിവി നടിയാണ്?

സാറ ടെണ്ടുൽക്കറുമായല്ല, ശുഭ്മാൻ ഗിൽ ഈ ടിവി നടിയുമായാണ് ഡേറ്റിംഗ് നടത്തുന്നത്! ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് ശേഷം സോഷ്യൽ മീഡിയ താരവും ടിവി നടിയുമായ അവ്നീത് കൗറാണ് ഇപ്പോള്‍ ഓൺലൈനിലെ ട്രന്‍ഡിംഗ് ഗേള്‍. ഇന്ത്യ vs ഓസ്ട്രേലിയ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരം ആസ്വദിക്കുന്നതായി കാണിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെയും, ഊഹാപോഹങ്ങളുടെയും, വിമർശനങ്ങളുടെയും ഒരു തരംഗത്തിന് തിരികൊളുത്തി. ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഈ Read More…

Celebrity

കാർത്തിക് ആര്യൻ ശ്രീലീലയുമായി പ്രണയത്തില്‍? നടന്റെ അമ്മ വെളിപ്പെടുത്തല്‍

ബോളിവുഡ് നടന്‍ കാർത്തിക് ആര്യൻ പ്രണയത്തിന്റെ പേരില്‍ വീണ്ടും വാർത്തകളിൽ നിറയുന്നു. ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച്, ഭൂൽ ഭുലയ്യ 3 നടൻ ഇപ്പോൾ തെന്നിന്ത്യൻ നടി ശ്രീലീലയുമായി പ്രണയത്തിലാണ്. അടുത്തിടെ നടന്ന ഐഐഎഫ്എ അവാർഡ് 2025 വേളയിൽ കാർത്തിക്കിന്റെ അമ്മ മാല തിവാരി പറഞ്ഞ ഒരു കമന്റാണ് വാര്‍ത്തകള്‍ക്കു പിന്നില്‍. കാർത്തിക്കിന്റെ അമ്മയോട് ഭാവി മരുമകളെ കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ച് സംവിധായകൻ കരൺ ജോഹർ ചോദിക്കുന്ന ഒരു ക്ലിപ്പ് ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. തന്റെ മകന്റെ ഭാര്യയായി ഒരു Read More…

Celebrity

തുടര്‍ച്ചയായി മൂന്ന് 500 കോടി, ബ്ലോക്ക്ബസ്റ്ററുകളില്‍ നായികയായി; ഛാവ നടി രശ്മിക മന്ദാന ചരിത്രം സൃഷ്ടിച്ചു…!

ബോക്‌സ് ഓഫീസ് തകര്‍ത്തുവാരുന്ന ചാവയിലൂടെ മറ്റൊരു വിജയം കൂടി ആസ്വദിക്കുകയാണ് നടി രശ്മിക മന്ദാന. നിരൂപക പ്രശംസ നേടിയ ചിത്രം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഹിന്ദി ബോക്‌സ് ഓഫീസില്‍ 500 കോടി രൂപ നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ ചിത്രമായി മാറി. പക്ഷേ ഈ സിനിമയുടെ വിജയത്തിലൂടെ സിനിമാകരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് രശ്മികാമന്ദന. 500 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളില്‍ നായികയാകുന്ന ആദ്യ ഇന്ത്യന്‍ നടിയായിട്ടാണ് രശ്മിക ഇപ്പോള്‍ മാറിയിരിക്കുന്നത്. ഹിന്ദിയില്‍ 516 Read More…

Celebrity

ബോളിവുഡ് അവസരം വേണ്ട, പഠനത്തിലും മിടുമിടുക്കി; ആരാണ് ആളുകൾ തിരഞ്ഞ മഹ് വാഷ് ?

ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരം നടക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചെഹലിനൊപ്പം ഗാലറിയിലിരുന്ന ആര്‍ ജെ മഹ് വാഷിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. നടിയും നിര്‍മാതാവും ആര്‍ജെയുമായ മഹ് വാഷുമായി ചെഹല്‍ ഡേറ്റിങ്ങിലാകമെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരാണ് ആര്‍ജെ മഹ് വാഷ് എന്ന് തിരയുകയാണ് ആരാധകര്‍. യു പിയിലെ അലിഗർ സ്വദേശിയാണ് ആര്‍ജെ മഹ്വാഷ് . മഹ് വാഷ് എമി എന്നാണ് യഥാര്‍ഥ പേര്. ഇന്‍ഫ്‌ളുന്‍സര്‍ കൂടിയായ മഹ് വാഷ് Read More…

Celebrity Fitness

മസില്‍ പെരുപ്പിച്ചുള്ള വിവാഹലുക്ക് വൈറല്‍, ഇതാണ് ബോഡി ബില്‍ഡറുടെ വരന്‍

കര്‍ണാടകയിലെ ബോഡി ബില്‍ഡറും ഫിറ്റ്നസ് ട്രെയിനറുമായ യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച തന്റെ വിവാഹലുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്ര പുരുഷോത്തം എന്ന വനിതാ ബോഡി ബില്‍ഡര്‍ വധുവിന്റെ വേഷത്തില്‍ ബോഡി ബില്‍ഡിംഗിലൂടെ നേടിയെടുത്ത മസില്‍പെരുപ്പിച്ചുമാണ് ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. പാരമ്പര്യവസ്ത്രമായ, മഞ്ഞയും നീലയും കലര്‍ന്ന കാഞ്ചിവരം സാരി ധരിച്ച ചിത്ര പുരുഷോത്തം തന്റെ പേശീബലം വീഡിയോയില്‍ പ്രകടമാക്കുന്നുണ്ട്. ബ്‌ളൗസ് ധരിക്കാതെ തന്റെ മസിലുകള്‍ പുറത്തുകാണത്തക്ക വിധത്തിലായിരുന്നു വേഷം. കമര്‍ ബന്ദ്, മാംഗ് ടിക്ക, കമ്മലുകള്‍, വളകള്‍ എന്നിവയുള്‍പ്പെടെ Read More…

Celebrity

തമിഴ് സിനിമ നായകന്മാരുടേത്; മലയാളത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമെന്ന് ജ്യോതിക

സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വേഷങ്ങളുടെ കാര്യത്തില്‍ മലയാളസിനിമ ഏറെ മുന്നിലാണെന്ന് നടി ജ്യോതിക. തമിഴ് സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങളുടെ പ്രാതിനിധ്യത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഒടിടികള്‍ വന്നതോടെ സ്ത്രീകള്‍ക്ക് സ്‌ക്രീനില്‍ ശക്തമായ സാന്നിദ്ധ്യമാകാനുള്ള അവസരങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും നടി പറഞ്ഞു. അതേസമയം മുഖ്യധാരാ സിനിമകളും സ്ത്രീ കേന്ദ്രീകൃത പദ്ധതികളുള്ള സിനിമകളും തമ്മില്‍ വ്യക്തമായ ഒരു വ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഒരു ജനപ്രിയ നായകന്റെ സിനിമയില്‍ സ്ത്രീകള്‍ക്ക് സമാനമായ ഇടം ലഭിച്ചേക്കില്ലെന്നും എന്നാല്‍ സ്ത്രീകള്‍ക്ക് കാര്യമായ വേഷങ്ങള്‍ Read More…

Celebrity

എന്നെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന് വിളിക്കരുത്; പേര് വിളിക്കുന്നതാണ് ഇഷ്ടമെന്ന് നയന്‍താര

അനേകം സിനിമകളിലൂടെ ആരാധകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയിട്ടുള്ള നയന്‍താര തന്നെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന് വിളിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചു. പകരം തന്നെ പേര് ചൊല്ലിവിളിക്കണമെന്നും, പേരാണ് തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതെന്നും പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പിലൂടെയാണ് ഇക്കാര്യം നയന്‍സ് പറഞ്ഞിരിക്കുന്നത്. സ്​ഥാനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എന്നാല്‍ ചില സമയത്ത് അത് പ്രേക്ഷകരില്‍ നിന്നും വേര്‍തിരിവുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും തന്റെ പേര് തന്റെ യഥാര്‍ത്ഥ Read More…

Celebrity

14-ാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് മസ്ക് ; പങ്കാളി ഷിവോണ്‍ സിലിസിന് ഒരു ഇന്ത്യന്‍ ബന്ധമുണ്ട്

എലോണ്‍ മസ്‌ക് തന്റെ പതിനാലാമത്തെ കുഞ്ഞിന്റെ അച്ഛനായി. കുഞ്ഞ് പിറന്ന സന്തോഷം മസ്ക് എക്സിലൂടെ പങ്കുവെച്ചു. ന്യൂറലിങ്ക് എക്‌സിക്യൂട്ടീവും ഇലോണ്‍ മസ്‌കിന്റെ പങ്കാളിയുമായ ശിവോണ്‍ സിലിസാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടേയും നാലാമത്തെ കുഞ്ഞാണിത്. സെൽഡൺ ലൈക്കർഗസ് എന്നാണ് കുഞ്ഞിന് പേരിട്ടത്. അവരുടെ മൂന്നാമത്തെ കുട്ടിയായ അര്‍ക്കാഡിയയുടെ ജന്മദിനത്തിലാണ് സെല്‍ഡന്റെ ജനനം. ഇതോടെ സിലിസിനെക്കുറിച്ചുള്ള ഒരു സേര്‍ച്ചും ഇന്റര്‍നെറ്റില്‍ ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ മൂന്നാമത്തെ കുട്ടിയായ അര്‍ക്കാഡിയയുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് സിലിസ് എക്സിലെ ഒരു പോസ്റ്റില്‍ Read More…

Celebrity

ലോറന്‍സ് സാഞ്ചസിന്റെ സ്വപ്‌നം സഫലീകരിക്കുന്നു; കാറ്റിപെറിക്ക് ബഹിരാകാശത്തേയ്ക്ക്

ജെഫ് ബെസോസിന്റെ പങ്കാളിയും ജേണലിസ്റ്റുമായ ലോറന്‍ സാഞ്ചസ് അവളുടെ സ്വപ്നങ്ങളില്‍ ഒന്ന് പങ്കാളിയെക്കൊണ്ടു സാക്ഷാത്ക്കരിക്കുന്നു. ബെസോസിന്റെ എയ്റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍സ് അതിന്റെ അടുത്ത ദൗത്യത്തില്‍ അയയ്ക്കുന്ന വനിതാസംഘത്തില്‍ സാഞ്ചസും അംഗമാകും. ബഹിരാകാശ കമ്പനിയുടെ അടുത്ത ബഹിരാകാശ ദൗത്യം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കും. ബഹിരാകാശത്തേക്ക് അയയ്ക്കുന്ന സംഘത്തിലെ മുഴുവന്‍ ആളുകളും സ്ത്രീകളായിരിക്കും. അടുത്ത ദൗത്യത്തില്‍ കാറ്റി പെറിക്കും ഗെയ്ല്‍ കിങ്ങിനുമൊപ്പം ലോറന്‍ സാഞ്ചസ് ബഹിരാകാശത്തേക്ക് പറക്കും. ഈ വസന്തകാലത്ത് വിക്ഷേപണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ദൗത്യത്തില്‍ സാഞ്ചസ്, പെറി, Read More…