Hollywood

നഗ്‌നതയുടെ പ്രദര്‍ശനവസ്തുവായി കൊണ്ടുനടന്നു ; ഒടുവില്‍ കാനി വെസ്റ്റും ബിയാന്‍കയും വേര്‍പിരിയുന്നു

കൈവിരലിനൊപ്പം ചലിക്കുന്ന പാവയെപ്പോലെ കൊണ്ടുനടന്ന ശേഷം ഒടുവില്‍ കാനി വെസ്റ്റും ബിയാന്‍കാ സെന്‍സോറിയും വഴി പിരിയുന്നു. ഹോളിവുഡില്‍ നഗ്‌നത അലങ്കാരമാക്കി കൊണ്ടു നടന്ന കാനി വെസ്റ്റും ബിയാന്‍കാ സെന്‍സോറിയും ഇപ്പോള്‍ ജീവിതത്തിലെ വളരെമോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ബിയാന്‍കാ ഓസ്ട്രേലിയയിലെ കുടുംബ വീട്ടിലേക്ക് പോയെന്നുമാണ് വിവരം.

ബിയാങ്കയുടെ മാതാപിതാക്കളായ ലിയോയും അലക്‌സാന്ദ്രയും അവളുടെ സഹോദരി ആഞ്ജലീനയും ഉള്‍പ്പെടെ, ബിയാങ്കയും കുടുംബവും കാനി വെസ്റ്റിന് പിന്തുണ അറിയിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വരുന്നത്. രണ്ടു വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിയലിലേക്കും വിവാഹമോചനത്തിലേക്കും നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

സെപ്തംബര്‍ 20 നാണ് അവരെ അവസാനമായി ഒരുമിച്ച് കണ്ടത്, റാപ്പര്‍ ഒന്നിലധികം തവണ ഇറങ്ങിയതിന് ശേഷം ബിയങ്ക എവിടെയാണെന്ന് പല ഓണ്‍ലൈന്‍ ഉപയോക്താക്കളും ആശ്ചര്യപ്പെട്ടു. എന്നിരുന്നാലും, അവരുടെ വിവാഹമോചനത്തിനുള്ള കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വേര്‍പിരിയലിന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ യീസി ആര്‍ക്കിടെക്റ്റ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതേസമയം ഇരുവരേയും ഒരുമിച്ച് കാണാത്ത സാഹചര്യം റാപ്പര്‍ ‘ടോക്കിയോയില്‍ താമസിക്കാനും ബിയാങ്കയെ വിവാഹമോചനം ചെയ്യാനും പദ്ധതിയിടുന്നു’ എന്ന രീതിയില്‍ നേര്‍ വിപരീതമായ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.

യീസിയിലെ ആര്‍ക്കിടെക്ചറല്‍ ഡിസൈനിന്റെ തലവനായി കാനിവെസ്റ്റ് പ്രവര്‍ത്തിക്കുന്നതിനിടയില്‍, ഈ ജോഡി ആദ്യമായി ഒന്നിച്ചത്. അതിന് ശേഷം ഇന്നു വരെ ഇരുവരും ഒന്നിലധികം തലക്കെട്ടുകള്‍ സൃഷ്ടിച്ചു. നിരന്തരം ഒരുമിച്ച് യാത്ര ചെയ്തു. സെമി നൂഡ് വരുന്ന രീതിയില്‍ അതീവ ഗ്ളാമറസായ ഫാഷന്‍ അപ്പിയറന്‍സിന്റെ പേരില്‍ ബിയാന്‍ക നിരന്തരം വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു.