ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് മറ്റൊരു റെക്കോഡ് കൂടി. ഇന്ത്യന്‍ ഇതിഹാസങ്ങളായ ബിഷന്‍ സിംഗ് ബേദി, സുനില്‍ ഗവാസ്‌കര്‍, എംകെ പട്ടൗഡി എന്നിവരുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.
ക്യാപ്റ്റനെന്ന നിലയില്‍ 11 മത്സരങ്ങളില്‍ നിന്ന് ആറ് വിജയങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്. 22 ടെസ്റ്റുകളില്‍ നിന്ന് ഇന്ത്യയെ ആറ് വിജയങ്ങളിലേക്ക് നയിച്ച ബേദിയ്ക്ക് ഒപ്പം നില്‍ക്കുന്ന രോഹിതിന് ഇംഗ്ലണ്ടിനെതിരേ ജയിക്കാനായാല്‍ എലൈറ്റ് ലിസ്റ്റില്‍ അന്തരിച്ച ഇന്ത്യന്‍ ക്യാപ്റ്റനെ മറികടക്കും.
ജനുവരി മുതല്‍ മാര്‍ച്ച് വരെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്. ജനുവരി 25ന് ഹൈദരാബാദില് ആരംഭിക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റ് മാര്ച്ച് ഏഴിന് ധര്‍മ്മശാലയില്‍ അവസാനിക്കും. 2012 ല്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് ശേഷം ഇന്ത്യ ഒരു ഹോം പരമ്പരയും തോറ്റിട്ടില്ല.
ഗവാസ്‌കറും പട്ടൗഡിയും യഥാക്രമം 47 ടെസ്റ്റുകളില്‍ നിന്ന് ഒമ്പത് വിജയം വീതം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഇതിഹാസങ്ങളെ മറികടക്കാന്‍ രോഹിതിന് ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റുകള്‍ ജയിച്ചേ മതിയാകൂ. നാല് ടെസ്റ്റുകള്‍ ജയിച്ചാല്‍ ഇന്ത്യ പരമ്പര സ്വന്തമാക്കും. 2012ന് ശേഷം ഇതാദ്യമായാണ് ബ്രണ്ടന്‍ മക്കുല്ലത്തിന്റെ കീഴില്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ വിരാട് കോഹ്ലിയുടെ സേവനം ഇന്ത്യക്ക് ലഭിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ലഭ്യമല്ല. അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങള്ക്കായി കോഹ്ലി മടങ്ങിയെത്തും. കോഹ്ലിക്ക് പകരക്കാരനെ ബിസിസിഐ ഉടന് പ്രഖ്യാപിക്കും.