Lifestyle

മധുരത്തോടുള്ള കൊതി നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്നില്ലേ ? ; ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ

മധുരത്തോടുള്ള കൊതി നിയന്ത്രിയ്ക്കാന്‍ പലര്‍ക്കും സാധിയ്ക്കാറില്ല. അനിയന്ത്രിതമായ മധുരത്തിന്റെ ഉപയോഗം ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ നമുക്ക് ഉണ്ടാക്കാറുമുണ്ട്. അമിതമായ മധുരത്തിന്റെ ഉപയോഗം നിങ്ങള്‍ക്ക് മറ്റ് ചില മാര്‍ഗങ്ങളിലൂടെ തന്നെ നിയന്ത്രിയ്ക്കാവുന്നതാണ്. മധുരത്തിന്റെ അമിത ഉപയോഗം ഇല്ലാതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങളിലൂടെ ശ്രമിയ്ക്കാവുന്നതാണ്.

പ്രോട്ടീന്‍ – പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ നമ്മള്‍ ഡയറ്റില്‍ ചേര്‍ത്താല്‍ നമ്മള്‍ക്ക് മധുരം കഴിക്കാനുള്ള കൊതി കുറയുന്നതാണ്. അതുമാത്രമല്ല, പലപ്പോഴും പലരും ഡയറ്റില്‍ ഇരിക്കുമ്പോള്‍ ഒരിക്കല്‍ ചോറ് അല്ലെങ്കില്‍ എന്തെങ്കിലും പലഹാരങ്ങള്‍ കഴിച്ചാല്‍ നിര്‍ത്താന്‍ സാധിക്കാറില്ല. ഇതിന്റെ പ്രാധാന കാരണം ശരീരത്തില്‍ കൃത്യമായ അളവില്‍ പ്രോട്ടീന്‍ എത്താത്തതാണ്. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കാം. പ്രത്യേകിച്ച്, നട്സ്, തൈര്, കൊഴുപ്പ് കുറഞ്ഞ് ഇറച്ചികള്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്.

നട്സ് – നിങ്ങള്‍ക്ക് മധുരം കഴിക്കാന്‍ അമിതമായി തോന്നുമ്പോള്‍ നട്സ് കഴിക്കാവുന്നതാണ്. ബദാം, ഉണക്കമുന്തിരി എന്നിവ നിങ്ങള്‍ക്ക് നിങ്ങളുടെ ആഹാരത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്നതാണ്. ഇടയ്ക്ക് വിശക്കുമ്പോള്‍ അതുപോലെ മധുരം കഴിക്കാന്‍ തോന്നുമ്പോള്‍ ഇവ കഴിച്ചാല്‍ മധുരം കഴിച്ച അതേ സംതൃപ്തി ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ.് അതുപോലെ, നിങ്ങള്‍ക്ക് ഈന്തപ്പഴം കുതിര്‍ത്തത് ഒരു ദിവസം രണ്ട് എണ്ണം വീതം എന്ന കണക്കില്‍ കഴിക്കാവുന്നതുമാണ്. ഇതെല്ലാം നിങ്ങളുടെ മധുരത്തോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ നല്ലപോലെ വെള്ളം കുടിക്കുന്നതും മധുരത്തോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

നാരുകള്‍ അടങ്ങിയ ആഹാരം – നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കുകയാണെങ്കില്‍ ഇത് നിങ്ങളുടെ മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കാരണം, നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുമ്പോള്‍ വളരെ വേഗത്തില്‍ നിങ്ങള്‍ക്ക് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാകുന്നു. അതിനാല്‍ തന്നെ, നിങ്ങള്‍ക്ക് കൂടുതല്‍ ആഹാരങ്ങള്‍ കഴിക്കാന്‍ തോന്നുകയില്ല. ഇത് സാവധാനത്തില്‍ നിങ്ങള്‍ക്ക് മധുരം കഴിക്കാനുള്ള കൊതിയും കുറയ്ക്കുന്നു. അതിനാല്‍ നാരുകളടങ്ങിയ പഴം പച്ചക്കറികള്‍ നല്ലപോലെ നിങ്ങളുടെ ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്.

കാര്‍ബോഹൈഡ്രേറ്റ് – നമ്മള്‍ക്ക് മധുരത്തിനോടുള്ള കൊതി കുറയ്ക്കാന്‍ ഏറ്റവും നല്ലത് കാര്‍ബ്സ് അടങ്ങിയ ആഹാരങ്ങള്‍ ചെറിയ അളവില്‍ എങ്കിലും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ ആഹാരങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക. പകരം, നിങ്ങള്‍ക്ക് മുഴുവന്‍ ധാന്യങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. പ്രത്യേകിച്ച്, ഗോതമ്പ്, ചോളം, അരി എന്നിവ കൃത്യമായ ബാലന്‍സ്ഡ് ആയ രീതിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്. അതുപോലെ കാര്‍ബ്സ് അടങ്ങിയ പച്ചക്കറികള്‍ എന്നിവയും നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്.