Health

ഈ 3 അടുക്കള സാധനങ്ങൾ ഒഴിവാക്കൂ; അർബുദ സാധ്യതയുണ്ടെന്ന് ഡോക്ടർ, നിങ്ങൾ വിഷം വറുക്കുകയാണ്…

ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പാത്രങ്ങളും ഉപകരണങ്ങളും വളരെ പ്രധാനമാണ്. എല്ലാ പാത്രങ്ങളും ദീർഘകാല ഉപയോഗത്തിന് സുരക്ഷിതമല്ല.

ചില പാത്രങ്ങൾ ചൂടാക്കുമ്പോഴോ കാലക്രമേണയോ ദോഷകരമായ രാസവസ്തുക്കൾ പുറത്തുവിടും. ഈ രാസവസ്തുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ അർബുദം പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ഈ അപകടങ്ങൾ പെട്ടെന്ന് ദൃശ്യമാകില്ല, എന്നാൽ ആവർത്തിച്ചുള്ള ഉപയോഗത്തിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടി രോഗമായി മാറും. ക്യാൻസർ വിദഗ്ദ്ധനായ ഡോ. തരംഗ് കൃഷ്ണ, അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്നതും അർബുദ സാധ്യതയുണ്ടാക്കുന്നതുമായ മൂന്ന് വസ്തുക്കളെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ പറയുന്നു. ഒപ്പം സുരക്ഷിതമായ പാത്രങ്ങളും അദ്ദേഹം നിർദ്ദേശിക്കുന്നു.

അലൂമിനിയം പാത്രങ്ങൾ ഉപേക്ഷിക്കുക

“അലൂമിനിയം പാത്രങ്ങൾ അടുക്കളയിൽ നിന്ന് വലിച്ചെറിയുക,” അദ്ദേഹം പറഞ്ഞു. പാചകത്തിനും, ഫോയിൽ റാപ്പുകൾക്കുമായി സാധാരണയായി ഉപയോഗിക്കുന്ന ഒരു ലോഹമാണ് അലൂമിനിയം. അലൂമിനിയം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ 1-2 മില്ലിഗ്രാം അലൂമിനിയം ഭക്ഷണത്തിൽ കലർന്ന് ശരീരത്തിലെത്താമെന്ന് പഠനങ്ങൾ പറയുന്നു. ഇത് കാലക്രമേണ ശരീരത്തിലെ വിഷാംശത്തിൻ്റെ അളവ് വർദ്ധിപ്പിക്കുകയും, കോശങ്ങളിൽ മാറ്റങ്ങൾ വരുത്തി അർബുദ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും.

ടെഫ്ലോൺ കോട്ടിംഗുള്ള നോൺ-സ്റ്റിക് പാത്രങ്ങൾ

ടെഫ്ലോൺ കോട്ടിംഗുള്ള നോൺ-സ്റ്റിക് പാത്രങ്ങൾ സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിച്ച് വൃത്തിയാക്കുന്നത് വളരെ അപകടകരമാണ്. “ടെഫ്ലോൺ കോട്ടിംഗുള്ള നോൺ-സ്റ്റിക് പാത്രങ്ങൾ അലൂമിനിയം സ്ക്രബ്ബർ ഉപയോഗിച്ച് വൃത്തിയാക്കുകയാണെങ്കിൽ, നിങ്ങൾ വിഷം പാചകം ചെയ്യുകയാണെന്ന് സാരം,” ഡോ. കൃഷ്ണ പറഞ്ഞു.

സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിക്കുമ്പോൾ അതിൻ്റെ രാസവസ്തുക്കൾ ഇളകി വരികയും, പിന്നീട് ഭക്ഷണം പാകം ചെയ്യുമ്പോൾ അത് ഭക്ഷണത്തിൽ കലരുകയും ചെയ്യും. അമിതമായി ഉപയോഗിക്കുമ്പോൾ ടെഫ്ലോൺ കോട്ടിംഗ് അടർന്നുമാറുകയും, ഇത് ദോഷകരമായ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരാൻ കാരണമാകുകയും ചെയ്യും. അർബുദ സാധ്യത വർദ്ധിപ്പിക്കുന്നതിന് പുറമെ, ഉയർന്ന താപനിലയിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ ടെഫ്ലോൺ കോട്ടിംഗ് ഇളകിയ പാത്രങ്ങളിൽ നിന്ന് വരുന്ന പുക, പോളിമർ ഫ്യൂം ഫീവർ (Teflon flu) എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത് പനി, വിറയൽ, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടാക്കും.